“സന്തുഷ്ട സ്തുതിപാഠകർ” ഡിസ്ട്രിക്ററ് കൺവെൻഷനു വരുവിൻ
ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂററഞ്ചിലെ ഡിസ്ട്രിക്ററ് കൺവെൻഷനു തിരഞ്ഞെടുത്തിരിക്കുന്നത് എത്ര ഉത്തമമായ വിഷയം: “സന്തുഷ്ട സ്തുതിപാഠകർ”! യഹോവയുടെ സാക്ഷികൾ തീർച്ചയായും അത്തരക്കാരാണ്. ആരുടെ സ്തുതിപാഠകർ? കൊള്ളാം, തീർച്ചയായും യഹോവയാം ദൈവത്തിന്റെതന്നെ!
ഒട്ടനവധി വിധങ്ങളിൽ യഹോവ എതിരില്ലാത്തവനും കിടയററവനും അതുല്യനും അനുപമനുമാണ്. അവൻ സർവശക്തനും സർവജ്ഞാനിയും നീതിയിൽ പൂർണതയുള്ളവനും സ്നേഹത്തിന്റെ ആളത്വവുമാണ്. നമ്മുടെ ആരാധനയും സ്തുതിയും സ്വീകരിക്കാൻ മറെറല്ലാവരെക്കാളും യോഗ്യത അവനാണ്.
തീർച്ചയായും അവന്റെ സന്തുഷ്ട സ്തുതിപാഠകരാകാൻ നാം ആഗ്രഹിക്കുന്നു! അതിനു നമ്മെ സഹായിക്കാൻ യഹോവയുടെ സാക്ഷികളുടെ ഭരണസംഘം 1995-ൽ ഒരുത്തമ ത്രിദിന കൺവെൻഷൻ പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നു. ഈ മൂന്നു ദിനങ്ങളും തീർച്ചയായും സന്തുഷ്ട ദിനങ്ങളായിരിക്കും. വെള്ളിയാഴ്ച രാവിലെ പ്രാരംഭഗീതം മുതൽ ഞായറാഴ്ച ഉച്ചതിരിഞ്ഞ് സമാപന ഗീതവും പ്രാർഥനയും വരെ സന്നിഹിതരായിരിക്കാൻ യഹോവയുടെ ഓരോ സാക്ഷിയും തന്റെ പരമാവധി ചെയ്യാൻ ആഗ്രഹിക്കും.