വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w98 12/15 പേ. 15-20
  • ഇതാകുന്നു രക്ഷാദിവസം!

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഇതാകുന്നു രക്ഷാദിവസം!
  • വീക്ഷാഗോപുരം—1998
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • “ഞങ്ങൾ മനുഷ്യ​രെ സമ്മതി​പ്പി​ക്കു​ന്നു”
  • ക്രിസ്‌തു​വി​ന്റെ സ്‌നേഹം നിങ്ങളെ നിർബ​ന്ധി​ക്കു​ന്നു​വോ?
  • “ദൈവ​വു​മാ​യി അനുര​ഞ്‌ജ​ന​ത്തിൽ ആയിത്തീ​രു​വിൻ”
  • “സുപ്ര​സാ​ദ​കാ​ലം”
  • ‘നമ്മെത്തന്നെ ദൈവ​ത്തി​ന്റെ ശുശ്രൂ​ഷ​ക​രാ​യി ശുപാർശ ചെയ്യൽ’
  • യഹോ​വ​യാ​ലുള്ള രക്ഷയിൽ ആശ്രയം വെക്കു​വിൻ
  • “ഇപ്പോഴാകുന്നു ആ സുപ്രസാദകാലം!”
    2010 വീക്ഷാഗോപുരം
  • നിങ്ങളുടെ “രക്ഷയുടെ പ്രത്യാശ” ശോഭനമാക്കി നിറുത്തുക!
    2000 വീക്ഷാഗോപുരം
  • ബൈബിൾ പുസ്‌തക നമ്പർ 47—2 കൊരിന്ത്യർ
    ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു’
  • കൃപയെക്കുറിച്ചുള്ള സുവിശേഷം വ്യാപിപ്പിക്കുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2016
കൂടുതൽ കാണുക
വീക്ഷാഗോപുരം—1998
w98 12/15 പേ. 15-20

ഇതാകു​ന്നു രക്ഷാദി​വസം!

“ഇപ്പോൾ ആകുന്നു സുപ്ര​സാ​ദ​കാ​ലം; ഇപ്പോൾ ആകുന്നു രക്ഷാദി​വസം.”—2 കൊരി​ന്ത്യർ 6:2.

1. ദൈവ​ത്തി​ന്റെ​യും ക്രിസ്‌തു​വി​ന്റെ​യും മുമ്പാകെ ഒരു അംഗീ​കൃത നില ഉണ്ടായി​രി​ക്കു​ന്ന​തിന്‌ എന്ത്‌ ആവശ്യ​മാണ്‌?

യഹോവ മനുഷ്യ​വർഗ​ത്തി​നു വേണ്ടി ഒരു ന്യായ​വി​ധി ദിവസം നിശ്ചയി​ച്ചി​രി​ക്കു​ന്നു. (പ്രവൃ​ത്തി​കൾ 17:31) അതു നമുക്ക്‌ ഒരു രക്ഷാദി​വസം ആകണ​മെ​ങ്കിൽ, നമുക്ക്‌ അവന്റെ​യും അവന്റെ നിയമിത ന്യായാ​ധി​പ​നായ യേശു​ക്രി​സ്‌തു​വി​ന്റെ​യും മുമ്പാകെ ഒരു അംഗീ​കൃത നില ആവശ്യ​മാണ്‌. (യോഹ​ന്നാൻ 5:22) അത്തര​മൊ​രു നില ഉണ്ടായി​രി​ക്കു​ന്ന​തിന്‌ ദൈവ​വ​ച​ന​ത്തി​നു ചേർച്ച​യി​ലുള്ള നടത്തയും യേശു​വി​ന്റെ യഥാർഥ ശിഷ്യർ ആയിത്തീ​രാൻ മറ്റുള്ള​വരെ സഹായി​ക്കു​ന്ന​തി​നു നമ്മെ പ്രചോ​ദി​പ്പി​ക്കുന്ന വിശ്വാ​സ​വും ആവശ്യ​മാണ്‌.

2. മനുഷ്യ​വർഗ ലോകം ദൈവ​ത്തിൽനിന്ന്‌ അന്യ​പ്പെ​ട്ടി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

2 പാരമ്പ​ര്യ​മാ​യി കിട്ടിയ പാപം നിമിത്തം, മനുഷ്യ​വർഗ ലോകം ദൈവ​ത്തിൽനിന്ന്‌ അന്യ​പ്പെ​ട്ടി​രി​ക്കു​ന്നു. (റോമർ 5:12; എഫെസ്യർ 4:17, 18) അതു​കൊണ്ട്‌, നാം ആരോടു പ്രസം​ഗി​ക്കു​ന്നു​വോ അവർക്ക്‌ രക്ഷ ലഭിക്ക​ണ​മെ​ങ്കിൽ, അവർ അവനു​മാ​യി അനുര​ഞ്‌ജ​ന​പ്പെ​ടേ​ണ്ടത്‌ അനിവാ​ര്യ​മാണ്‌. കൊരി​ന്തി​ലെ ക്രിസ്‌ത്യാ​നി​കൾക്ക്‌ എഴുതി​യ​പ്പോൾ, പൗലൊസ്‌ അപ്പൊ​സ്‌തലൻ ഇതു വ്യക്തമാ​ക്കു​ക​യു​ണ്ടാ​യി. നമുക്ക്‌ 2 കൊരി​ന്ത്യർ 5:10–6:10 പരി​ശോ​ധിച്ച്‌ ന്യായ​വി​ധി, ദൈവ​വു​മാ​യുള്ള അനുര​ഞ്‌ജനം, രക്ഷ എന്നിവ​യെ​ക്കു​റിച്ച്‌ പൗലൊസ്‌ എന്തു പറഞ്ഞി​രി​ക്കു​ന്നു എന്നു നോക്കാം.

“ഞങ്ങൾ മനുഷ്യ​രെ സമ്മതി​പ്പി​ക്കു​ന്നു”

3. പൗലൊസ്‌ “മനുഷ്യ​രെ സമ്മതിപ്പി”ച്ചുകൊ​ണ്ടി​രു​ന്നത്‌ എങ്ങനെ, ഇന്നു നാം ഇതു ചെയ്യേ​ണ്ടത്‌ എന്തു​കൊണ്ട്‌?

3 പൗലൊസ്‌ ന്യായ​വി​ധി​യെ​യും പ്രസം​ഗ​ത്തെ​യും തമ്മിൽ ബന്ധപ്പെ​ടു​ത്തി. അവൻ എഴുതി: “അവനവൻ ശരീര​ത്തിൽ ഇരിക്കു​മ്പോൾ ചെയ്‌തതു നല്ലതാ​കി​ലും തീയതാ​കി​ലും അതിന്നു തക്കവണ്ണം പ്രാപി​ക്കേ​ണ്ട​തി​ന്നു നാം എല്ലാവ​രും ക്രിസ്‌തു​വി​ന്റെ ന്യായാ​സ​ന​ത്തി​ന്റെ മുമ്പാകെ വെളി​പ്പെ​ടേ​ണ്ട​താ​കു​ന്നു. ആകയാൽ കർത്താ​വി​നെ ഭയപ്പെ​ടേണം എന്നു അറിഞ്ഞി​ട്ടു ഞങ്ങൾ മനുഷ്യ​രെ സമ്മതി​പ്പി​ക്കു​ന്നു.” (2 കൊരി​ന്ത്യർ 5:10, 11) അപ്പൊ​സ്‌തലൻ സുവാർത്ത പ്രസം​ഗി​ച്ചു​കൊണ്ട്‌ ‘മനുഷ്യ​രെ സമ്മതിപ്പി’ച്ചുകൊ​ണ്ടി​രു​ന്നു. നാമോ? നാം ഈ വ്യവസ്ഥി​തി​യു​ടെ സമാപ​നത്തെ അഭിമു​ഖീ​ക​രി​ക്കു​ന്ന​തു​കൊണ്ട്‌, യേശു​വിൽനിന്ന്‌ അനുകൂല ന്യായ​വി​ധി​യും രക്ഷയുടെ ഉറവായ യഹോ​വ​യാം ദൈവ​ത്തി​ന്റെ അംഗീ​കാ​ര​വും ലഭിക്കാൻ ആവശ്യ​മായ പടികൾ സ്വീക​രി​ക്കു​ന്ന​തി​നു മറ്റുള്ള​വരെ സമ്മതി​പ്പി​ക്കാൻ നാം നമ്മുടെ പരമാ​വധി ചെയ്യണം.

4, 5. (എ) യഹോ​വ​യു​ടെ സേവന​ത്തിൽ നമുക്കുള്ള നേട്ടങ്ങളെ കുറിച്ചു നാം പ്രശം​സി​ക്ക​രു​താ​ത്തത്‌ എന്തു​കൊണ്ട്‌? (ബി) ‘ദൈവ​ത്തി​ന്നാ​യി’ പൗലൊസ്‌ പ്രശം​സി​ച്ചത്‌ എങ്ങനെ?

4 എന്നിരു​ന്നാ​ലും, ദൈവം നമ്മുടെ ശുശ്രൂ​ഷയെ അനു​ഗ്ര​ഹി​ച്ചി​ട്ടു​ണ്ടെ​ങ്കിൽ, നാം ആത്മപ്ര​ശംസ നടത്തരുത്‌. കൊരി​ന്തിൽ, ചിലർ തങ്ങളെ​ത്ത​ന്നെ​യോ മറ്റുള്ള​വ​രെ​യോ കുറിച്ച്‌ അഹങ്കരിച്ച്‌ സഭയിൽ ഭിന്നിപ്പ്‌ ഉണ്ടാക്കി​യി​രു​ന്നു. (1 കൊരി​ന്ത്യർ 1:10-13; 3:3, 4) ഈ സ്ഥിതി​വി​ശേ​ഷത്തെ പരാമർശി​ച്ചു​കൊണ്ട്‌, പൗലൊസ്‌ എഴുതി: “ഞങ്ങൾ പിന്നെ​യും ഞങ്ങളെ​ത്തന്നേ നിങ്ങ​ളോ​ടു ശ്ലാഘി​ക്കയല്ല, ഹൃദയം നോക്കീ​ട്ടല്ല, മുഖം നോക്കീ​ട്ടു പ്രശം​സി​ക്കു​ന്ന​വ​രോ​ടു ഉത്തരം പറവാൻ നിങ്ങൾക്കു വക ഉണ്ടാ​കേ​ണ്ട​തി​ന്നു ഞങ്ങളെ​ക്കു​റി​ച്ചു പ്രശം​സി​പ്പാൻ നിങ്ങൾക്കു കാരണം തരിക​യ​ത്രേ ചെയ്യു​ന്നതു. ഞങ്ങൾ വിവശൻമാർ എന്നുവ​രി​കിൽ ദൈവ​ത്തി​ന്നും സുബോ​ധ​മു​ള്ള​ളവർ എന്നുവ​രി​കിൽ നിങ്ങൾക്കും ആകുന്നു.” (2 കൊരി​ന്ത്യർ 5:12, 13) ഗർവി​ഷ്‌ഠർക്ക്‌ സഭയുടെ ഐക്യ​ത്തി​ലും ആത്മീയ ക്ഷേമത്തി​ലും താത്‌പ​ര്യ​മി​ല്ലാ​യി​രു​ന്നു. ദൈവ​മു​മ്പാ​കെ നല്ല ഹൃദയം വികസി​പ്പി​ച്ചെ​ടു​ക്കാൻ സഹവി​ശ്വാ​സി​കളെ സഹായി​ക്കു​ന്ന​തി​നു​പ​കരം അവർ പുറമേ കാണു​ന്ന​വയെ കുറിച്ച്‌ ആത്മപ്ര​ശംസ നടത്താൻ ആഗ്രഹി​ച്ചു. അതു​കൊണ്ട്‌, പൗലൊസ്‌ സഭയെ ശാസി​ക്കു​ക​യും പിന്നീട്‌ ഇങ്ങനെ പ്രസ്‌താ​വി​ക്കു​ക​യും ചെയ്‌തു: “പ്രശം​സി​ക്കു​ന്നവൻ യഹോ​വ​യിൽ പ്രശം​സി​ക്കട്ടെ.”—2 കൊരി​ന്ത്യർ 10:17, NW.

5 പൗലൊസ്‌ സ്വയം പ്രശം​സി​ച്ചി​ല്ലേ? അപ്പൊ​സ്‌തലൻ ആയിരി​ക്കു​ന്ന​തി​നെ കുറിച്ച്‌ അവൻ പറഞ്ഞതു നിമിത്തം ചിലർ അങ്ങനെ വിചാ​രി​ച്ചി​രി​ക്കാം. എന്നാൽ ‘ദൈവ​ത്തി​ന്നാ​യി’ അവൻ പ്രശം​സി​ക്കേ​ണ്ടി​യി​രു​ന്നു. കൊരി​ന്ത്യർ യഹോ​വയെ ഉപേക്ഷി​ക്കാ​തി​രി​ക്കു​ന്ന​തി​നു വേണ്ടി അപ്പൊ​സ്‌തലൻ എന്ന നിലയി​ലുള്ള തന്റെ യോഗ്യ​ത​കളെ കുറിച്ച്‌ അവൻ പ്രശം​സി​ച്ചു. അവരെ ദൈവ​ത്തി​ലേക്കു തിരി​ച്ചു​കൊ​ണ്ടു​വ​രാൻ വേണ്ടി​യാ​യി​രു​ന്നു പൗലൊസ്‌ ഇതു ചെയ്‌തത്‌, കാരണം കള്ള അപ്പൊ​സ്‌ത​ല​ന്മാർ അവരെ വഴി തെറ്റി​ക്കു​ക​യാ​യി​രു​ന്നു. (2 കൊരി​ന്ത്യർ 11:16-21; 12:11, 12, 19-21; 13:10) എങ്കിലും, പൗലൊസ്‌ നിരന്തരം തന്റെ നേട്ടങ്ങളെ കുറിച്ച്‌ സകലരി​ലും മതിപ്പു​ള​വാ​ക്കാൻ ശ്രമി​ക്കു​ക​യാ​യി​രു​ന്നില്ല.—സദൃശ​വാ​ക്യ​ങ്ങൾ 21:4.

ക്രിസ്‌തു​വി​ന്റെ സ്‌നേഹം നിങ്ങളെ നിർബ​ന്ധി​ക്കു​ന്നു​വോ?

6. ക്രിസ്‌തു​വി​ന്റെ സ്‌നേഹം നമ്മെ ബാധി​ക്കേ​ണ്ടത്‌ എങ്ങനെ?

6 ഒരു യഥാർഥ അപ്പൊ​സ്‌തലൻ എന്ന നിലയിൽ, പൗലൊസ്‌ യേശു​വി​ന്റെ മറുവില യാഗത്തെ കുറിച്ചു മറ്റുള്ള​വരെ പഠിപ്പി​ച്ചു. അതിനു പൗലൊ​സി​ന്റെ ജീവി​ത​ത്തി​ന്മേൽ ഒരു സ്വാധീ​നം ഉണ്ടായി​രു​ന്നു, എന്തെന്നാൽ അവൻ എഴുതി: “ക്രിസ്‌തു​വി​ന്റെ സ്‌നേഹം ഞങ്ങളെ നിർബ്ബ​ന്ധി​ക്കു​ന്നു; എല്ലാവർക്കും വേണ്ടി ഒരുവൻ മരിച്ചി​രി​ക്കെ എല്ലാവ​രും മരിച്ചു എന്നും ജീവി​ക്കു​ന്നവർ ഇനി തങ്ങൾക്കാ​യി​ട്ടല്ല തങ്ങൾക്കു വേണ്ടി മരിച്ചു ഉയിർത്ത​വ​ന്നാ​യി​ട്ടു തന്നേ ജീവി​ക്കേ​ണ്ട​തി​ന്നു അവൻ എല്ലാവർക്കും വേണ്ടി മരിച്ചു എന്നും ഞങ്ങൾ നിർണ്ണ​യി​ച്ചി​രി​ക്കു​ന്നു.” (2 കൊരി​ന്ത്യർ 5:14, 15) നമുക്കു വേണ്ടി സ്വന്തം ജീവൻ നൽകി​യ​തി​ലൂ​ടെ യേശു എന്തൊരു സ്‌നേ​ഹ​മാണ്‌ പ്രകട​മാ​ക്കി​യത്‌! നിശ്ചയ​മാ​യും, അതു നമ്മുടെ ജീവി​ത​ത്തിൽ ഒരു ശക്തമായ പ്രചോ​ദനം ആയിരി​ക്കണം. നമുക്കു​വേണ്ടി ജീവൻ നൽകി​യ​തിന്‌ യേശു​വി​നോ​ടു നമുക്കു കൃതജ്ഞത ഉണ്ടായി​രി​ക്കണം; തന്റെ പ്രിയ പുത്ര​നി​ലൂ​ടെ യഹോവ പ്രദാനം ചെയ്യുന്ന രക്ഷ സംബന്ധിച്ച സുവാർത്ത സതീക്ഷ്‌ണം ഘോഷി​ക്കാൻ അതു നമ്മെ പ്രചോ​ദി​പ്പി​ക്കണം. (യോഹ​ന്നാൻ 3:16; സങ്കീർത്തനം 96:2 താരത​മ്യം ചെയ്യുക.) “ക്രിസ്‌തു​വി​ന്റെ സ്‌നേഹം” രാജ്യ​പ്ര​സംഗ വേലയി​ലും ശിഷ്യ​രാ​ക്കൽ വേലയി​ലും തീക്ഷ്‌ണ​മാ​യി പങ്കുപ​റ്റാൻ നിങ്ങളെ നിർബ​ന്ധി​ക്കു​ന്നു​ണ്ടോ?—മത്തായി 28:19, 20.

7. “ആരെയും ജഡപ്ര​കാ​രം അറിയു​ന്നില്ല” എന്നതിന്റെ അർഥ​മെന്ത്‌?

7 തങ്ങൾക്കു​വേണ്ടി ക്രിസ്‌തു ചെയ്‌തി​രി​ക്കു​ന്ന​തി​നോ​ടുള്ള കൃതജ്ഞത പ്രകട​മാ​ക്കുന്ന വിധത്തിൽ തങ്ങളുടെ ജീവിതം ഉപയോ​ഗി​ച്ചു​കൊണ്ട്‌, അഭിഷി​ക്തർ ‘ഇനി തങ്ങൾക്കാ​യി​ട്ടല്ല അവനാ​യി​ട്ടു തന്നേ ജീവി​ക്കു​ന്നു.’ “ആകയാൽ ഞങ്ങൾ ഇന്നുമു​തൽ ആരെയും ജഡപ്ര​കാ​രം അറിയു​ന്നില്ല; ക്രിസ്‌തു​വി​നെ ജഡപ്ര​കാ​രം അറിഞ്ഞു എങ്കിലും ഇനിമേൽ അങ്ങനെ അറിയു​ന്നില്ല” എന്നു പൗലൊസ്‌ പറഞ്ഞു. (2 കൊരി​ന്ത്യർ 5:16) വിജാ​തീ​യ​രെ​ക്കാ​ളും യഹൂദ​ന്മാ​രെ അല്ലെങ്കിൽ ദരി​ദ്ര​രെ​ക്കാ​ളും ധനികരെ ഇഷ്ടപ്പെ​ട്ടു​കൊണ്ട്‌ ക്രിസ്‌ത്യാ​നി​കൾ ആളുകളെ ജഡപ്ര​കാ​രം വീക്ഷി​ക്ക​രുത്‌. അഭിഷി​ക്തർ “ആരെയും ജഡപ്ര​കാ​രം അറിയു​ന്നില്ല,” എന്തെന്നാൽ സഹവി​ശ്വാ​സി​ക​ളു​മാ​യുള്ള അവരുടെ ആത്മീയ ബന്ധത്തി​നാണ്‌ പ്രാധാ​ന്യം. ‘ക്രിസ്‌തു​വി​നെ ജഡപ്ര​കാ​രം അറിഞ്ഞ’വർ യേശു ഭൂമി​യി​ലാ​യി​രി​ക്കെ അവനെ അക്ഷരീ​യ​മാ​യി കണ്ടവർ അല്ലായി​രു​ന്നു. മിശി​ഹാ​യിൽ പ്രത്യാശ വെച്ചി​രുന്ന ചിലർ ഒരിക്കൽ ക്രിസ്‌തു​വി​നെ ജഡപ്ര​കാ​രം വീക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും, അവർ മേലാൽ അങ്ങനെ വീക്ഷി​ക്കു​ന്നില്ല. അവൻ തന്റെ ശരീരം ഒരു മറുവി​ല​യാ​യി നൽകു​ക​യും ജീവദാ​യക ആത്മാവ്‌ ആയി ഉയിർപ്പി​ക്ക​പ്പെ​ടു​ക​യും ചെയ്‌തു. സ്വർഗീയ ജീവനി​ലേക്ക്‌ ഉയിർപ്പി​ക്ക​പ്പെ​ടുന്ന മറ്റുള്ളവർ, യേശു​ക്രി​സ്‌തു​വി​നെ ഒരിക്ക​ലും ജഡത്തിൽ കാണാ​തെ​തന്നെ, തങ്ങളുടെ ജഡിക ശരീരങ്ങൾ ഉപേക്ഷി​ക്കും.—1 കൊരി​ന്ത്യർ 15:45, 50; 2 കൊരി​ന്ത്യർ 5:1-5.

8. വ്യക്തികൾ ‘ക്രിസ്‌തു​വി​നോ​ടു​കൂ​ടെ ഐക്യ​ത്തിൽ’ വന്നിരി​ക്കു​ന്നത്‌ എങ്ങനെ?

8 അഭിഷി​ക്ത​രോട്‌ കൂടു​ത​ലാ​യി പൗലൊസ്‌ പറയുന്നു: “ഒരുവൻ ക്രിസ്‌തു​വി​നോ​ടു​കൂ​ടെ ഐക്യ​ത്തി​ലാ​യാൽ, അവൻ ഒരു പുതിയ സൃഷ്ടി ആകുന്നു; പഴയ സംഗതി​കൾ കഴിഞ്ഞു​പോ​യി, ഇതാ, പുതിയ സംഗതി​കൾ അസ്‌തി​ത്വ​ത്തിൽ വന്നിരി​ക്കു​ന്നു.” (2 കൊരി​ന്ത്യർ 5:17, NW) “ക്രിസ്‌തു​വി​നോ​ടു​കൂ​ടെ ഐക്യത്തി”ൽ ആയിരി​ക്കുക എന്നതിന്റെ അർഥം അവനു​മാ​യി ഒരുമ ഉണ്ടായി​രി​ക്കുക എന്നാണ്‌. (യോഹ​ന്നാൻ 17:21) യഹോവ ഒരു വ്യക്തിയെ തന്റെ പുത്ര​നി​ലേക്ക്‌ ആകർഷി​ക്കു​ക​യും പരിശു​ദ്ധാ​ത്മാ​വി​നാൽ ആ വ്യക്തിയെ ജനിപ്പി​ക്കു​ക​യും ചെയ്യു​മ്പോൾത്തന്നെ ഈ ബന്ധം അസ്‌തി​ത്വ​ത്തിൽ വന്നുക​ഴി​ഞ്ഞു. ദൈവ​ത്തി​ന്റെ ഒരു ആത്മജാത പുത്രൻ എന്ന നിലയിൽ, അവൻ സ്വർഗീയ രാജ്യ​ത്തിൽ ക്രിസ്‌തു​വി​നോ​ടൊ​പ്പം പങ്ക്‌ ഉണ്ടായി​രി​ക്കു​ന്ന​തി​ന്റെ പ്രതീ​ക്ഷ​യുള്ള ഒരു “പുതിയ സൃഷ്ടി” ആയിരു​ന്നു. (യോഹ​ന്നാൻ 3:3-8; 6:44; ഗലാത്യർ 4:6, 7) അത്തരം അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾക്ക്‌ ഒരു മഹത്തായ സേവന​പ​ദവി നൽക​പ്പെ​ട്ടി​രി​ക്കു​ന്നു.

“ദൈവ​വു​മാ​യി അനുര​ഞ്‌ജ​ന​ത്തിൽ ആയിത്തീ​രു​വിൻ”

9. ദൈവ​വു​മാ​യുള്ള അനുര​ഞ്‌ജനം സാധ്യ​മാ​ക്കു​ന്ന​തിന്‌ അവൻ എന്തു ചെയ്‌തി​രി​ക്കു​ന്നു?

9 “പുതിയ സൃഷ്ടി”യോട്‌ യഹോവ എത്രമാ​ത്രം പ്രീതി കാട്ടി​യി​രി​ക്കു​ന്നു! “അതി​ന്നൊ​ക്കെ​യും ദൈവം തന്നേ കാരണ​ഭൂ​തൻ; അവൻ നമ്മെ ക്രിസ്‌തു​മൂ​ലം തന്നോടു നിരപ്പി​ച്ചു [“അനുര​ഞ്‌ജ​ന​ത്തി​ലാ​ക്കി,” NW], നിരപ്പി​ന്റെ ശുശ്രൂഷ ഞങ്ങൾക്കു തന്നിരി​ക്കു​ന്നു. ദൈവം ലോക​ത്തി​ന്നു ലംഘന​ങ്ങളെ കണക്കി​ടാ​തെ ലോകത്തെ ക്രിസ്‌തു​വിൽ തന്നോടു നിരപ്പി​ച്ചു​പോ​ന്നു. ഈ നിരപ്പി​ന്റെ വചനം ഞങ്ങളുടെ പക്കൽ ഭരമേ​ല്‌പി​ച്ചു​മി​രി​ക്കു​ന്നു” എന്നു പൗലൊസ്‌ പറയുന്നു. (2 കൊരി​ന്ത്യർ 5:18, 19) ആദാം പാപം ചെയ്‌തതു മുതൽ മനുഷ്യ​വർഗം ദൈവ​ത്തിൽനിന്ന്‌ അന്യ​പ്പെ​ട്ടി​രി​ക്കു​ന്നു. എന്നാൽ യഹോവ യേശു​വി​ന്റെ യാഗത്തി​ലൂ​ടെ അനുര​ഞ്‌ജ​ന​ത്തി​നുള്ള വഴി തുറക്കു​ന്ന​തിൽ സ്‌നേ​ഹ​പൂർവം മുൻകൈ എടുത്തി​രി​ക്കു​ന്നു.—റോമർ 5:6-12.

10. യഹോവ അനുര​ഞ്‌ജന ശുശ്രൂഷ ആരെ ഏൽപ്പി​ച്ചി​രി​ക്കു​ന്നു, അതു നിവർത്തി​ക്കാൻ അവർ എന്തു ചെയ്‌തി​രി​ക്കു​ന്നു?

10 യഹോവ അനുര​ഞ്‌ജന ശുശ്രൂഷ അഭിഷി​ക്തരെ ഏൽപ്പി​ച്ചി​രി​ക്കു​ന്നു, അതു​കൊണ്ട്‌ പൗലൊ​സിന്‌ ഇങ്ങനെ പറയാൻ കഴിഞ്ഞു: “ആകയാൽ ഞങ്ങൾ ക്രിസ്‌തു​വി​ന്നു വേണ്ടി സ്ഥാനാ​പ​തി​ക​ളാ​യി ദൈവ​ത്തോ​ടു നിരന്നു​കൊൾവിൻ [“ദൈവ​വു​മാ​യി അനുര​ഞ്‌ജ​ന​ത്തിൽ ആയിത്തീ​രു​വിൻ,” NW] എന്നു ക്രിസ്‌തു​വി​ന്നു പകരം അപേക്ഷി​ക്കു​ന്നു; അതു ദൈവം ഞങ്ങൾ മുഖാ​ന്തരം പ്രബോ​ധി​പ്പി​ക്കു​ന്ന​തു​പോ​ലെ ആകുന്നു.” (2 കൊരി​ന്ത്യർ 5:20) പുരാതന നാളു​ക​ളിൽ, മുഖ്യ​മാ​യും ശത്രു​ത​യു​ടെ കാലഘ​ട്ട​ങ്ങ​ളിൽ യുദ്ധം ഒഴിവാ​ക്കാ​നാ​കു​മോ എന്നറി​യു​ന്ന​തി​നാ​യി​രു​ന്നു പ്രധാ​ന​മാ​യും സ്ഥാനപ​തി​കളെ അയച്ചി​രു​ന്നത്‌. (ലൂക്കൊസ്‌ 14:31, 32) പാപി​ക​ളായ മനുഷ്യ​രു​ടെ ലോകം ദൈവ​ത്തിൽനിന്ന്‌ അന്യ​പ്പെ​ട്ടി​രി​ക്കു​ന്ന​തു​കൊണ്ട്‌, അനുര​ഞ്‌ജ​ന​ത്തി​നുള്ള തന്റെ വ്യവസ്ഥകൾ ആളുകളെ അറിയി​ക്കു​ന്ന​തിന്‌ അവൻ തന്റെ അഭിഷിക്ത സ്ഥാനപ​തി​കളെ അയച്ചി​രി​ക്കു​ന്നു. ക്രിസ്‌തു​വി​ന്റെ പകരക്കാർ എന്ന നിലയിൽ അവർ അഭ്യർഥി​ക്കു​ന്നു: “ദൈവ​വു​മാ​യി അനുര​ഞ്‌ജ​ന​ത്തിൽ ആയിത്തീ​രു​വിൻ.” ദൈവ​വു​മാ​യി സമാധാ​നം തേടു​ന്ന​തി​നും ക്രിസ്‌തു​വി​ലൂ​ടെ അവൻ സാധ്യ​മാ​ക്കുന്ന രക്ഷ കൈ​ക്കൊ​ള്ളാ​നു​മുള്ള കരുണാ​പൂർവ​ക​മായ ഒരു ഉദ്‌ബോ​ധനം ആണ്‌ ഈ അഭ്യർഥന.

11. മറുവി​ല​യി​ലുള്ള വിശ്വാ​സ​ത്തി​ലൂ​ടെ, അവസാനം ദൈവ​മു​മ്പാ​കെ നീതി​നി​ഷ്‌ഠ​മായ ഒരു നില ആർക്കു കൈവ​രു​ന്നു?

11 മറുവി​ല​യിൽ വിശ്വാ​സം പ്രകട​മാ​ക്കുന്ന എല്ലാ മനുഷ്യർക്കും ദൈവ​വു​മാ​യി അനുര​ഞ്‌ജ​ന​ത്തിൽ ആയിത്തീ​രാൻ കഴിയും. (യോഹ​ന്നാൻ 3:36) പൗലൊസ്‌ പറയുന്നു: “പാപം അറിയാ​ത്ത​വനെ [യേശു​വി​നെ], നാം അവനിൽ ദൈവ​ത്തി​ന്റെ നീതി ആകേണ്ട​തി​ന്നു, അവൻ [യഹോവ] നമുക്കു വേണ്ടി പാപം ആക്കി.” (2 കൊരി​ന്ത്യർ 5:21) സഹജമായ പാപാ​വ​സ്ഥ​യിൽനി​ന്നു മോചി​ത​രാ​ക്ക​പ്പെ​ടുന്ന ആദാമി​ന്റെ എല്ലാ സന്താന​ങ്ങൾക്കും പൂർണ മനുഷ്യ​നായ യേശു പാപയാ​ഗം ആയി. അവർ യേശു​വി​ലൂ​ടെ “ദൈവ​ത്തി​ന്റെ നീതി” ആയിത്തീ​രു​ന്നു. ഈ നീതി, അല്ലെങ്കിൽ ദൈവ​മു​മ്പാ​ക​യുള്ള നീതി​നി​ഷ്‌ഠ​മായ നില, ആദ്യം ക്രിസ്‌തു​വി​ന്റെ 1,44,000 കൂട്ടവ​കാ​ശി​കൾക്ക്‌ ലഭിക്കു​ന്നു. ആയിരം​വർഷ വാഴ്‌ച​യിൽ, നിത്യ​പി​താവ്‌ ആയ യേശു​ക്രി​സ്‌തു​വി​ന്റെ ഭൗമിക മക്കൾക്ക്‌ പൂർണ​ത​യുള്ള മനുഷ്യർ എന്ന നിലയി​ലുള്ള നീതി​നി​ഷ്‌ഠ​മായ നില കൈവ​രും. അവൻ അവരെ പൂർണ​ത​യിൽ നീതി​നി​ഷ്‌ഠ​മായ നിലയി​ലേക്ക്‌ ഉയർത്തും, അങ്ങനെ അവർക്കു ദൈവ​ത്തോ​ടു വിശ്വ​സ്‌തർ എന്നു തെളി​യി​ക്കാ​നും നിത്യ​ജീ​വൻ എന്ന ദാനം സ്വീക​രി​ക്കാ​നും കഴിയും.—യെശയ്യാ​വു 9:6; വെളി​പ്പാ​ടു 14:1; 20:4-6, 11-15.

“സുപ്ര​സാ​ദ​കാ​ലം”

12. യഹോ​വ​യു​ടെ സ്ഥാനപ​തി​ക​ളും സന്ദേശ​വാ​ഹ​ക​രും ഏതു പ്രധാ​ന​പ്പെട്ട ശുശ്രൂഷ നിർവ​ഹി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു?

12 രക്ഷയ്‌ക്ക്‌, നാം പൗലൊ​സി​ന്റെ വാക്കു​കൾക്കു ചേർച്ച​യിൽ പ്രവർത്തി​ക്കണം: ‘നിങ്ങൾക്കു ദൈവ​ത്തി​ന്റെ കൃപ [“അനർഹ ദയ,” NW] ലഭിച്ചതു വ്യർത്ഥ​മാ​യി​ത്തീ​ര​രു​തു എന്നു ഞങ്ങൾ [യഹോ​വ​യ്‌ക്ക്‌] സഹപ്ര​വൃ​ത്തി​ക്കാ​രാ​യി നിങ്ങളെ പ്രബോ​ധി​പ്പി​ക്കു​ന്നു. “പ്രസാ​ദ​കാ​ലത്തു ഞാൻ നിനക്കു ഉത്തരം അരുളി; രക്ഷാദി​വ​സ​ത്തിൽ ഞാൻ നിന്നെ സഹായി​ച്ചു” എന്ന്‌ അവൻ അരുളി​ച്ചെ​യ്യു​ന്നു​വ​ല്ലോ. ഇപ്പോൾ ആകുന്നു സുപ്ര​സാ​ദ​കാ​ലം; ഇപ്പോൾ ആകുന്നു രക്ഷാദി​വസം.’ (2 കൊരി​ന്ത്യർ 6:1, 2) യഹോ​വ​യു​ടെ അഭിഷിക്ത സ്ഥാനപ​തി​ക​ളും അവന്റെ സന്ദേശ​വാ​ഹ​ക​രായ ‘വേറെ ആടുക​ളും’ തങ്ങൾക്കു ലഭിച്ച ദൈവ​ത്തി​ന്റെ അനർഹ​ദ​യയെ വ്യർഥ​മാ​ക്കു​ന്നില്ല. (യോഹ​ന്നാൻ 10:16) ഈ “സുപ്ര​സാ​ദ​കാല”ത്ത്‌ അവർ തങ്ങളുടെ നേരായ നടത്തയാ​ലും തീക്ഷ്‌ണ​ത​യുള്ള ശുശ്രൂ​ഷ​യാ​ലും ദിവ്യ​പ്രീ​തി തേടു​ക​യും ഇതു “രക്ഷാദി​വസ”മാണെന്ന്‌ ഭൂവാ​സി​കളെ അറിയി​ക്കു​ക​യും ചെയ്യുന്നു.

13. യെശയ്യാ​വു 49:8-ന്റെ മുഖ്യ ആശയം എന്ത്‌, അതിന്‌ ആദ്യ നിവൃത്തി ഉണ്ടായത്‌ എങ്ങനെ?

13 “യഹോവ ഇപ്രകാ​രം അരുളി​ച്ചെ​യ്യു​ന്നു: പ്രസാ​ദ​കാ​ലത്തു ഞാൻ നിനക്കു ഉത്തരം അരുളി; രക്ഷാ ദിവസ​ത്തിൽ ഞാൻ നിന്നെ സഹായി​ച്ചു; ദേശത്തെ ഉയർത്തു​വാ​നും ശൂന്യ​മാ​യി കിടക്കുന്ന അവകാ​ശ​ങ്ങളെ കൈവ​ശ​മാ​ക്കി​ക്കൊ​ടു​പ്പാ​നും . . . ഞാൻ നിന്നെ കാത്തു നിന്നെ ജനത്തിന്റെ നിയമ​മാ​ക്കി വെച്ചി​രി​ക്കു​ന്നു” എന്നു പറഞ്ഞു​കൊണ്ട്‌ യെശയ്യാ​വു 49:8, 9 പൗലൊസ്‌ ഉദ്ധരി​ക്കു​ന്നു. ബാബി​ലോ​നി​ലെ അടിമ​ത്ത​ത്തിൽനിന്ന്‌ ഇസ്രാ​യേൽ ജനം സ്വത​ന്ത്ര​മാ​ക്ക​പ്പെട്ട്‌ തങ്ങളുടെ ശൂന്യ​മായ മാതൃ​രാ​ജ്യ​ത്തേക്കു തിരി​ച്ചു​പോ​യ​പ്പോൾ ഈ പ്രവച​ന​ത്തിന്‌ ആദ്യ നിവൃത്തി ഉണ്ടായി.—യെശയ്യാ​വു 49:3, 8 ബി, 9.

14. യേശു​വി​ന്റെ കാര്യ​ത്തിൽ യെശയ്യാ​വു 49:8 നിവൃ​ത്തി​യേ​റി​യത്‌ എങ്ങനെ?

14 യെശയ്യാ പ്രവച​ന​ത്തി​ന്റെ കൂടു​ത​ലായ നിവൃ​ത്തി​യാ​യി, “[ദൈവ​ത്തി​ന്റെ] രക്ഷ ഭൂമി​യു​ടെ അററ​ത്തോ​ളം എത്തേണ്ട​തി​ന്നു” യഹോവ തന്റെ “ദാസനായ” യേശു​വി​നെ “ജാതി​കൾക്കു പ്രകാശ”മാക്കി വെച്ചു. (യെശയ്യാ​വു 49:6, 8; യെശയ്യാ​വു 42:1-4, 6, 7-ഉം മത്തായി 12:18-21-ഉം താരത​മ്യം ചെയ്യുക.) “സുപ്ര​സാ​ദ​കാ​ലം” അഥവാ “സ്വീകാ​ര്യ​മായ സമയം” (NW) യേശു ഭൂമി​യിൽ ആയിരു​ന്ന​പ്പോൾ വ്യക്തമാ​യും അവനു ബാധക​മാ​യി. അവന്റെ പ്രാർഥ​ന​യ്‌ക്ക്‌ ദൈവം “ഉത്തരം അരുളി.” അത്‌ യേശു​വിന്‌ “രക്ഷാദി​വസ”മായി​ത്തീർന്നു, എന്തെന്നാൽ അവൻ ദൃഢമായ വിശ്വ​സ്‌തത പൂർണ​മാ​യി പാലിച്ചു, അങ്ങനെ “തന്നെ അനുസ​രി​ക്കുന്ന എല്ലാവർക്കും നിത്യ​ര​ക്ഷ​യ്‌ക്ക്‌ ഉത്തരവാ​ദി ആയിത്തീർന്നു.”—എബ്രായർ 5:7, 9, NW; യോഹ​ന്നാൻ 12:27, 28.

15. എപ്പോൾ മുതൽ, ആത്മീയ ഇസ്രാ​യേ​ല്യർ ദൈവ​ത്തി​ന്റെ അനർഹ​ദ​യ​യ്‌ക്കു യോഗ്യ​രാ​ണെന്നു തെളി​യി​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു, എന്തു ലക്ഷ്യ​ത്തോ​ടെ?

15 “സ്വീകാ​ര്യ​മായ സമയ”ത്തും ദൈവം പ്രദാനം ചെയ്യുന്ന “രക്ഷാദി​വസ”ത്തിലും അവന്റെ പ്രസാദം തേടാൻ പരാജ​യ​പ്പെ​ടു​ക​വഴി ‘ദൈവ​ത്തി​ന്റെ കൃപ ലഭിച്ചത്‌ [“ദൈവ​ത്തി​ന്റെ അനർഹ ദയയുടെ ഉദ്ദേശ്യം,” NW] വ്യർഥ​മാ​ക്ക​രുത്‌’ എന്ന്‌ അഭ്യർഥി​ച്ചു​കൊണ്ട്‌ പൗലൊസ്‌ യെശയ്യാ​വു 49:8 അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾക്കു ബാധക​മാ​ക്കു​ന്നു. പൗലൊസ്‌ ഇങ്ങനെ കൂട്ടി​ച്ചേർക്കു​ന്നു: “ഇപ്പോൾ ആകുന്നു സുപ്ര​സാ​ദ​കാ​ലം; ഇപ്പോൾ ആകുന്നു രക്ഷാദി​വസം.” (2 കൊരി​ന്ത്യർ 6:2) പൊ.യു. 33-ലെ പെന്ത​ക്കോ​സ്‌തു മുതൽ, ആത്മീയ ഇസ്രാ​യേ​ല്യർ ദൈവ​ത്തി​ന്റെ അനർഹ​ദ​യ​യ്‌ക്കു യോഗ്യ​രാ​ണെന്നു തെളി​യി​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. അങ്ങനെ “സ്വീകാ​ര്യ​മായ സമയം” അവരെ സംബന്ധി​ച്ചി​ട​ത്തോ​ളം ഒരു “രക്ഷാദി​വസം” ആകുമാ​യി​രു​ന്നു.

‘നമ്മെത്തന്നെ ദൈവ​ത്തി​ന്റെ ശുശ്രൂ​ഷ​ക​രാ​യി ശുപാർശ ചെയ്യൽ’

16. ഏതു ദുർഘട സാഹച​ര്യ​ങ്ങ​ളിൽ പൗലൊസ്‌ തന്നെത്തന്നെ ദൈവ​ത്തി​ന്റെ ശുശ്രൂ​ഷ​ക​നാ​യി ശുപാർശ ചെയ്‌തു?

16 കൊരി​ന്ത്യ സഭയോ​ടൊ​ത്തു സഹവസി​ച്ചി​രുന്ന ചില പുരു​ഷ​ന്മാർ ദൈവ​ത്തി​ന്റെ അനർഹ ദയയ്‌ക്കു യോഗ്യ​രാ​യി ജീവി​ക്കു​ന്നി​ല്ലാ​യി​രു​ന്നു. ‘ആക്ഷേപം വരാതി​രി​ക്കേ​ണ്ട​തി​നു’ പൗലൊസ്‌ ‘ഒന്നിലും ഇടർച്ചെക്കു ഹേതു’വാകാ​തി​രി​ക്കാൻ ശ്രദ്ധി​ച്ചി​രു​ന്നെ​ങ്കി​ലും, അവന്റെ അപ്പൊ​സ്‌ത​ലിക അധികാ​ര​ത്തി​നു തുരങ്കം വെക്കു​ന്ന​തി​നുള്ള ശ്രമത്തി​ന്റെ ഭാഗമാ​യി അവർ അവനെ കുറിച്ചു ദുഷി പറഞ്ഞി​രു​ന്നു. “കഷ്ടം, ബുദ്ധി​മു​ട്ടു, സങ്കടം, തല്ലു, തടവു, കലഹം, അദ്ധ്വാനം, ഉറക്കി​ളെപ്പു, പട്ടിണി” എന്നിവ നേരി​ട്ട​പ്പോൾ “ബഹു സഹിഷ്‌ണുത” പ്രകട​മാ​ക്കി​ക്കൊണ്ട്‌ അവൻ നിശ്ചയ​മാ​യും തന്നെത്തന്നെ ദൈവ​ത്തി​ന്റെ ശുശ്രൂ​ഷ​ക​നാ​യി ശുപാർശ ചെയ്‌തു. (2 കൊരി​ന്ത്യർ 6:3-5) തന്റെ എതിരാ​ളി​കൾ ശുശ്രൂ​ഷകർ ആണെങ്കിൽ, കൂടുതൽ തടവു​ക​ളും അടിക​ളും അപകട​ങ്ങ​ളും പട്ടിണി​യും സഹിച്ചി​രി​ക്കുന്ന താൻ “കുറെ​ക്കൂ​ടെ മെച്ചപ്പെട്ട” ശുശ്രൂ​ഷകൻ ആണെന്നു പൗലൊസ്‌ ന്യായ​വാ​ദം ചെയ്‌തു.—2 കൊരി​ന്ത്യർ 11:23-27, പി.ഒ.സി. ബൈ.

17. (എ) ഏതെല്ലാം ഗുണങ്ങൾ പ്രകട​മാ​ക്കി​ക്കൊണ്ട്‌ നമുക്കു നമ്മെത്തന്നെ ദൈവ​ത്തി​ന്റെ ശുശ്രൂ​ഷ​ക​രാ​യി ശുപാർശ ചെയ്യാൻ കഴിയും? (ബി) “നീതി​യു​ടെ ആയുധങ്ങൾ” എന്തെല്ലാ​മാണ്‌?

17 പൗലൊ​സി​നെ​യും അവന്റെ സഹകാ​രി​ക​ളെ​യും പോലെ, നമുക്കു നമ്മെത്തന്നെ ദൈവ​ത്തി​ന്റെ ശുശ്രൂ​ഷ​ക​രാ​യി ശുപാർശ ചെയ്യാൻ കഴിയും. എങ്ങനെ? “നിർമ​ല​തയാ”ലും സൂക്ഷ്‌മ​മായ ബൈബിൾ പരിജ്ഞാ​ന​ത്തി​നു ചേർച്ച​യിൽ പ്രവർത്തി​ക്കു​ന്ന​തി​നാ​ലും. ഒരു തെറ്റോ പ്രകോ​പ​ന​മോ ക്ഷമാപൂർവം സഹിച്ചു​നി​ന്നു​കൊണ്ട്‌ ‘ദീർഘ​ക്ഷ​മ​യാ​ലും,’ കൂടാതെ മറ്റുള്ള​വർക്ക്‌ സഹായ​ക​മായ സംഗതി​കൾ ചെയ്‌തു​കൊണ്ട്‌, ‘ദയയാ​ലും.’ മാത്രമല്ല, ദൈവ​ത്തി​ന്റെ ആത്മാവി​നാ​ലുള്ള മാർഗ​നിർദേശം സ്വീക​രി​ച്ചു​കൊ​ണ്ടും “കാപട്യ​ര​ഹിത സ്‌നേഹം” പ്രകട​മാ​ക്കി​ക്കൊ​ണ്ടും സത്യസ​ന്ധ​മാ​യി സംസാ​രി​ച്ചു​കൊ​ണ്ടും ശുശ്രൂഷ നിർവ​ഹി​ക്കാ​നുള്ള ശക്തിക്കാ​യി അവനിൽ ആശ്രയി​ച്ചു​കൊ​ണ്ടും നമുക്കു നമ്മെത്തന്നെ ദൈവ​ത്തി​ന്റെ ശുശ്രൂ​ഷ​ക​രാ​യി ശുപാർശ ചെയ്യാൻ കഴിയും. രസകര​മെന്നു പറയട്ടെ, “വലത്തു കൈയി​ലും ഇടത്തു കൈയി​ലും ഉള്ള നീതി​യു​ടെ ആയുധ​ങ്ങ​ളി​ലൂ​ടെ”യും പൗലൊസ്‌ തന്റെ ശുശ്രൂ​ഷാ പദവിക്കു തെളിവു നൽകി. വലത്തു കൈയിൽ വാളും ഇടത്തു കൈയിൽ പരിച​യും പിടി​ച്ചു​കൊണ്ട്‌ യുദ്ധം ചെയ്യു​ന്നത്‌ പുരാതന കാലങ്ങ​ളിൽ പതിവാ​യി​രു​ന്നു. വ്യാജ ഉപദേ​ഷ്ടാ​ക്കൾക്കെ​തി​രെ ആത്മീയ യുദ്ധം ചെയ്യു​ന്ന​തിന്‌, പൗലൊസ്‌ ജഡത്തിന്റെ പാപപൂർണ​മായ ആയുധങ്ങൾ—വക്രത, ഉപായം, ചതി എന്നിവ—ഉപയോ​ഗി​ച്ചില്ല. (2 കൊരി​ന്ത്യർ 6:6, 7; 11:12-14; സദൃശ​വാ​ക്യ​ങ്ങൾ 3:32) സത്യാ​രാ​ധന പരി​പോ​ഷി​പ്പി​ക്കു​ന്ന​തിന്‌ അവൻ നീതി​നി​ഷ്‌ഠ​മായ “ആയുധങ്ങൾ,” അഥവാ ഉപാധി​കൾ ഉപയോ​ഗി​ച്ചു. അങ്ങനെ​ത​ന്നെ​യാ​ണു നാമും ചെയ്യേ​ണ്ടത്‌.

18. നാം ദൈവ​ത്തി​ന്റെ ശുശ്രൂ​ഷകർ ആണെങ്കിൽ, നാം എങ്ങനെ പ്രവർത്തി​ക്കും?

18 നാം ദൈവ​ത്തി​ന്റെ ശുശ്രൂ​ഷകർ ആണെങ്കിൽ, പൗലൊ​സി​നെ​യും സഹപ്ര​വർത്ത​ക​രെ​യും പോലെ നാം പ്രവർത്തി​ക്കും. ആദരി​ക്ക​പ്പെ​ട്ടാ​ലും അനാദ​രി​ക്ക​പ്പെ​ട്ടാ​ലും നാം ക്രിസ്‌ത്യാ​നി​ക​ളെ​പ്പോ​ലെ പ്രവർത്തി​ക്കും. നമ്മെക്കു​റി​ച്ചുള്ള പ്രതി​കൂല റിപ്പോർട്ടു​കൾ മുഖാ​ന്തരം നാം നമ്മുടെ പ്രസം​ഗ​പ്ര​വർത്തനം നിർത്തു​ക​യില്ല, അനുകൂ​ല​മായ റിപ്പോർട്ടു​കൾ മുഖാ​ന്തരം നാം ഗർവി​ഷ്‌ഠ​രാ​യി​ത്തീ​രു​ക​യു​മില്ല. നാം സത്യം സംസാ​രി​ക്കു​ക​യും അംഗീ​കാ​രം കൈവ​രു​ത്തി​യേ​ക്കാ​വുന്ന ദൈവിക പ്രവൃ​ത്തി​ക​ളിൽ ഏർപ്പെ​ടു​ക​യും ചെയ്യും. ശത്രു​ക്ക​ളു​ടെ ആക്രമ​ണ​ത്താൽ വലിയ അപകട​ത്തിൽപ്പെ​ടു​മ്പോൾ, നാം യഹോ​വ​യിൽ ആശ്രയി​ക്കും. നന്ദി​യോ​ടെ ശിക്ഷണം സ്വീക​രി​ക്കു​ക​യും ചെയ്യും.—2 കൊരി​ന്ത്യർ 6:8, 9.

19. ‘പലരെ​യും’ ആത്മീയ​മാ​യി ‘സമ്പന്നർ ആക്കാൻ’ കഴിയു​ന്നത്‌ എങ്ങനെ?

19 അനുര​ഞ്‌ജന ശുശ്രൂ​ഷയെ കുറി​ച്ചുള്ള ചർച്ച അവസാ​നി​പ്പി​ച്ചു​കൊണ്ട്‌, പൗലൊസ്‌ തന്നെയും തന്റെ സഹകാ​രി​ക​ളെ​യും കുറിച്ച്‌ “ദുഃഖി​ത​രെ​ങ്കി​ലും എപ്പോ​ഴും സന്തോ​ഷി​ക്കു​ന്നവർ; ദരി​ദ്ര​രെ​ങ്കി​ലും പലരെ​യും സമ്പന്നർ ആക്കുന്നവർ; ഒന്നും ഇല്ലാത്തവർ എങ്കിലും എല്ലാം കൈവ​ശ​മുള്ള”വർ എന്നു പറയുന്നു. (2 കൊരി​ന്ത്യർ 6:10) തങ്ങളുടെ കഷ്ടങ്ങ​ളെ​പ്രതി ദുഃഖി​ക്കാൻ കാരണ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ആ ശുശ്രൂ​ഷ​കർക്ക്‌ ആന്തരിക സന്തോഷം ഉണ്ടായി​രു​ന്നു. ഭൗതി​ക​മാ​യി ദരിദ്രർ ആയിരു​ന്നെ​ങ്കി​ലും അവർ ‘പലരെ​യും’ ആത്മീയ​മാ​യി ‘സമ്പന്നർ ആക്കി.’ വിശ്വാ​സം അവർക്ക്‌ ആത്മീയ സമ്പത്ത്‌—ദൈവ​ത്തി​ന്റെ ആത്മീയ പുത്ര​ന്മാർ ആയിത്തീ​രു​ന്ന​തി​നുള്ള പ്രതീക്ഷ പോലും—പ്രദാനം ചെയ്‌തി​രു​ന്ന​തി​നാൽ വാസ്‌ത​വ​ത്തിൽ അവർ ‘എല്ലാം കൈവ​ശ​മു​ള്ളവർ’ ആയിരു​ന്നു. ക്രിസ്‌തീയ ശുശ്രൂ​ഷകർ എന്ന നിലയിൽ അവർക്ക്‌ സമ്പന്നവും സന്തുഷ്ട​വും ആയ ജീവിതം ഉണ്ടായി​രു​ന്നു. (പ്രവൃ​ത്തി​കൾ 20:35) അവരെ​പ്പോ​ലെ, ഇപ്പോൾ, ഈ രക്ഷാദി​വ​സ​ത്തിൽ, അനുര​ഞ്‌ജന ശുശ്രൂ​ഷ​യിൽ പങ്കെടു​ത്തു​കൊണ്ട്‌ നമുക്കു ‘പലരെ​യും സമ്പന്നരാ​ക്കാൻ’ കഴിയും!

യഹോ​വ​യാ​ലുള്ള രക്ഷയിൽ ആശ്രയം വെക്കു​വിൻ

20. (എ) പൗലൊ​സി​ന്റെ ആത്മാർഥ​മായ ആഗ്രഹം എന്തായി​രു​ന്നു, സമയം വളരെ പരിമി​ത​മാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) നമ്മുടെ കാലഘ​ട്ടത്തെ രക്ഷാദി​വ​സ​മാ​യി തിരി​ച്ച​റി​യി​ക്കു​ന്നത്‌ എന്ത്‌?

20 പൊ.യു. 55-നോട​ടുത്ത്‌ പൗലൊസ്‌ കൊരി​ന്ത്യർക്കു തന്റെ രണ്ടാമത്തെ ലേഖനം എഴുതി​യ​പ്പോൾ, യഹൂദ വ്യവസ്ഥി​തി​യു​ടെ നാശത്തിന്‌ ഏകദേശം 15 വർഷം കൂടിയേ ശേഷി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു​ള്ളൂ. യഹൂദ​രും വിജാ​തീ​യ​രും ക്രിസ്‌തു​വി​ലൂ​ടെ ദൈവ​വു​മാ​യി അനുര​ഞ്‌ജ​ന​ത്തിൽ ആയിത്തീ​ര​ണ​മെന്ന്‌ അപ്പൊ​സ്‌തലൻ ആത്മാർഥ​മാ​യി ആഗ്രഹി​ച്ചു. അത്‌ രക്ഷാദി​വസം ആയിരു​ന്നു, സമയം വളരെ പരിമി​ത​മാ​യി​രു​ന്നു. സമാന​മാ​യി നാമും 1914 മുതൽ ഒരു വ്യവസ്ഥി​തി​യു​ടെ സമാപ​ന​ത്തി​ലാണ്‌. ഇപ്പോൾ നടന്നു​കൊ​ണ്ടി​രി​ക്കുന്ന ആഗോള രാജ്യ​പ്ര​സംഗ വേല ഇതിനെ രക്ഷാദി​വ​സ​മാ​യി തിരി​ച്ച​റി​യി​ക്കു​ന്നു.

21. (എ) 1999-ലേക്കു തിര​ഞ്ഞെ​ടു​ത്തി​രി​ക്കുന്ന വാർഷി​ക​വാ​ക്യം എന്ത്‌? (ബി) ഈ രക്ഷാദി​വ​സ​ത്തിൽ നാം എന്തു ചെയ്‌തു​കൊ​ണ്ടി​രി​ക്കണം?

21 രക്ഷയ്‌ക്കാ​യി ദൈവം യേശു​ക്രി​സ്‌തു​വി​ലൂ​ടെ ചെയ്‌തി​രി​ക്കുന്ന കരുത​ലി​നെ കുറിച്ച്‌ എല്ലാ ജനതക​ളും കേൾക്കേണ്ട ആവശ്യ​മുണ്ട്‌. കാത്തു​നിൽക്കാൻ സമയം ഇല്ല. പൗലൊസ്‌ എഴുതി: “ഇപ്പോൾ ആകുന്നു രക്ഷാദി​വസം.” 2 കൊരി​ന്ത്യർ 6:2-ലെ ആ വാക്കുകൾ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ 1999-ലെ വാർഷി​ക​വാ​ക്യം ആയിരി​ക്കും. യെരൂ​ശ​ലേ​മി​നും അതിന്റെ ആലയത്തി​നും നേരി​ട്ട​തി​നെ​ക്കാൾ വളരെ വലിയ നാശത്തെ നാം അഭിമു​ഖീ​ക​രി​ക്കു​ന്ന​തി​നാൽ അത്‌ എത്രയോ അനു​യോ​ജ്യം! ഭൂമി​യി​ലെ സകലരും ഉൾപ്പെട്ട, ഈ മുഴു വ്യവസ്ഥി​തി​യു​ടെ​യും നാശം തൊട്ടു മുന്നി​ലാണ്‌. നാളെ അല്ല, ഇപ്പോൾ ആകുന്നു പ്രവർത്തി​ക്കാ​നുള്ള സമയം. രക്ഷ യഹോ​വ​യി​ങ്കൽ നിന്നാണ്‌ എന്നു നാം വിശ്വ​സി​ക്കു​ന്നെ​ങ്കിൽ, നാം അവനെ സ്‌നേ​ഹി​ക്കു​ന്നെ​ങ്കിൽ, നാം നിത്യ​ജീ​വനെ വിലമ​തി​ക്കു​ന്നെ​ങ്കിൽ, നാം ദൈവ​ത്തി​ന്റെ അനർഹ ദയയുടെ ഉദ്ദേശ്യ​ത്തെ വ്യർഥ​മാ​ക്കു​ക​യില്ല. യഹോ​വയെ ബഹുമാ​നി​ക്കു​ന്ന​തി​നുള്ള ഹൃദയം​ഗ​മ​മായ ആഗ്രഹ​ത്തോ​ടെ, “ഇപ്പോൾ ആകുന്നു രക്ഷാദി​വസം” എന്ന്‌ നമുക്കു ഉദ്‌ഘോ​ഷി​ക്കു​ക​യും നാം അത്‌ യഥാർഥ​ത്തിൽ അർഥമാ​ക്കു​ന്നു എന്നു നമ്മുടെ വാക്കി​ലൂ​ടെ​യും പ്രവൃ​ത്തി​യി​ലൂ​ടെ​യും തെളി​യി​ക്കു​ക​യും ചെയ്‌തു​കൊ​ണ്ടി​രി​ക്കാം.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

□ ദൈവ​വു​മാ​യുള്ള അനുര​ഞ്‌ജനം ജീവത്‌പ്ര​ധാ​നം ആയിരി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

□ അനുര​ഞ്‌ജന ശുശ്രൂ​ഷ​യിൽ ഏർപ്പെ​ട്ടി​രി​ക്കുന്ന സ്ഥാനപ​തി​ക​ളും സന്ദേശ​വാ​ഹ​ക​രും ആരെല്ലാം?

□ നമുക്ക്‌ നമ്മെത്തന്നെ ദൈവ​ത്തി​ന്റെ ശുശ്രൂ​ഷ​ക​രാ​യി എങ്ങനെ ശുപാർശ ചെയ്യാൻ കഴിയും?

□ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ 1999-ലേക്കുള്ള വാർഷിക വാക്യം നിങ്ങൾക്ക്‌ എന്ത്‌ അർഥമാ​ക്കു​ന്നു?

[17-ാം പേജിലെ ചിത്രങ്ങൾ]

പൗലൊസിനെപ്പോലെ, നിങ്ങൾ സതീക്ഷ്‌ണം പ്രസം​ഗി​ക്കു​ക​യും മറ്റുള്ള​വരെ ദൈവ​വു​മാ​യി അനുര​ഞ്‌ജ​ന​ത്തി​ലാ​കാൻ സഹായി​ക്കു​ക​യും ചെയ്യു​ന്നു​ണ്ടോ?

ഐക്യനാടുകൾ

ഫ്രാൻസ്‌

ഐവറി കോസ്റ്റ്‌

[18-ാം പേജിലെ ചിത്രം]

ഈ രക്ഷാദി​വ​സ​ത്തിൽ, യഹോ​വ​യാം ദൈവ​വു​മാ​യി അനുര​ഞ്‌ജ​ന​പ്പെ​ടുന്ന പുരു​ഷാ​ര​ത്തിൽ നിങ്ങളും ഉണ്ടോ?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക