വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w95 4/15 പേ. 20-25
  • ‘ചൂളപോലെ കത്തുന്ന ഒരു ദിവസം’

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ‘ചൂളപോലെ കത്തുന്ന ഒരു ദിവസം’
  • വീക്ഷാഗോപുരം—1995
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • യഹോവ ക്രൂര​നായ ഒരു ദൈവ​മോ?
  • “സൂര്യൻ” പ്രകാ​ശി​ക്കു​ന്നു
  • ഒരു മഹത്തായ വിദ്യാ​ഭ്യാ​സ​പ​രി​പാ​ടി
  • യഹോവയുടെ ദിവസത്തെ ആർ അതിജീവിക്കും?
    2002 വീക്ഷാഗോപുരം
  • മലാഖിയിൽനിന്നുള്ള വിശേഷാശയങ്ങൾ
    2007 വീക്ഷാഗോപുരം
  • ബൈബിൾ പുസ്‌തക നമ്പർ 39—മലാഖി
    ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു’
  • യഹോവയുടെ ഭയങ്കരനാൾ അടുത്തിരിക്കുന്നു
    വീക്ഷാഗോപുരം—1995
കൂടുതൽ കാണുക
വീക്ഷാഗോപുരം—1995
w95 4/15 പേ. 20-25

‘ചൂള​പോ​ലെ കത്തുന്ന ഒരു ദിവസം’

“ചൂള​പോ​ലെ കത്തുന്ന ഒരു ദിവസം വരും.”—മലാഖി 4:1.

1. മലാഖി 4:1-നോടുള്ള ബന്ധത്തിൽ ഏതു ചോദ്യ​ങ്ങൾ പൊന്തി​വ​രു​ന്നു?

അവസാന നാളു​ക​ളിൽ, യഹോവ തന്റെ സ്‌മര​ണ​പു​സ്‌ത​ക​ത്തിൽ ആരു​ടെ​യെ​ല്ലാം പേർ എഴുതു​ന്നു​വോ അവർ സന്തുഷ്ട​രാ​യി​രി​ക്കും. എന്നാൽ ആ പദവി​ക്കുള്ള യോഗ്യ​ത​യിൽ എത്താൻ പരാജ​യ​പ്പെ​ടു​ന്ന​വ​രു​ടെ കാര്യ​മോ? അവർ ഭരണാ​ധി​കാ​രി​ക​ളോ കേവലം സാധാരണ ആളുക​ളോ ആയിരു​ന്നാ​ലും, ദൈവ​രാ​ജ്യ പ്രഘോ​ഷ​ക​രെ​യും അവരുടെ സന്ദേശ​ത്തെ​യും പുച്ഛ​ത്തോ​ടെ വീക്ഷി​ക്കു​ന്നു​വെ​ങ്കിൽ അവർക്കെന്തു ഭവിക്കും? കണക്കു​തീർപ്പി​ന്റെ ഒരു ദിവസ​ത്തെ​ക്കു​റി​ച്ചു മലാഖി പറയുന്നു. 4-ാം അധ്യായം 1-ാം വാക്യ​ത്തിൽ നാം ഇങ്ങനെ വായി​ക്കു​ന്നു: “ചൂള​പോ​ലെ കത്തുന്ന ഒരു ദിവസം വരും; അപ്പോൾ അഹങ്കാ​രി​ക​ളൊ​ക്കെ​യും സകല ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രും താളടി​യാ​കും; വരുവാ​നുള്ള ആ ദിവസം വേരും കൊമ്പും ശേഷി​പ്പി​ക്കാ​തെ അവരെ ദഹിപ്പി​ച്ചു​ക​ള​യും എന്നു സൈന്യ​ങ്ങ​ളു​ടെ യഹോവ അരുളി​ച്ചെ​യ്യു​ന്നു.”

2. യഹോ​വ​യു​ടെ ന്യായ​വി​ധി​യെ സംബന്ധി​ച്ചു യെഹെ​സ്‌കേൽ ഏതു വ്യക്തമായ വിവരണം നൽകുന്നു?

2 ജനതക​ളു​ടെ​മേ​ലുള്ള യഹോ​വ​യു​ടെ ന്യായ​വി​ധി​യെ മററു പ്രവാ​ച​കൻമാ​രും ചൂളയി​ലെ പൊള്ളുന്ന ചൂടി​നോ​ടു താരത​മ്യ​പ്പെ​ടു​ത്തു​ന്നു. യെഹെ​സ്‌കേൽ 22:19-22 എത്ര ഉചിത​മാ​യാണ്‌ വിശ്വാ​സ​ത്യാ​ഗി​യായ ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ മതവി​ഭാ​ഗ​ങ്ങ​ളു​ടെ​മേ​ലുള്ള ദൈവ​ത്തി​ന്റെ ന്യായ​വി​ധി​ക്കു ബാധക​മാ​കു​ന്നത്‌! അതിങ്ങനെ വായി​ക്ക​പ്പെ​ടു​ന്നു: “യഹോ​വ​യായ കർത്താവു ഇപ്രകാ​രം അരുളി​ച്ചെ​യ്യു​ന്നു: നിങ്ങൾ എല്ലാവ​രും കിട്ടമാ​യ്‌തീർന്നി​രി​ക്ക​കൊ​ണ്ടു ഞാൻ നിങ്ങളെ . . . കൂട്ടും. വെള്ളി​യും താമ്ര​വും ഇരുമ്പും കറുത്തീ​യ​വും വെളു​ത്തീ​യ​വും ഉലയുടെ നടുവിൽ ഇട്ടു ഊതി ഉരുക്കു​ന്ന​തു​പോ​ലെ ഞാൻ എന്റെ കോപ​ത്തി​ലും എന്റെ ക്രോ​ധ​ത്തി​ലും നിങ്ങ​ളെ​യും കൂട്ടി​യു​രു​ക്കും. ഞാൻ നിങ്ങളെ കൂട്ടി എന്റെ ക്രോ​ധാ​ഗ്നി​യെ നിങ്ങളു​ടെ​മേൽ ഊതും; അങ്ങനെ നിങ്ങൾ അതിന്റെ നടുവിൽ ഉരുകി​പ്പോ​കും. ഉലയുടെ നടുവിൽ വെള്ളി ഉരുകി​പ്പോ​കു​ന്ന​തു​പോ​ലെ, നിങ്ങൾ അതിന്റെ നടുവിൽ ഉരുകി​പ്പോ​കും; യഹോ​വ​യായ ഞാൻ എന്റെ ക്രോധം നിങ്ങളു​ടെ​മേൽ പകർന്നി​രി​ക്കു​ന്നു എന്നു നിങ്ങൾ അറിയും.”

3, 4. (എ) പുരോ​ഹി​ത​വർഗം കാപട്യ​മുള്ള ഏത്‌ അവകാ​ശ​വാ​ദം ഉന്നയി​ച്ചി​രി​ക്കു​ന്നു? (ബി) എന്തു കറപുരണ്ട രേഖയാ​ണു മതത്തി​നു​ള്ളത്‌?

3 തീർച്ച​യാ​യും ശക്തമായ ഒരു ദൃഷ്ടാ​ന്തം​തന്നെ! യഹോ​വ​യു​ടെ വിശുദ്ധ നാമത്തി​ന്റെ ഉപയോ​ഗം വേണ്ടെ​ന്നു​വെ​ച്ചി​രി​ക്കുന്ന, ആ നാമത്തെ ദുഷി​ക്കു​ക​പോ​ലും ചെയ്‌തി​രി​ക്കുന്ന, വൈദി​കർ ആ കണക്കു​തീർക്ക​ലി​ന്റെ ദിവസത്തെ അഭിമു​ഖീ​ക​രി​ക്കേ​ണ്ട​താണ്‌. ധിക്കാ​ര​പൂർവം, തങ്ങളും തങ്ങളുടെ രാഷ്‌ട്രീയ സഖ്യക​ക്ഷി​ക​ളും​ചേർന്നു ഭൂമി​യിൽ ദൈവ​രാ​ജ്യം സ്ഥാപി​ക്കു​മെന്ന്‌, അല്ലെങ്കിൽ കുറഞ്ഞ​പക്ഷം ഭൂമിയെ വരാനി​രി​ക്കുന്ന രാജ്യ​ത്തിന്‌ അനു​യോ​ജ്യ​മായ ഒരു സ്ഥലമാ​ക്കി​ത്തീർക്കു​മെന്ന്‌ അവർ അവകാ​ശ​പ്പെ​ടു​ന്നു.

4 ഭയങ്കര​യു​ദ്ധങ്ങൾ നടത്തു​ന്ന​തിൽ വിശ്വാ​സ​ത്യാ​ഗി​യായ ക്രൈ​സ്‌ത​വ​ലോ​കം രാഷ്‌ട്രീയ ഭരണാ​ധി​പൻമാ​രു​മാ​യി കൂട്ടു​ചേർന്നി​രി​ക്കു​ന്നു. മധ്യയു​ഗ​ങ്ങ​ളി​ലെ കുരി​ശു​യു​ദ്ധങ്ങൾ, സ്‌പാ​നിഷ്‌ മതവി​ചാ​ര​ണ​യി​ലെ ബലം​പ്ര​യോ​ഗി​ച്ചുള്ള മതപരി​വർത്ത​നങ്ങൾ, 17-ാം നൂററാ​ണ്ടിൽ യൂറോ​പ്പി​നു വൻനാ​ശ​ന​ഷ്ടങ്ങൾ വരുത്തിയ 30-വർഷ യുദ്ധം, സ്‌പെ​യി​നിൽ കത്തോ​ലി​ക്കാ​സ​ഭ​യു​ടെ നില ഭദ്രമാ​ക്കു​ന്ന​തി​നു​വേണ്ടി നടത്തിയ 1930-കളിലെ സ്‌പാ​നിഷ്‌ ആഭ്യന്ത​ര​യു​ദ്ധം എന്നിവ​യൊ​ക്കെ ചരിത്രം രേഖ​പ്പെ​ടു​ത്തു​ന്നുണ്ട്‌. നമ്മുടെ നൂററാ​ണ്ടി​ലെ രണ്ടു ലോക​മ​ഹാ​യു​ദ്ധ​ങ്ങ​ളി​ലാണ്‌ ഏററവും വലിയ രക്തച്ചൊ​രി​ച്ചിൽ ഉണ്ടായത്‌. അന്നു കത്തോ​ലി​ക്ക​രും പ്രൊ​ട്ട​സ്‌റ​റൻറു​കാ​രും തങ്ങളുടെ സ്വന്തം മതങ്ങളി​ലെ​യും മററു മതങ്ങളി​ലെ​യും വിശ്വാ​സി​കളെ മത്സരബു​ദ്ധി​യോ​ടെ, വിവേ​ച​നാ​ര​ഹി​ത​മാ​യി കൊ​ന്നൊ​ടു​ക്കി. കുറേ​ക്കൂ​ടെ അടുത്ത​കാ​ലത്ത്‌, അയർല​ണ്ടി​ലെ കത്തോ​ലി​ക്ക​രും പ്രൊ​ട്ട​സ്‌റ​റൻറു​കാ​രും തമ്മിലും ഇന്ത്യയി​ലെ മതകക്ഷി​കൾ തമ്മിലും മുൻ യൂഗോ​സ്ലാ​വ്യ​യി​ലെ മതകക്ഷി​കൾ തമ്മിലും ഹിംസാ​ത്മ​ക​മായ ആഭ്യന്ത​ര​പോ​രാ​ട്ടങ്ങൾ നടന്നു. യഹോ​വ​യു​ടെ ആയിര​ക്ക​ണ​ക്കി​നു വിശ്വ​സ്‌ത​സാ​ക്ഷി​ക​ളു​ടെ രക്തസാ​ക്ഷി​ത്വം​കൊ​ണ്ടും രക്തപങ്കി​ല​മാ​ണു മതചരി​ത്ര​ത്തി​ന്റെ ഏടുകൾ.—വെളി​പ്പാ​ടു 6:9, 10

5. വ്യാജ​മ​ത​ത്തിന്‌ എന്തു ന്യായ​വി​ധി ലഭിക്കും?

5 വ്യാജ​മ​ത​ലോ​ക​സാ​മ്രാ​ജ്യ​മായ മഹാബാ​ബി​ലോ​ന്റെ​യും അതിനെ പിന്തു​ണ​ക്കു​ന്ന​വ​രു​ടെ​യും​മേ​ലുള്ള യഹോ​വ​യു​ടെ ആസന്നമായ ന്യായ​വി​ധി​യു​ടെ നീതിയെ നമുക്കു വിലമ​തി​ക്കാ​തി​രി​ക്കുക വയ്യ. ഇതിന്റെ നിർവ​ഹ​ണ​ത്തെ​ക്കു​റി​ച്ചു വെളി​പ്പാ​ടു 18:21, 24-ൽ വർണി​ച്ചി​രി​ക്കു​ന്നു: “പിന്നെ ശക്തനാ​യോ​രു ദൂതൻ തിരി​ക​ല്ലോ​ളം വലുതാ​യോ​രു കല്ലു എടുത്തു സമു​ദ്ര​ത്തിൽ എറിഞ്ഞു പറഞ്ഞതു: ഇങ്ങിനെ ബാബി​ലോൻമ​ഹാ​ന​ഗ​രത്തെ ഹേമ​ത്തോ​ടെ എറിഞ്ഞു​ക​ള​യും; ഇനി അതിനെ കാണു​ക​യില്ല. പ്രവാ​ച​കൻമാ​രു​ടെ​യും വിശു​ദ്ധൻമാ​രു​ടെ​യും ഭൂമി​യിൽവെച്ചു കൊന്നു​കളഞ്ഞ എല്ലാവ​രു​ടെ​യും രക്തം അവളിൽ അല്ലോ കണ്ടതു.”

6. (എ) ആരാണു താളടി​പോ​ലെ​യാ​യി​ത്തീ​രേ​ണ്ടത്‌, എന്തു​കൊണ്ട്‌? (ബി) യഹോ​വയെ ഭയപ്പെ​ടു​ന്ന​വർക്ക്‌ എന്ത്‌ ഉറപ്പു​ല​ഭി​ച്ചി​ട്ടുണ്ട്‌?

6 തക്കസമ​യത്ത്‌ നീതി​യു​ടെ സകല ശത്രു​ക്ക​ളും ഒപ്പം അവരുടെ അനുയാ​യി​ക​ളും “താളടി”പോലെ ആയിത്തീ​രേ​ണ്ട​താണ്‌. യഹോ​വ​യു​ടെ ദിവസം ഒരു ചൂള​പോ​ലെ അവരു​ടെ​യി​ട​യിൽ കത്തും. അത്‌ ‘വേരും കൊമ്പും ശേഷി​പ്പി​ക്ക​യില്ല.’ കണക്കു​തീർപ്പി​ന്റെ ആ ദിവസ​ത്തിൽ, യഹോവ കുട്ടി​ക​ളു​ടെ​മേൽ മേൽനോ​ട്ട​മുള്ള മാതാ​പി​താ​ക്കളെ, അഥവാ വേരു​കളെ, ഏതു പ്രകാരം കണക്കി​ടു​ന്നു​വോ അതിനു ചേർച്ച​യി​ലാ​യി​രി​ക്കും ന്യായ​മാ​യും അവരുടെ കൊച്ചു​കു​ട്ടി​ക​ളോ​ടും, അഥവാ കൊമ്പു​ക​ളോ​ടും, ഇടപെ​ടുക. അവരുടെ ദുഷ്‌കൃ​ത്യ​ങ്ങളെ നിലനിർത്തു​ന്ന​തിന്‌ അവർക്കു സന്താനങ്ങൾ ശേഷി​ക്കു​ക​യില്ല. എന്നാൽ, ദൈവ​രാ​ജ്യ വാഗ്‌ദ​ത്ത​ങ്ങ​ളിൽ വിശ്വാ​സം പ്രകട​മാ​ക്കു​ന്നവർ കുലു​ങ്ങി​പ്പോ​കു​ക​യില്ല. അതു​കൊണ്ട്‌, “ഇളകാത്ത രാജ്യം പ്രാപി​ക്കു​ന്ന​തു​കൊ​ണ്ടു നാം നന്ദിയു​ള്ള​വ​രാ​യി ദൈവ​ത്തി​ന്നു പ്രസാദം വരുമാ​റു ഭക്തി​യോ​ടും ഭയത്തോ​ടും​കൂ​ടെ സേവ ചെയ്‌ക. നമ്മുടെ ദൈവം ദഹിപ്പി​ക്കുന്ന അഗ്നിയ​ല്ലോ,” എബ്രായർ 12:28, 29 ഉദ്‌ബോ​ധി​പ്പി​ക്കു​ന്നു.

യഹോവ ക്രൂര​നായ ഒരു ദൈവ​മോ?

7. യഹോ​വ​യു​ടെ ന്യായ​വി​ധി​യിൽ സ്‌നേഹം കടന്നു​വ​രു​ന്ന​തെ​ങ്ങനെ?

7 യഹോവ ക്രൂര​നും പ്രതി​കാ​ര​ദാ​ഹി​യു​മായ ദൈവ​മാ​ണെന്ന്‌ ഇതിനർഥ​മു​ണ്ടോ? അശേഷ​മില്ല! 1 യോഹ​ന്നാൻ 4:8-ൽ അപ്പോ​സ്‌തലൻ അടിസ്ഥാ​ന​പ​ര​മായ ഒരു സത്യം പ്രസ്‌താ​വി​ക്കു​ന്നു: “ദൈവം സ്‌നേഹം തന്നേ.” എന്നിട്ട്‌ 16-ാം വാക്യ​ത്തിൽ “സ്‌നേ​ഹ​ത്തിൽ വസിക്കു​ന്നവൻ ദൈവ​ത്തിൽ വസിക്കു​ന്നു; ദൈവം അവനി​ലും വസിക്കു​ന്നു” എന്ന്‌ ഊന്നി​പ്പ​റ​യു​ക​യും ചെയ്യുന്നു. ഈ ഭൂമിയെ സകല ദുഷ്ടത​യിൽനി​ന്നും ശുദ്ധീ​ക​രി​ക്കാൻ യഹോവ ഉദ്ദേശി​ക്കു​ന്ന​തു​തന്നെ മനുഷ്യ​വർഗ​ത്തോ​ടുള്ള അവന്റെ സ്‌നേ​ഹം​നി​മി​ത്ത​മാണ്‌. സ്‌നേ​ഹ​വാ​നും കരുണാ​സ​മ്പ​ന്ന​നു​മായ നമ്മുടെ ദൈവം പ്രഖ്യാ​പി​ക്കു​ന്നു: “എന്നാണ, ദുഷ്ടന്റെ മരണത്തിൽ അല്ല, ദുഷ്ടൻ തന്റെ വഴി വിട്ടു​തി​രി​ഞ്ഞു ജീവി​ക്കു​ന്ന​തിൽ അത്രേ എനിക്കു ഇഷ്ടമു​ള്ള​തെന്നു യഹോ​വ​യായ കർത്താ​വി​ന്റെ അരുള​പ്പാ​ടു; നിങ്ങളു​ടെ ദുർമ്മാർഗ്ഗ​ങ്ങളെ വിട്ടു​തി​രി​വിൻ, തിരി​വിൻ; . . . നിങ്ങൾ എന്തിനു മരിക്കു​ന്നു.”—യെഹെ​സ്‌കേൽ 33:11.

8. യോഹ​ന്നാൻ സ്‌നേ​ഹ​ത്തിന്‌ ഊന്നൽകൊ​ടു​ത്ത​തെ​ങ്ങനെ, അതേസ​മ​യം​തന്നെ ഒരു ഇടിമു​ഴ​ക്ക​പു​ത്ര​നാ​ണെ​ന്നും എങ്ങനെ പ്രകട​മാ​ക്ക​പ്പെ​ടു​ന്നു?

8 യോഹ​ന്നാൻ തത്ത്വാ​ധി​ഷ്‌ഠിത സ്‌നേ​ഹ​മായ അഗാ​പെയെ മററു മൂന്നു സുവി​ശേഷ എഴുത്തു​കാ​രും മൊത്ത​ത്തിൽ ഉപയോ​ഗി​ക്കു​ന്ന​തിൽ അധികം പ്രാവ​ശ്യം പരാമർശി​ക്കു​ന്നു. എന്നിരു​ന്നാ​ലും, മർക്കോസ്‌ 3:17-ൽ [NW] യോഹ​ന്നാ​നെ​തന്നെ ഒരു ‘ഇടിമു​ഴ​ക്ക​പു​ത്രൻ’ എന്നാണു വർണി​ച്ചി​രി​ക്കു​ന്നത്‌. യഹോ​വ​യു​ടെ നിശ്വ​സ്‌ത​ത​യാ​ലാണ്‌ ഈ ഇടിമു​ഴ​ക്ക​പു​ത്രൻ ബൈബി​ളി​ലെ അവസാ​ന​പു​സ്‌ത​ക​മായ വെളി​പാ​ടി​ലെ പ്രാവ​ച​നിക സന്ദേശങ്ങൾ എഴുതി​യത്‌. ന്യായ​വി​ധി നടപ്പാ​ക്കു​ന്ന​വ​നായ ഒരു ദൈവ​മാ​യാ​ണു യഹോ​വയെ അതിൽ ചിത്രീ​ക​രി​ക്കു​ന്നത്‌. ‘ദൈവ​കോ​പ​ത്തി​ന്റെ വലിയ ചക്ക്‌,’ ‘ഏഴു ക്രോ​ധ​ക​ലശം,’ ‘സർവ്വശ​ക്തി​യുള്ള ദൈവ​ത്തി​ന്റെ കോപം’ എന്നിങ്ങ​നെ​യുള്ള ന്യായ​വി​ധി​സം​ബ​ന്ധ​മായ പദപ്ര​യോ​ഗങ്ങൾ ഈ പുസ്‌ത​ക​ത്തിൽ നിറ​യെ​യുണ്ട്‌.—വെളി​പ്പാ​ടു 14:19; 16:1; 19:15.

9. യഹോ​വ​യു​ടെ ന്യായ​വി​ധി​ക​ളെ​ക്കു​റിച്ച്‌ യേശു എന്തു പറഞ്ഞു, അവന്റെ പ്രവച​നങ്ങൾ നിറ​വേ​റി​യി​രി​ക്കു​ന്ന​തെ​ങ്ങനെ?

9 “അദൃശ്യ​നായ ദൈവ​ത്തി​ന്റെ പ്രതിമ”യായ നമ്മുടെ കർത്താ​വായ യേശു​ക്രി​സ്‌തു ഇവിടെ ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ ധൈര്യ​പൂർവം യഹോ​വ​യു​ടെ ന്യായ​വി​ധി​കൾ പ്രഖ്യാ​പി​ച്ചു. (കൊ​ലൊ​സ്സ്യർ 1:15) ദൃഷ്ടാ​ന്ത​ത്തിന്‌, തന്റെ നാളിലെ കപട മതഭക്തർക്കെ​തി​രെ അവൻ നേരിട്ടു പ്രഖ്യാ​പിച്ച, മത്തായി 23-ാം അധ്യാ​യ​ത്തി​ലെ ഏഴു കഷ്ടങ്ങൾതന്നെ. അവൻ ആ ശിക്ഷാ​വി​ധി ഉപസം​ഹ​രി​ച്ചത്‌ ഈ വാക്കു​ക​ളോ​ടെ​യാ​യി​രു​ന്നു: “യെരൂ​ശ​ലേമേ, യെരൂ​ശ​ലേമേ, പ്രവാ​ച​കൻമാ​രെ കൊല്ലു​ക​യും നിന്റെ അടുക്കൽ അയച്ചി​രി​ക്കു​ന്ന​വരെ കല്ലെറി​ക​യും ചെയ്യു​ന്ന​വളേ, കോഴി തന്റെ കുഞ്ഞു​ങ്ങളെ ചിറകിൻകീ​ഴിൽ ചേർക്കും​പോ​ലെ നിന്റെ മക്കളെ ചേർത്തു​കൊൾവാൻ എനിക്കു എത്ര വട്ടം മനസ്സാ​യി​രു​ന്നു; നിങ്ങൾക്കോ മനസ്സാ​യില്ല. നിങ്ങളു​ടെ ഭവനം ശൂന്യ​മാ​യ്‌തീ​രും.” 37 വർഷം കഴിഞ്ഞു ടൈറ​റസ്‌ സൈന്യാ​ധി​പന്റെ കീഴി​ലുള്ള റോമൻ​സൈ​ന്യം ന്യായ​വി​ധി നടപ്പാക്കി. അത്‌ ഒരു ഭയങ്കര​നാൾ ആയിരു​ന്നു. താമസി​യാ​തെ പൊട്ടി​പ്പു​റ​പ്പെ​ടാ​നി​രി​ക്കുന്ന, സകല മാനു​ഷാ​നു​ഭ​വ​ത്തി​ലും​വച്ച്‌ അതി ഭയങ്കര​മെന്നു തെളി​യാൻ പോകുന്ന യഹോ​വ​യു​ടെ നാൾ സംബന്ധിച്ച്‌ അതിനു പ്രാവ​ച​നിക സ്വഭാ​വ​മുണ്ട്‌.

“സൂര്യൻ” പ്രകാ​ശി​ക്കു​ന്നു

10. “നീതി​സൂ​ര്യൻ” ദൈവ​ജ​ന​ത്തിന്‌ ആഹ്ലാദം കൈവ​രു​ത്തു​ന്ന​തെ​ങ്ങനെ?

10 തന്റെ ആ നാളിൽ അതിജീ​വകർ ഉണ്ടായി​രി​ക്കു​മെന്നു യഹോവ അറിയി​ക്കു​ന്നു. മലാഖി 4:2-ൽ “എന്റെ നാമത്തെ ഭയപ്പെ​ടുന്ന നിങ്ങൾക്കോ നീതി​സൂ​ര്യൻ തന്റെ ചിറകിൻകീ​ഴിൽ രോ​ഗോ​പ​ശാ​ന്തി​യോ​ടു​കൂ​ടെ ഉദിക്കും” എന്നു പറഞ്ഞു​കൊ​ണ്ടു യഹോ​വ​തന്നെ ഇവരെ​ക്കു​റി​ച്ചു പരാമർശി​ക്കു​ന്നു. ആ നീതി​സൂ​ര്യൻ യേശു​ക്രി​സ്‌തു അല്ലാതെ മററാ​രു​മല്ല. അവൻ ‘ലോക​ത്തി​ന്റെ’ ആത്മീയ ‘വെളിച്ചം’ ആകുന്നു. (യോഹ​ന്നാൻ 8:12) അവൻ എങ്ങനെ​യാ​ണു പ്രകാ​ശി​ക്കു​ന്നത്‌? അവൻ തന്റെ ചിറകു​ക​ളിൽ രോ​ഗോ​പ​ശാ​ന്തി​യോ​ടെ ഉദിക്കു​ന്നു, ആദ്യം, ആത്മീയ രോ​ഗോ​പ​ശാ​ന്തി​ക്കാ​യിട്ട്‌. അതാകട്ടെ, ഇന്നു​പോ​ലും നമുക്ക്‌ അനുഭ​വി​ക്കാ​വു​ന്ന​താണ്‌. പിന്നീട്‌, സകല ജനതക​ളിൽനി​ന്നു​ള്ള​വ​രു​ടെ ശാരീ​രിക “രോഗ​ശാ​ന്തി”ക്കായി​ട്ടും. അതാകട്ടെ, വരാനി​രി​ക്കുന്ന പുതിയ ലോക​ത്തി​ലും. (മത്തായി 4:23; വെളി​പ്പാ​ടു 22:1, 2) ആലങ്കാ​രി​ക​മാ​യി, മലാഖി പറയു​ന്ന​തു​പോ​ലെ, സൗഖ്യം​പ്രാ​പി​ച്ചവർ തൊഴു​ത്തിൽനിന്ന്‌ അഴിച്ചു​വിട്ട “പശുക്കി​ടാ​ക്ക​ളെ​പ്പോ​ലെ തുള്ളി​ച്ചാ​ടും.” മനുഷ്യ​പൂർണത പ്രാപി​ക്കാ​നുള്ള പ്രതീ​ക്ഷ​യോ​ടെ ഉയിർപ്പി​ക്ക​പ്പെ​ടു​ന്നവർ, പുനരു​ത്ഥാ​നം പ്രാപി​ക്കു​ന്നവർ എന്തൊരു സന്തോ​ഷ​മാ​യി​രി​ക്കും അനുഭ​വി​ക്കുക!

11, 12. (എ) ദുഷ്ടൻമാ​രു​ടെ അവസാനം എന്തായി​രി​ക്കും? (ബി) ദൈവ​ജനത ദുഷ്ടൻമാ​രെ “ചവിട്ടി​ക്ക​ളയു”ന്നതെങ്ങനെ?

11 എന്നാൽ, ദുഷ്ടൻമാ​രു​ടെ കാര്യ​മോ? മലാഖി 4:3-ൽ, “ഞാൻ ഉണ്ടാക്കു​വാ​നുള്ള ദിവസ​ത്തിൽ ദുഷ്ടൻമാർ നിങ്ങളു​ടെ കാലിൻ കീഴിൽ വെണ്ണീർ ആയിരി​ക്ക​കൊ​ണ്ടു നിങ്ങൾ അവരെ ചവിട്ടി​ക്ക​ള​യും എന്നു സൈന്യ​ങ്ങ​ളു​ടെ യഹോവ അരുളി​ച്ചെ​യ്യു​ന്നു” എന്നു നാം വായി​ക്കു​ന്നു. സ്‌നേ​ഹി​ക്കു​ന്ന​വരെ സംരക്ഷി​ക്ക​വേ​തന്നെ, നമ്മുടെ യോദ്ധാ​വാം ദൈവം ആ ക്രൂര​ശ​ത്രു​ക്കളെ നിഗ്ര​ഹി​ച്ചു ഭൂമിയെ ശുദ്ധീ​ക​രി​ക്കു​ക​യും സാത്താ​നെ​യും അവന്റെ ഭൂതങ്ങ​ളെ​യും ബന്ധിക്കു​ക​യും ചെയ്‌തി​രി​ക്കും.—സങ്കീർത്തനം 145:20; വെളി​പ്പാ​ടു 20:1-3.

12 ദുഷ്ടൻമാ​രെ നശിപ്പി​ക്കു​ന്ന​തിൽ ദൈവ​ജനം പങ്കെടു​ക്കു​ന്നില്ല. അപ്പോൾ എങ്ങനെ​യാണ്‌ അവർ ‘ദുഷ്ടൻമാ​രെ ചവിട്ടി​ക്ക​ള​യുക?’ ഒരു വലിയ വിജയാ​ഘോ​ഷ​ത്തിൽ പങ്കുപ​റ​റി​ക്കൊണ്ട്‌ ആലങ്കാ​രി​ക​മാ​യാണ്‌ അവർ ഇതു ചെയ്യു​ന്നത്‌. പുറപ്പാട്‌ 15:1-21 അത്തര​മൊ​രു ആഘോ​ഷത്തെ വർണി​ക്കു​ന്നുണ്ട്‌. ഫറവോ​നും അവന്റെ സൈന്യ​ങ്ങ​ളും ചെങ്കട​ലിൽ നശിച്ച​തി​നെ തുടർന്നാണ്‌ അതിന്റെ അരങ്ങേ​ററം. യെശയ്യാ​വു 25:3-9-ന്റെ നിവൃ​ത്തി​യാ​യുള്ള, “ഭയങ്കരൻമാ​രു​ടെ” നിർമാർജനം കഴിയു​മ്പോൾ ദൈവ​ത്തി​ന്റെ പിൻവ​രുന്ന വാഗ്‌ദ​ത്ത​ത്തോ​ടു ബന്ധപ്പെട്ട ഒരു വിജയ​വി​രു​ന്നു നടക്കേ​ണ്ട​താണ്‌: “അവൻ മരണത്തെ സദാകാ​ല​ത്തേ​ക്കും നീക്കി​ക്ക​ള​യും; യഹോ​വ​യായ കർത്താവു സകലമു​ഖ​ങ്ങ​ളി​ലും​നി​ന്നു കണ്ണുനീർ തുടെ​ക്ക​യും തന്റെ ജനത്തിന്റെ നിന്ദ സകലഭൂ​മി​യി​ലും​നി​ന്നു നീക്കി​ക്ക​ള​ക​യും ചെയ്യും. യഹോ​വ​യ​ല്ലോ അരുളി​ച്ചെ​യ്‌തി​രി​ക്കു​ന്നത്‌. അന്നാളിൽ: ഇതാ നമ്മുടെ ദൈവം; . . .അവൻ തന്നേ യഹോവ; അവനെ​യ​ത്രേ നാം കാത്തി​രു​ന്നതു; അവന്റെ രക്ഷയിൽ നമുക്കു ആനന്ദിച്ചു സന്തോ​ഷി​ക്കാം എന്നു അവർ പറയും.” ഈ സന്തോ​ഷ​ത്തിൽ പ്രതി​കാ​ര​ദാ​ഹ​മോ അന്യരു​ടെ നാശത്തി​ലുള്ള നിർവൃ​തി​യോ അല്ല, പിന്നെ​യോ യഹോ​വ​യു​ടെ നാമം വിശു​ദ്ധീ​ക​രി​ക്ക​പ്പെ​ടു​ന്ന​തും ഏകീകൃത മനുഷ്യ​വർഗ​ത്തി​ന്റെ സമാധാ​ന​പൂർണ​മായ നിവാ​സ​ത്തി​നു​വേണ്ടി ഭൂമി സംശു​ദ്ധ​മാ​ക്ക​പ്പെ​ടു​ന്ന​തും കാണു​ന്ന​തി​ലുള്ള ആഹ്ലാദ​മാ​ണു​ള്ളത്‌.

ഒരു മഹത്തായ വിദ്യാ​ഭ്യാ​സ​പ​രി​പാ​ടി

13. “പുതിയ ഭൂമി”യിൽ ഏതു വിദ്യാ​ഭ്യാ​സം നടക്കും?

13 ‘മോശ​യു​ടെ ന്യായ​പ്ര​മാ​ണം . . . ഓർത്തു​കൊൾവിൻ’ എന്നു മലാഖി 4:4-ൽ യഹൂദൻമാ​രെ ബുദ്ധ്യു​പ​ദേ​ശി​ക്കു​ക​യു​ണ്ടാ​യി. അതു​പോ​ലെ, ഇന്നു നാം ഗലാത്യർ 6:2-ൽ പറഞ്ഞി​രി​ക്കുന്ന “ക്രിസ്‌തു​വി​ന്റെ ന്യായ​പ്ര​മാ​ണം” അനുസ​രി​ക്കേ​ണ്ട​യാ​വ​ശ്യ​മുണ്ട്‌. അർമ​ഗെ​ദ്ദോ​നെ അതിജീ​വി​ക്കു​ന്ന​വർക്ക്‌ ഇതിനെ അടിസ്ഥാ​ന​പ്പെ​ടു​ത്തി കൂടു​ത​ലായ നിർദേ​ശങ്ങൾ കൊടു​ക്കു​മെ​ന്നു​ള്ള​തി​നു സംശയ​മില്ല. അവ പുനരു​ത്ഥാ​ന​സ​മ​യത്തു തുറക്കുന്ന, വെളി​പ്പാ​ടു 20:12-ൽ പറയുന്ന “പുസ്‌ത​ക​ങ്ങ​ളിൽ” സമുചി​ത​മാ​യി എഴുത​പ്പെ​ട്ടേ​ക്കാം. മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പി​ക്ക​പ്പെ​ടു​ന്നവർ “പുതിയ ഭൂമി”യിലെ ജീവി​ത​ശൈലി പിൻപ​റ​റാൻ പഠിപ്പി​ക്ക​പ്പെ​ടു​മ്പോൾ അത്‌ എത്ര മഹത്തായ ദിവസ​മാ​യി​രി​ക്കും!—വെളി​പ്പാ​ടു 21:1.

14, 15. (എ) ആധുനി​ക​കാല ഏലിയാവ്‌ എങ്ങനെ തിരി​ച്ച​റി​യ​പ്പെ​ടു​ന്നു? (ബി) ഏലിയാ​വർഗം എന്ത്‌ ഉത്തരവാ​ദി​ത്വം നിറ​വേ​റ​റു​ന്നു?

14 അതു മലാഖി 4:5-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തു​പോ​ലെ, യഹോവ പരാമർശി​ക്കുന്ന വിദ്യാ​ഭ്യാ​സ​പ​രി​പാ​ടി​യു​ടെ ഒരു വ്യാപി​പ്പി​ക്ക​ലാ​യി​രി​ക്കും: “യഹോ​വ​യു​ടെ വലുതും ഭയങ്കര​വു​മായ നാൾ വരുന്ന​തി​ന്നു മുമ്പെ ഞാൻ നിങ്ങൾക്കു ഏലീയാ​പ്ര​വാ​ച​കനെ അയക്കും.” ആ ആധുനി​ക​കാല ഏലിയാവ്‌ ആരാണ്‌? മത്തായി 16:27, 28-ൽ പ്രകട​മാ​ക്കി​യി​രി​ക്കു​ന്ന​തു​പോ​ലെ, ‘തന്റെ രാജ്യ​ത്തി​ലേ​ക്കുള്ള സ്വന്തം വരവിനെ’ പരാമർശി​ക്കവേ, “മനുഷ്യ​പു​ത്രൻ തന്റെ പിതാ​വി​ന്റെ മഹത്വ​ത്തിൽ തന്റെ ദൂതൻമാ​രു​മാ​യി വരും; അപ്പോൾ അവൻ ഓരോ​രു​ത്ത​ന്നും അവനവന്റെ പ്രവൃ​ത്തി​ക്കു തക്കവണ്ണം പകരം നല്‌കും” എന്നു യേശു പറയു​ക​യു​ണ്ടാ​യി. ആറു ദിവസം കഴിഞ്ഞു പത്രോ​സും യാക്കോ​ബും യോഹ​ന്നാ​നു​മൊത്ത്‌ ഒരു പർവത​ത്തിൽവച്ച്‌ അവൻ “അവരുടെ മുമ്പാകെ രൂപാ​ന്ത​ര​പ്പെട്ടു, അവന്റെ മുഖം സൂര്യ​നെ​പ്പോ​ലെ ശോഭി​ച്ചു അവന്റെ വസ്‌ത്രം വെളി​ച്ചം​പോ​ലെ വെള്ളയാ​യി തീർന്നു.” ഈ ദർശന​ത്തിൽ അവൻ ഒററയ്‌ക്കാ​യി​രു​ന്നോ? അല്ലായി​രു​ന്നു, എന്തു​കൊ​ണ്ടെ​ന്നാൽ “മോ​ശെ​യും ഏലീയാ​വും അവനോ​ടു സംഭാ​ഷി​ക്കു​ന്ന​താ​യി അവർ കണ്ടു.”—മത്തായി 17:2, 3.

15 ഇതിന്റെ അർഥം എന്തായി​രി​ക്കാം? അതു ന്യായ​വി​ധി​ക്കാ​യി വരുന്ന സമയത്തെ വലിപ്പ​മേ​റിയ മോശ എന്നനി​ല​യിൽ യേശു​വി​ലേക്കു വിരൽചൂ​ണ്ടി. (ആവർത്ത​ന​പു​സ്‌തകം 18:18, 19; പ്രവൃ​ത്തി​കൾ 3:19-23) അപ്പോൾ, മർമ​പ്ര​ധാ​ന​മായ ഒരു വേല, യഹോ​വ​യു​ടെ വലുതും ഭയങ്കര​വു​മായ നാൾ ആഞ്ഞടി​ക്കു​ന്ന​തി​നു​മു​മ്പു സർവഭൂ​മി​യി​ലും രാജ്യ​ത്തി​ന്റെ ഈ സുവാർത്ത പ്രസം​ഗി​ക്കുന്ന വേല, നിർവ​ഹി​ക്കു​ന്ന​തിന്‌ അവൻ ആധുനി​ക​കാല ഏലിയാ​വു​മാ​യി ബന്ധപ്പെ​ടും. ഈ “ഏലിയാ”വിന്റെ വേലയെ വർണി​ച്ചു​കൊണ്ട്‌ മലാഖി 4:6 പ്രസ്‌താ​വി​ക്കു​ന്നു: “ഞാൻ വന്നു ഭൂമിയെ സംഹാ​ര​ശ​പ​ഥം​കൊ​ണ്ടു ദണ്ഡിപ്പി​ക്കാ​തി​രി​ക്കേ​ണ്ട​തി​ന്നു അവൻ അപ്പൻമാ​രു​ടെ ഹൃദയം മക്കളോ​ടും മക്കളുടെ ഹൃദയം അപ്പൻമാ​രോ​ടും നിരപ്പി​ക്കും.” അങ്ങനെ യജമാ​ന​നായ യേശു തന്റെ സകല സ്വത്തു​ക്ക​ളും ഭരമേ​ല്‌പി​ച്ചി​രി​ക്കുന്ന അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളാ​കുന്ന വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ​വർഗ​മാണ്‌ ഈ “ഏലിയാവ്‌” എന്നു തിരി​ച്ച​റി​യ​പ്പെ​ടു​ന്നു. ഇതിൽ വിശ്വാ​സ​മുള്ള വീട്ടു​കാർക്കു “തത്സമയത്തു” ആവശ്യ​മായ ആത്മീയ “ഭക്ഷണം” പ്രദാ​നം​ചെ​യ്യു​ന്നത്‌ ഉൾപ്പെ​ടു​ന്നു.—മത്തായി 24:45, 46, NW.

16. ഏലിയാ​വർഗ​ത്തി​ന്റെ വേലയ്‌ക്കു സന്തോ​ഷ​ക​ര​മായ എന്തെല്ലാം ഫലങ്ങളു​ണ്ടാ​യി?

16 ആ പോഷി​പ്പി​ക്കൽ പരിപാ​ടി​യു​ടെ സന്തുഷ്ട​ഫ​ലങ്ങൾ നമുക്ക്‌ ഇന്നു ലോക​വ്യാ​പ​ക​മാ​യി കാണാൻ കഴിയും. ഓരോ ലക്കവും 120 ഭാഷക​ളിൽ 1,61,00,000 പ്രതികൾ അച്ചടി​ക്കുന്ന വീക്ഷാ​ഗോ​പു​രം മാസിക “രാജ്യ​ത്തി​ന്റെ ഈ സുവി​ശേഷം”കൊണ്ടു ഭൂമി​യിൽ പ്രളയം സൃഷ്ടി​ക്കു​ക​യാണ്‌. ഇവയിൽ 97 ഭാഷക​ളി​ലു​ള്ളവ ഒരേ സമയത്താ​ണു പ്രസി​ദ്ധീ​ക​രി​ക്കു​ന്നത്‌. (മത്തായി 24:14) യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രസംഗ, പഠിപ്പി​ക്കൽ വേലയു​ടെ വിവിധ വശങ്ങളിൽ അനേകം ഭാഷക​ളി​ലുള്ള മററു പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും ഉപയോ​ഗി​ക്കു​ന്നുണ്ട്‌. വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ​യായ ഏലിയാ​വർഗം “തങ്ങളുടെ ആത്മീയാ​വ​ശ്യ​ങ്ങൾ സംബന്ധി​ച്ചു ബോധ​മുള്ള” സകലർക്കും സമൃദ്ധ​മാ​യി പ്രദാ​നം​ചെ​യ്യു​ന്ന​തിൽ ജാഗ്രത പുലർത്തു​ന്നു. (മത്തായി 5:3, NW) തന്നെയു​മല്ല, രാജ്യ​പ്ര​ത്യാ​ശ സ്വീക​രി​ക്കു​ക​യും അതനു​സ​രി​ച്ചു പ്രവർത്തി​ക്കു​ക​യും ചെയ്യു​ന്നവർ വിസ്‌മ​യാ​വ​ഹ​മായ ഒരു ലോക​വ്യാ​പക ഐക്യ​ത്തിൽ ബന്ധിത​രാണ്‌. അതിൽ “സകല ജാതി​ക​ളി​ലും ഗോ​ത്ര​ങ്ങ​ളി​ലും വംശങ്ങ​ളി​ലും ഭാഷക​ളി​ലും​നി​ന്നു ഉള്ളതായ . . . ഒരു മഹാപു​രു​ഷാ​രം” ഉൾക്കൊ​ള്ളു​ന്നു. (വെളി​പ്പാ​ടു 7:9) യഹോവ ആവശ്യ​പ്പെ​ടുന്ന പരിധി​യോ​ളം ഈ വേല നിർവ​ഹി​ക്ക​പ്പെ​ട്ടു​ക​ഴി​യു​മ്പോൾ വലുതും ഭയങ്കര​വു​മായ യഹോ​വ​യു​ടെ നാളിൽ അവസാനം വരും.

17. യഹോ​വ​യു​ടെ ഭയങ്കര​നാൾ എപ്പോൾ വന്നെത്തും?

17 എപ്പോ​ഴാണ്‌ ആ ഭയങ്കര​നാൾ നമ്മു​ടെ​മേൽ വന്നെത്തുക? അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ഉത്തരം​നൽകു​ന്നു: “കള്ളൻ രാത്രി​യിൽ വരു​മ്പോ​ലെ കർത്താ​വി​ന്റെ നാൾ വരുന്നു എന്നു നിങ്ങൾ തന്നേ നന്നായി അറിയു​ന്നു​വ​ല്ലോ. അവർ സമാധാ​ന​മെ​ന്നും നിർഭ​യ​മെ​ന്നും [ഒരുപക്ഷേ, അസാധാ​ര​ണ​മാ​യൊ​രു വിധത്തിൽ] പറയു​മ്പോൾ ഗർഭി​ണി​ക്കു പ്രസവ​വേദന വരും​പോ​ലെ അവർക്കു പെട്ടെന്നു നാശം വന്നു ഭവിക്കും; അവർക്കു തെററി​യൊ​ഴി​യാ​വ​തു​മല്ല.”—1 തെസ്സ​ലൊ​നീ​ക്യർ 5:2, 3.

18, 19. (എ) “സമാധാ​ന​മെ​ന്നും നിർഭ​യ​മെ​ന്നും” പ്രഖ്യാ​പി​ക്ക​പ്പെ​ടു​ന്ന​തെ​ങ്ങനെ? (ബി) എപ്പോ​ഴാ​യി​രി​ക്കും യഹോ​വ​യു​ടെ ജനം ആശ്വാ​സ​മ​നു​ഭ​വി​ക്കുക?

18 ഈ പ്രവച​ന​ത്തി​ലെ “അവർ” ആരാണ്‌? ഈ അക്രമാ​സ​ക്ത​മായ ലോക​ത്തി​ന്റെ ചിന്നി​ച്ചി​ത​റിയ ഘടകങ്ങ​ളിൽനി​ന്നു ഒരു ഏകീകൃത പുതിയ ക്രമം പടുത്തു​യർത്തു​മെന്ന്‌ അവകാ​ശ​പ്പെ​ടുന്ന രാഷ്‌ട്രീയ നേതാ​ക്കൻമാ​രാണ്‌ അവർ. വൻമേൻമ​യെ​ല്ലാം അവകാ​ശ​പ്പെട്ട്‌ അവതരി​പ്പിച്ച അവരുടെ ഉത്‌പ​ന്ന​ങ്ങ​ളായ സർവരാ​ജ്യ​സ​ഖ്യ​വും ഐക്യ​രാ​ഷ്‌ട്ര​ങ്ങ​ളും ഇക്കാര്യ​ത്തിൽ പരാജ​യ​പ്പെ​ട്ടി​രി​ക്കു​ന്നു. യഹോ​വ​യു​ടെ പ്രവാ​ചകൻ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​തു​പോ​ലെ, “സമാധാ​നം ഇല്ലാതി​രി​ക്കെ, സമാധാ​നം സമാധാ​നം എന്നു” അവർ ഇപ്പോ​ഴും പറയു​ക​യാണ്‌.—യിരെ​മ്യാ​വു 6:14; 8:11; 14:13-16.

19 ഇതിനി​ട​യിൽ, ദൈവ​മി​ല്ലാത്ത ഈ ലോക​ത്തി​ന്റെ സമ്മർദ​ങ്ങ​ളെ​യും പീഡന​ങ്ങ​ളെ​യും യഹോ​വ​യു​ടെ ജനം സഹിച്ചു​നിൽക്കു​ക​യാണ്‌. എന്നാൽ 2 തെസ്സ​ലൊ​നീ​ക്യർ 1:7, 8-ൽ പ്രസ്‌താ​വി​ച്ചി​രി​ക്കുന്ന പ്രകാരം പെട്ടെ​ന്നു​തന്നെ “കർത്താ​വായ യേശു തന്റെ ശക്തിയുള്ള ദൂതൻമാ​രു​മാ​യി സ്വർഗ്ഗ​ത്തിൽനി​ന്നു അഗ്നിജ്വാ​ല​യിൽ പ്രത്യ​ക്ഷ​നാ​യി ദൈവത്തെ അറിയാ​ത്ത​വർക്കും നമ്മുടെ കർത്താ​വായ യേശു​വി​ന്റെ സുവി​ശേഷം അനുസ​രി​ക്കാ​ത്ത​വർക്കും പ്രതി​കാ​രം കൊടു​ക്കു​മ്പോൾ” അവർ ആശ്വാ​സ​മ​നു​ഭ​വി​ക്കും.

20. (എ) ‘ചൂള​പോ​ലെ കത്തുന്ന’ ആ ദിവസ​ത്തെ​ക്കു​റി​ച്ചു സെഫന്യാ​വും ഹബക്കൂ​ക്കും എന്തു പ്രവചി​ക്കു​ന്നു? (ബി) ഈ പ്രവച​നങ്ങൾ നൽകുന്ന ബുദ്ധ്യു​പ​ദേ​ശ​വും പ്രോ​ത്സാ​ഹ​ന​വും എന്ത്‌?

20 അത്‌ എത്ര പെട്ടെ​ന്നാ​യി​രി​ക്കും? നമ്മിൽ പലരും ദീർഘ​കാ​ല​മാ​യി കാത്തി​രി​ക്കു​ക​യാണ്‌. ഇതിനി​ട​യിൽ അതിജീ​വി​ക്കാ​നി​രി​ക്കുന്ന സൗമ്യ​ത​യുള്ള അനേകർ “അവനെ അന്വേ​ഷി​പ്പിൻ; നീതി അന്വേ​ഷി​പ്പിൻ; സൌമ്യത അന്വേ​ഷി​പ്പിൻ; പക്ഷെ നിങ്ങൾക്കു യഹോ​വ​യു​ടെ കോപ​ദി​വ​സ​ത്തിൽ മറഞ്ഞി​രി​ക്കാം” എന്ന സെഫന്യാ​വു 2:2, 3-ലെ ആഹ്വാ​ന​ത്തിന്‌ ഉത്തരം നൽകു​ക​യാണ്‌. പിന്നെ, സെഫന്യാ​വു 3:8-ൽ ഈ ഉദ്‌ബോ​ധനം ഉൾക്കൊ​ണ്ടി​രി​ക്കു​ന്നു: “അതു​കൊ​ണ്ടു ഞാൻ സാക്ഷി​യാ​യി എഴു​ന്നേ​ല്‌ക്കുന്ന ദിവസം​വരെ എനിക്കാ​യി കാത്തി​രി​പ്പിൻ എന്നു യഹോ​വ​യു​ടെ അരുള​പ്പാ​ടു; എന്റെ ക്രോ​ധ​വും എന്റെ ഉഗ്ര​കോ​പ​വും പകരേ​ണ്ട​തി​ന്നു ജാതി​കളെ ചേർക്കു​വാ​നും രാജ്യ​ങ്ങളെ കൂട്ടു​വാ​നും ഞാൻ നിർണ്ണ​യി​ച്ചി​രി​ക്കു​ന്നു.” അവസാനം അടുത്തി​രി​ക്കു​ക​യാണ്‌! യഹോ​വക്ക്‌ ആ നാളും നാഴി​ക​യും അറിയാം. അവൻ തന്റെ സമയപ്പ​ട്ടി​ക​യ്‌ക്കു മാററം വരുത്തു​ക​യില്ല. നമുക്കു ക്ഷമാപൂർവം സഹിച്ചു​നിൽക്കാം. എന്തെന്നാൽ, “ദർശന​ത്തി​ന്നു ഒരു അവധി​വെ​ച്ചി​രി​ക്കു​ന്നു; അതു സമാപ്‌തി​യി​ലേക്കു ബദ്ധപ്പെ​ടു​ന്നു; സമയം തെററു​ക​യു​മില്ല; അതു വൈകി​യാ​ലും അതിന്നാ​യി കാത്തി​രിക്ക; അതു വരും നിശ്ചയം; താമസി​ക്ക​യു​മില്ല.” (ഹബക്കൂക്ക്‌ 2:3) യഹോ​വ​യു​ടെ ഭയങ്കര നാൾ എന്നത്തെ​ക്കാ​ളും വേഗത്തിൽ അടുത്തു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ഓർക്കുക, ആ ദിവസം താമസി​ക്കു​ക​യില്ല!

പുനരവലോകനം:

◻ ഭരണാ​ധി​പൻമാ​രെ​യും സാധാരണ ആളുക​ളെ​യും യഹോ​വ​യു​ടെ ഭയങ്കര​നാൾ എങ്ങനെ ബാധി​ക്കും?

◻ യഹോവ ഏതുതരം ദൈവ​മാണ്‌?

◻ ദൈവ​ജ​ന​ത്തിന്‌ ഏതുതരം വിദ്യാ​ഭ്യാ​സ​മാ​യി​രി​ക്കും ലഭിക്കുക?

◻ അന്ത്യം അടുത്തി​രി​ക്കു​ന്ന​തി​ന്റെ വീക്ഷണ ത്തിൽ ദൈവ​ത്തി​ന്റെ പ്രവാ​ച​കൻമാർ നമ്മെ എങ്ങനെ ഉദ്‌ബോ​ധി​പ്പി​ക്കു​ന്നു?

[21-ാം പേജിലെ ചിത്രം]

സ്‌പാനിഷ്‌ മതവി​ചാ​ര​ണ​ക്കാ​ലത്ത്‌ അനേകരെ ബലം​പ്ര​യോ​ഗി​ച്ചു കത്തോ​ലി​ക്ക​രാ​ക്കി

[കടപ്പാട]

The Complete Encyclopedia of Illustration/J. G. Heck

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക