വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w06 1/15 പേ. 3
  • ദൂതന്മാർ—അവർ ആരാണ്‌?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദൂതന്മാർ—അവർ ആരാണ്‌?
  • 2006 വീക്ഷാഗോപുരം
  • സമാനമായ വിവരം
  • ദൈവ​ദൂ​ത​ന്മാർ ആരാണ്‌ അല്ലെങ്കിൽ എങ്ങനെയുള്ളവരാണ്‌?
    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
  • ദൂതൻമാർ—അവർ നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നുവോ?
    വീക്ഷാഗോപുരം—1988
  • ദൂതന്മാർ: ‘സേവകാത്മാക്കൾ’
    2009 വീക്ഷാഗോപുരം
  • ദൂതന്മാർ നമ്മെ എങ്ങനെ സ്വാധീനിക്കുന്നു?
    2006 വീക്ഷാഗോപുരം
കൂടുതൽ കാണുക
2006 വീക്ഷാഗോപുരം
w06 1/15 പേ. 3

ദൂതന്മാർ—അവർ ആരാണ്‌?

ശക്തനായ ആ ചക്രവർത്തിക്കു തന്റെ കണ്ണുകളെ വിശ്വസിക്കാനാകുന്നില്ല. തീച്ചൂളയിൽ എറിയപ്പെട്ട മൂന്നു പുരുഷന്മാർ മരണത്തിന്റെ വായിൽനിന്നു രക്ഷപ്പെട്ടിരിക്കുന്നു! ആരാണ്‌ അവരെ രക്ഷിച്ചത്‌? രക്ഷപ്പെട്ട ആ മൂന്നുപേരോടു രാജാവുതന്നെ ഇങ്ങനെ പറയുന്നു: ‘നിങ്ങളുടെ ദൈവം വാഴ്‌ത്തപ്പെട്ടവൻ. തങ്കൽ ആശ്രയിച്ച തന്റെ ദാസന്മാരെ അവൻ സ്വദൂതനെ അയച്ചു വിടുവിച്ചിരിക്കുന്നുവല്ലോ.’ (ദാനീയേൽ 3:28) രണ്ടു സഹസ്രാബ്ദത്തിലേറെ കാലത്തിനുമുമ്പു ജീവിച്ചിരുന്ന ഈ ബാബിലോന്യ ഭരണാധിപൻ, ഒരു ദൈവദൂതൻ മനുഷ്യരെ രക്ഷിക്കുന്ന രംഗത്തിനു സാക്ഷ്യം വഹിച്ചു. കഴിഞ്ഞ കാലത്ത്‌ കോടിക്കണക്കിന്‌ ആളുകൾ ദൂതന്മാരിൽ വിശ്വസിച്ചിരുന്നു. ഇന്നുള്ള അനേകരും ദൂതന്മാർ ഉണ്ടെന്നു മാത്രമല്ല, അവർ തങ്ങളുടെ ജീവിതത്തെ ചില വിധങ്ങളിൽ സ്വാധീനിക്കുന്നെന്നും വിശ്വസിക്കുന്നു. ദൂതന്മാർ ആരാണ്‌, അവർ എങ്ങനെ ഉണ്ടായി?

ദൈവത്തെപ്പോലെ ദൂതന്മാരും ആത്മവ്യക്തികളാണെന്ന്‌ ബൈബിൾ ചൂണ്ടിക്കാട്ടുന്നു. (എബ്രായർ 1:14; യോഹന്നാൻ 4:24) കോടിക്കണക്കിനു ദൂതന്മാരുണ്ട്‌. (വെളിപ്പാടു 5:11) അവരെല്ലാം “ശക്തരായ” വ്യക്തികളാണ്‌. (സങ്കീർത്തനം 103:​20, പി.ഒ.സി. ബൈബിൾ) വ്യക്തിത്വവും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ഉള്ളവരെന്ന നിലയിൽ അവർ മനുഷ്യരെപ്പോലെ ആണെങ്കിലും അവർ ജീവിതം ആരംഭിച്ചത്‌ മനുഷ്യരായിട്ടല്ല. യഥാർഥത്തിൽ, മനുഷ്യരെയും ഭൂഗ്രഹത്തെയുംപോലും സൃഷ്ടിക്കുന്നതിന്‌ ഏറെ മുമ്പ്‌ ദൈവം ദൂതന്മാരെ സൃഷ്ടിച്ചിരുന്നു. അവൻ “ഭൂമിക്കു അടിസ്ഥാനമിട്ടപ്പോൾ” “പ്രഭാതനക്ഷത്രങ്ങൾ [ദൂതന്മാർ] ഒന്നിച്ചു ഘോഷിച്ചുല്ലസിക്കയും ദൈവപുത്രന്മാരെല്ലാം സന്തോഷിച്ചാർക്കുകയും” ചെയ്‌തെന്നു ബൈബിൾ പറയുന്നു. (ഇയ്യോബ്‌ 38:4, 6) ദൂതന്മാരുടെ സ്രഷ്ടാവ്‌ ദൈവമായതുകൊണ്ട്‌ അവരെ ദൈവപുത്രന്മാർ എന്നു വിളിക്കുന്നു.

എന്തിനുവേണ്ടിയാണ്‌ ദൈവം ദൂതന്മാരെ സൃഷ്ടിച്ചത്‌? മനുഷ്യചരിത്രത്തിൽ അവർ എന്തെങ്കിലും പങ്കുവഹിച്ചിട്ടുണ്ടോ, ഉണ്ടെങ്കിൽ എങ്ങനെ? ഇന്നു നമ്മുടെ ജീവിതത്തെ അവർ സ്വാധീനിക്കുന്നുണ്ടോ? സ്വതന്ത്ര ഇച്ഛാശക്തിയുള്ളവർ ആയതിനാൽ ദൂതന്മാരിൽ ആരെങ്കിലും പിശാചായ സാത്താന്റെ വഴി പിൻപറ്റിക്കൊണ്ട്‌ ദൈവത്തിന്റെ ശത്രുക്കളായിത്തീർന്നിട്ടുണ്ടോ? ഈ ചോദ്യങ്ങൾക്കു ബൈബിൾ സത്യസന്ധമായ ഉത്തരം നൽകുന്നു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക