നിങ്ങൾ ഓർമ്മിക്കുന്നുവോ?
വീക്ഷാഗോപുരത്തിന്റെ അടുത്ത കാലത്തെ ലക്കങ്ങളുടെ വായനയെ നിങ്ങൾ വിലമതിച്ചിരിക്കുന്നുവോ? ശരി, നിങ്ങൾക്ക് ചുവടെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ കഴിയുമോയെന്നു കാണുക:
◻ നെഥിനിമും ശലോമോന്റെ ദാസൻമാരുടെ പുത്രൻമാരും ബാബിലോണിലെ പ്രവാസത്തിൽനിന്ന് മടങ്ങിവന്നപ്പോൾ അവർക്കു കൊടുക്കപ്പെട്ട കൂടുതലായ സേവനപദവികളാൽ മുൻനിഴലാക്കപ്പെട്ടത് എന്തായിരിക്കാം? ഇന്ന്, ഭൂമിയിലെ ആത്മീയ ഇസ്രയേലിന്റെ ശേഷിപ്പു കുറഞ്ഞുകൊണ്ടിരിക്കുമ്പോൾ വേറെ ആടുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നെഥിനിമിനെയും ശലോമോന്റെ ദാസൻമാരുടെ പുത്രൻമാരെയുംപോലെ ഈ ചെമ്മരിയാടുതുല്യരിൽ ചിലർക്കു ശേഷിപ്പിന്റെ മേൽനോട്ടത്തിൽ ഇപ്പോൾ ഘനമുള്ള ഉത്തരവാദിത്തങ്ങൾ നിയമിച്ചുകൊടുക്കപ്പെട്ടിരിക്കുന്നു. (യെശയ്യാവ് 61:5)—7⁄15, പേജുകൾ 16-17.
◻ “പക്ഷേ നിങ്ങൾക്കു യഹോവയുടെ കോപദിവസത്തിൽ മറഞ്ഞിരിക്കാം” എന്നു പറഞ്ഞപ്പോൾ പ്രവാചകനായ സെഫന്യാവ് എന്താണർത്ഥമാക്കിയത്? (സെഫന്യാവ് 2:2, 3) വരാനിരിക്കുന്ന “മഹോപദ്രവ”ത്തിൽ ആരെങ്കിലും സംരക്ഷിക്കപ്പെടുന്നത് ഒരിക്കൽ രക്ഷിക്കപ്പെട്ടിട്ട് എല്ലായ്‌പ്പോഴും രക്ഷിക്കപ്പെടുന്ന സംഗതിയല്ല. (മത്തായി 24:13, 21) ആ ദിവസത്തിൽ മറയ്‌ക്കപ്പെടുന്നത് ഒരു വ്യക്തി മൂന്നു കാര്യങ്ങൾ ചെയ്യുന്നതിൽ തുടരുന്നതിനെ ആശ്രയിച്ചിരിക്കും: അയാൾ യഹോവയെ അന്വേഷിക്കണം, നീതി അന്വേഷിക്കണം, സൗമ്യത അന്വേഷിക്കണം.—8⁄1, പേജുകൾ 15-16.
◻ മീഖായേൽ “അന്ത്യകാലത്ത്” ഏതർത്ഥത്തിൽ “എഴുന്നേൽക്കു”ന്നു? (ദാനിയേൽ 12:1, 4) 1914-ൽ രാജാവായി അവരോധിക്കപ്പെട്ടശേഷം മീഖായേൽ യഹോവയുടെ ജനത്തിനുവേണ്ടി “നിലകൊള്ളുക”യാണ്. എന്നാൽ ഭൂമിയിൽനിന്ന് സകല ദുഷ്ടതയും നീക്കുന്നതിനുള്ള യഹോവയുടെ കാര്യസ്ഥനും ദൈവജനത്തിന്റെ ഉദ്ധാരകനുമെന്ന നിലയിൽ വളരെ പ്രത്യേകമായ ഒരു അർത്ഥത്തിൽ പെട്ടെന്നുതന്നെ മീഖായേൽ “എഴുന്നേൽക്കാ”നിരിക്കുകയാണ്.—8⁄1, പേജ് 17.
◻ യഥാർത്ഥ സന്തുഷ്ടി എന്തിൽ ആശ്രയിച്ചിരിക്കുന്നു? യഥാർത്ഥ സന്തുഷ്ടി യഹോവയുമായുള്ള നമ്മുടെ വിലയേറിയ ബന്ധത്തിലും അവന്റെ അംഗീകാരത്തിലും അവന്റെ അനുഗ്രഹത്തിലും ആശ്രയിച്ചിരിക്കുന്നു. (സദൃശവാക്യങ്ങൾ 10:22) അതുകൊണ്ടു യഥാർത്ഥ സന്തുഷ്ടി യഹോവയോടുള്ള അനുസരണവും അവന്റെ ഇഷ്ടത്തോടുള്ള സന്തോഷപൂർവകമായ കീഴ്‌പ്പെടലും കൂടാതെ നേടാവുന്നതല്ല. (ലൂക്കോസ് 11:28)—8⁄15, പേജുകൾ 16, 19.
◻ യേശു രോഗശാന്തിയുടെ അത്ഭുതങ്ങൾ ചെയ്‌തപ്പോൾ, സൗഖ്യംകിട്ടിയ ആളുടെ ഭാഗത്ത് വിശ്വാസം ആവശ്യമായിരുന്നോ? സൗഖ്യമാക്കപ്പെടുന്നതിനു യേശുവിന്റെ അടുക്കലേക്കു വരാൻ അനേകരുടെ ഭാഗത്ത് ഒരളവിലുള്ള വിശ്വാസം ആവശ്യമായിരുന്നു. (മത്തായി 8:13) എന്നിരുന്നാലും, യേശു അത്ഭുതങ്ങൾ ചെയ്യുന്നതിനു വിശ്വാസം ഏററുപറയേണ്ടതാവശ്യമായിരുന്നില്ല, യേശു ആരാണെന്നറിയാൻപാടില്ലായിരുന്ന ഒരു മുടന്തനെ അവൻ സൗഖ്യമാക്കിയപ്പോഴെന്നപോലെ. (യോഹന്നാൻ 5:5-13) യേശുവിന്റെ ശത്രുക്കളുടെ കൂട്ടത്തിൽപെട്ട മഹാപുരോഹിതന്റെ ദാസന്റെ അററുപോയ ചെവിപോലും യേശു പുനഃസ്ഥാപിച്ചു. (ലൂക്കോസ് 22:50, 51) ദൈവാത്മാവിന്റെ ശക്തിയാലാണ് ഈ അത്ഭുതങ്ങൾ ചെയ്യപ്പെട്ടത്, രോഗിയായ വ്യക്തിയുടെ വിശ്വാസം നിമിത്തമല്ലായിരുന്നു.—9⁄1, പേജ് 3.
◻ മത്തായി 13:47-50-ലെ യേശുവിന്റെ ദൃഷ്ടാന്തത്തിൽ പറഞ്ഞിരിക്കുന്ന “വൻവല”യാൽ പ്രതിനിധാനംചെയ്യപ്പെടുന്നതെന്താണ്? “വൻവല” ദൈവത്തിന്റെ സഭയാണെന്ന് അവകാശപ്പെടുന്നതും “മത്സ്യങ്ങളെ” ശേഖരിക്കുന്നതുമായ ഒരു ഭൗമിക ഉപകരണത്തെ പ്രതിനിധാനംചെയ്യുന്നു. അതിൽ ക്രൈസ്‌തവലോകവും അഭിഷിക്തക്രിസ്‌ത്യാനികളുടെ സഭയും ഉൾപ്പെട്ടിരിക്കുന്നു, ഒടുവിൽ പറഞ്ഞതു മത്തായി 13:49-നു ചേർച്ചയായി ദൈവദൂതൻമാരുടെ മാർഗ്ഗനിർദ്ദേശത്തിൻകീഴിൽ ‘നല്ല മത്സ്യങ്ങളെ’ ശേഖരിക്കുന്നതിൽ തുടർന്നിരിക്കുന്നു.—9⁄15, പേജ് 20.
◻ തങ്ങളുടെ നിയോഗങ്ങൾ നിറവേററുന്നതിന് ഇസ്രയേലിലെ ന്യായാധിപൻമാർ ബാധകമാക്കേണ്ടിയിരുന്ന തത്വങ്ങളിൽ ചിലതേവ? ധനികർക്കും ദരിദ്രർക്കും തുല്യനീതി, കർശനമായ നിഷ്‌പക്ഷത, കൈക്കൂലി സ്വീകരിക്കാതിരിക്കൽ. (ലേവ്യപുസ്‌തകം 19:15; ആവർത്തനം 16:19)—10⁄1, പേജ് 13.
◻ നീതിന്യായവിചാരണകൾ മുഖേന മൂപ്പൻമാർ എന്തു നേടാൻ ശ്രമിക്കണം? ഒരു ലക്ഷ്യം സ്‌നേഹപൂർവം കേസിന്റെ വസ്‌തുതകൾ കണ്ടുപിടിക്കുകയാണ്. ഇവ മനസ്സിലായിക്കഴിഞ്ഞാൽ, സഭയെ സംരക്ഷിക്കാനും അതിനുള്ളിൽ യഹോവയുടെ ഉന്നത നിലവാരങ്ങളും ദൈവാത്മാവിന്റെ സ്വതന്ത്രമായ ഒഴുക്കും നിലനിർത്താനും ആവശ്യമായ എന്തും ചെയ്യണം. വിചാരണ എങ്ങനെയും സാദ്ധ്യമെങ്കിൽ അപകടത്തിലായ ഒരു പാപിയെ രക്ഷിക്കാൻകൂടെയാണ്. (ലൂക്കോസ് 15:8-10 താരതമ്യം ചെയ്യുക.)—10⁄1, പേജുകൾ 18-19.
◻ അവിഹിത ലൈംഗികതയോടു ബന്ധപ്പെട്ട വിചിത്ര സങ്കല്‌പങ്ങൾ ഹാനികരമായിരിക്കുന്നതെന്തുകൊണ്ട്? മത്തായി 5:27, 28-ലെ വാക്കുകളുടെ വീക്ഷണത്തിൽ അവിഹിത ലൈംഗികതയുടെ വിചിത്രസങ്കല്‌പങ്ങളിൽ സ്ഥിരമായി മുഴുകുന്നവരെല്ലാം തങ്ങളുടെ ഹൃദയങ്ങളിൽ വ്യഭിചാരം ചെയ്യുന്നതിൽ കുററക്കാരാണ്. അങ്ങനെയുള്ള വിചിത്രസങ്കല്‌പങ്ങൾ ദുർമ്മാർഗ്ഗത്തിലേക്കു നയിക്കുന്നതിന്റെ യഥാർത്ഥ അപകടമുണ്ട്.—10⁄15, പേജ് 15.
◻ നമ്മുടെ പീഡാനുഭവങ്ങളെ ഉചിതമായി വീക്ഷിക്കാനും അങ്ങനെ അവയെ സഹിക്കാനും ഏതു വിധങ്ങളിൽ യഹോവ നമ്മെ സഹായിച്ചേക്കാം? സഹവിശ്വാസികളാലോ ഒരു ബൈബിളദ്ധ്യയനസമയത്തോ തിരുവെഴുത്തുകൾ നമ്മുടെ ശ്രദ്ധയിലേക്കു വരുത്തപ്പെട്ടേക്കാം. ദൈവത്തിന്റെ വഴികാട്ടലിലൂടെ നയിക്കപ്പെടുന്ന സംഭവങ്ങൾ എന്തു ചെയ്യണമെന്നു കാണാൻ നമ്മെ സഹായിച്ചേക്കാം. നമ്മെ നയിക്കുന്നതിൽ ദൂതൻമാർ പങ്കുപററിയേക്കാം, അല്ലെങ്കിൽ നമുക്കു പരിശുദ്ധാത്മാവു മുഖേന മാർഗ്ഗനിർദ്ദേശം ലഭിച്ചേക്കാം. (എബ്രായർ 1:14)—10⁄15, പേജ് 21.
◻ പൊ.യു. 325-ൽ നിഖ്യായിൽ നടന്ന കൗൺസിൽ ത്രിത്വോപദേശം സ്ഥാപിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്‌തോ? ഇല്ല, നിഖ്യായിലെ കൗൺസിൽ പുത്രൻ “ഏക സാരാംശ”മായിരിക്കുന്നതിൽ പിതാവിനോട് അവനെ സമനാക്കുകമാത്രമേ ചെയ്‌തുള്ളു. പിതാവും പുത്രനും പരിശുദ്ധാത്മാവും ഓരോരുത്തരായി സത്യദൈവം—ഒരു ത്രിയേക ദൈവം—ആണെന്നുള്ള ആശയം ആ കൗൺസിലിനാലോ കൂറേക്കൂടെ ആദിമമായ കാലങ്ങളിലെ സഭാപിതാക്കൻമാരാലോ വികസിപ്പിക്കപ്പെട്ടില്ല—11⁄1, പേജ് 20.
◻ ഇയ്യോബിന്റെ ജീവിതകാലത്ത് യഹോവയോടു വിശ്വസ്‌തനായിരുന്ന ഏക മനുഷ്യൻ ഇയ്യോബായിരുന്നോ? (ഇയ്യോബ് 1:8) അല്ലായിരുന്നു, എലീഹൂ ദൈവത്താൽ സ്വീകരിക്കപ്പെട്ടുവെന്ന് ഇയ്യോബിന്റെ പുസ്‌തകംതന്നെ സൂചിപ്പിക്കുന്നു. കൂടാതെ, ഇയ്യോബിന്റെ ജീവിതകാലത്ത് ഈജിപ്‌ററിൽ അനേകം ഇസ്രയേല്യർ ജീവിക്കുന്നുണ്ടായിരുന്നു, ഇവരെല്ലാം ദൈവത്തോട് അവിശ്വസ്‌തരും ദൈവത്തിന് അസ്വീകാര്യരുമായിരുന്നുവെന്നു വിശ്വസിക്കുന്നതിനു കാരണമില്ല.—11⁄1, പേജ് 31.