വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w17 ജനുവരി പേ. 17-21
  • എളിമ ഇപ്പോഴും പ്രധാനമോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • എളിമ ഇപ്പോഴും പ്രധാനമോ?
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2017
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • എളിമ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?
  • എളിമ​യിൽ എന്താണ്‌ ഉൾപ്പെ​ടു​ന്നത്‌?
  • ദൈവ​ത്തി​ന്റെ ക്രമീ​ക​ര​ണ​ത്തിൽ നമ്മുടെ സ്ഥാനം
  • എളിമ എന്നാൽ എന്തല്ല?
  • ‘എളിമയുള്ളവരുടെ പക്കൽ ജ്ഞാനമുണ്ട്‌’
    2000 വീക്ഷാഗോപുരം
  • പരിശോധനകൾ നേരിടുമ്പോഴും എളിമയുള്ളവരായിരിക്കാൻ കഴിയുമോ?
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2017
  • എളിമ—സമാധാനം ഉന്നമിപ്പിക്കുന്ന ഒരു ഗുണം
    2000 വീക്ഷാഗോപുരം
  • ദൈവ​ത്തോ​ടൊ​പ്പം നടക്കുക—താഴ്‌മ​യോ​ടെ, എളിമ​യോ​ടെ
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2020
കൂടുതൽ കാണുക
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2017
w17 ജനുവരി പേ. 17-21
ശമുവേൽ ശൗൽ രാജാവിനെ ശാസിക്കുന്നു

എളിമ ഇപ്പോ​ഴും പ്രധാ​ന​മോ?

“എളിമ​യു​ള്ളവർ ജ്ഞാനി​ക​ളാണ്‌.”—സുഭാ. 11:2.

ഗീതം: 38, 69

നിങ്ങൾക്കു വിശദീ​ക​രി​ക്കാ​മോ?

  • എളിമ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

  • എളിമ​യും താഴ്‌മ​യും എങ്ങനെ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു?

  • യഹോ​വ​യു​ടെ സേവന​ത്തിൽ സംതൃ​പ്‌ത​രാ​യി​രി​ക്കാൻ നമുക്ക്‌ എങ്ങനെ കഴിയും?

1, 2. ഒരിക്കൽ എളിമ​യുള്ള വ്യക്തി​യാ​യി​രുന്ന ശൗലിനെ ദൈവം തള്ളിക്ക​ള​ഞ്ഞത്‌ എന്തു​കൊണ്ട്‌? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

പുരാതന ഇസ്രാ​യേ​ലി​ലെ ശൗൽ രാജാവ്‌ ഭരണം ആരംഭിച്ച സമയത്ത്‌ എളിമ​യുള്ള, ആദരണീ​യ​നായ ഒരു വ്യക്തി​യാ​യി​രു​ന്നു. (1 ശമു. 9:1, 2, 21; 10:20-24) പക്ഷേ, രാജാ​വാ​യി അധികം കഴിഞ്ഞില്ല, അദ്ദേഹം ധിക്കാരം നിറഞ്ഞ അനേകം കാര്യങ്ങൾ ഒന്നിനു പുറകേ ഒന്നായി ചെയ്‌തു​കൂ​ട്ടി. ഒരിക്കൽ ദൈവ​ത്തി​ന്റെ പ്രവാ​ച​ക​നായ ശമുവേൽ, യാഗം അർപ്പി​ക്കാൻ നിശ്ചയി​ച്ചി​രുന്ന സമയത്ത്‌ ഗിൽഗാ​ലിൽ എത്താതി​രു​ന്ന​പ്പോൾ ശൗലിന്റെ ക്ഷമ നശിച്ചു. ആയിര​ക്ക​ണ​ക്കി​നു ഫെലി​സ്‌ത്യർ ആ സമയത്ത്‌ ഇസ്രാ​യേ​ല്യ​രോ​ടു യുദ്ധത്തിന്‌ അണിനി​ര​ന്നി​രി​ക്കു​ക​യാണ്‌, ഭയന്നു​പോയ ഇസ്രാ​യേ​ല്യ​രാ​കട്ടെ ശൗലിനെ വിട്ടു​പോ​കാ​നും തുടങ്ങി. അദ്ദേഹം ഇങ്ങനെ ചിന്തി​ച്ചി​രി​ക്കാം: ‘എന്തെങ്കി​ലും ചെയ്‌തേ മതിയാ​കൂ, അതും പെട്ടെന്ന്‌.’ അതു​കൊണ്ട്‌ ശൗൽ ശമു​വേ​ലി​നെ കാത്തി​രി​ക്കാ​തെ ദൈവ​ത്തി​നു യാഗം അർപ്പിച്ചു, അതിനുള്ള അധികാ​രം അദ്ദേഹ​ത്തി​നി​ല്ലാ​യി​രു​ന്നു. യഹോവ ആ യാഗത്തിൽ ഒട്ടും പ്രസാ​ദി​ച്ചില്ല.—1 ശമു. 13:5-9.

2 ശമുവേൽ ഗിൽഗാ​ലിൽ എത്തിയ​പ്പോൾ അദ്ദേഹം ശൗലിനെ കുറ്റ​പ്പെ​ടു​ത്തി. തിരുത്തൽ സ്വീക​രി​ക്കു​ന്ന​തി​നു പകരം, ശൗൽ പല ന്യായങ്ങൾ നിരത്തു​ക​യും കുറ്റം മറ്റുള്ള​വ​രു​ടെ മേൽ ചുമത്താൻ ശ്രമി​ക്കു​ക​യും തന്റെ തെറ്റു വലിയ ഗൗരവ​മു​ള്ള​ത​ല്ലെന്നു സ്ഥാപി​ക്കാൻ നോക്കു​ക​യും ചെയ്‌തു. (1 ശമു. 13:10-14) ശൗലിന്റെ രാജത്വ​വും അതിലും പ്രധാ​ന​മാ​യി യഹോ​വ​യു​ടെ അംഗീ​കാ​ര​വും നഷ്ടപ്പെ​ടു​ത്തിയ സംഭവ​പ​ര​മ്പ​ര​യു​ടെ തുടക്ക​മാ​യി​രു​ന്നു അത്‌. (1 ശമു. 15:22, 23) നല്ല ഒരു തുടക്കം ലഭി​ച്ചെ​ങ്കി​ലും ശൗലിന്റെ ജീവിതം ദുരന്ത​ത്തി​ലാണ്‌ അവസാ​നി​ച്ചത്‌.—1 ശമു. 31:1-6.

3. (എ) മിക്ക ആളുക​ളും എളിമ​യെ​ക്കു​റിച്ച്‌ എന്താണ്‌ ചിന്തി​ക്കു​ന്നത്‌? (ബി) ഏതെല്ലാം ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തണം?

3 മത്സരം നിറഞ്ഞ ഇന്നത്തെ ലോകത്ത്‌ വിജയി​ക്ക​ണ​മെ​ങ്കിൽ മറ്റുള്ള​വ​രെ​ക്കാൾ ഉയർന്നു​നിൽക്ക​ണ​മെ​ന്നാ​ണു മിക്കവ​രും കരുതു​ന്നത്‌. അതിനുള്ള തത്രപ്പാ​ടിൽ എളിമ​യു​ടെ എല്ലാ അതിർവ​ര​മ്പു​ക​ളും അവർ ലംഘി​ച്ചേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, രാഷ്‌ട്രീ​യ​നേ​താ​വാ​യി മാറിയ പ്രസി​ദ്ധ​നായ ഒരു സിനി​മാ​നടൻ ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “എളിമ​യെ​ന്നതു യാതൊ​രു തരത്തി​ലും എനിക്കു ചേരാത്ത ഒരു വാക്കാണ്‌. എന്നെങ്കി​ലും അതു ചേരു​മെ​ന്നും തോന്നു​ന്നില്ല.” എന്നാൽ എന്തു​കൊ​ണ്ടാണ്‌ എളിമ ഇക്കാല​ത്തും പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌? എന്താണ്‌ എളിമ, അത്‌ എന്തല്ല? പ്രതി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളി​ലും മറ്റുള്ള​വ​രിൽനിന്ന്‌ സമ്മർദ​മു​ള്ള​പ്പോ​ഴും നമുക്ക്‌ എങ്ങനെ എളിമ​യു​ള്ള​വ​രാ​യി​രി​ക്കാൻ കഴിയും? ഈ ലേഖന​ത്തിൽ നമ്മൾ ആദ്യത്തെ രണ്ടു ചോദ്യ​ങ്ങൾക്കുള്ള ഉത്തരം കാണും. മൂന്നാ​മത്തെ ചോദ്യം അടുത്ത ലേഖന​ത്തിൽ ചർച്ച ചെയ്യും.

എളിമ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

4. ധാർഷ്ട്യം നിറഞ്ഞ പ്രവൃ​ത്തി​ക​ളിൽ എന്താണ്‌ ഉൾപ്പെ​ടു​ന്നത്‌?

4 എളിമ എന്ന ഗുണത്തിന്‌ എതിരാ​ണു ധിക്കാരം അല്ലെങ്കിൽ അഹംഭാ​വം എന്നു ബൈബിൾ പറയുന്നു. (സുഭാ​ഷി​തങ്ങൾ 11:2 വായി​ക്കുക.) അതു​കൊണ്ട്‌ ദാവീദ്‌ ജ്ഞാനപൂർവം യഹോ​വ​യോട്‌ ഇങ്ങനെ അപേക്ഷി​ച്ചു: “ധാർഷ്ട്യം കാണി​ക്കു​ന്ന​തിൽനിന്ന്‌ അങ്ങയുടെ ദാസനെ തടയേ​ണമേ.” (സങ്കീ. 19:13) “ധാർഷ്ട്യം” നിറഞ്ഞ പ്രവൃ​ത്തി​ക​ളിൽ എന്താണ്‌ ഉൾപ്പെ​ടു​ന്നത്‌? നമ്മൾ അക്ഷമയോ അഹങ്കാ​ര​മോ നിമിത്തം നമുക്ക്‌ അവകാ​ശ​മോ അധികാ​ര​മോ ഇല്ലാത്ത എന്തെങ്കി​ലും പ്രവർത്തി​ക്കു​ന്ന​താ​ണു ധാർഷ്ട്യം. നമുക്കു കൈമാ​റി​ക്കി​ട്ടിയ പാപത്തി​ന്റെ ഫലമായി നമ്മളെ​ല്ലാ​വ​രും ചില​പ്പോ​ഴൊ​ക്കെ ധാർഷ്ട്യ​ത്തോ​ടെ പെരു​മാ​റാ​റുണ്ട്‌. എന്നാൽ ശൗൽ രാജാ​വി​ന്റെ ചരിത്രം കാണി​ക്കു​ന്ന​തു​പോ​ലെ, അതൊരു ശീലമാ​യി​ത്തീർന്നാൽ അധികം വൈകാ​തെ ദൈവ​വു​മാ​യുള്ള നമ്മുടെ ബന്ധം തകരാ​റി​ലാ​കും. സങ്കീർത്തനം 119:21 യഹോ​വ​യെ​ക്കു​റിച്ച്‌ ഇങ്ങനെ പറയുന്നു: “ധാർഷ്ട്യ​ക്കാ​രെ അങ്ങ്‌ ശകാരി​ക്കു​ന്നു.” എന്തു​കൊ​ണ്ടാണ്‌ അങ്ങനെ പറയു​ന്നത്‌?

5. ധിക്കാ​ര​ത്തോ​ടെ​യുള്ള പ്രവൃ​ത്തി​കൾ ഗൗരവ​മേ​റി​യ​താ​ണെന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌?

5 അറിയാ​തെ പറ്റി​പ്പോ​കുന്ന തെറ്റു​ക​ളെ​ക്കാൾ വളരെ ഗുരു​ത​ര​മാ​ണു ധിക്കാ​ര​ത്തോ​ടെ​യുള്ള പ്രവൃ​ത്തി​കൾ. അതിനു ചില കാരണ​ങ്ങ​ളുണ്ട്‌. ഒന്നാമത്‌, എളിമ​യി​ല്ലാ​തെ പ്രവർത്തി​ക്കു​മ്പോൾ പരമാ​ധി​കാ​രി​യാ​യി യഹോ​വയെ ആദരി​ക്കു​ന്ന​തിൽ നമ്മൾ പരാജ​യ​പ്പെ​ടു​ക​യാണ്‌. രണ്ടാമത്‌, നമ്മുടെ അധികാ​ര​പ​രി​ധി​ക്ക​പ്പു​റം കടന്ന്‌ പ്രവർത്തി​ക്കു​മ്പോൾ മറ്റുള്ള​വ​രു​മാ​യി പ്രശ്‌നങ്ങൾ ഉണ്ടാ​യേ​ക്കാം. (സുഭാ. 13:10) മൂന്നാ​മത്‌, ധിക്കാ​ര​ത്തോ​ടെ​യാ​ണു പ്രവർത്തി​ച്ച​തെന്നു മറ്റുള്ളവർ തിരി​ച്ച​റി​യു​മ്പോൾ നമ്മൾ ലജ്ജിത​രും അപമാ​നി​ത​രും ആയേക്കാം. (ലൂക്കോ. 14:8, 9) ധിക്കാ​ര​ത്തോ​ടെ​യുള്ള പ്രവൃ​ത്തി​ക​ളു​ടെ അവസാനം നല്ലതാ​യി​രി​ക്കില്ല. തിരു​വെ​ഴു​ത്തു​കൾ പറയു​ന്ന​തു​പോ​ലെ എളിമ​യു​ടെ വഴിയാണ്‌ എപ്പോ​ഴും ശരിയായ വഴി.

എളിമ​യിൽ എന്താണ്‌ ഉൾപ്പെ​ടു​ന്നത്‌?

6, 7. താഴ്‌മ എന്നാൽ എന്താണ്‌, എളിമ താഴ്‌മ​യു​മാ​യി എങ്ങനെ​യാ​ണു ബന്ധപ്പെ​ട്ടി​രി​ക്കു​ന്നത്‌?

6 എളിമ​യും താഴ്‌മ​യും പരസ്‌പരം ബന്ധപ്പെ​ട്ടി​രി​ക്കുന്ന ഗുണങ്ങ​ളാണ്‌. അഹങ്കാ​ര​വും ഗർവവും ഇല്ലാതി​രി​ക്കു​ന്ന​തി​നെ​യാ​ണു ബൈബിൾ താഴ്‌മ എന്നു പരാമർശി​ക്കു​ന്നത്‌. (ഫിലി. 2:3) താഴ്‌മ​യുള്ള ഒരു വ്യക്തി സാധാ​ര​ണ​യാ​യി എളിമ​യുള്ള ഒരാളാ​യി​രി​ക്കും. സ്വന്തം കഴിവു​ക​ളും നേട്ടങ്ങ​ളും അദ്ദേഹം കൃത്യ​മാ​യി വിലയി​രു​ത്തും. അതു​പോ​ലെ പിഴവു​കൾ അംഗീ​ക​രി​ക്കാ​നും നിർദേ​ശ​ങ്ങ​ളും പുതി​യ​പു​തിയ ആശയങ്ങ​ളും സ്വീക​രി​ക്കാ​നും അദ്ദേഹം തയ്യാറാ​യി​രി​ക്കും. താഴ്‌മ യഹോ​വയെ വളരെ​യ​ധി​കം സന്തോ​ഷി​പ്പി​ക്കു​ന്നു.

7 അതു​പോ​ലെ, എളിമ​യുള്ള ഒരു വ്യക്തിക്കു തന്നെക്കു​റി​ച്ചു​തന്നെ ശരിയായ ഒരു കാഴ്‌ച​പ്പാ​ടും സ്വന്തം പരിമി​തി​ക​ളെ​ക്കു​റിച്ച്‌ അറിവും ഉണ്ടായി​രി​ക്കു​മെന്നു ബൈബിൾ സൂചി​പ്പി​ക്കു​ന്നു. ഇതു മറ്റുള്ള​വരെ ബഹുമാ​നി​ക്കാ​നും അവരോ​ടു ദയയോ​ടെ ഇടപെ​ടാ​നും നമ്മളെ സഹായി​ക്കു​ന്നു.

8. എളിമ​യി​ല്ലാ​തെ ചിന്തി​ക്കു​ക​യും പെരു​മാ​റു​ക​യും ചെയ്യു​ന്ന​തി​ന്റെ ചില സൂചനകൾ എന്തൊ​ക്കെ​യാണ്‌?

8 നമ്മൾ എളിമ​യി​ല്ലാ​തെ ചിന്തി​ക്കാ​നോ പ്രവർത്തി​ക്കാ​നോ തുടങ്ങു​ന്നത്‌ എപ്പോ​ഴാണ്‌? ചില സൂചനകൾ നമുക്കു നോക്കാം. നമ്മൾ മറ്റുള്ള​വ​രെ​ക്കാൾ ശ്രേഷ്‌ഠ​രാ​ണെന്നു നമുക്കു തോന്നി​യേ​ക്കാം. കാരണം, നമുക്കോ നമുക്ക്‌ അടുപ്പ​മു​ള്ള​വർക്കോ സഭയിൽ ചില ഉത്തരവാ​ദി​ത്വ​ങ്ങ​ളു​ണ്ടാ​യി​രി​ക്കാം. (റോമ. 12:16) മറ്റൊന്ന്‌, അനുചി​ത​മായ വിധങ്ങ​ളിൽ നമ്മൾ ശ്രദ്ധ പിടി​ച്ചു​പ​റ്റാൻ ശ്രമി​ക്കു​ന്ന​താ​യി​രി​ക്കാം. (1 തിമൊ. 2:9, 10) അതല്ലെ​ങ്കിൽ, നമ്മുടെ പദവി, സമൂഹ​ത്തി​ലെ ബന്ധങ്ങൾ, വ്യക്തി​പ​ര​മായ ചിന്തകൾ തുടങ്ങി​യ​വ​യു​ടെ അടിസ്ഥാ​ന​ത്തിൽ മറ്റുള്ളവർ എന്തു ചെയ്യണം അല്ലെങ്കിൽ എന്തു ചെയ്യരുത്‌ എന്ന ശക്തമായ അഭി​പ്രാ​യ​പ്ര​ക​ട​നങ്ങൾ നമ്മൾ നടത്തു​ന്നു​ണ്ടാ​യി​രി​ക്കാം. (1 കൊരി. 4:6) മിക്ക​പ്പോ​ഴും ഇങ്ങനെ​യൊ​ക്കെ പെരു​മാ​റു​മ്പോൾ എളിമ​യെ​യും ധിക്കാ​ര​ത്തെ​യും വേർതി​രി​ക്കുന്ന അതിർവ​ര​മ്പു​കൾ മറിക​ട​ക്കു​ന്നതു നമ്മൾ അറിയു​ക​യില്ല.

9. ചിലർ ധിക്കാ​രി​ക​ളാ​യി​ത്തീ​രാൻ ഇടയാ​യത്‌ എങ്ങനെ? ബൈബി​ളിൽനിന്ന്‌ ഒരു ഉദാഹ​രണം പറയുക.

9 ജഡികാ​ഭി​ലാ​ഷ​ങ്ങൾക്കു താത്‌കാ​ലി​ക​മാ​യി വഴങ്ങുന്ന ഒരു വ്യക്തി, അത്‌ ആരായാ​ലും, ധിക്കാ​ര​ത്തോ​ടെ പ്രവർത്തി​ക്കാൻ തുടങ്ങി​യേ​ക്കാം. സ്വാർഥാ​ഭി​ലാ​ഷങ്ങൾ, അസൂയ, അനിയ​ന്ത്രി​ത​മായ കോപം തുടങ്ങി​യവ പലരെ​യും ഇങ്ങനെ പ്രവർത്തി​ക്കു​ന്ന​തി​ലേക്കു നയിച്ചി​ട്ടുണ്ട്‌. അബ്‌ശാ​ലോം, ഉസ്സീയ, നെബൂ​ഖ​ദ്‌നേസർ തുടങ്ങിയ ബൈബിൾക​ഥാ​പാ​ത്രങ്ങൾ ജഡത്തിന്റെ ഇത്തരം പ്രവൃ​ത്തി​കൾക്കു വഴങ്ങി​ക്കൊ​ടു​ത്ത​വ​രാണ്‌. അവരുടെ ധാർഷ്ട്യം നിമിത്തം യഹോവ അവരെ താഴ്‌ത്തു​ക​യും ചെയ്‌തു.—2 ശമു. 15:1-6; 18:9-17; 2 ദിന. 26:16-21; ദാനി. 5:18-21.

10. മറ്റുള്ള​വ​രു​ടെ ആന്തരങ്ങളെ വിധി​ക്കു​ന്നത്‌ ഒഴിവാ​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? ബൈബി​ളിൽനിന്ന്‌ ഒരു ഉദാഹ​രണം പറയുക.

10 ചില സമയങ്ങ​ളിൽ ആളുകൾ എളിമ​യി​ല്ലാ​തെ പ്രവർത്തി​ക്കു​ന്ന​തി​നു മറ്റു കാരണ​ങ്ങ​ളു​മുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌ ഉൽപത്തി 20:2-7-ലെയും മത്തായി 26:31-35-ലെയും ബൈബിൾവി​വ​ര​ണങ്ങൾ നോക്കുക. ധിക്കാ​ര​മെന്നു തോന്നി​പ്പി​ക്കുന്ന പ്രവൃ​ത്തി​ക​ളി​ലേക്ക്‌ അബീ​മേ​ലെ​ക്കി​നെ​യും പത്രോ​സി​നെ​യും നയിച്ചതു പാപപൂർണ​മായ ആഗ്രഹ​ങ്ങ​ളാ​ണോ? കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ മുഴുവൻ അറിയാ​തെ അവർ പ്രവർത്തി​ക്കു​ക​യാ​യി​രു​ന്നോ, അതോ അവർ ചിന്തയി​ല്ലാ​തെ പ്രവർത്തി​ക്കു​ക​യാ​യി​രു​ന്നോ? ഹൃദയങ്ങൾ വായി​ക്കാൻ കഴിവി​ല്ലാ​ത്ത​തു​കൊണ്ട്‌ നമുക്കു കൃത്യ​മാ​യി പറയാ​നാ​കില്ല. അതു​കൊണ്ട്‌ മറ്റുള്ള​വ​രു​ടെ ഉദ്ദേശ്യ​ശു​ദ്ധി​യെ സംശയി​ക്കാ​തി​രി​ക്കു​ന്ന​താ​ണു ജ്ഞാനവും സ്‌നേ​ഹ​വും.—യാക്കോബ്‌ 4:12 വായി​ക്കുക.

ദൈവ​ത്തി​ന്റെ ക്രമീ​ക​ര​ണ​ത്തിൽ നമ്മുടെ സ്ഥാനം

11. ദൈവ​ത്തി​ന്റെ ക്രമീ​ക​ര​ണ​ത്തിൽ നമുക്കുള്ള സ്ഥാനം മനസ്സി​ലാ​ക്കു​ന്നത്‌ എളിമ​യു​മാ​യി എങ്ങനെ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു?

11 എളിമ​യുള്ള ഒരു വ്യക്തി ദൈവ​ത്തി​ന്റെ ക്രമീ​ക​ര​ണ​ത്തിൽ തനിക്ക്‌ ഏതു സ്ഥാനമാ​ണു​ള്ള​തെന്നു തിരി​ച്ച​റി​യും. യഹോവ ക്രമവും ചിട്ടയും ഉള്ള ദൈവ​മാ​യ​തു​കൊണ്ട്‌ സഭയിൽ നമുക്ക്‌ ഓരോ​രു​ത്തർക്കും ഓരോ സ്ഥാനം നൽകി​യി​ട്ടുണ്ട്‌. സഭയിൽ ഒരാളു​ടെ സ്ഥാനമല്ല മറ്റൊ​രാൾക്കു​ള്ളത്‌, എല്ലാവ​രും വേണ്ട​പ്പെ​ട്ട​വ​രാ​ണു​താ​നും. യഹോ​വ​യു​ടെ അനർഹ​ദ​യ​കൊണ്ട്‌ യഹോവ നമുക്ക്‌ ഓരോ​രു​ത്തർക്കും ചില പ്രത്യേക ദാനങ്ങ​ളും വൈദ​ഗ്‌ധ്യ​ങ്ങ​ളും കഴിവു​ക​ളും നൽകി​യി​ട്ടുണ്ട്‌. നമുക്ക്‌ അവ യഹോ​വയെ സ്‌തു​തി​ക്കാ​നും മറ്റുള്ള​വർക്കു നന്മ ചെയ്യാ​നും ഉപയോ​ഗി​ക്കാം. (റോമർ 12:4-8) കാര്യ​സ്ഥ​രെന്ന നിലയി​ലുള്ള ആദരണീ​യ​വും മാന്യ​വും ആയ ഈ പദവി യഹോവ നമ്മളെ വിശ്വ​സിച്ച്‌ ഏൽപ്പി​ച്ചി​രി​ക്കു​ക​യാണ്‌.—1 പത്രോസ്‌ 4:10 വായി​ക്കുക.

സകലവും സൃഷ്ടിക്കുന്നതിൽ യേശു സഹായിക്കുന്നു, മനുഷ്യനായി ജനിക്കുന്നു, ശിഷ്യന്മാരെ പഠിപ്പിക്കുന്നു, ബലിമരണം വരിക്കുന്നു, ദൈവരാജ്യത്തിന്റെ രാജാവായി ഭരണം നടത്തുന്നു

നിയമനത്തിൽ മാറ്റം ഉണ്ടാകു​മ്പോൾ യേശു​വി​ന്റെ മാതൃ​ക​യിൽനിന്ന്‌ നമുക്ക്‌ എന്തൊക്കെ പഠിക്കാം? (12-14 ഖണ്ഡികകൾ കാണുക)

12, 13. ദൈവ​ത്തി​ന്റെ ക്രമീ​ക​ര​ണ​ത്തി​ലുള്ള നമ്മുടെ സ്ഥാനം ഇടയ്‌ക്കി​ടെ മാറു​ന്നെ​ങ്കിൽ നമ്മൾ അതിശ​യി​ക്ക​രു​താ​ത്തത്‌ എന്തു​കൊണ്ട്‌?

12 ദൈവ​ത്തി​ന്റെ ക്രമീ​ക​ര​ണ​ത്തിൽ നമ്മുടെ സ്ഥാനം സ്ഥിരമാ​യി​രി​ക്ക​ണ​മെ​ന്നില്ല. സമയം കടന്നു​പോ​കു​മ്പോൾ അതിനു മാറ്റം വരാം. യേശു​വി​ന്റെ കാര്യം​ത​ന്നെ​യെ​ടു​ക്കാം. തുടക്ക​ത്തിൽ യഹോ​വ​യോ​ടൊ​പ്പം യേശു മാത്രമേ ഉണ്ടായി​രു​ന്നു​ള്ളൂ. (സുഭാ. 8:22) പിന്നീട്‌ ആത്മവ്യ​ക്തി​ക​ളെ​യും ഭൗതി​ക​പ്ര​പ​ഞ്ച​ത്തെ​യും ഒടുവിൽ മനുഷ്യ​നെ​യും സൃഷ്ടി​ക്കു​ന്ന​തി​നു യേശു സഹായി​ച്ചു. (കൊലോ. 1:16) അതുക​ഴിഞ്ഞ്‌ യേശു​വിന്‌ ഒരു പുതിയ നിയമനം ലഭിച്ചു. നിസ്സഹാ​യ​നായ ഒരു ശിശു​വാ​യി​ട്ടും തുടർന്ന്‌ മുതിർന്ന ഒരു വ്യക്തി​യാ​യി​ട്ടും ഭൂമി​യിൽ ജീവി​ക്കാ​നുള്ള നിയമനം. (ഫിലി. 2:7) ബലിമ​ര​ണ​ത്തി​നു ശേഷം യേശു സ്വർഗ​ത്തി​ലേക്ക്‌ ഒരു ആത്മവ്യ​ക്തി​യാ​യി മടങ്ങി​പ്പോ​യി. അതിനു ശേഷം 1914-ൽ ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വാ​യി. (എബ്രാ. 2:9) എന്നാൽ ഇതു​കൊ​ണ്ടും അവസാ​നി​ക്കു​ന്നില്ല, ആയിരം​വർഷത്തെ ഭരണത്തി​നു ശേഷം യേശു തന്റെ രാജ്യം യഹോ​വ​യ്‌ക്കു കൈമാ​റും. അങ്ങനെ ‘ദൈവം എല്ലാവർക്കും എല്ലാമാ​യി​ത്തീ​രും.’—1 കൊരി. 15:28.

13 അതു​പോ​ലെ നമ്മുടെ നിയമ​ന​ങ്ങ​ളി​ലും ഇടയ്‌ക്കി​ടെ മാറ്റങ്ങൾ ഉണ്ടാ​യേ​ക്കാം. പലപ്പോ​ഴും നമ്മളെ​ടു​ക്കുന്ന തീരു​മാ​ന​ങ്ങ​ളു​ടെ ഫലമാ​യി​രി​ക്കും ആ മാറ്റങ്ങൾ. ഉദാഹ​ര​ണ​ത്തിന്‌, ഏകാകി​യാ​യി​രുന്ന നിങ്ങൾ ഇപ്പോൾ വിവാ​ഹി​ത​നാ​ണോ? നിങ്ങൾക്കു കുട്ടി​ക​ളു​ണ്ടോ? ജീവിതം ലളിത​മാ​ക്കി​ക്കൊണ്ട്‌ മുഴു​സ​മ​യ​ശു​ശ്രൂഷ ഏറ്റെടുത്ത ഒരാളാ​ണോ നിങ്ങൾ? ഈ തീരു​മാ​ന​ങ്ങ​ളിൽ ഓരോ​ന്നി​ന്റെ​യും ഒപ്പം ചില പദവി​ക​ളും ഉത്തരവാ​ദി​ത്വ​ങ്ങ​ളും വന്നു​ചേർന്നു. മാറി​മാ​റി​വ​രുന്ന സാഹച​ര്യ​ങ്ങൾക്കു നമ്മുടെ പ്രവർത്ത​ന​മ​ണ്ഡലം വികസി​പ്പി​ക്കാ​നോ പരിമി​ത​പ്പെ​ടു​ത്താ​നോ കഴിയും. നിങ്ങൾ ചെറു​പ്പ​ക്കാ​ര​നാ​ണോ അതോ പ്രായ​മു​ള്ള​യാ​ളാ​ണോ? നിങ്ങൾക്കു നല്ല ആരോ​ഗ്യ​മു​ണ്ടോ അതോ ക്ഷീണി​ത​നാ​ണോ? തന്റെ സേവന​ത്തിൽ നമ്മളെ ഓരോ​രു​ത്ത​രെ​യും ഏറ്റവും നന്നായി എങ്ങനെ ഉപയോ​ഗി​ക്കാൻ കഴിയു​മെന്ന്‌ യഹോവ എപ്പോ​ഴും നോക്കു​ന്നു. ന്യായ​മാ​യതേ യഹോവ നമ്മളിൽനിന്ന്‌ പ്രതീ​ക്ഷി​ക്കു​ന്നു​ള്ളൂ, നമ്മൾ ചെയ്യു​ന്ന​തി​നെ​യെ​ല്ലാം യഹോവ അതിയാ​യി വിലമ​തി​ക്കു​ക​യും ചെയ്യുന്നു.—എബ്രാ. 6:10.

14. ഏതു സാഹച​ര്യ​ത്തി​ലും സംതൃ​പ്‌തി​യും സന്തോ​ഷ​വും കണ്ടെത്താൻ എളിമ നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

14 ലഭിച്ച നിയമ​ന​ങ്ങ​ളെ​ല്ലാം യേശു സന്തോ​ഷ​ത്തോ​ടെ ചെയ്‌തു, നമുക്കും അതിനു കഴിയും. (സുഭാ. 8:30, 31) എളിമ​യുള്ള ഒരു വ്യക്തി തന്റെ നിയമ​ന​ത്തിൽ സംതൃ​പ്‌ത​നാ​യി​രി​ക്കും. തനിക്കു കിട്ടാത്ത നിയമ​ന​ങ്ങ​ളെ​ക്കു​റി​ച്ചോ മറ്റുള്ള​വർക്കു നിയമ​നങ്ങൾ കിട്ടി​യ​തി​നെ​ക്കു​റി​ച്ചോ അദ്ദേഹം ഉത്‌ക​ണ്‌ഠ​പ്പെ​ടു​ക​യില്ല. പകരം അദ്ദേഹം ഇപ്പോ​ഴത്തെ നിയമനം നന്നായി ചെയ്യു​ന്ന​തിന്‌ ഊർജം മുഴുവൻ ചെലവ​ഴി​ക്കും. കാരണം, അത്‌ യഹോ​വ​യിൽനി​ന്നുള്ള നിയമ​ന​മാ​യി അദ്ദേഹം കാണുന്നു. കൂടാതെ, മറ്റുള്ള​വർക്ക്‌ യഹോവ കൊടു​ത്തി​രി​ക്കുന്ന സ്ഥാനത്തെ ആത്മാർഥ​മാ​യി ആദരി​ക്കു​ക​യും ചെയ്യുന്നു. മറ്റുള്ള​വർക്കു ബഹുമാ​ന​വും പിന്തു​ണ​യും സന്തോ​ഷ​ത്തോ​ടെ നൽകാൻ എളിമ ഒരു വ്യക്തിയെ സഹായി​ക്കു​ന്നു.—റോമ. 12:10.

എളിമ എന്നാൽ എന്തല്ല?

15. ഗിദെ​യോൻ എളിമ​യോ​ടെ പ്രവർത്തി​ച്ച​തിൽനിന്ന്‌ നമുക്ക്‌ എന്തെല്ലാം പഠിക്കാം?

15 എളിമ​യു​ടെ വളരെ നല്ല ഒരു ഉദാഹ​ര​ണ​മാ​ണു ഗിദെ​യോൻ. യഹോ​വ​യു​ടെ ദൂതൻ ഗിദെ​യോന്‌ ആദ്യമാ​യി പ്രത്യ​ക്ഷ​പ്പെ​ട്ട​പ്പോൾ അദ്ദേഹം തന്റെ എളിയ പശ്ചാത്തലം വിവരി​ച്ചു, എടുത്തു​പ​റ​യത്തക്ക യോഗ്യ​ത​ക​ളി​ല്ലെ​ന്നും പറഞ്ഞു. (ന്യായാ. 6:15) യഹോവ കൊടുത്ത നിയമനം സ്വീക​രി​ച്ചു​ക​ഴിഞ്ഞ്‌ ഗിദെ​യോൻ, താൻ എന്താണു ചെയ്യേ​ണ്ട​തെന്നു വ്യക്തമാ​യി മനസ്സി​ലാ​ക്കി. മാർഗ​നിർദേ​ശ​ത്തി​നാ​യി അദ്ദേഹം യഹോ​വ​യോട്‌ അപേക്ഷി​ച്ചു. (ന്യായാ. 6:36-40) ഗിദെ​യോൻ ഭയമി​ല്ലാ​ത്ത​വ​നും ധൈര്യ​ശാ​ലി​യും ആയിരു​ന്നു. എങ്കിലും അദ്ദേഹം ജാഗ്ര​ത​യോ​ടെ​യും വിവേ​ക​ത്തോ​ടെ​യും ആണ്‌ പ്രവർത്തി​ച്ചത്‌. (ന്യായാ. 6:11, 27) ഗിദെ​യോൻ നിയമനം സ്വീക​രി​ച്ചതു പേരെ​ടു​ക്കാൻവേ​ണ്ടി​യാ​യി​രു​ന്നില്ല. യഹോവ ആവശ്യ​പ്പെട്ട കാര്യങ്ങൾ ചെയ്‌തു​ക​ഴിഞ്ഞ്‌ അദ്ദേഹം എത്രയും പെട്ടെന്നു വീട്ടി​ലേക്കു മടങ്ങി​പ്പോ​യി.—ന്യായാ. 8:22, 23, 29.

16, 17. ആത്മീയ​പു​രോ​ഗ​തി​യെ​ക്കു​റിച്ച്‌ ചിന്തി​ക്കുന്ന എളിമ​യുള്ള ഒരു വ്യക്തി എന്തെല്ലാം കാര്യങ്ങൾ പരിഗ​ണി​ക്കും?

16 എളിമ​യുള്ള ഒരു വ്യക്തി കൂടുതൽ പ്രവർത്തി​ക്കാ​നാ​യി ലക്ഷ്യം വെക്കി​ല്ലെ​ന്നോ കൂടു​ത​ലായ ഉത്തരവാ​ദി​ത്വ​ങ്ങൾ ഏറ്റെടു​ക്കി​ല്ലെ​ന്നോ അർഥമില്ല. കാരണം, പുരോ​ഗതി വരുത്താ​നാ​ണു തിരു​വെ​ഴു​ത്തു​കൾ എല്ലാവ​രെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌. (1 തിമൊ. 4:13-15) എന്നാൽ അതിനു നമുക്ക്‌ എപ്പോ​ഴും പുതി​യ​പു​തിയ നിയമ​നങ്ങൾ കിട്ടണ​മെ​ന്നു​ണ്ടോ? അങ്ങനെ​യില്ല. നമ്മൾ ഇപ്പോൾ സേവി​ക്കു​ന്നത്‌ ഏതു പദവി​യി​ലാ​യാ​ലും യഹോ​വ​യു​ടെ അനു​ഗ്ര​ഹ​ത്താൽ നമുക്ക്‌ ആത്മീയ​പു​രോ​ഗതി വരുത്താൻ കഴിയും. ദൈവം തന്നിരി​ക്കുന്ന കഴിവു​കൾ വളർത്തി​യെ​ടു​ക്കാ​നും സത്‌പ്ര​വൃ​ത്തി​കൾ ചെയ്യാ​നും നമുക്ക്‌ ഉത്സാഹി​ക്കാം.

17 ഒരു പുതിയ നിയമനം സ്വീക​രി​ക്കു​ന്ന​തി​നു മുമ്പ്‌ എളിമ​യുള്ള ഒരു വ്യക്തി അദ്ദേഹം എന്താണു ചെയ്യേ​ണ്ട​തെന്നു വ്യക്തമാ​യി മനസ്സി​ലാ​ക്കും. എന്നിട്ട്‌ തന്റെ സാഹച​ര്യ​ങ്ങൾ അദ്ദേഹം സത്യസ​ന്ധ​മാ​യി വിലയി​രു​ത്തും. ഉദാഹ​ര​ണ​ത്തിന്‌, പ്രാധാ​ന്യ​മേ​റിയ മറ്റു കാര്യങ്ങൾ അവഗണി​ച്ചു​ക​ള​യാ​തെ കൂടുതൽ ജോലി​ക​ളോ ഉത്തരവാ​ദി​ത്വ​ങ്ങ​ളോ ഏറ്റെടു​ക്കാൻ അദ്ദേഹ​ത്തി​നു കഴിയു​മോ? പുതിയ ഉത്തരവാ​ദി​ത്വ​ത്തി​നു സമയം കണ്ടെത്താൻ ഇപ്പോ​ഴത്തെ ജോലി​ക​ളിൽ കുറച്ച്‌ മറ്റ്‌ ആർക്കെ​ങ്കി​ലും വിട്ടു​കൊ​ടു​ക്കാ​നാ​കു​മോ? ഈ ചോദ്യ​ങ്ങ​ളിൽ ഒരെണ്ണ​ത്തി​നെ​ങ്കി​ലും ഉത്തരം ‘ഇല്ല’ എന്നാ​ണെ​ങ്കിൽ ഇപ്പോൾ ആ നിയമനം ചെയ്യാൻ സാഹച​ര്യം അനുവ​ദി​ക്കുന്ന മറ്റൊ​രാ​ളെ കണ്ടെ​ത്തേ​ണ്ട​തുണ്ട്‌. യാഥാർഥ്യ​ബോ​ധ​ത്തോ​ടെ പ്രാർഥ​നാ​പൂർവം വിശക​ലനം ചെയ്യു​ന്നതു നമ്മുടെ കഴിവു​കൾക്ക്‌ അപ്പുറ​മുള്ള കാര്യങ്ങൾ ഏറ്റെടു​ക്കാ​തി​രി​ക്കാൻ നമ്മളെ സഹായി​ക്കും. എളിമ​യു​ണ്ടെ​ങ്കിൽ നമ്മൾ നമ്മുടെ പരിമി​തി അംഗീ​ക​രി​ച്ചു​പ​റ​യും.

18. (എ) ഒരു പുതിയ നിയമനം ലഭിക്കു​മ്പോൾ എളിമ നമ്മളെ എന്തു ചെയ്യാൻ പ്രേരി​പ്പി​ക്കണം? (ബി) റോമർ 12:3 എളിമ​യുള്ള ഒരു വ്യക്തിക്കു ബാധക​മാ​കു​ന്നത്‌ എങ്ങനെ?

18 ഇനി, പുതിയ നിയമനം സ്വീക​രി​ക്കു​ക​യാ​ണെ​ങ്കി​ലോ? യഹോ​വ​യു​ടെ മാർഗ​നിർദേ​ശ​വും അനു​ഗ്ര​ഹ​വും കൂടാതെ നമുക്കു വിജയി​ക്കാൻ കഴിയി​ല്ലെന്നു ഗിദെ​യോ​ന്റെ മാതൃക നമ്മളെ ഓർമി​പ്പി​ക്കു​ന്നു. വാസ്‌ത​വ​ത്തിൽ ‘ദൈവ​ത്തോ​ടൊ​പ്പം എളിമ​യോ​ടെ നടക്കാൻ’ ദൈവം നമ്മളെ ക്ഷണിച്ചി​രി​ക്കു​ക​യാണ്‌. (മീഖ 6:8) അതു​കൊണ്ട്‌, പുതിയ ഉത്തരവാ​ദി​ത്വ​ങ്ങൾ ഏറ്റെടു​ക്കുന്ന ഏത്‌ അവസര​ത്തി​ലും യഹോവ വചനത്തി​ലൂ​ടെ​യും സംഘട​ന​യി​ലൂ​ടെ​യും നമ്മളോ​ടു പറയു​ന്നത്‌ എന്താ​ണെന്നു പ്രാർഥ​നാ​പൂർവം ചിന്തി​ക്കേ​ണ്ട​തുണ്ട്‌. നമ്മുടെ കാലടി​കൾ ഇടറി​പ്പോ​യേ​ക്കാം. അതു​കൊണ്ട്‌ അതിൽ ആശ്രയി​ക്കു​ന്ന​തി​നു പകരം യഹോ​വ​യു​ടെ അചഞ്ചല​മായ വഴിന​ട​ത്തി​പ്പിൽ ആശ്രയി​ക്കാം. നമ്മുടെ കഴിവും പ്രാപ്‌തി​യും ഒന്നുമല്ല, പകരം യഹോ​വ​യു​ടെ താഴ്‌മ​യാ​ണു നമ്മളെ ‘വലിയ​വ​രാ​ക്കു​ന്നത്‌’ എന്നു നമുക്ക്‌ ഓർത്തി​രി​ക്കാം. (സങ്കീ. 18:35) ദൈവ​ത്തോ​ടൊത്ത്‌ എളിമ​യോ​ടെ നടക്കു​ന്നതു നമ്മളെ​ക്കു​റിച്ച്‌ വേണ്ടതി​ല​ധി​കം ചിന്തി​ക്കാ​തി​രി​ക്കാ​നും നമ്മളെ വില​കെ​ട്ട​വ​രാ​യി കാണാ​തി​രി​ക്കാ​നും സഹായി​ക്കും.—റോമർ 12:3 വായി​ക്കുക.

19. നമ്മൾ എളിമ വളർത്തി​യെ​ടു​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

19 യഹോ​വ​യാണ്‌ എല്ലാ മഹത്ത്വ​വും അർഹി​ക്കുന്ന ഏകവ്യ​ക്തി​യെന്ന്‌ എളിമ​യുള്ള ഒരു വ്യക്തിക്ക്‌ അറിയാം. കാരണം, യഹോവ സ്രഷ്ടാ​വും പ്രപഞ്ച​ത്തി​ന്റെ പരമാ​ധി​കാ​രി​യും ആണ്‌. (വെളി. 4:11) ദൈവ​ത്തി​ന്റെ ക്രമീ​ക​ര​ണ​ത്തിൽ നമ്മുടെ നിയമി​ത​സ്ഥാ​ന​ങ്ങ​ളിൽ സംതൃ​പ്‌ത​രാ​യി​രി​ക്കാ​നും പരമാ​വധി പ്രവർത്തി​ക്കാ​നും എളിമ നമ്മളെ സഹായി​ക്കു​ന്നു. മാന്യ​ത​യി​ല്ലാ​തെ പ്രവർത്തി​ക്കു​ന്ന​തിൽനിന്ന്‌ അതു നമ്മളെ തടയുന്നു. അത്‌ യഹോ​വ​യു​ടെ ജനത്തിന്റെ ഇടയിലെ ഐക്യം വളർത്തു​ന്നു. മറ്റുള്ള​വരെ നമ്മളെ​ക്കാൾ ശ്രേഷ്‌ഠ​രാ​യി കാണാൻ ഈ ഗുണം നമ്മളെ പ്രചോ​ദി​പ്പി​ക്കു​ന്നു. എളിമ​യു​ണ്ടെ​ങ്കിൽ നമ്മൾ ജാഗ്ര​ത​യു​ള്ള​വ​രാ​യി​രി​ക്കും; ഗുരു​ത​ര​മായ പിഴവു​കൾ ഒഴിവാ​ക്കാൻ അതുവഴി നമുക്കു കഴിയും. ഈ കാരണ​ങ്ങ​ളാൽ എളിമ ദൈവ​ജ​ന​ത്തിന്‌ ഇന്നും പ്രധാ​ന​മാണ്‌. ഈ ഗുണം വളർത്തി​യെ​ടു​ക്കു​ന്ന​വരെ യഹോവ വിലമ​തി​ക്കു​ന്നു. എന്നാൽ സമ്മർദം നിറഞ്ഞ സാഹച​ര്യ​ങ്ങ​ളി​ലോ? അപ്പോ​ഴും എളിമ​യു​ള്ള​വ​രാ​യി നില​കൊ​ള്ളാൻ എങ്ങനെ കഴിയു​മെന്ന്‌ അടുത്ത ലേഖനം കാണി​ച്ചു​ത​രും.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക