ആമുഖം
നിങ്ങളുടെ അഭിപ്രായം എന്താണ്?
നാലു കുതിരക്കാരുടെ സവാരിയെക്കുറിച്ചുള്ള വിവരണം വെളിപാട് പുസ്തകത്തിലെ ഏറ്റവും ശ്രദ്ധേയമായ രംഗങ്ങളിൽ ഒന്നാണ്. ചിലരെ അതു ഭയപ്പെടുത്തുന്നു. മറ്റു ചിലർക്ക് അതിൽ ജിജ്ഞാസ തോന്നുന്നു. അത്തരം പ്രവചനങ്ങളെക്കുറിച്ച് ബൈബിൾ എന്താണു പറയുന്നതെന്നു ശ്രദ്ധിക്കുക:
‘ഈ പ്രവചനത്തിലെ വാക്കുകൾ ഉറക്കെ വായിക്കുന്നവനും അതു കേൾക്കുന്നവരും സന്തുഷ്ടർ.’—വെളിപാട് 1:3.
നാലു കുതിരക്കാരുടെ സവാരി നമുക്കു സന്തോഷ വാർത്തയാകുന്നത് എങ്ങനെയെന്ന് വീക്ഷാഗോപുരത്തിന്റെ ഈ ലക്കം വിശദീകരിക്കുന്നു.