വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w93 10/1 പേ. 15-20
  • “ദൈവമേ, എന്നെ ശോധന” ചെയ്യണമേ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “ദൈവമേ, എന്നെ ശോധന” ചെയ്യണമേ
  • വീക്ഷാഗോപുരം—1993
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ദൈവ​ത്തി​ന്റെ ചിന്തകൾ എത്ര അമൂല്യം!
  • യഹോവ വെറു​ക്കു​ന്ന​തി​നെ വെറുക്കൽ
  • ദൈവം നമ്മെ ശോധന ചെയ്യു​മ്പോൾ
  • ദൈവം നിങ്ങളെ യഥാർഥത്തിൽ അറിയുന്നുവോ?
    വീക്ഷാഗോപുരം—1993
  • യഹോവയ്‌ക്കു ബോധിച്ച ഒരു ഹൃദയം സമ്പാദിക്കുക
    2001 വീക്ഷാഗോപുരം
  • നിങ്ങളുടെ ഹൃദയത്തെ കാത്തുകൊള്ളുക
    2001 വീക്ഷാഗോപുരം
  • നാം ‘അതിശയകരമായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു’
    2007 വീക്ഷാഗോപുരം
കൂടുതൽ കാണുക
വീക്ഷാഗോപുരം—1993
w93 10/1 പേ. 15-20

“ദൈവമേ, എന്നെ ശോധന” ചെയ്യണമേ

“ദൈവമേ, എന്നെ ശോധന ചെയ്‌തു എന്റെ ഹൃദയത്തെ അറി​യേ​ണമേ; ശാശ്വ​ത​മാർഗ്ഗ​ത്തിൽ എന്നെ നടത്തേ​ണമേ.”—സങ്കീർത്തനം 139:23, 24.

1. യഹോവ തന്റെ ദാസൻമാ​രു​മാ​യി ഇടപെ​ടു​ന്നത്‌ എങ്ങനെ​യാണ്‌?

സഹാനു​ഭൂ​തി​യുള്ള, നമ്മുടെ സാഹച​ര്യ​ങ്ങൾ കണക്കി​ലെ​ടു​ക്കുന്ന, നമുക്ക്‌ അബദ്ധം പററു​മ്പോൾ നമ്മെ സഹായി​ക്കുന്ന, നമുക്കു ചെയ്യാൻ കഴിയു​ന്ന​തി​ല​ധി​കം നമ്മോട്‌ ആവശ്യ​പ്പെ​ടാത്ത, ആരെങ്കി​ലും നമ്മോട്‌ ഇടപെ​ടു​ന്നതു നമ്മളെ​ല്ലാം ഇഷ്ടപ്പെ​ടു​ന്നു. ആ വിധത്തി​ലാ​ണു യഹോ​വ​യാം ദൈവം തന്റെ ദാസൻമാ​രോട്‌ ഇടപെ​ടു​ന്നത്‌. സങ്കീർത്തനം 103:14 പറയുന്നു: “അവൻ നമ്മുടെ പ്രകൃതി അറിയു​ന്നു​വ​ല്ലോ; നാം പൊടി എന്നു അവൻ ഓർക്കു​ന്നു.” തന്റെ പിതാ​വി​നെ പൂർണ​മാ​യി പ്രതി​ഫ​ലി​പ്പി​ക്കുന്ന യേശു​ക്രി​സ്‌തു ഊഷ്‌മ​ള​മായ ഈ ക്ഷണം വെച്ചു​നീ​ട്ടു​ന്നു: “അദ്ധ്വാ​നി​ക്കു​ന്ന​വ​രും ഭാരം ചുമക്കു​ന്ന​വ​രും ആയു​ള്ളോ​രേ, എല്ലാവ​രും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസി​പ്പി​ക്കും. ഞാൻ സൌമ്യ​ത​യും താഴ്‌മ​യും ഉള്ളവൻ ആകയാൽ എന്റെ നുകം ഏററു​കൊ​ണ്ടു [അല്ലെങ്കിൽ “എന്നോ​ടൊ​പ്പം എന്റെ നുകത്തി​നു കീഴെ വരുവിൻ,” NW അടിക്കു​റിപ്പ്‌] എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളു​ടെ ആത്മാക്കൾക്കു ആശ്വാസം കണ്ടെത്തും. എന്റെ നുകം മൃദു​വും എന്റെ ചുമടു ലഘുവും ആകുന്നു.”—മത്തായി 11:28-30.

2. പിൻവ​രു​ന്ന​വരെ സംബന്ധിച്ച യഹോ​വ​യു​ടെ വീക്ഷണ​വും മനുഷ്യ​രു​ടെ വീക്ഷണ​വും തമ്മിൽ വിപരീത താരത​മ്യം ചെയ്യുക (എ) യേശു​ക്രി​സ്‌തു, (ബി) ക്രിസ്‌തു​വി​ന്റെ അനുഗാ​മി​കൾ.

2 തന്റെ ദാസൻമാ​രെ സംബന്ധിച്ച യഹോ​വ​യു​ടെ വീക്ഷണം പലപ്പോ​ഴും മനുഷ്യ​രു​ടേ​തിൽനി​ന്നു വളരെ വ്യത്യ​സ്‌ത​മാണ്‌. അവിടു​ന്നു വ്യത്യസ്‌ത കാഴ്‌ച​പ്പാ​ടിൽ കാര്യ​ങ്ങളെ വീക്ഷി​ക്കു​ക​യും മററു​ള്ള​വർക്കു യാതൊ​ന്നും അറിയാൻ പാടി​ല്ലാത്ത വശങ്ങൾ കണക്കി​ലെ​ടു​ക്കു​ക​യും ചെയ്യുന്നു. യേശു​ക്രി​സ്‌തു ഭൂമി​യിൽ നടന്ന​പ്പോൾ അവിടു​ന്നു “മനുഷ്യ​രാൽ നിന്ദി​ക്കപ്പെ”ടുകയും “ത്യജി​ക്കപ്പെ”ടുകയും ചെയ്‌തു. മിശിഹ എന്നനി​ല​യിൽ യേശു​വിൽ വിശ്വാ​സം അർപ്പി​ക്കാ​ഞ്ഞവർ അവിടു​ത്തെ “ആദരി​ച്ച​തു​മില്ല.” (യെശയ്യാ​വു 53:3; ലൂക്കൊസ്‌ 23:18-21) എന്നിട്ടും ദൈവ​ത്തി​ന്റെ ദൃഷ്ടി​യിൽ അവിടു​ന്നു “[ദൈവ​ത്തി​ന്റെ] പ്രിയ പുത്രൻ” ആയിരു​ന്നു, അവിടു​ത്തെ സംബന്ധി​ച്ചു പിതാവു പറഞ്ഞു: “നിന്നിൽ ഞാൻ പ്രസാ​ദി​ച്ചി​രി​ക്കു​ന്നു.” (ലൂക്കൊസ്‌ 3:22; 1 പത്രൊസ്‌ 2:4) യേശു​ക്രി​സ്‌തു​വി​ന്റെ അനുഗാ​മി​ക​ളു​ടെ ഇടയിൽ ഹീനരാ​യി വീക്ഷി​ക്ക​പ്പെ​ടുന്ന ആളുകൾ ഉണ്ട്‌, കാരണം അവർ ഭൗതി​ക​മാ​യി ദരി​ദ്ര​രും വളരെ​യ​ധി​കം കഷ്ടങ്ങൾ സഹിക്കു​ന്ന​വ​രും ആണ്‌. എങ്കിലും യഹോ​വ​യു​ടെ​യും അവിടു​ത്തെ പുത്ര​ന്റെ​യും ദൃഷ്ടി​ക​ളിൽ അത്തരക്കാർ സമ്പന്നരാ​യി​രി​ക്കാം. (റോമർ 8:35-39; വെളി​പ്പാ​ടു 2:9) വീക്ഷണ​ത്തി​ലുള്ള ഈ വ്യത്യാ​സം എന്തു​കൊ​ണ്ടാണ്‌?

3. (എ) ആളുക​ളെ​ക്കു​റി​ച്ചുള്ള യഹോ​വ​യു​ടെ കാഴ്‌ച​പ്പാ​ടു പലപ്പോ​ഴും മനുഷ്യ​രു​ടേ​തിൽനി​ന്നു വളരെ വ്യത്യ​സ്‌ത​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) നാം അകമേ ഏതുതരം വ്യക്തി​യെന്നു പരി​ശോ​ധി​ക്കു​ന്നതു നമുക്കു മർമ​പ്ര​ധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

3 യിരെ​മ്യാ​വു 11:20 ഇപ്രകാ​രം മറുപടി പറയുന്നു: “യഹോവ . . . വൃക്കക​ളെ​യും ഹൃദയ​ത്തെ​യും പരി​ശോ​ധി​ക്കു​ന്നു.” (NW) നാം അകമേ എന്താ​ണെന്ന്‌, മററു​ള്ള​വ​രു​ടെ ദൃഷ്ടി​യിൽനി​ന്നു മറഞ്ഞി​രി​ക്കുന്ന നമ്മുടെ വ്യക്തി​ത്വ​ത്തി​ന്റെ വശങ്ങൾ എന്താ​ണെന്നു പോലും അവിടു​ന്നു കാണുന്നു. അവിടു​ത്തെ പരി​ശോ​ധ​ന​യിൽ താനു​മാ​യി ഒരു നല്ലബന്ധ​ത്തി​നു മർമ​പ്ര​ധാ​ന​മായ, നമുക്ക്‌ ഏററവും കൂടുതൽ നിലനിൽക്കുന്ന പ്രയോ​ജ​നങ്ങൾ കൈവ​രു​ത്തുന്ന, ഗുണഗ​ണ​ങ്ങൾക്കും അവസ്ഥകൾക്കും അവിടു​ന്നു മുൻതൂ​ക്കം നൽകുന്നു. അത്‌ അറിയു​ന്ന​തു​തന്നെ പൂർണ​വി​ശ്വാ​സം നൽകുന്നു; അതു നമ്മെ പ്രശാ​ന്ത​രു​മാ​ക്കു​ന്നു. നാം അകമേ ആരാ​ണെ​ന്നു​ള്ളതു യഹോവ ശ്രദ്ധി​ക്കു​ന്ന​തു​കൊണ്ട്‌ അവിടു​ന്നു തന്റെ പുതിയ ലോക​ത്തിൽ ഉണ്ടായി​രി​ക്കാൻ ആഗ്രഹി​ക്കു​ന്ന​തരം വ്യക്തി​ക​ളാ​ണു നാമെന്നു തെളി​യ​ണ​മെ​ങ്കിൽ നാം അകമേ ആരായി​രി​ക്കു​ന്നു എന്നു പരി​ശോ​ധി​ക്കു​ന്നത്‌ പ്രധാ​ന​മാണ്‌. അത്തര​മൊ​രു പരി​ശോ​ധന നടത്താൻ അവിടു​ത്തെ വചനം നമ്മെ സഹായി​ക്കു​ന്നു.—എബ്രായർ 4:12, 13.

ദൈവ​ത്തി​ന്റെ ചിന്തകൾ എത്ര അമൂല്യം!

4. (എ) ദൈവ​ത്തി​ന്റെ ചിന്തകൾ തനിക്കു മൂല്യ​വ​ത്താ​ണെന്നു പ്രഖ്യാ​പി​ക്കാൻ സങ്കീർത്ത​ന​ക്കാ​രനെ പ്രേരി​പ്പി​ച്ചത്‌ എന്താണ്‌? (ബി) അവ നമുക്കു മൂല്യ​വ​ത്താ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

4 തന്റെ ദാസൻമാ​രെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ അറിവി​ന്റെ പരപ്പി​നെ​യും ആഴത്തെ​യും അവർക്ക്‌ ആവശ്യ​മാ​യി​വ​രുന്ന എന്തു സഹായ​വും ചെയ്‌തു​കൊ​ടു​ക്കാ​നുള്ള അവിടു​ത്തെ അസാധാ​രണ കഴിവി​നെ​യും സംബന്ധി​ച്ചു ധ്യാനി​ച്ചിട്ട്‌ സങ്കീർത്ത​ന​ക്കാ​ര​നായ ദാവീദ്‌ എഴുതി: “നിന്റെ വിചാ​രങ്ങൾ എനിക്കു എത്ര ഘനമായവ!” (സങ്കീർത്തനം 139:17എ) തന്റെ എഴുത​പ്പെട്ട വചനത്തിൽ വെളി​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ആ ചിന്തകൾ, മനുഷ്യ​രു​ടെ ആശയങ്ങൾ എത്ര തിളക്ക​മാർന്ന​താ​യി തോന്നി​യാ​ലും ശരി, അവരിൽനി​ന്നുള്ള എന്തി​നെ​ക്കാ​ളും ഉയർന്ന​താണ്‌. (യെശയ്യാ​വു 55:8, 9) ജീവി​ത​ത്തിൽ വാസ്‌ത​വ​ത്തിൽ പ്രാധാ​ന്യ​മുള്ള കാര്യ​ങ്ങ​ളിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാ​നും അവിടു​ത്തെ സേവന​ത്തിൽ തീക്ഷ്‌ണ​ത​യു​ള്ള​വ​രാ​യി​രി​ക്കാ​നും ദൈവ​ത്തി​ന്റെ ചിന്തകൾ നമ്മെ സഹായി​ക്കു​ന്നു. (ഫിലി​പ്പി​യർ 1:9-11) ദൈവം വീക്ഷി​ക്കു​ന്ന​തു​പോ​ലെ കാര്യ​ങ്ങളെ വീക്ഷി​ക്കേ​ണ്ട​തെ​ങ്ങ​നെ​യെന്ന്‌ അവ നമുക്കു കാണി​ച്ചു​ത​രു​ന്നു. നമ്മോ​ടു​തന്നെ സത്യസ​ന്ധ​രാ​യി​രി​ക്കാ​നും ഹൃദയ​ത്തിൽ നാം യഥാർഥ​ത്തിൽ ഏതുതരം വ്യക്തി​യാ​ണെന്നു സമ്മതി​ക്കാ​നും അവ നമ്മെ സഹായി​ക്കു​ന്നു. നിങ്ങൾ അതു ചെയ്യാൻ സന്നദ്ധനാ​ണോ?

5. (എ) “മറെറ​ന്തി​നെ​ക്കാ​ളും കൂടു​ത​ലാ​യി” കാത്തു​കൊ​ള്ളാൻ ദൈവ​വ​ചനം നമ്മെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌ എന്തി​നെ​യാണ്‌? (ബി) കയീനെ സംബന്ധിച്ച ബൈബിൾ രേഖ നമുക്കു പ്രയോ​ജ​ന​ക​ര​മാ​യി​രി​ക്കു​ന്നത്‌ എങ്ങനെ? (സി) നാം മോ​ശൈക ന്യായ​പ്ര​മാ​ണ​ത്തിൻകീ​ഴിൽ അല്ലെങ്കി​ലും യഹോ​വയെ പ്രസാ​ദി​പ്പി​ക്കു​ന്നത്‌ എന്തെന്നു മനസ്സി​ലാ​ക്കാൻ അതു നമ്മെ സഹായി​ക്കു​ന്ന​തെ​ങ്ങനെ?

5 മനുഷ്യർ ബാഹ്യ​മായ സംഗതി​കൾക്കു കണക്കി​ല​ധി​കം പ്രാധാ​ന്യം കൊടു​ക്കാൻ ചായ്‌വു​ള്ള​വ​രാണ്‌, എന്നാൽ തിരു​വെ​ഴു​ത്തു​കൾ നമ്മെ ഇങ്ങനെ ബുദ്ധ്യു​പ​ദേ​ശി​ക്കു​ന്നു: “സകല ജാഗ്ര​ത​യോ​ടും​കൂ​ടെ നിന്റെ ഹൃദയത്തെ കാത്തു​കൊൾക.” (സദൃശ​വാ​ക്യ​ങ്ങൾ 4:23) അനുശാ​സ​ന​ങ്ങ​ളാ​ലും മാതൃ​ക​ക​ളാ​ലും ബൈബിൾ അതു ചെയ്യാൻ നമ്മെ സഹായി​ക്കു​ന്നു. കയീൻ തന്റെ സഹോ​ദ​ര​നായ ഹാബേ​ലി​നോ​ടുള്ള അമർഷ​ത്താ​ലും പിന്നെ വെറു​പ്പി​നാ​ലും തിളച്ച്‌ മനസ്സി​ല്ലാ​മ​ന​സ്സോ​ടെ ദൈവ​ത്തി​നു യാഗമർപ്പി​ച്ച​താ​യി അതു നമ്മോടു പറയുന്നു. നാം അദ്ദേഹ​ത്തെ​പ്പോ​ലെ ആകാതി​രി​ക്കാൻ അതു നമ്മെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. (ഉല്‌പത്തി 4:3-5; 1 യോഹ​ന്നാൻ 3:11, 12) അനുസ​രണം ആവശ്യ​പ്പെ​ടുന്ന മോ​ശൈക ന്യായ​പ്ര​മാ​ണം അതു രേഖ​പ്പെ​ടു​ത്തു​ന്നുണ്ട്‌. എന്നാൽ യഹോ​വയെ ആരാധി​ക്കു​ന്നവർ അവിടു​ത്തെ പൂർണ​ഹൃ​ദ​യ​ത്തോ​ടും പൂർണ​മ​ന​സ്സോ​ടും പൂർണ​ദേ​ഹി​യോ​ടും പൂർണ​ശ​ക്തി​യോ​ടും​കൂ​ടെ സ്‌നേ​ഹി​ക്ക​ണ​മെന്ന ന്യായ​പ്ര​മാ​ണ​ത്തി​ന്റെ പരമ​പ്ര​ധാ​ന​മായ നിബന്ധ​നക്ക്‌ അതു ദൃഢത കൊടു​ക്കു​ന്നു; അവർ തങ്ങളുടെ അയൽക്കാ​രെ തങ്ങളെ​പ്പോ​ലെ​തന്നെ സ്‌നേ​ഹി​ക്ക​ണ​മെന്ന കൽപ്പന​ക്കാണ്‌ അടുത്ത പ്രാധാ​ന്യ​മെന്ന്‌ അതു പ്രസ്‌താ​വി​ക്കു​ന്നു.—ആവർത്ത​ന​പു​സ്‌തകം 5:32, 33; മർക്കൊസ്‌ 12:28-31.

6. സദൃശ​വാ​ക്യ​ങ്ങൾ 3:1 ബാധക​മാ​ക്കു​ന്ന​തിൽ നാം നമ്മോ​ടു​തന്നെ ചോദി​ക്കേണ്ട ചോദ്യ​ങ്ങൾ ഏവ?

6 സദൃശ​വാ​ക്യ​ങ്ങൾ 3:1 നമ്മെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നതു കേവലം ദൈവ​ത്തി​ന്റെ കൽപ്പനകൾ അനുസ​രി​ക്കാൻ അല്ല, യഥാർഥ​ത്തിൽ അനുസ​രണം നമ്മുടെ ഹൃദയ​ത്തി​ലു​ള്ള​തി​ന്റെ ഒരു പ്രകട​ന​മാണ്‌ എന്ന്‌ ഉറപ്പു​വ​രു​ത്താ​നാണ്‌. വ്യക്തി​ഗ​ത​മാ​യി നാം നമ്മോ​ടു​തന്നെ ഇങ്ങനെ ചോദി​ക്കേണ്ട ആവശ്യ​മുണ്ട്‌, ‘ദൈവ​ത്തി​ന്റെ നിബന്ധ​ന​ക​ളോ​ടുള്ള എന്റെ അനുസ​രണം സംബന്ധിച്ച്‌ അതു സത്യമാ​ണോ?’ ചില സംഗതി​ക​ളിൽ നമ്മുടെ പ്രചോ​ദ​ന​മോ ചിന്തയോ അപര്യാ​പ്‌ത​മാ​ണെന്നു—നാം പാളി​ച്ചകൾ പററാ​ത്ത​വ​രാ​ണെന്നു നമുക്കാർക്കും പറയാ​നും സാധി​ക്കി​ല്ല​ല്ലോ—തിരി​ച്ച​റി​യു​ന്നെ​ങ്കിൽ നാം ഇപ്രകാ​രം ചോദി​ക്കേണ്ട ആവശ്യ​മുണ്ട്‌, ‘സ്ഥിതി​ഗ​തി​കൾ മെച്ച​പ്പെ​ടു​ത്താൻ ഞാൻ എന്താണു ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്നത്‌?’—സദൃശ​വാ​ക്യ​ങ്ങൾ 20:9; 1 യോഹ​ന്നാൻ 1:8.

7. (എ) മത്തായി 15:3-9-ലെ പരീശൻമാ​രെ സംബന്ധിച്ച യേശു​വി​ന്റെ അപലപനം നമ്മുടെ ഹൃദയത്തെ കാത്തു​കൊ​ള്ളു​ന്ന​തി​നു നമ്മെ സഹായി​ച്ചേ​ക്കാ​വു​ന്ന​തെ​ങ്ങനെ? (ബി) നമ്മുടെ മനസ്സി​നെ​യും ഹൃദയ​ത്തെ​യും ശിക്ഷണ​വി​ധേ​യ​മാ​ക്കാൻ ശക്തമായ നടപടി​കൾ എടുക്കു​ന്ന​തിന്‌ ഏതു സാഹച​ര്യ​ങ്ങൾ നമ്മെ നിർബ​ന്ധി​ച്ചേ​ക്കാം?

7 സ്വന്ത താത്‌പ​ര്യ​ത്താൽ പ്രചോ​ദി​ത​മായ ഒരു ആചാരത്തെ പ്രോ​ത്സാ​ഹി​പ്പി​ച്ചു​കൊ​ണ്ടു യഹൂദ പരീശൻമാർ ദൈവത്തെ ബഹുമാ​നി​ക്കു​ന്നു​വെന്ന നാട്യം കാണി​ച്ച​പ്പോൾ യേശു അവരെ കപടഭ​ക്ത​രാ​യി കുററം വിധി​ക്കു​ക​യും അവരുടെ ആരാധന നിഷ്‌ഫ​ല​മാ​ണെന്നു പ്രകട​മാ​ക്കു​ക​യും ചെയ്‌തു. (മത്തായി 15:3-9) വികാ​രാ​വേ​ശ​ത്തോ​ടു​കൂ​ടിയ സുഖാ​നു​ഭൂ​തി ഉന്നം​വെ​ച്ചു​കൊ​ണ്ടു നാം അധാർമിക ചിന്തക​ളിൽ സ്ഥിരമാ​യി മുഴു​കവേ, ബാഹ്യ​മാ​യി മാത്രം ധാർമിക ജീവിതം നയിക്കു​ന്നത്‌ ഹൃദയം കാണുന്ന ദൈവത്തെ പ്രീതി​പ്പെ​ടു​ത്താൻ മതിയാ​യി​രി​ക്കു​ന്നി​ല്ലെന്നു യേശു മുന്നറി​യി​പ്പു നൽകി. നമ്മുടെ മനസ്സി​നെ​യും ഹൃദയ​ത്തെ​യും ശിക്ഷണ​വി​ധേ​യ​മാ​ക്കാൻ കർശന​മായ നടപടി​കൾ ആവശ്യ​മാ​യേ​ക്കാം. (സദൃശ​വാ​ക്യ​ങ്ങൾ 23:12; മത്തായി 5:27-29) നമ്മുടെ ലൗകിക ജോലി​യു​ടെ​യും വിദ്യാ​ഭ്യാ​സ​ത്തി​ലെ നമ്മുടെ ലക്ഷ്യങ്ങ​ളു​ടെ​യും അല്ലെങ്കിൽ വിനോ​ദ​ങ്ങ​ളു​ടെ കാര്യ​ത്തി​ലുള്ള നമ്മുടെ തെര​ഞ്ഞെ​ടു​പ്പി​ന്റെ​യും ഫലമായി ലോക​ത്തി​ന്റെ നിലവാ​ര​ങ്ങൾക്ക​നു​സൃ​ത​മാ​യി നമ്മെ കരുപ്പി​ടി​പ്പി​ക്കാൻ അതിനെ അനുവ​ദി​ച്ചു​കൊ​ണ്ടു നാം ലോക​ത്തി​ന്റെ അനുകാ​രി​ക​ളാ​യി​ത്തീ​രു​ന്നെ​ങ്കിൽ അപ്പോ​ഴും അത്തരം ശിക്ഷണം ആവശ്യ​മാണ്‌. ദൈവ​വു​മാ​യി ബന്ധം അവകാ​ശ​പ്പെ​ടു​ക​യും എന്നാൽ ലോക​ത്തി​ന്റെ സുഹൃ​ത്തു​ക്ക​ളാ​കാൻ ആഗ്രഹി​ക്കു​ക​യും ചെയ്യു​ന്ന​വരെ യാക്കോബ്‌ അഭിസം​ബോ​ധന ചെയ്യു​ന്നതു “വ്യഭി​ചാ​രി​ണി​കൾ” എന്നാ​ണെന്നു നമുക്ക്‌ ഒരിക്ക​ലും മറക്കാ​തി​രി​ക്കാം. എന്തു​കൊ​ണ്ടെ​ന്നാൽ “സർവ്വ​ലോ​ക​വും ദുഷ്ടന്റെ അധീന​ത​യിൽ കിടക്കു​ന്നു.”—യാക്കോബ്‌ 4:4; 1 യോഹ​ന്നാൻ 2:15-17; 5:19.

8. ദൈവ​ത്തി​ന്റെ അമൂല്യ ചിന്തക​ളിൽനി​ന്നു പൂർണ​മാ​യി പ്രയോ​ജനം അനുഭ​വി​ക്കാൻ നാം എന്തു ചെയ്യേണ്ട ആവശ്യ​മുണ്ട്‌?

8 ഇവയെ​യും മററു സംഗതി​ക​ളെ​യും സംബന്ധി​ച്ചുള്ള ദൈവ​ത്തി​ന്റെ ചിന്തക​ളിൽനി​ന്നു പൂർണ​മാ​യി പ്രയോ​ജനം നേടാൻ നാം അവ വായി​ക്കാ​നും കേൾക്കാ​നും സമയം മാററി​വെ​ക്കേ​ണ്ട​തുണ്ട്‌. അതിലു​പരി, നാം അവ പഠിക്കു​ക​യും അവയെ​ക്കു​റി​ച്ചു സംസാ​രി​ക്കു​ക​യും ധ്യാനി​ക്കു​ക​യും ചെയ്യേ​ണ്ട​തുണ്ട്‌. വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ അനേകം വായന​ക്കാർ ബൈബി​ളി​ന്റെ ചർച്ച നടക്കുന്ന യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സഭാ​യോ​ഗ​ങ്ങ​ളിൽ പതിവാ​യി സംബന്ധി​ക്കു​ന്നു. അതു ചെയ്യാൻവേണ്ടി അവർ മററു വ്യാപാ​ര​ങ്ങ​ളിൽനി​ന്നു സമയം വിലയ്‌ക്കു വാങ്ങുന്നു. (എഫെസ്യർ 5:15-17) അവർക്കു തിരികെ ലഭിക്കു​ന്നതു ഭൗതിക സമ്പത്തി​നെ​ക്കാൾ വളരെ​യേറെ മൂല്യ​മു​ള്ള​താണ്‌. നിങ്ങൾക്ക്‌ അങ്ങനെ​യല്ലേ തോന്നു​ന്നത്‌?

9. ക്രിസ്‌തീയ യോഗ​ങ്ങ​ളിൽ പങ്കെടു​ക്കുന്ന ചിലർ മററു​ള്ള​വരെ അപേക്ഷി​ച്ചു കൂടുതൽ സത്വരം പുരോ​ഗതി വരുത്തു​ന്നത്‌ എന്തു​കൊണ്ട്‌?

9 എന്നിരു​ന്നാ​ലും, ഈ യോഗ​ങ്ങ​ളിൽ പങ്കെടു​ക്കുന്ന ചിലർ മററു​ള്ള​വരെ അപേക്ഷി​ച്ചു കൂടുതൽ സത്വര​മായ ആത്മീയ പുരോ​ഗതി വരുത്തു​ന്നു. അവർ തങ്ങളുടെ ജീവി​ത​ത്തിൽ സത്യത്തെ കൂടുതൽ തിക​വോ​ടെ ബാധക​മാ​ക്കു​ന്നു. ഇതിനു കാരണം എന്താണ്‌? പലപ്പോ​ഴും ഒരു മുഖ്യ​ഘ​ടകം വ്യക്തി​പ​ര​മായ പഠനത്തി​ലെ അവരുടെ ശുഷ്‌കാ​ന്തി​യാണ്‌. അപ്പം​കൊ​ണ്ടു മാത്രമല്ല നാം ജീവി​ക്കു​ന്ന​തെന്ന്‌ അവർ മനസ്സി​ലാ​ക്കു​ന്നു; ഭൗതിക ഭക്ഷണം പതിവാ​യി കഴിക്കു​ന്ന​തു​പോ​ലെ പ്രധാ​ന​മാ​ണു ദിവ​സേ​ന​യുള്ള ആത്മീയ ഭക്ഷണവും. (മത്തായി 4:4; എബ്രായർ 5:14) അതു​കൊണ്ട്‌ അവർ ദിവസ​വും ബൈബി​ളോ അതിനെ വിശദീ​ക​രി​ക്കുന്ന പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളോ വായി​ക്കാൻ അൽപ്പസ​മ​യ​മെ​ങ്കി​ലും ചെലവ​ഴി​ക്കു​ന്നു. അവർ പാഠഭാ​ഗങ്ങൾ നേരത്തെ പഠിച്ചു​കൊ​ണ്ടും തിരു​വെ​ഴു​ത്തു​കൾ എടുത്തു പരി​ശോ​ധി​ച്ചു​കൊ​ണ്ടും സഭാ​യോ​ഗ​ങ്ങൾക്കു​വേണ്ടി ഒരുങ്ങു​ന്നു. അവർ വിവരങ്ങൾ വായി​ക്കു​ന്ന​തി​ല​ധി​കം ചെയ്യുന്നു; അവർ അതിനെ സംബന്ധി​ച്ചു ധ്യാനി​ക്കു​ന്നു. അവരുടെ പഠനസ​മ്പ്ര​ദാ​യ​ത്തിൽ തങ്ങൾ പഠിക്കു​ന്നതു തങ്ങളുടെ ജീവി​ത​ത്തിൻമേൽ ഉണ്ടാക്കേണ്ട ഫലത്തെ​ക്കു​റി​ച്ചു ഗൗരവ​മാ​യി ചിന്തി​ക്കു​ന്നത്‌ ഉൾപ്പെ​ടു​ന്നു. അവരുടെ ആത്മീയത വളരു​ന്തോ​റും അവർക്കു സങ്കീർത്ത​ന​ക്കാ​ര​നെ​പ്പോ​ലെ തോന്നാ​നി​ട​വ​രു​ന്നു, അദ്ദേഹം ഇങ്ങനെ എഴുതി: “അങ്ങയുടെ നിയമത്തെ ഞാൻ എത്രയ​ധി​കം സ്‌നേ​ഹി​ക്കു​ന്നു! . . . അങ്ങയുടെ കല്‌പ​നകൾ വിസ്‌മ​യാ​വ​ഹ​മാണ്‌.”—സങ്കീർത്ത​നങ്ങൾ 1:1-3; 119:97, 129, പി.ഒ.സി. ബൈ.

10. (എ) ദൈവ​വ​ച​ന​ത്തി​ന്റെ പഠനം എത്ര ദീർഘ മായി തുടരു​ന്ന​താ​ണു പ്രയോ​ജ​ന​പ്ര​ദ​മാ​യി​രി​ക്കു​ന്നത്‌? (ബി) തിരു​വെ​ഴു​ത്തു​കൾ ഇത്‌ എങ്ങനെ പ്രകട​മാ​ക്കു​ന്നു?

10 നാം ദൈവ​ത്തി​ന്റെ വചനം ഒരു വർഷമോ 5 വർഷമോ 50 വർഷമോ പഠിച്ചി​രി​ക്കു​ന്നു​വെ​ങ്കി​ലും, ദൈവ​ത്തി​ന്റെ ചിന്തകൾ നമുക്കു മൂല്യ​വ​ത്താ​ണെ​ങ്കിൽ അത്‌ ഒരിക്ക​ലും കേവലം ആവർത്ത​ന​മാ​യി​ത്തീ​രു​ന്നില്ല. തിരു​വെ​ഴു​ത്തു​ക​ളിൽനി​ന്നു നാം എത്രമാ​ത്രം പഠിച്ചി​ട്ടു​ണ്ടെ​ങ്കി​ലും നാം അറിയാ​ത്ത​താ​യി പലതും ഇനിയു​മുണ്ട്‌. “അവയുടെ ആകത്തു​ക​യും എത്ര വലിയതു!” എന്നു ദാവീദ്‌ പറഞ്ഞു. “അവയെ എണ്ണിയാൽ മണലി​നെ​ക്കാൾ അധികം.” എണ്ണാനുള്ള നമ്മുടെ കഴിവി​ന​തീ​ത​മാ​ണു ദൈവ​ത്തി​ന്റെ ചിന്തകൾ. പകൽ മുഴു​വ​നും നാം ദൈവ​ത്തി​ന്റെ ചിന്തകൾ എണ്ണിപ്പ​റ​യാൻ ഒരു​മ്പെ​ടു​ക​യും നാം അങ്ങനെ ചെയ്‌ത്‌ ഉറങ്ങി​പ്പോ​യെ​ങ്കിൽ പ്രഭാ​ത​ത്തിൽ ഉണരു​മ്പോൾ നമുക്കു ചിന്തി​ക്കാൻ പിന്നെ​യും ധാരാളം ഉണ്ടാകും. അതു​കൊ​ണ്ടു ദാവീദ്‌ ഇങ്ങനെ എഴുതി: “ഞാൻ ഉണരു​മ്പോൾ ഇനിയും ഞാൻ നിന്റെ അടുക്കൽ ഇരിക്കു​ന്നു.” (സങ്കീർത്തനം 139:17, 18) യഹോ​വ​യെ​യും അവിടു​ത്തെ വഴിക​ളെ​യും സംബന്ധിച്ച്‌ നമുക്കു സകല നിത്യ​ത​യി​ലും പഠിക്കാൻ കൂടുതൽ ഉണ്ടാകും. നമുക്കു സകലതും അറിയാ​വുന്ന ഒരു ഘട്ടത്തിൽ നാം ഒരിക്ക​ലും എത്തി​ച്ചേ​രില്ല.—റോമർ 11:33.

യഹോവ വെറു​ക്കു​ന്ന​തി​നെ വെറുക്കൽ

11. ദൈവ​ത്തി​ന്റെ ചിന്തകൾ അറിയു​ന്നതു മാത്രമല്ല, അവിടു​ത്തെ വികാ​രങ്ങൾ പകർത്തു​ന്ന​തും പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

11 ദൈവ​വ​ചനം സംബന്ധിച്ച നമ്മുടെ പഠനം കേവലം നമ്മുടെ ശിരസ്സി​നെ വസ്‌തു​ത​കൾകൊ​ണ്ടു നിറക്കാ​നുള്ള ലക്ഷ്യ​ത്തോ​ടെ ആയിരി​ക്കു​ന്നില്ല. നാം അതിനെ നമ്മുടെ ഹൃദയ​ത്തി​ലേക്കു ചൂഴ്‌ന്നി​റ​ങ്ങാൻ അനുവ​ദി​ക്കു​മ്പോൾ, നാം ദൈവ​ത്തി​ന്റെ വികാ​ര​ങ്ങ​ളിൽ പങ്കുപ​റ​റാ​നും തുടങ്ങു​ന്നു. അത്‌ എത്ര പ്രധാ​ന​മാണ്‌! നാം അത്തരം വികാ​രങ്ങൾ വികസി​പ്പി​ച്ചെ​ടു​ക്കു​ന്നി​ല്ലെ​ങ്കിൽ എന്തായി​രി​ക്കാം ഫലം? ബൈബിൾ പറയു​ന്നത്‌ ആവർത്തി​ക്കാൻ നമുക്കു കഴി​ഞ്ഞേ​ക്കാ​മെ​ങ്കി​ലും നാം ഒരുപക്ഷേ നിഷി​ദ്ധ​മായ സംഗതി​കളെ അഭികാ​മ്യ​മാ​യി വീക്ഷി​ച്ചേ​ക്കാം, അല്ലെങ്കിൽ ആവശ്യ​മാ​യി​രി​ക്കുന്ന സംഗതി​കൾ ഒരു ഭാരമാ​യി നമുക്കു തോന്നി​യേ​ക്കാം. തെററായ സംഗതി​കളെ നാം വെറു​ക്കു​ന്നെ​ങ്കിൽപ്പോ​ലും മാനു​ഷിക അപൂർണത നിമിത്തം നമുക്ക്‌ ഒരു പോരാ​ട്ടം ഉണ്ടായി​രി​ക്കാ​മെ​ന്നതു സത്യമാണ്‌. (റോമർ 7:15) എന്നാൽ നാം അകമേ ആയിരി​ക്കു​ന്ന​തി​നെ ശരിയാ​യി​രി​ക്കു​ന്ന​തി​നോ​ടുള്ള ചേർച്ച​യിൽ കൊണ്ടു​വ​രാൻ നാം ആത്മാർഥ​മായ ശ്രമം നടത്തു​ന്നി​ല്ലെ​ങ്കിൽ, “ഹൃദയ​ങ്ങളെ ശോധന ചെയ്യുന്ന”വനായ യഹോ​വയെ പ്രീതി​പ്പെ​ടു​ത്താ​നാ​വു​മെന്നു പ്രതീ​ക്ഷി​ക്കാൻ നമുക്കാ​വു​മോ?—സദൃശ​വാ​ക്യ​ങ്ങൾ 17:3.

12. ദൈവിക സ്‌നേ​ഹ​വും ദൈവിക വെറു​പ്പും പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

12 ദൈവിക സ്‌നേഹം ശരി ചെയ്യു​ന്ന​തി​നെ ഒരു സുഖാ​നു​ഭൂ​തി​യാ​ക്കു​ന്ന​തു​പോ​ലെ, ദൈവിക വെറുപ്പു തെററു ചെയ്യു​ന്ന​തി​നെ​തി​രെ​യുള്ള ഒരു ശക്തമായ സംരക്ഷ​ണ​മാണ്‌. (1 യോഹ​ന്നാൻ 5:3) സ്‌നേ​ഹ​വും വെറു​പ്പും നട്ടുവ​ളർത്താൻ തിരു​വെ​ഴു​ത്തു​കൾ നമ്മെ ആവർത്തി​ച്ചു പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. “യഹോ​വയെ സ്‌നേ​ഹി​ക്കു​ന്ന​വരേ, ദോഷത്തെ വെറു​പ്പിൻ.” (സങ്കീർത്തനം 97:10) “തിൻമയെ ദ്വേഷി​ക്കു​വിൻ; നൻമയെ മുറു​കെ​പ്പി​ടി​ക്കു​വിൻ.” (റോമാ 12:9, പി.ഒ.സി. ബൈ.) നാം അതു ചെയ്യു​ന്നു​ണ്ടോ?

13. (എ) ദുഷ്ടൻമാ​രു​ടെ നാശം സംബന്ധിച്ച ദാവീ​ദി​ന്റെ ഏതു പ്രാർഥ​ന​യോ​ടാ​ണു നാം പൂർണ​യോ​ജി​പ്പിൽ ആയിരി​ക്കു​ന്നത്‌? (ബി) ദാവീ​ദി​ന്റെ പ്രാർഥ​ന​യിൽ പ്രകട​മാ​ക്കു​ന്ന​തു​പോ​ലെ ദൈവം നശിപ്പി​ക്ക​ണ​മെന്ന്‌ അദ്ദേഹം പ്രാർഥിച്ച ദുഷ്ടൻമാർ ആരായി​രു​ന്നു?

13 യഹോവ ഭൂമി​യിൽനി​ന്നു ദുഷ്ടൻമാ​രെ വേരോ​ടെ പിഴു​തെ​റിഞ്ഞ്‌ നീതി വസിക്കുന്ന ഒരു പുതിയ ഭൂമി ആനയി​ക്കാ​നുള്ള തന്റെ ഉദ്ദേശ്യം വ്യക്തമാ​യി പ്രസ്‌താ​വി​ച്ചി​ട്ടുണ്ട്‌. (സങ്കീർത്തനം 37:10, 11; 2 പത്രൊസ്‌ 3:13) അതു സംഭവി​ക്കുന്ന സമയം വരാൻ നീതി​സ്‌നേ​ഹി​കൾ അതിയാ​യി ആഗ്രഹി​ക്കു​ന്നു. അവർ സങ്കീർത്ത​ന​ക്കാ​ര​നായ ദാവീ​ദു​മാ​യി പൂർണ യോജി​പ്പി​ലാണ്‌, അദ്ദേഹം ഇങ്ങനെ പ്രാർഥി​ച്ചു: “ദൈവമേ, നീ ദുഷ്ടനെ നിഗ്ര​ഹി​ച്ചെ​ങ്കിൽ കൊള്ളാ​യി​രു​ന്നു; രക്തപാ​ത​കൻമാ​രേ, എന്നെ വിട്ടു​പോ​കു​വിൻ. അവർ ദ്രോ​ഹ​മാ​യി നിന്നെ​ക്കു​റി​ച്ചു സംസാ​രി​ക്കു​ന്നു; നിന്റെ ശത്രുക്കൾ നിന്റെ നാമം വൃഥാ എടുക്കു​ന്നു.” (സങ്കീർത്തനം 139:19, 20) ദാവീദ്‌ അത്തരം ദുഷ്ടൻമാ​രെ നിഗ്ര​ഹി​ക്കാൻ വ്യക്തി​പ​ര​മാ​യി കാംക്ഷി​ച്ചില്ല. പ്രതി​കാ​രം യഹോ​വ​യു​ടെ കരങ്ങളാൽ വരണമേ എന്ന്‌ അദ്ദേഹം പ്രാർഥി​ച്ചു. (ആവർത്ത​ന​പു​സ്‌തകം 32:35; എബ്രായർ 10:30) ഇവർ ഏതെങ്കി​ലും വിധത്തിൽ ദാവീ​ദി​നെ കേവലം വ്യക്തി​പ​ര​മാ​യി ദ്രോ​ഹി​ച്ചി​രുന്ന ആളുക​ളാ​യി​രു​ന്നില്ല. അവർ ദൈവ​ത്തി​ന്റെ നാമം അയോ​ഗ്യ​മായ വിധത്തിൽ എടുത്തു​കൊണ്ട്‌ അവിടു​ത്തെ തെററാ​യി പ്രതി​നി​ധാ​നം ചെയ്‌തി​രു​ന്നു. (പുറപ്പാ​ടു 20:7) സത്യസ​ന്ധ​ത​യി​ല്ലാ​തെ, അവിടു​ത്തെ സേവി​ക്കു​ന്നു എന്ന്‌ അവർ അവകാ​ശ​പ്പെട്ടു. എന്നാൽ അവർ അവിടു​ത്തെ നാമം തങ്ങളു​ടേ​തായ സ്വന്തം പദ്ധതികൾ പുരോ​ഗ​മി​പ്പി​ക്കാൻവേണ്ടി ഉപയോ​ഗി​ക്കു​ക​യാ​യി​രു​ന്നു. ദൈവ​ത്തി​ന്റെ എതിരാ​ളി​ക​ളാ​കാൻ തീരു​മാ​നി​ച്ച​വ​രോ​ടു ദാവീ​ദിന്‌ ഒരു പ്രതി​പ​ത്തി​യും ഇല്ലായി​രു​ന്നു.

14. നമുക്കു സഹായി​ക്കാ​വുന്ന ദുഷ്ടജ​നങ്ങൾ ഉണ്ടോ? അങ്ങനെ​യെ​ങ്കിൽ എപ്രകാ​രം?

14 യഹോ​വയെ അറിയാത്ത കോടി​ക്ക​ണ​ക്കി​നാ​ളു​കൾ ഉണ്ട്‌. ദുഷ്ട​മെന്നു ദൈവ​വ​ചനം പ്രകട​മാ​ക്കുന്ന കാര്യങ്ങൾ അവരിൽ പലരും അജ്ഞതയിൽ ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്നു. ഈ ജീവി​ത​രീ​തി​യിൽ അവർ ശാഠ്യ​പൂർവം നിലനിൽക്കു​ന്നെ​ങ്കിൽ മഹോ​പ​ദ്ര​വ​ത്തിൽ നശിക്കു​ന്ന​വ​രു​ടെ ഇടയിൽ അവരു​മു​ണ്ടാ​കും. എന്നുവ​രി​കി​ലും, ദുഷ്ടൻമാ​രു​ടെ മരണത്തിൽ യഹോ​വക്ക്‌ ഒരു സന്തോ​ഷ​വു​മില്ല, നമ്മളും സന്തോ​ഷി​ക്ക​രുത്‌. (യെഹെ​സ്‌കേൽ 33:11) സമയം അനുവ​ദി​ക്കു​ന്നി​ട​ത്തോ​ളം യഹോ​വ​യു​ടെ വഴികൾ പഠിക്കാ​നും ബാധക​മാ​ക്കാ​നും അത്തരം ആളുകളെ സഹായി​ക്കാൻ നാം ശ്രമി​ക്കു​ന്നു. എന്നാൽ ചിലയാ​ളു​കൾ യഹോ​വ​യോ​ടു കടുത്ത വിദ്വേ​ഷം പ്രകട​മാ​ക്കു​ന്നെ​ങ്കിൽ എന്ത്‌?

15. (എ) “യഥാർഥ ശത്രുക്ക”ളായി സങ്കീർത്ത​ന​ക്കാ​രൻ വീക്ഷി​ച്ചത്‌ ആരെയാണ്‌? (ബി) യഹോ​വ​ക്കെ​തി​രെ മത്സരി​ക്കു​ന്ന​വരെ നാം വെറു​ക്കു​ന്നു​വെന്നു നമുക്ക്‌ ഇന്ന്‌ എങ്ങനെ പ്രകട​മാ​ക്കാ​നാ​കും?

15 അവരെ സംബന്ധി​ച്ചു സങ്കീർത്ത​ന​ക്കാ​രൻ ഇപ്രകാ​രം പറഞ്ഞു: “യഹോവേ, നിന്നെ പകെക്കു​ന്ന​വരെ ഞാൻ പകക്കേ​ണ്ട​ത​ല്ല​യോ? നിന്നോ​ടു എതിർത്തു​നി​ല്‌ക്കു​ന്ന​വരെ ഞാൻ വെറു​ക്കേ​ണ്ട​ത​ല്ല​യോ? ഞാൻ പൂർണ്ണ​ദ്വേ​ഷ​ത്തോ​ടെ അവരെ ദ്വേഷി​ക്കു​ന്നു; അവരെ എന്റെ ശത്രു​ക്ക​ളാ​യി എണ്ണുന്നു.” (സങ്കീർത്തനം 139:21, 22) അവർ യഹോ​വയെ തീവ്ര​മാ​യി വെറു​ത്ത​തു​കൊ​ണ്ടാ​യി​രു​ന്നു ദാവീദ്‌ അവരെ വെറു​പ്പോ​ടെ വീക്ഷി​ച്ചത്‌. അവിടു​ത്തേക്ക്‌ എതിരാ​യി മത്സരി​ച്ചു​കൊ​ണ്ടു തങ്ങളുടെ യഹോ​വാ​വി​ദ്വേ​ഷം പ്രകട​മാ​ക്കു​ന്ന​വ​രു​ടെ കൂട്ടത്തിൽ വിശ്വാ​സ​ത്യാ​ഗി​ക​ളും ഉൾപ്പെ​ടു​ന്നു. വിശ്വാ​സ​ത്യാ​ഗം വാസ്‌ത​വ​ത്തിൽ യഹോ​വക്ക്‌ എതി​രെ​യുള്ള ഒരു മത്സരമാണ്‌. ചില വിശ്വാ​സ​ത്യാ​ഗി​കൾ ദൈവത്തെ അറിയു​ന്നു​വെ​ന്നും സേവി​ക്കു​ന്നു​വെ​ന്നും അവകാ​ശ​പ്പെ​ടു​ന്നു, എന്നാൽ അവിടു​ത്തെ വചനത്തിൽ പ്രതി​പാ​ദി​ച്ചി​ട്ടുള്ള ഉപദേ​ശ​ങ്ങ​ളെ​യോ നിബന്ധ​ന​ക​ളെ​യോ അവർ നിരാ​ക​രി​ക്കു​ന്നു. മററു​ള്ളവർ ബൈബി​ളിൽ വിശ്വ​സി​ക്കു​ന്നു​വെന്ന്‌ അവകാ​ശ​വാ​ദം നടത്തുന്നു, എന്നാൽ അവർ യഹോ​വ​യു​ടെ സ്ഥാപനത്തെ ത്യജി​ക്കു​ക​യും അതിന്റെ പ്രവർത്ത​നത്തെ തടസ്സ​പ്പെ​ടു​ത്താൻ സജീവ​മാ​യി പ്രവർത്തി​ക്കു​ക​യും ചെയ്യുന്നു. ശരി എന്തെന്നു മനസ്സി​ലാ​ക്കി​യ​ശേഷം അത്തരം ദുഷ്ടത പ്രവർത്തി​ക്കാൻ അവർ മനഃപൂർവം തീരു​മാ​നി​ക്കു​മ്പോൾ, തങ്ങളുടെ രൂപഘ​ട​ന​യു​ടെ അവിഭാ​ജ്യ​ഘ​ട​ക​മാ​കു​മാ​റു ദുഷ്ടത അവരിൽ അത്രയ്‌ക്കു രൂഢമൂ​ല​മാ​യി​ത്തീ​രു​മ്പോൾ, ദുഷ്ടത​യു​മാ​യി അഭേദ്യ​മാ​യി ബന്ധിപ്പി​ച്ചി​ട്ടു​ള്ള​വരെ ഒരു ക്രിസ്‌ത്യാ​നി (ആ വാക്കിനു ബൈബിൾ പറയുന്ന അർഥത്തിൽത്തന്നെ) വെറു​ക്കണം. അത്തരം വിശ്വാ​സ​ത്യാ​ഗി​ക​ളോ​ടുള്ള യഹോ​വ​യു​ടെ വികാ​ര​ങ്ങളെ സത്യ ക്രിസ്‌ത്യാ​നി​കൾ പകർത്തു​ന്നു; വിശ്വാ​സ​ത്യാ​ഗ​പ​ര​മായ ആശയങ്ങൾ സംബന്ധിച്ച്‌ അവർക്ക്‌ ജിജ്ഞാ​സ​യില്ല. നേരെ​മ​റിച്ച്‌, തങ്ങളെ​ത്തന്നെ ദൈവ​ത്തി​ന്റെ ശത്രു​ക്ക​ളാ​ക്കി​യി​രി​ക്കു​ന്ന​വ​രോട്‌ അവർക്ക്‌ “ഒരു അറപ്പു തോന്നു​ന്നു,” എന്നാൽ പ്രതി​കാ​രം നടത്തൽ അവർ യഹോ​വക്കു വിട്ടു​കൊ​ടു​ക്കു​ന്നു.—ഇയ്യോബ്‌ 13:16; റോമർ 12:19; 2 യോഹ​ന്നാൻ 9, 10.

ദൈവം നമ്മെ ശോധന ചെയ്യു​മ്പോൾ

16. (എ) തന്നെ യഹോവ ശോധന ചെയ്യണ​മെന്നു ദാവീദ്‌ ആഗ്രഹി​ച്ചത്‌ എന്തു​കൊണ്ട്‌? (ബി) നമ്മുടെ ഹൃദയത്തെ സംബന്ധി​ച്ചു വിവേചന നടത്തു​ന്ന​തി​നു നമ്മെ സഹായി​ക്കാൻ ദൈവ​ത്തോ​ടു നാം ചോദി​ക്കേ​ണ്ട​താ​യി എന്താണു​ള്ളത്‌?

16 ഒരു തരത്തി​ലും ദുഷ്ടൻമാ​രെ​പ്പോ​ലെ ആയിത്തീ​രാൻ ദാവീദ്‌ ആഗ്രഹി​ച്ചില്ല. തങ്ങൾ അകമേ എന്താ​ണെന്നു മറച്ചു​പി​ടി​ക്കാൻ അനേകം ആളുകൾ ശ്രമി​ക്കു​ന്നു, എന്നാൽ ദാവീദ്‌ താഴ്‌മ​യോ​ടെ ഇപ്രകാ​രം പ്രാർഥി​ച്ചു: “ദൈവമേ, എന്നെ ശോധന ചെയ്‌തു എന്റെ ഹൃദയത്തെ അറി​യേ​ണമേ; എന്നെ പരീക്ഷി​ച്ചു എന്റെ നിനവു​കളെ അറി​യേ​ണമേ; വ്യസന​ത്തി​ന്നുള്ള മാർഗ്ഗം എന്നിൽ ഉണ്ടോ എന്നു നോക്കി, ശാശ്വ​ത​മാർഗ്ഗ​ത്തിൽ എന്നെ നടത്തേ​ണമേ.” (സങ്കീർത്തനം 139:23, 24) തന്റെ ഹൃദയത്തെ പരാമർശി​ച്ച​പ്പോൾ, ദാവീദ്‌ ശരീരാ​വ​യ​വ​ത്തെയല്ല അർഥമാ​ക്കി​യത്‌. ആ പദത്തിന്റെ പ്രതീ​കാ​ത്മക അർഥ​ത്തോ​ടുള്ള ചേർച്ച​യിൽ താൻ അകമേ ആരായി​രി​ക്കു​ന്നു​വോ ആ ആന്തരിക മനുഷ്യ​നെ​യാണ്‌ അദ്ദേഹം പരാമർശി​ച്ചത്‌. ദൈവം നമ്മുടെ ഹൃദയത്തെ ശോധന ചെയ്യാ​നും നമുക്ക്‌ അനുചി​ത​മായ ആഗ്രഹ​ങ്ങ​ളോ ഇഷ്ടങ്ങളോ വികാ​ര​ങ്ങ​ളോ ഉദ്ദേശ്യ​ങ്ങ​ളോ ചിന്തക​ളോ ആന്തരങ്ങ​ളോ ഉണ്ടോ എന്നു കാണാ​നും നാമും ആഗ്രഹി​ക്കണം. (സങ്കീർത്തനം 26:2) യഹോവ നമ്മെ ക്ഷണിക്കു​ന്നു: “മകനേ, നിന്റെ ഹൃദയം എനിക്കു തരിക; എന്റെ വഴി നിന്റെ കണ്ണിന്നു ഇമ്പമാ​യി​രി​ക്കട്ടെ.”—സദൃശ​വാ​ക്യ​ങ്ങൾ 23:26.

17. (എ) അസ്വാ​സ്ഥ്യ​ജ​ന​ക​മായ ചിന്തകളെ മറച്ചു​വെ​ക്കു​ന്ന​തി​നു പകരം നാം ചെയ്യേ​ണ്ടത്‌ എന്താകു​ന്നു? (ബി) നമ്മുടെ ഹൃദയ​ത്തിൽ തെററായ പ്രവണ​തകൾ കണ്ടെത്തു​ന്നെ​ങ്കിൽ അതു നമ്മെ അതിശ​യി​പ്പി​ക്ക​ണ​മോ, അവ സംബന്ധി​ച്ചു നാം എന്തു ചെയ്യണം?

17 തെററായ ആഗ്രഹ​ങ്ങ​ളോ തെററായ ആന്തരങ്ങ​ളോ നിമിത്തം അല്ലെങ്കിൽ നമ്മുടെ ഭാഗത്തെ ഏതെങ്കി​ലും തെററായ നടത്ത നിമിത്തം വേദനാ​ജ​ന​ക​വും അസ്വാ​സ്ഥ്യ​ജ​ന​ക​വും ആയ ഏതെങ്കി​ലും ചിന്തകൾ നമ്മിൽ മറഞ്ഞി​രി​പ്പു​ണ്ടെ​ങ്കിൽ സംഗതി നേരെ​യാ​ക്കാൻ യഹോവ നമ്മെ സഹായി​ക്ക​ണ​മെന്നു നാം നിശ്ചയ​മാ​യും ആഗ്രഹി​ക്കു​ന്നു. “വ്യസന​ത്തി​ന്നുള്ള മാർഗ്ഗം” എന്ന പദപ്ര​യോ​ഗ​ത്തി​നു പകരം മോഫ​റ​റി​ന്റെ പരിഭാഷ “ഒരു തെററായ ഗതി” എന്ന പ്രയോ​ഗം ഉപയോ​ഗി​ക്കു​ന്നു; ദ ന്യൂ ഇംഗ്ലീഷ്‌ ബൈബിൾ പറയുന്നു: “നിന്നെ [അതായതു ദൈവത്തെ] ദുഃഖി​പ്പി​ക്കുന്ന ഏതെങ്കി​ലും വഴി.” നമ്മുടെ അസ്വസ്ഥ​ജ​ന​ക​മായ ചിന്തകളെ നാംതന്നെ വ്യക്തമാ​യി മനസ്സി​ലാ​ക്കാ​തി​രി​ക്കു​ക​യും അതിനാൽ നമ്മുടെ പ്രശ്‌നം ദൈവ​ത്തോട്‌ എങ്ങനെ അറിയി​ക്കണം എന്നു അറിയാ​തി​രി​ക്കു​ക​യും ചെയ്‌തേ​ക്കാം, എന്നാൽ നമ്മുടെ കാര്യം അവിടു​ന്നു മനസ്സി​ലാ​ക്കു​ന്നു. (റോമർ 8:26, 27) നമ്മുടെ ഹൃദയ​ത്തിൽ ദോഷ​ക​ര​മായ പ്രവണ​തകൾ ഉണ്ടെങ്കിൽ അതു നമ്മെ അതിശ​യി​പ്പി​ക്ക​രുത്‌; അതേസ​മയം നാം അവയെ അഗണ്യ​മാ​യി വിട്ടു​ക​ള​യു​ക​യും അരുത്‌. (ഉല്‌പത്തി 8:21) അവയെ പിഴു​തെ​റി​യാൻ നാം ദൈവ​ത്തി​ന്റെ സഹായം തേടണം. നാം യഹോ​വ​യെ​യും അവിടു​ത്തെ വഴിക​ളെ​യും സത്യമാ​യും ഇഷ്ടപ്പെ​ടു​ന്നെ​ങ്കിൽ “ദൈവം നമ്മുടെ ഹൃദയ​ത്തെ​ക്കാൾ വലിയ​വ​നും എല്ലാം അറിയു​ന്ന​വ​നും” ആണെന്ന ആത്മവി​ശ്വാ​സ​ത്തോ​ടെ അത്തരം സഹായ​ത്തി​നാ​യി നമുക്ക്‌ അവിടു​ത്തെ സമീപി​ക്കാ​നാ​കും.—1 യോഹ​ന്നാൻ 3:19-21.

18. (എ) യഹോവ നമ്മെ ശാശ്വ​ത​മാർഗ​ത്തിൽ നയിക്കു​ന്ന​തെ​ങ്ങനെ? (ബി) നാം യഹോ​വ​യു​ടെ മാർഗ​നിർദേ​ശങ്ങൾ പിൻപ​റ​റു​ന്ന​തിൽ തുടരു​ന്നെ​ങ്കിൽ ഏത്‌ ഊഷ്‌മ​ള​മായ അഭിന​ന്ദനം സ്വീക​രി​ക്കാൻ നമുക്കു പ്രതീ​ക്ഷി​ക്കാ​നാ​കും?

18 യഹോവ തന്നെ ശാശ്വത മാർഗ​ത്തിൽ നടത്തണമേ എന്ന സങ്കീർത്ത​ന​ക്കാ​രന്റെ പ്രാർഥ​ന​യോ​ടുള്ള ചേർച്ച​യിൽ യഹോവ തീർച്ച​യാ​യും താഴ്‌മ​യും അനുസ​ര​ണ​യും ഉള്ള തന്റെ ദാസൻമാ​രെ നയിക്കു​ക​തന്നെ ചെയ്യുന്നു. ദുഷ്ടത പ്രവർത്തി​ക്കു​ന്ന​തി​ന്റെ പേരിൽ അകാല​ത്തിൽ അവർ ഛേദി​ക്ക​പ്പെ​ടാ​ത്ത​തി​നാൽ ദീർഘിച്ച ജീവി​തത്തെ അർഥമാ​ക്കാ​വുന്ന വഴിയിൽ മാത്രമല്ല, നിത്യ​ജീ​വി​ത​ത്തി​ലേക്കു നയിക്കുന്ന വഴിയി​ലും അവിടുന്ന്‌ അവരെ നയിക്കു​ന്നു. യേശു​വി​ന്റെ ബലിയു​ടെ പാപപ​രി​ഹാര മൂല്യ​ത്തി​ന്റെ ആവശ്യം അവിടു​ന്നു നമ്മെ ബോധ്യ​പ്പെ​ടു​ത്തു​ന്നു. നമുക്ക്‌ അവിടു​ത്തെ ഇഷ്ടം ചെയ്യാൻ കഴിയ​ത്ത​ക്ക​വണ്ണം അവിടു​ത്തെ വചനത്തി​ലൂ​ടെ​യും അവിടു​ത്തെ സ്ഥാപന​ത്തി​ലൂ​ടെ​യും മർമ​പ്ര​ധാ​ന​മായ പ്രബോ​ധനം അവിടു​ന്നു നമുക്കു പ്രദാനം ചെയ്യുന്നു. അകമേ നാം പുറമേ അവകാ​ശ​പ്പെ​ടു​ന്ന​തരം വ്യക്തി ആയിത്തീ​രു​ന്ന​തി​നു​വേണ്ടി അവിടു​ന്നു നൽകുന്ന സഹായ​ത്തോ​ടു പ്രതി​ക​രി​ക്കു​ന്ന​തി​ന്റെ പ്രാധാ​ന്യം അവിടു​ന്നു നമ്മോട്‌ ഊന്നി​പ്പ​റ​യു​ന്നു. (സങ്കീർത്തനം 86:11) അവിടു​ന്നു നമ്മെ നീതി​യുള്ള ഒരു പുതിയ ലോക​ത്തിൽ ഏക സത്യ​ദൈ​വ​മായ അവിടു​ത്തെ സേവി​ക്കു​ന്ന​തിൽ ഉപയോ​ഗി​ക്കു​ന്ന​തി​നു പൂർണാ​രോ​ഗ്യ​ത്തോ​ടെ​യുള്ള ഒരു നിത്യ​ജീ​വന്റെ പ്രതീക്ഷ നൽകി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. അവിടു​ത്തെ മാർഗ​നിർദേ​ശ​ത്തോ​ടു നാം വിശ്വ​സ്‌ത​ത​യോ​ടെ പ്രതി​ക​രി​ക്കു​ന്ന​തിൽ തുടരു​ന്നെ​ങ്കിൽ അവിടു​ന്നു തന്റെ പുത്ര​നോ​ടു പറഞ്ഞ​പോ​ലെ, ഫലത്തിൽ നമ്മോ​ടും പറയും: “നിന്നിൽ ഞാൻ പ്രസാ​ദി​ച്ചി​രി​ക്കു​ന്നു.”—ലൂക്കൊസ്‌ 3:22; യോഹ​ന്നാൻ 6:27; യാക്കോബ്‌ 1:12.

നിങ്ങളുടെ അഭി​പ്രാ​യം എന്താണ്‌?

◻ തന്റെ ദാസൻമാ​രെ സംബന്ധിച്ച യഹോ​വ​യു​ടെ കാഴ്‌ച​പ്പാ​ടു പലപ്പോ​ഴും മനുഷ്യ​രു​ടേ​തിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

◻ ദൈവം നമ്മുടെ ഹൃദയത്തെ ശോധന ചെയ്യു​മ്പോൾ അവിടു​ന്നു കാണു​ന്ന​തെ​ന്തെന്നു വിവേ​ചി​ക്കാൻ എന്തിനു നമ്മെ സഹായി​ക്കാ​നാ​കും?

◻ വസ്‌തു​തകൾ പഠിക്കാ​നും നമ്മുടെ ഹൃദയത്തെ കാത്തു​കൊ​ള്ളാ​നും ഏതുതരം പഠനം നമ്മെ സഹായി​ക്കു​ന്നു?

◻ ദൈവം പറയു​ന്ന​തെ​ന്തെന്ന്‌ അറിയു​ന്നതു മാത്രമല്ല അവിടു​ത്തെ വികാ​രങ്ങൾ പകർത്തു​ന്ന​തും പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

◻ “ദൈവമേ, എന്നെ ശോധന ചെയ്‌തു എന്റെ ഹൃദയത്തെ അറി​യേ​ണമേ” എന്നു നാം വ്യക്തി​പ​ര​മാ​യി പ്രാർഥി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

[16-ാം പേജിലെ ചിത്രം]

പഠന സമയത്തു ദൈവ​ത്തി​ന്റെ ചിന്തക​ളെ​യും വികാ​ര​ങ്ങ​ളെ​യും നിങ്ങളു​ടെ സ്വന്തമാ​ക്കാൻ ശ്രമി​ക്കു​ക

[18-ാം പേജിലെ ചിത്രം]

യഹോവയുടെ ചിന്തകൾ “മണലി​നെ​ക്കാൾ അധികം”

[കടപ്പാട്‌]

Pictorial Archive (Near Eastern History) Est.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക