വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w15 12/15 പേ. 4-8
  • യഹോവ ആശയവിനിമയത്തിന്റെ ദൈവം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവ ആശയവിനിമയത്തിന്റെ ദൈവം
  • 2015 വീക്ഷാഗോപുരം
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ദൈവം മനുഷ്യ​രു​മാ​യി ആശയവി​നി​മയം നടത്തുന്നു
  • ദൈവം തന്റെ സന്ദേശം പരിര​ക്ഷി​ക്കു​ന്നു
  • ഒരു പുതിയ ബൈബിൾപ​രി​ഭാ​ഷ​യു​ടെ ആവശ്യം
  • പുതിയലോക ഭാഷാന്തരം ലോകമെങ്ങും ദശലക്ഷങ്ങൾ വിലമതിക്കുന്നു
    2001 വീക്ഷാഗോപുരം
  • ദൈവവചനത്തിന്റെ ജീവനുള്ള ഒരു പരിഭാഷ
    2015 വീക്ഷാഗോപുരം
  • ദൈവവചന സ്‌നേഹികൾക്ക്‌ ഒരു നാഴികക്കല്ല്‌
    വീക്ഷാഗോപുരം—1999
  • പുതിയലോക ഭാഷാന്തരം
    തിരുവെഴുത്തുകളിൽനിന്ന്‌ ന്യായവാദം ചെയ്യൽ
കൂടുതൽ കാണുക
2015 വീക്ഷാഗോപുരം
w15 12/15 പേ. 4-8
ഏദെൻതോട്ടത്തിൽ സൂര്യകിരണങ്ങളുടെ ശോഭ ആദാമിന്റെമേൽ പതിക്കുന്നു

യഹോവ ആശയവി​നി​മ​യ​ത്തി​ന്റെ ദൈവം

“കേൾക്കേ​ണമേ; ഞാൻ സംസാ​രി​ക്കും.”—ഇയ്യോ. 42:4.

ഗീതം: 113, 114

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

  • മനുഷ്യ​രു​മാ​യി ആശയവി​നി​മയം നടത്തു​മ്പോൾ ദൈവം ലളിത​മായ ഭാഷ ഉപയോ​ഗി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

  • എന്തു​കൊ​ണ്ടാണ്‌ വ്യത്യസ്‌ത ഭാഷക​ളു​ടെ ഉപയോ​ഗം മനുഷ്യ​രു​മാ​യുള്ള ദൈവ​ത്തി​ന്റെ ആശയവി​നി​മ​യ​ത്തിന്‌ ഒരു തടസ്സമാ​കാ​ത്തത്‌?

  • പുതിയ ലോക ഭാഷാ​ന്ത​ര​ത്തോ​ടുള്ള ബന്ധത്തിൽ യഹോ​വ​യു​ടെ സംഘട​ന​യു​ടെ ലക്ഷ്യം എന്തായി​രു​ന്നു?

1-3. (എ) എന്തു​കൊ​ണ്ടാണ്‌ ദൈവ​ത്തി​ന്റെ ഭാഷയും ആശയവി​നി​മയ പ്രാപ്‌തി​ക​ളും മനുഷ്യ​രു​ടേ​തിൽനിന്ന്‌ ഉന്നതമാ​യി​രി​ക്കു​ന്നത്‌? (ബി) ഈ ലേഖന​ത്തിൽ നമ്മൾ എന്ത്‌ പരിചി​ന്തി​ക്കും?

ജീവനും സന്തോ​ഷ​വും മറ്റുള്ള​വ​രു​മാ​യി പങ്കു​വെ​ക്കാൻ യഹോവ ആഗ്രഹി​ച്ചു. അതു​കൊണ്ട്‌ അവൻ ദൂതന്മാ​രെ​യും മനുഷ്യ​രെ​യും സൃഷ്ടിച്ചു. (സങ്കീ. 36:9; 1 തിമൊ. 1:11) അപ്പൊ​സ്‌ത​ല​നായ യോഹ​ന്നാൻ ദൈവ​ത്തി​ന്റെ ആദ്യസൃ​ഷ്ടി​യെ “വചനം” എന്നും ‘ദൈവ​സൃ​ഷ്ടി​യു​ടെ ആരംഭം’ എന്നും വിളി​ച്ചി​രി​ക്കു​ന്നു. (യോഹ. 1:1; വെളി. 3:14) യഹോവ തന്റെ ആദ്യജാത പുത്ര​നു​മാ​യി ആശയവി​നി​മയം നടത്തി, തന്റെ വികാ​ര​ങ്ങ​ളും വിചാ​ര​ങ്ങ​ളും പങ്കു​വെച്ചു. (യോഹ. 1:14, 17; കൊലോ. 1:15) ദൂതന്മാ​രും ആശയവി​നി​മയം നടത്തു​ന്നു​ണ്ടെ​ന്നും അവർക്ക്‌ ഒരു ഭാഷയു​ണ്ടെ​ന്നും പൗലോസ്‌ അപ്പൊ​സ്‌തലൻ പറയുന്നു. അത്‌ മനുഷ്യ​രു​ടെ ഭാഷയിൽനി​ന്നു തികച്ചും വ്യത്യ​സ്‌ത​മാണ്‌.—1 കൊരി. 13:1.

2 സ്വർഗ​ത്തി​ലെ​യും ഭൂമി​യി​ലെ​യും ബുദ്ധി​ശ​ക്തി​യുള്ള കോടി​ക്ക​ണ​ക്കിന്‌ സൃഷ്ടി​കളെ യഹോ​വ​യ്‌ക്ക്‌ അടുത്ത്‌ അറിയാം. ഓരോ നിമി​ഷ​വും വ്യത്യ​സ്‌ത​ഭാ​ഷ​ക​ളി​ലുള്ള എണ്ണമറ്റ പ്രാർഥ​ന​ക​ളാണ്‌ ദൈവ​സ​ന്നി​ധി​യിൽ എത്തുന്നത്‌. ദൈവം ആ പ്രാർഥ​ന​ക​ളെ​ല്ലാം ഒരേസ​മ​യത്ത്‌ ശ്രദ്ധി​ക്കു​ന്നു​ണ്ടെന്നു മാത്രമല്ല അതേസ​മ​യ​ത്തു​തന്നെ സ്വർഗീ​യ​സൃ​ഷ്ടി​ക​ളു​മാ​യി ആശയവി​നി​മയം നടത്തു​ക​യും അവർക്ക്‌ നിർദേ​ശങ്ങൾ നൽകു​ക​യും ചെയ്യുന്നു. ഇത്‌ സാധ്യ​മാ​കു​ന്ന​തിന്‌ യഹോ​വ​യു​ടെ ചിന്തക​ളും ഭാഷയും ആശയവി​നി​മയ പ്രാപ്‌തി​ക​ളും മനുഷ്യ​രു​ടേ​തിൽനിന്ന്‌ വളരെ​യ​ധി​കം ഉന്നതമാ​യി​രു​ന്നേ മതിയാ​കൂ. (യെശയ്യാ​വു 55:8, 9 വായി​ക്കുക.) എന്നാൽ, യഹോവ മനുഷ്യ​രു​മാ​യി ആശയവി​നി​മയം നടത്തു​മ്പോൾ, അവർക്ക്‌ മനസ്സി​ലാ​ക്കാൻ കഴിയുന്ന രീതി​യിൽ, ലളിത​മാ​യി​ട്ടാണ്‌ ആശയങ്ങൾ അവതരി​പ്പി​ക്കു​ന്നത്‌.

3 തന്റെ ജനവു​മാ​യി വ്യക്തമായ ആശയവി​നി​മയം നടത്തു​ന്ന​തിന്‌ യഹോവ എന്തെല്ലാ​മാണ്‌ ചെയ്യു​ന്ന​തെന്ന്‌ നമ്മൾ ഇപ്പോൾ ചിന്തി​ക്കും. യഹോവ എങ്ങനെ​യാണ്‌ സാഹച​ര്യ​വും ആവശ്യ​വും അനുസ​രിച്ച്‌ ആശയവി​നി​മയം നടത്തുന്ന വിധത്തിന്‌ മാറ്റങ്ങൾ വരുത്തു​ന്ന​തെ​ന്നും നമ്മൾ കാണും.

ദൈവം മനുഷ്യ​രു​മാ​യി ആശയവി​നി​മയം നടത്തുന്നു

4. (എ) മോശ, ശമുവേൽ, ദാവീദ്‌ എന്നിവ​രോട്‌ ഏത്‌ ഭാഷയി​ലാണ്‌ യഹോവ സംസാ​രി​ച്ചത്‌? (ബി) ബൈബി​ളിൽ എന്തൊക്കെ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു?

4 ഏദെൻ തോട്ട​ത്തിൽവെച്ച്‌ മനുഷ്യ​രു​ടെ ഭാഷ ഉപയോ​ഗിച്ച്‌ യഹോവ ആദാമു​മാ​യി ആശയവി​നി​മയം നടത്തി. സാധ്യ​ത​യ​നു​സ​രിച്ച്‌ എബ്രായ ഭാഷയു​ടെ ഒരു പുരാ​ത​ന​രൂ​പ​മാ​യി​രി​ക്കാം ദൈവം ഉപയോ​ഗി​ച്ചത്‌. എബ്രായ ഭാഷ സംസാ​രി​ച്ചി​രുന്ന മോശ, ശമുവേൽ, ദാവീദ്‌ തുടങ്ങിയ ബൈബി​ളെ​ഴു​ത്തു​കാർക്ക്‌ യഹോവ ആശയങ്ങൾ കൈമാ​റി. അവർ അത്‌ അവരുടെ സ്വന്തം ശൈലി​യി​ലും വാക്കു​ക​ളി​ലും എഴുതി. ദൈവം നേരിട്ടു പറഞ്ഞ കാര്യങ്ങൾ അതേപടി രേഖ​പ്പെ​ടു​ത്തി​യതു കൂടാതെ തന്റെ ജനവു​മാ​യുള്ള ദൈവ​ത്തി​ന്റെ ഇടപെ​ട​ലു​ക​ളെ​ക്കു​റി​ച്ചും അവർ എഴുതി​യി​ട്ടുണ്ട്‌. അവരുടെ വിശ്വാ​സ​ത്തി​ന്റെ​യും സ്‌നേ​ഹ​ത്തി​ന്റെ​യും അതോ​ടൊ​പ്പം പരാജ​യ​ങ്ങ​ളു​ടെ​യും അവിശ്വ​സ്‌ത​ത​യു​ടെ​യും രേഖകൾ ഇതിൽ ഉൾപ്പെ​ടു​ന്നു. ഈ വിവര​ങ്ങ​ളെ​ല്ലാം നമ്മുടെ പ്രയോ​ജ​ന​ത്തി​നു​വേ​ണ്ടി​യാണ്‌ എഴുതി​യി​രി​ക്കു​ന്നത്‌.—റോമ. 15:4.

മൂലയെഴുത്തുകൾ മുതൽ പുതിയ ലോക ഭാഷാന്തരത്തിന്റെ 2013-ലെ പരിഷ്‌കരിച്ച പതിപ്പു വരെയുള്ള ദൈവവചനത്തിന്റെ പരിഭാഷ

5. തന്റെ ജനം എബ്രായ ഭാഷ മാത്രമേ ഉപയോ​ഗി​ക്കാ​വൂ എന്ന്‌ യഹോ​വ​യ്‌ക്ക്‌ നിർബന്ധം ഉണ്ടായി​രു​ന്നോ? വിശദീ​ക​രി​ക്കുക.

5 സാഹച​ര്യ​ങ്ങൾ മാറി​വ​ന്ന​പ്പോൾ യഹോവ മനുഷ്യ​രു​മാ​യുള്ള ആശയവി​നി​മയം എബ്രായ ഭാഷയിൽ മാത്ര​മാ​യി ഒതുക്കി​നി​റു​ത്തി​യില്ല. ബാബി​ലോ​ണി​ലെ പ്രവാ​സ​ത്തി​നു ശേഷം അരമായ ഭാഷ ദൈവ​ജ​ന​ത്തിൽപ്പെട്ട ചിലരു​ടെ സംസാ​ര​ഭാ​ഷ​യാ​യി മാറി. ഒരുപക്ഷേ അതു​കൊ​ണ്ടാ​യി​രി​ക്കാം ദാനി​യേൽപ്ര​വാ​ച​ക​നും യിരെ​മ്യാ​പ്ര​വാ​ച​ക​നും എസ്രാ​പു​രോ​ഹി​ത​നും അവർ എഴുതിയ പുസ്‌ത​ക​ങ്ങ​ളി​ലെ ചില ഭാഗങ്ങൾ അരമായ ഭാഷയിൽ രേഖ​പ്പെ​ടു​ത്തി​യത്‌. a

6. എബ്രായ ഭാഷ കൂടാതെ മറ്റു ഭാഷക​ളി​ലും ദൈവ​വ​ചനം ലഭ്യമാ​കാൻ തുടങ്ങി​യത്‌ എങ്ങനെ?

6 മഹാനായ അലക്‌സാ​ണ്ടർ ലോക​ത്തി​ന്റെ ഒട്ടുമിക്ക ഭാഗവും പിടി​ച്ച​ട​ക്കി​യ​തോ​ടെ കൊയ്‌നി ഗ്രീക്ക്‌ അഥവാ സാധാരണ ഗ്രീക്ക്‌ ആഗോ​ള​ഭാ​ഷ​യാ​യി മാറി. മിക്ക യഹൂദ​രും ആ ഭാഷ സംസാ​രി​ക്കാൻ തുടങ്ങി. അത്‌ എബ്രാ​യ​തി​രു​വെ​ഴു​ത്തു​കൾ ഗ്രീക്കി​ലേക്ക്‌ പരിഭാഷ ചെയ്യു​ന്ന​തിന്‌ കാരണ​മാ​യി. 72 പരിഭാ​ഷകർ ചേർന്ന്‌ പൂർത്തീ​ക​രി​ച്ച​താ​യി കരുത​പ്പെ​ടുന്ന ഈ പരിഭാഷ സെപ്‌റ്റു​വ​ജിന്റ്‌ എന്ന്‌ അറിയ​പ്പെ​ടാൻ തുടങ്ങി. ബൈബി​ളി​ന്റെ ആദ്യത്തെ പരിഭാഷ ഇതായി​രു​ന്നു; ഏറ്റവും പ്രധാ​ന​പ്പെട്ട പരിഭാ​ഷ​ക​ളിൽ ഒന്നും.b പല പരിഭാ​ഷകർ ഉൾപ്പെ​ട്ടി​രു​ന്ന​തു​കൊണ്ട്‌ പരിഭാ​ഷ​യു​ടെ ശൈലി​കൾ വ്യത്യ​സ്‌ത​മാ​യി​രു​ന്നു; ചിലർ അത്‌ പദാനു​പ​ദ​മാ​യും മറ്റുള്ളവർ ആശയത്തിന്‌ ഊന്നൽ നൽകി​ക്കൊ​ണ്ടും പരിഭാഷ ചെയ്‌തു. എങ്കിലും, സെപ്‌റ്റു​വ​ജി​ന്റി​നെ ദൈവ​വ​ച​ന​മാ​യി​ത്ത​ന്നെ​യാണ്‌ ഗ്രീക്ക്‌ സംസാ​രി​ച്ചി​രുന്ന യഹൂദ​രും ക്രിസ്‌ത്യാ​നി​ക​ളും കണ്ടത്‌.

7. ശിഷ്യ​ന്മാ​രെ പഠിപ്പി​ക്കാൻ യേശു ഏത്‌ ഭാഷയാ​യി​രി​ക്കാം ഉപയോ​ഗി​ച്ചത്‌?

7 ദൈവ​ത്തി​ന്റെ ആദ്യജാ​തൻ ഭൂമി​യി​ലേക്ക്‌ വന്നപ്പോൾ സാധ്യ​ത​യ​നു​സ​രിച്ച്‌ അന്നത്തെ എബ്രായ ഭാഷയി​ലാണ്‌ അവൻ സംസാ​രി​ക്കു​ക​യും പഠിപ്പി​ക്കു​ക​യും ചെയ്‌തത്‌. (യോഹ. 19:20; 20:16; പ്രവൃ. 26:14) ഒന്നാം നൂറ്റാ​ണ്ടി​ലെ എബ്രായ ഭാഷയിൽ അരമായ ഭാഷയു​ടെ സ്വാധീ​ന​മു​ണ്ടാ​യി​രു​ന്ന​തി​നാൽ ചില അരമായ പദപ്ര​യോ​ഗ​ങ്ങ​ളും യേശു ഉപയോ​ഗി​ച്ചി​രി​ക്കാം. എങ്കിലും, സിന​ഗോ​ഗു​ക​ളിൽ എല്ലാ ആഴ്‌ച​യും വായി​ച്ചി​രുന്ന മോശ​യു​ടെ​യും മറ്റ്‌ പ്രവാ​ച​ക​ന്മാ​രു​ടെ​യും ലിഖി​ത​ങ്ങ​ളി​ലെ എബ്രായ ഭാഷയും യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. (ലൂക്കോ. 4:17-19; 24:44, 45; പ്രവൃ. 15:21) യേശു​വി​ന്റെ നാളു​ക​ളിൽ ആളുകൾ ഗ്രീക്കും ലത്തീനും സംസാ​രി​ച്ചി​രു​ന്നെ​ങ്കി​ലും യേശു ആ ഭാഷകൾ സംസാ​രി​ച്ചി​രു​ന്നോ എന്ന്‌ ബൈബിൾ പറയു​ന്നില്ല.

8, 9. എന്തു​കൊ​ണ്ടാണ്‌ ക്രിസ്‌ത്യാ​നി​ത്വം വ്യാപി​ച്ച​തോ​ടെ ദൈവ​ജ​ന​ത്തി​ന്റെ പ്രാഥ​മി​ക​ഭാ​ഷ​യാ​യി ഗ്രീക്ക്‌ മാറി​യത്‌, ഇത്‌ യഹോ​വ​യെ​ക്കു​റിച്ച്‌ എന്ത്‌ സൂചി​പ്പി​ക്കു​ന്നു?

8 യേശു​വി​ന്റെ ആദ്യത്തെ അനുഗാ​മി​കൾക്ക്‌ എബ്രായ ഭാഷ അറിയാ​മാ​യി​രു​ന്നു. യേശു​വി​ന്റെ മരണ​ശേഷം അവന്റെ ശിഷ്യ​ന്മാർ മറ്റു ഭാഷകൾ സംസാ​രി​ക്കാൻ തുടങ്ങി. (പ്രവൃ​ത്തി​കൾ 6:1 വായി​ക്കുക.) പ്രസം​ഗ​പ്ര​വർത്തനം വ്യാപി​ച്ച​തോ​ടെ ഗ്രീക്ക്‌ സംസാ​രി​ക്കുന്ന ക്രിസ്‌ത്യാ​നി​ക​ളു​ടെ എണ്ണം കൂടി. അങ്ങനെ, ക്രിസ്‌ത്യാ​നി​കൾ തമ്മിലുള്ള ആശയവി​നി​മയം ഭൂരി​ഭാ​ഗ​വും ഗ്രീക്കി​ലാ​യി. യേശു പഠിപ്പി​ച്ച​തും ചെയ്‌ത​തു​മായ കാര്യ​ങ്ങ​ളു​ടെ നിശ്വ​സ്‌ത​രേ​ഖ​യ​ട​ങ്ങുന്ന മത്തായി​യു​ടെ​യും മർക്കോ​സി​ന്റെ​യും ലൂക്കോ​സി​ന്റെ​യും യോഹ​ന്നാ​ന്റെ​യും സുവി​ശേ​ഷങ്ങൾ ഗ്രീക്ക്‌ ഭാഷയി​ലാണ്‌ വ്യാപ​ക​മാ​യി വിതരണം ചെയ്‌തത്‌.c അങ്ങനെ അനേകം ശിഷ്യ​ന്മാ​രു​ടെ​യും ഭാഷ ഗ്രീക്കാ​യി മാറി. പൗലോസ്‌ അപ്പൊ​സ്‌ത​ലന്റെ ലേഖന​ങ്ങ​ളും മറ്റ്‌ നിശ്വസ്‌ത ബൈബിൾപു​സ്‌ത​ക​ങ്ങ​ളും ഗ്രീക്കി​ലാണ്‌ എഴുത​പ്പെ​ട്ടത്‌.

9 ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ എഴുത്തു​കാർക്ക്‌ എബ്രാ​യ​തി​രു​വെ​ഴു​ത്തിൽനിന്ന്‌ ഉദ്ധരി​ക്കേ​ണ്ടി​വ​ന്ന​പ്പോൾ മിക്ക സാഹച​ര്യ​ങ്ങ​ളി​ലും അവർ അത്‌ സെപ്‌റ്റു​വ​ജി​ന്റിൽനിന്ന്‌ ഉദ്ധരിച്ചു എന്നത്‌ ശ്രദ്ധേ​യ​മാണ്‌. ഇതിന്‌ മൂലപാ​ഠ​ത്തി​ലെ എബ്രായ പദപ്ര​യോ​ഗ​ങ്ങ​ളിൽനിന്ന്‌ ചില​പ്പോ​ഴൊ​ക്കെ അല്‌പ​സ്വ​ല്‌പം മാറ്റമു​ണ്ടാ​യി​രു​ന്നു, എന്നാൽ ഇവ ഇപ്പോൾ നിശ്വ​സ്‌ത​തി​രു​വെ​ഴു​ത്തു​ക​ളു​ടെ ഭാഗമാണ്‌. അങ്ങനെ അപൂർണ​മ​നു​ഷ്യ​രു​ടെ പരിഭാ​ഷ​യും നിശ്വ​സ്‌ത​വ​ച​ന​ത്തി​ന്റെ ഭാഗമാ​യി മാറി. ഇതു കാണി​ക്കു​ന്നത്‌ ദൈവം ഒരു സംസ്‌കാ​ര​ത്തെ​യോ ഭാഷ​യെ​യോ മറ്റൊ​ന്നി​നെ​ക്കാൾ മികച്ച​താ​യി കാണു​ന്നി​ല്ലെ​ന്നാണ്‌.—പ്രവൃത്തികൾ 10:34 വായി​ക്കുക.

10. മനുഷ്യ​രു​മാ​യുള്ള യഹോ​വ​യു​ടെ ആശയവി​നി​മയ വിധത്തിൽനിന്ന്‌ നമുക്ക്‌ എന്തു മനസ്സി​ലാ​ക്കാം?

10 യഹോവ ആവശ്യ​വും സാഹച​ര്യ​വും കണക്കി​ലെ​ടു​ത്താണ്‌ മനുഷ്യ​രു​മാ​യി ആശയവി​നി​മയം നടത്തു​ന്ന​തെന്ന്‌ നമ്മൾ മനസ്സി​ലാ​ക്കി. അവനെ​ക്കു​റി​ച്ചും അവന്റെ ഉദ്ദേശ്യ​ങ്ങ​ളെ​ക്കു​റി​ച്ചും അറിയു​ന്ന​തിന്‌ നമ്മൾ ഏതെങ്കി​ലും ഒരു പ്രത്യേക ഭാഷ പഠിക്ക​ണ​മെന്ന്‌ അവൻ നിർബ​ന്ധം​പി​ടി​ക്കു​ന്നില്ല. (സെഖര്യാ​വു 8:23; വെളി​പാട്‌ 7:9, 10 വായി​ക്കുക.) ബൈബിൾ എഴുതാൻ യഹോവ ആളുകളെ നിശ്വ​സ്‌ത​രാ​ക്കി​യ​പ്പോൾ അത്‌ തങ്ങളു​ടേ​തായ ശൈലി​യിൽ അവതരി​പ്പി​ക്കാൻ അവൻ അവരെ അനുവ​ദി​ച്ചു.

ദൈവം തന്റെ സന്ദേശം പരിര​ക്ഷി​ക്കു​ന്നു

11. വ്യത്യ​സ്‌ത​ഭാ​ഷകൾ മനുഷ്യ​രു​മാ​യുള്ള യഹോ​വ​യു​ടെ ആശയവി​നി​മ​യ​ത്തി​നു തടസ്സമാ​കാ​തി​രു​ന്നത്‌ എന്തു​കൊണ്ട്‌?

11 വ്യത്യ​സ്‌ത​ഭാ​ഷ​ക​ളു​ടെ ഉപയോ​ഗ​മോ പരിഭാ​ഷ​പ്പെ​ടു​ത്തി​യ​പ്പോൾ വന്ന ചെറിയ വ്യത്യാ​സ​ങ്ങ​ളോ മനുഷ്യ​രു​മാ​യുള്ള യഹോ​വ​യു​ടെ ആശയവി​നി​മ​യ​ത്തിന്‌ ഒരു തടസ്സമാ​യോ? ഇല്ല. ഉദാഹ​ര​ണ​ത്തിന്‌, യേശു ഉപയോ​ഗിച്ച ഭാഷയി​ലെ ചില പദങ്ങൾ മാത്രമേ നമുക്ക്‌ അറിയൂ. (മത്താ. 27:46; മർക്കോ. 5:41; 7:34; 14:36) എങ്കിലും യേശു​വി​ന്റെ സന്ദേശം ഗ്രീക്കി​ലും കാല​ക്ര​മേണ മറ്റു ഭാഷക​ളി​ലും ലഭ്യമാ​കു​മെന്ന്‌ യഹോവ ഉറപ്പു​വ​രു​ത്തി. പിന്നീട്‌, യഹൂദ​രും ക്രിസ്‌ത്യാ​നി​ക​ളും ബൈബി​ളി​ന്റെ കൈ​യെ​ഴു​ത്തു​പ്ര​തി​കൾ പല പ്രാവ​ശ്യം പകർത്തി​യെ​ഴു​തി. അങ്ങനെ വിശു​ദ്ധ​ലി​ഖി​തങ്ങൾ സംരക്ഷി​ക്ക​പ്പെട്ടു. ഇത്‌ മറ്റ്‌ അനേകം ഭാഷക​ളി​ലേക്ക്‌ പരിഭാഷ ചെയ്‌തു. എ.ഡി. നാല്‌/അഞ്ച്‌ നൂറ്റാണ്ട്‌ ആയപ്പോ​ഴേ​ക്കും യേശു​വി​ന്റെ പഠിപ്പി​ക്ക​ലു​കൾ സിറിയ, ഈജി​പ്‌ത്‌, ഇന്ത്യ, പേർഷ്യ, എത്യോ​പ്യ എന്നീ സ്ഥലങ്ങളി​ലെ ഭാഷക​ളി​ലേ​ക്കും പരിഭാഷ ചെയ്യ​പ്പെ​ട്ടി​രു​ന്നെന്ന്‌ അക്കാലത്ത്‌ ജീവി​ച്ചി​രുന്ന ഒരു എഴുത്തു​കാ​ര​നായ ജോൺ ക്രിസസ്റ്റം പറഞ്ഞു.

12. ബൈബി​ളി​ന്റെ വിതരണം ഏതു വിധത്തി​ലാണ്‌ തടസ്സ​പ്പെ​ട്ടത്‌?

12 ചരി​ത്ര​ത്തി​ലു​ട​നീ​ളം ദൈവ​വ​ച​ന​ത്തി​നു നേരെ​യും അത്‌ പരിഭാ​ഷ​പ്പെ​ടു​ത്തു​ക​യും വിതരണം ചെയ്യു​ക​യും ചെയ്‌ത​വർക്കു നേരെ​യും പലതര​ത്തി​ലുള്ള ആക്രമ​ണങ്ങൾ ഉണ്ടായി​ട്ടുണ്ട്‌. എ.ഡി. 303-ൽ റോമൻ ചക്രവർത്തി​യാ​യി​രുന്ന ഡയക്ലീ​ഷ്യൻ എല്ലാ ബൈബി​ളും നശിപ്പി​ച്ചു​ക​ള​യാൻ ഉത്തരവി​ട്ടു. ഏകദേശം 1,200 വർഷങ്ങൾക്ക്‌ ശേഷം വില്യം ടിൻഡെയ്‌ൽ ബൈബിൾ ഇംഗ്ലീ​ഷി​ലേക്ക്‌ പരിഭാഷ ചെയ്യാൻ തുടങ്ങി. കുറച്ചു​കാ​ലം കൂടി ജീവി​ക്കാൻ ദൈവം അനുവ​ദി​ച്ചാൽ ഒരു ഉഴവു​ബാ​ല​നെ​പ്പോ​ലും ഒരു പുരോ​ഹി​ത​നെ​ക്കാൾ ബൈബിൾ അറിയാ​വുന്ന ഒരാളാ​ക്കി മാറ്റാൻ തനിക്കാ​കു​മെന്ന്‌ അദ്ദേഹം പറഞ്ഞു. കടുത്ത എതിർപ്പു കാരണം പരിഭാഷ ചെയ്യാ​നും അത്‌ അച്ചടി​ക്കാ​നും ടിൻഡെ​യ്‌ലിന്‌ ഇംഗ്ലണ്ടിൽനിന്ന്‌ യൂറോ​പ്പി​ലേക്ക്‌ നാടു​വിട്ട്‌ പോ​കേ​ണ്ടി​വന്നു. കണ്ടുകി​ട്ടുന്ന എല്ലാ ബൈബി​ളും കത്തിച്ചു​ക​ള​യാൻ പുരോ​ഹി​ത​ന്മാർ ശ്രമി​ച്ചെ​ങ്കി​ലും ടിൻഡെ​യ്‌ലി​ന്റെ പരിഭാഷ അനേകം ആളുക​ളു​ടെ കൈക​ളി​ലെത്തി. താമസി​യാ​തെ​തന്നെ ടിൻഡെ​യ്‌ലി​നെ കഴുത്ത്‌ ഞെരി​ച്ചു​കൊ​ന്ന​ശേഷം സ്‌തം​ഭ​ത്തിൽ ചുട്ടെ​രി​ച്ചു. അദ്ദേഹം പരിഭാഷ ചെയ്‌ത ബൈബിൾ പുരോ​ഹി​ത​ന്മാ​രു​ടെ എതിർപ്പി​നെ​യെ​ല്ലാം അതിജീ​വി​ച്ചു. പിൽക്കാ​ലത്ത്‌, ജയിംസ്‌ രാജാ​വി​ന്റെ ഭാഷാ​ന്തരം എന്ന്‌ അറിയ​പ്പെ​ടുന്ന ഒരു ബൈബിൾഭാ​ഷാ​ന്തരം തയ്യാറാ​ക്കു​ന്ന​തിന്‌ ടിൻഡെ​യ്‌ലി​ന്റെ പരിഭാഷ ഉപയോ​ഗി​ച്ചു.—2 തിമൊ​ഥെ​യൊസ്‌ 2:9 വായി​ക്കുക.

13. പുരാതന കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളു​ടെ പഠനം എന്തു തെളി​യി​ക്കു​ന്നു?

13 കാലത്തെ അതിജീ​വിച്ച ബൈബി​ളി​ന്റെ ചില പുരാതന പ്രതി​ക​ളിൽ ചെറിയ പിശകു​ക​ളും പൊരു​ത്ത​ക്കേ​ടു​ക​ളും ഉണ്ടെന്നു​ള്ളതു ശരിയാണ്‌. എങ്കിലും ആയിര​ക്ക​ണ​ക്കിന്‌ ശകലങ്ങ​ളും കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളും പുരാതന പരിഭാ​ഷ​ക​ളും ബൈബിൾപ​ണ്ഡി​ത​ന്മാർ താരത​മ്യം ചെയ്‌തും നല്ല ശ്രമം ചെയ്‌തും പഠിച്ച​തി​ലൂ​ടെ ബൈബി​ളി​ന്റെ ഒട്ടുമിക്ക ഭാഗങ്ങ​ളു​ടെ​യും സാധുത സ്ഥിരീ​ക​രി​ക്കാ​നാ​യി. അനിശ്ചി​ത​ത്വ​മുള്ള ഏതാനും ചില വാക്യങ്ങൾ ആകമാ​ന​സ​ന്ദേ​ശ​ത്തിന്‌ മാറ്റം വരുത്തു​ന്നില്ല. എന്ത്‌ രേഖ​പ്പെ​ടു​ത്താ​നാ​ണോ യഹോവ ബൈബി​ളെ​ഴു​ത്തു​കാ​രെ നിശ്വ​സ്‌ത​രാ​ക്കി​യത്‌ അതുത​ന്നെ​യാണ്‌ നമുക്ക്‌ ലഭിച്ചി​രി​ക്കു​ന്ന​തെന്ന്‌ ഉറപ്പു​വ​രു​ത്താൻ പുരാതന കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളു​ടെ പഠനം ആത്മാർഥ​ത​യുള്ള ബൈബിൾവി​ദ്യാർഥി​കളെ സഹായി​ച്ചി​രി​ക്കു​ന്നു.—യെശ. 40:8.d

14. ബൈബി​ളി​ന്റെ സന്ദേശം ഏതള​വോ​ളം ലഭ്യമാണ്‌?

14 ശത്രു​ക്ക​ളിൽനി​ന്നുള്ള അതിശ​ക്ത​മായ എതിർപ്പു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും മനുഷ്യ​ച​രി​ത്ര​ത്തിൽ ഏറ്റവും അധികം പരിഭാഷ ചെയ്യപ്പെട്ട പുസ്‌തകം തന്റെ വചനമാ​ണെന്ന്‌ യഹോവ ഉറപ്പു​വ​രു​ത്തി​യി​രി​ക്കു​ന്നു. ആളുകൾക്ക്‌ ദൈവ​ത്തി​ലുള്ള വിശ്വാ​സം കുറഞ്ഞു​വ​രി​ക​യോ ഒട്ടുമി​ല്ലാ​തി​രി​ക്കു​ക​യോ ചെയ്യുന്ന ഇക്കാല​ത്തും ഏറ്റവും അധികം വിറ്റഴി​ക്ക​പ്പെ​ടുന്ന പുസ്‌തകം ബൈബിൾത​ന്നെ​യാണ്‌. അത്‌ പൂർണ​മാ​യോ ഭാഗി​ക​മാ​യോ 2,800-ലധികം ഭാഷക​ളിൽ ഇന്ന്‌ ലഭ്യമാണ്‌. വിതര​ണ​ത്തി​ന്റെ​യും ലഭ്യത​യു​ടെ​യും കാര്യ​ത്തിൽ ബൈബി​ളി​നോട്‌ കിടപി​ടി​ക്കുന്ന മറ്റൊരു പുസ്‌ത​ക​വും ഇല്ല. ചില ബൈബിൾ പരിഭാ​ഷകൾ മറ്റുള്ള​വ​യെ​പ്പോ​ലെ വ്യക്തമോ ആശ്രയ​യോ​ഗ്യ​മോ ആയിരി​ക്കില്ല. എങ്കിലും ഏതാണ്ട്‌ എല്ലാ പരിഭാ​ഷ​ക​ളും പ്രത്യാ​ശ​യു​ടെ​യും രക്ഷയു​ടെ​യും അടിസ്ഥാ​ന​സ​ന്ദേശം പകർന്നു തരുന്നു.

ഒരു പുതിയ ബൈബിൾപ​രി​ഭാ​ഷ​യു​ടെ ആവശ്യം

15. (എ) ഭാഷയു​ടെ അതിർവ​ര​മ്പു​കൾ എങ്ങനെ​യാണ്‌ മറിക​ട​ന്നി​രി​ക്കു​ന്നത്‌? (ബി) എന്തു​കൊ​ണ്ടാണ്‌ നമ്മുടെ പ്രസി​ദ്ധീ​ക​ര​ണങ്ങൾ ആദ്യം ഇംഗ്ലീ​ഷിൽ എഴുതു​ന്നത്‌?

15 തീക്ഷ്‌ണ​രായ ഒരു ചെറിയ കൂട്ടം ബൈബിൾവി​ദ്യാർഥി​കളെ 1919-ൽ “വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ”യായി നിയമി​ച്ചു. ‘വീട്ടു​കാ​രു​മാ​യുള്ള’ അവരുടെ ആശയവി​നി​മയം ഭൂരി​ഭാ​ഗ​വും ഇംഗ്ലീ​ഷി​ലാ​യി​രു​ന്നു. (മത്താ. 24:45) കൂടുതൽ ഭാഷക​ളിൽ ആത്മീയാ​ഹാ​രം ലഭ്യമാ​ക്കാൻ ആ “അടിമ” നന്നായി പരി​ശ്ര​മി​ച്ചി​രി​ക്കു​ന്നു. അതിന്റെ ഫലമായി ഇന്ന്‌ 700-ലധികം ഭാഷക​ളിൽ ആത്മീയാ​ഹാ​രം ലഭ്യമാണ്‌. ഒന്നാം നൂറ്റാ​ണ്ടിൽ ഗ്രീക്ക്‌ ഉപയോ​ഗി​ച്ചി​രു​ന്ന​തു​പോ​ലെ ലോക​ത്തിൽ ഇന്ന്‌ ഇംഗ്ലീ​ഷാണ്‌ വിദ്യാ​ഭ്യാ​സ-വ്യാപാ​ര​മേ​ഖ​ല​ക​ളിൽ വ്യാപ​ക​മാ​യി ഉപയോ​ഗി​ക്കു​ന്നത്‌. അതു​കൊണ്ട്‌ നമ്മുടെ പ്രസി​ദ്ധീ​ക​ര​ണങ്ങൾ ആദ്യം ഇംഗ്ലീ​ഷിൽ എഴുതു​ക​യും പിന്നെ മറ്റ്‌ ഭാഷക​ളി​ലേക്ക്‌ പരിഭാ​ഷ​പ്പെ​ടു​ത്തു​ക​യും ചെയ്യുന്നു.

16, 17. (എ) ദൈവ​ജ​ന​ത്തിന്‌ എന്ത്‌ ആവശ്യ​മാ​യി​രു​ന്നു? (ബി) ആ ആവശ്യം എങ്ങനെ നിറ​വേറി? (സി) നോർ സഹോ​ദരൻ എന്ത്‌ ആഗ്രഹം പ്രകടി​പ്പി​ച്ചു?

16 ആത്മീയാ​ഹാ​ര​ത്തി​ന്റെ അടിസ്ഥാ​നം ബൈബി​ളാണ്‌. ദൈവ​ജനം ആദ്യം ഉപയോ​ഗി​ച്ചി​രു​ന്നത്‌ 1611-ൽ പ്രസി​ദ്ധീ​ക​രിച്ച ജയിംസ്‌ രാജാ​വി​ന്റെ ഭാഷാ​ന്തരം ആയിരു​ന്നു. എങ്കിലും, അതിലെ ഭാഷ കാലഹ​ര​ണ​പ്പെ​ട്ട​തും മനസ്സി​ലാ​ക്കാൻ ബുദ്ധി​മു​ട്ടു​ള്ള​തും ആയിരു​ന്നു. പുരാ​ത​ന​കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ദൈവ​നാ​മം ആയിര​ക്ക​ണ​ക്കിന്‌ പ്രാവ​ശ്യം ഉണ്ടായി​രു​ന്നെ​ങ്കി​ലും ഈ ഭാഷാ​ന്ത​ര​ത്തിൽ ഏതാനും ചില ഭാഗങ്ങ​ളിൽ മാത്രമേ ദൈവ​ത്തി​ന്റെ പേരു​ണ്ടാ​യി​രു​ന്നു​ള്ളൂ. കൂടാതെ പരിഭാ​ഷ​യിൽ വന്ന ചില തെറ്റു​ക​ളും പുരാ​ത​ന​കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ കാണാത്ത വാക്യ​ങ്ങ​ളും ഈ ഭാഷാ​ന്ത​ര​ത്തി​ലു​ണ്ടാ​യി​രു​ന്നു. ലഭ്യമാ​യി​രുന്ന മറ്റ്‌ ഇംഗ്ലീഷ്‌ പരിഭാ​ഷ​ക​ളി​ലും ഇതു​പോ​ലുള്ള പ്രശ്‌ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.

17 വ്യക്തമാ​യും, ദൈവ​ജ​ന​ത്തിന്‌ കൃത്യ​ത​യു​ള്ള​തും എളുപ്പം മനസ്സി​ലാ​ക്കാൻ കഴിയു​ന്ന​തു​മായ ഒരു ബൈബിൾപ​രി​ഭാഷ ആവശ്യ​മാ​യി​രു​ന്നു. അതിനാ​യി പുതിയ ലോക ഭാഷാന്തര കമ്മിറ്റി രൂപീ​ക​രി​ച്ചു. 1950 മുതൽ 1960 വരെയുള്ള പത്തു വർഷം​കൊണ്ട്‌ പുതിയ ലോക ഭാഷാ​ന്തരം ആറു വാല്യ​ങ്ങ​ളാ​യി പുറത്തി​റക്കി. 1950 ആഗസ്റ്റ്‌ 2-ന്‌ ഒരു കൺ​വെൻ​ഷ​നിൽവെച്ച്‌ ആദ്യത്തെ വാല്യം പ്രകാ​ശനം ചെയ്‌തു. കൃത്യ​ത​യുള്ള, എളുപ്പം മനസ്സി​ലാ​ക്കാൻ കഴിയുന്ന, സത്യം കൂടുതൽ വ്യക്തമാ​യി പഠിക്കാൻ സഹായി​ക്കുന്ന, ഒരു ആധുനിക ബൈബിൾപ​രി​ഭാഷ ദൈവ​ജ​ന​ത്തിന്‌ ആവശ്യ​മാ​ണെന്ന്‌ ആ അവസര​ത്തിൽ നോർ സഹോ​ദരൻ പറഞ്ഞു. വായി​ക്കാൻ എളുപ്പ​മു​ള്ള​തും യേശു​വി​ന്റെ ശിഷ്യൻമാർ എഴുതി​യ​തു​പോ​ലെ ലളിത​മാ​യി മനസ്സി​ലാ​ക്കാൻ കഴിയു​ന്ന​തു​മായ ഒരു ബൈബിൾപ​രി​ഭാ​ഷ​യാണ്‌ അവർക്ക്‌ ആവശ്യ​മെന്ന്‌ അദ്ദേഹം ചൂണ്ടി​ക്കാ​ട്ടി. പുതിയ ലോക ഭാഷാ​ന്ത​ര​ത്തി​ന്റെ സഹായ​ത്താൽ ലക്ഷക്കണ​ക്കിന്‌ ആളുകൾ യഹോ​വ​യെ​ക്കു​റിച്ച്‌ അറിയ​ണ​മെ​ന്നാണ്‌ അദ്ദേഹം ആഗ്രഹി​ച്ചത്‌.

18. ഏത്‌ നടപടി​ക​ളാണ്‌ ബൈബിൾപ​രി​ഭാ​ഷ​യു​ടെ വേഗത കൂട്ടാൻ സഹായി​ച്ചത്‌?

18 പുതിയ ലോക ഭാഷാന്തരം—ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​കൾ 1963-ഓടെ ഇറ്റാലി​യൻ, ജർമൻ, ഡച്ച്‌, പോർച്ചു​ഗീസ്‌, ഫ്രഞ്ച്‌, സ്‌പാ​നിഷ്‌ തുടങ്ങിയ ആറു ഭാഷക​ളിൽക്കൂ​ടി പുറത്തി​റ​ക്കാ​നാ​യ​പ്പോൾ ആ ആഗ്രഹം ഒരു ശ്രദ്ധേ​യ​മായ വിധത്തിൽ യാഥാർഥ്യ​മാ​യി. ബൈബി​ളി​ന്റെ പരിഭാഷ വേഗത്തി​ലാ​ക്കു​ന്ന​തിന്‌ 1989-ൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഭരണസം​ഘം ലോകാ​സ്ഥാ​നത്ത്‌ ഒരു ഡിപ്പാർട്ടു​മെന്റ്‌ ആരംഭി​ച്ചു. തുടർന്ന്‌ 2005-ൽ അപ്പോൾ വീക്ഷാ​ഗോ​പു​രം ലഭ്യമാ​യി​രുന്ന എല്ലാ ഭാഷക​ളി​ലേ​ക്കും ബൈബിൾ പരിഭാ​ഷ​പ്പെ​ടു​ത്താൻ അനുമതി നൽകി. അതിന്റെ ഫലമായി പുതിയ ലോക ഭാഷാ​ന്തരം ഇന്ന്‌ പൂർണ​മാ​യോ ഭാഗി​ക​മാ​യോ 130-ലധികം ഭാഷക​ളിൽ ലഭ്യമാണ്‌.

19. ഏതു ചരി​ത്ര​പ്ര​ധാ​ന​മായ സംഭവ​മാണ്‌ 2013-ൽ ഉണ്ടായത്‌, അടുത്ത ലേഖന​ത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?

19 കാലം കടന്നു​പോ​യ​തോ​ടെ, ഇംഗ്ലീഷ്‌ ഭാഷയിൽ അനേകം മാറ്റങ്ങ​ളു​ണ്ടാ​യി. അതിനു​ചേർച്ച​യിൽ പുതിയ ലോക ഭാഷാ​ന്തരം പുതു​ക്കേ​ണ്ടി​വന്നു. 2013 ഒക്‌ടോ​ബർ 5, 6 തീയതി​ക​ളിൽ നടന്ന വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈറ്റി ഓഫ്‌ പെൻസിൽവേ​നി​യ​യു​ടെ 129-ാമത്തെ വാർഷി​ക​യോ​ഗ​ത്തിൽ 31 രാജ്യ​ങ്ങ​ളിൽനി​ന്നാ​യി 14,13,676 പേർ ഹാജരാ​കു​ക​യോ അതിന്റെ തത്സമയ​സം​പ്രേ​ക്ഷണം ശ്രദ്ധി​ക്കു​ക​യോ ചെയ്‌തു. ഭരണസം​ഘ​ത്തി​ലെ ഒരു അംഗം പുതിയ ലോക ഭാഷാ​ന്ത​ര​ത്തി​ന്റെ ഇംഗ്ലീ​ഷി​ലുള്ള പരിഷ്‌ക​രിച്ച പതിപ്പ്‌ പ്രകാ​ശനം ചെയ്‌ത​പ്പോൾ എല്ലാവ​രും ആവേശ​ഭ​രി​ത​രാ​യി. ബൈബി​ളി​ന്റെ ഈ പരിഷ്‌ക​രിച്ച പതിപ്പ്‌ സ്വന്തം കൈക​ളിൽ എത്തിയ​പ്പോൾ പലരു​ടെ​യും കണ്ണുകൾ ഈറന​ണി​ഞ്ഞു. പ്രസം​ഗകർ അതിൽനിന്ന്‌ വായി​ച്ച​പ്പോൾ ഈ ബൈബിൾ വായി​ക്കാ​നും മനസ്സി​ലാ​ക്കാ​നും വളരെ എളുപ്പ​മാ​ണെന്ന്‌ അവർ തിരി​ച്ച​റി​ഞ്ഞു. ഈ പരിഭാ​ഷ​യെ​ക്കു​റി​ച്ചും മറ്റ്‌ ഭാഷക​ളി​ലേ​ക്കുള്ള ഇതിന്റെ വിവർത്ത​ന​ത്തെ​ക്കു​റി​ച്ചും അടുത്ത ലേഖന​ത്തിൽ നമ്മൾ ചർച്ച ചെയ്യും.

a എസ്രാ 4:8–6:18; 7:12-26; ദാനീ​യേൽ 2:4ബി–7:28; യിരെ​മ്യാ​വു 10:11 എന്നീ വാക്യങ്ങൾ അരമാ​യ​യി​ലാണ്‌ ആദ്യം എഴുതി​യി​രു​ന്നത്‌.

b സെപ്‌റ്റുവജിന്റ്‌ എന്നാൽ “എഴുപത്‌” എന്നാണ്‌ അർഥം. ബി.സി മൂന്നാം നൂറ്റാ​ണ്ടിൽ ഈജി​പ്‌തി​ലാണ്‌ ഇതിന്റെ പരിഭാഷ തുടങ്ങി​യ​തെ​ന്നും ബി.സി 150-ൽ അത്‌ പൂർത്തി​യാ​യെ​ന്നും പറയ​പ്പെ​ടു​ന്നു. ഈ പരിഭാഷ ഇന്നും വളരെ പ്രധാ​ന​മാണ്‌. കാരണം, ബുദ്ധി​മു​ട്ടുള്ള ചില എബ്രാ​യ​പ​ദ​ങ്ങ​ളു​ടെ​യും ഭാഗങ്ങ​ളു​ടെ​യും അർഥം മനസ്സി​ലാ​ക്കാൻ പണ്ഡിതൻമാ​രെ ഇത്‌ സഹായി​ക്കു​ന്നു.

c മത്തായിയുടെ സുവി​ശേഷം എബ്രാ​യ​യി​ലാണ്‌ മത്തായി എഴുതി​യ​തെ​ന്നും പിന്നീട്‌ ഒരുപക്ഷേ അദ്ദേഹം​ത​ന്നെ​യാണ്‌ അത്‌ ഗ്രീക്കി​ലേക്ക്‌ പരിഭാ​ഷ​പ്പെ​ടു​ത്തി​യ​തെ​ന്നും ചിലർ കരുതു​ന്നു.

d പുതിയ ലോക ഭാഷാ​ന്തരം (മലയാ​ള​ത്തിൽ ലഭ്യമല്ല.) പരിഷ്‌ക​രിച്ച പതിപ്പി​ന്റെ അനുബന്ധം എ3-ഉം, സകലർക്കും വേണ്ടി​യുള്ള ഒരു ഗ്രന്ഥം എന്ന ലഘുപ​ത്രി​ക​യു​ടെ 7-9 പേജു​ക​ളി​ലെ “ഈ ഗ്രന്ഥം അതിജീ​വി​ച്ച​തെ​ങ്ങനെ?” എന്ന ഭാഗവും നോക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക