വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w17 ഫെബ്രുവരി പേ. 3-7
  • യഹോവയുടെ ഉദ്ദേശ്യം ഉറപ്പായും നടപ്പാകും!

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവയുടെ ഉദ്ദേശ്യം ഉറപ്പായും നടപ്പാകും!
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2017
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • എന്തായി​രു​ന്നു സ്രഷ്ടാ​വി​ന്റെ ഉദ്ദേശ്യം?
  • എവി​ടെ​യാ​ണു താളം തെറ്റി​യത്‌?
  • മോച​ന​വില ഒരു വിടവ്‌ നികത്തു​ന്നു
  • നമുക്കു തിരി​ച്ചു​വ​രാ​നുള്ള വാതിൽ യഹോവ തുറന്നു​ത​ന്നു
  • അവസാന ശത്രുവായിട്ട്‌ മരണത്തെ നീക്കം ചെയ്യുന്നു
    2014 വീക്ഷാഗോപുരം
  • മോചനവില—ദൈവത്തിന്റെ ഏറ്റവും വലിയ സമ്മാനം
    ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?
  • “ദൈവം നമ്മെ ഇങ്ങനെ സ്‌നേഹിച്ചു”
    വീക്ഷാഗോപുരം—1997
  • മറുവില—ദൈവത്തിന്റെ ഏറ്റവും വലിയ ദാനം
    ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?
കൂടുതൽ കാണുക
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2017
w17 ഫെബ്രുവരി പേ. 3-7
ആദാമും ഹവ്വയും ഏദെൻ തോട്ടത്തിൽ; സർപ്പം ഹവ്വയോടു സംസാരിക്കുന്നു, ഹവ്വ പഴം തിന്നുന്നു, ആദാമിനും കൊടുക്കുന്നു

യഹോ​വ​യു​ടെ ഉദ്ദേശ്യം ഉറപ്പാ​യും നടപ്പാ​കും!

“ഞാൻ പറഞ്ഞി​രി​ക്കു​ന്നു, ഞാൻ അങ്ങനെ​തന്നെ ചെയ്യും. ഞാൻ തീരു​മാ​നി​ച്ചി​രി​ക്കു​ന്നു, ഞാൻ അതു നടപ്പി​ലാ​ക്കും.”—യശ. 46:11.

ഗീതം: 147, 149

നിങ്ങൾ എന്ത്‌ ഉത്തരം പറയും?

  • മനുഷ്യ​രെ​ക്കു​റി​ച്ചുള്ള യഹോ​വ​യു​ടെ ഉദ്ദേശ്യം എന്താണ്‌?

  • ധിക്കാ​ര​പ​ര​മായ ഏതു പ്രവൃ​ത്തി​കൾ യഹോ​വ​യു​ടെ ഉദ്ദേശ്യ​ത്തി​നു തടസ്സമാ​യില്ല?

  • യഹോ​വ​യു​ടെ ഉദ്ദേശ്യം എങ്ങനെ നടപ്പാ​കും?

1, 2. (എ) യഹോവ നമുക്ക്‌ എന്തു വെളി​പ്പെ​ടു​ത്തി​ത്ത​ന്നി​രി​ക്കു​ന്നു? (ബി) യശയ്യ 46:10, 11; 55:11 എന്നീ വാക്യ​ങ്ങ​ളിൽ നമുക്ക്‌ എന്ത്‌ ഉറപ്പു കാണാ​നാ​കും?

“ആരംഭ​ത്തിൽ ദൈവം ആകാശ​വും ഭൂമി​യും സൃഷ്ടിച്ചു.” (ഉൽപ. 1:1) ബൈബി​ളി​ലെ ആദ്യവാ​ക്കു​ക​ളാണ്‌ ഇവ. ലളിത​വും അതേസ​മയം അർഥസ​മ്പു​ഷ്ട​വും ആയ ഒരു പ്രസ്‌താ​വന! എന്നാൽ ശൂന്യാ​കാ​ശം, വെളിച്ചം, ഗുരു​ത്വാ​കർഷണം എന്നിവ​പോ​ലെ ദൈവം ഉണ്ടാക്കിയ പലതി​നെ​ക്കു​റി​ച്ചും നമുക്കു പരിമി​ത​മായ അറിവേ ഉള്ളൂ. പ്രപഞ്ച​ത്തി​ന്റെ ഒരു ചെറിയ ഭാഗമേ നമ്മൾ കണ്ടിട്ടു​ള്ളൂ. (സഭാ. 3:11) എങ്കിലും ഭൂമി​യെ​യും മനുഷ്യ​രെ​യും കുറിച്ച്‌ എന്താണു താൻ ഉദ്ദേശി​ച്ചി​രി​ക്കു​ന്ന​തെന്ന്‌ യഹോവ വെളി​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. ദൈവ​ത്തി​ന്റെ ഛായയിൽ സൃഷ്ടിച്ച മനുഷ്യർക്ക്‌ അനു​യോ​ജ്യ​മായ ഒരു ഭവനമാ​യാണ്‌ യഹോവ ഭൂമിയെ ഒരുക്കി​യത്‌. (ഉൽപ. 1:26) യഹോവ മനുഷ്യർക്കു പിതാ​വും അവർ യഹോ​വ​യ്‌ക്കു മക്കളും ആയിരി​ക്കു​മാ​യി​രു​ന്നു.

2 ഉൽപത്തി പുസ്‌തകം മൂന്നാം അധ്യായം വിശദീ​ക​രി​ക്കു​ന്ന​തു​പോ​ലെ യഹോ​വ​യു​ടെ ആ ഉദ്ദേശ്യ​ത്തിന്‌ എതിരെ ഒരു വെല്ലു​വി​ളി ഉയർന്നു​വന്നു. (ഉൽപ. 3:1-7) പക്ഷേ അത്‌ യഹോ​വ​യ്‌ക്കു മറിക​ട​ക്കാ​നാ​കാത്ത ഒരു പ്രതി​ബ​ന്ധ​മ​ല്ലാ​യി​രു​ന്നു. യഹോ​വ​യു​ടെ വഴി തടയാൻ ആർക്കു​മാ​കില്ല. (യശ. 46:10, 11; 55:11) അതു​കൊണ്ട്‌ ഒന്ന്‌ ഉറപ്പാണ്‌: യഹോവ എന്താണോ ഉദ്ദേശി​ച്ചത്‌ അതു തീർച്ച​യാ​യും നടപ്പാകും—നിശ്ചയിച്ചിരിക്കുന്ന സമയത്തു​തന്നെ!

3. (എ) ബൈബി​ളി​ന്റെ സന്ദേശം മനസ്സി​ലാ​ക്കു​ന്ന​തിന്‌ ഏത്‌ അടിസ്ഥാ​ന​സ​ത്യ​ങ്ങൾ അറിഞ്ഞി​രി​ക്കണം? (ബി) ആ പഠിപ്പി​ക്ക​ലു​ക​ളെ​ക്കു​റിച്ച്‌ നമ്മൾ ഇപ്പോൾ വിശക​ലനം ചെയ്യു​ന്നത്‌ എന്തു​കൊണ്ട്‌? (സി) നമ്മൾ ഏതു ചോദ്യ​ങ്ങൾ ചിന്തി​ക്കും?

3 ഭൂമി​യെ​യും മനുഷ്യ​രെ​യും കുറി​ച്ചുള്ള ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​ത്തെ​യും ആ ഉദ്ദേശ്യം നടപ്പാ​ക്കു​ന്ന​തിൽ യേശു​ക്രി​സ്‌തു​വി​നുള്ള മുഖ്യ​പ​ങ്കി​നെ​യും പറ്റിയുള്ള ബൈബിൾസ​ത്യ​ങ്ങൾ നമുക്കു നന്നായി അറിയാം. നമ്മൾ അറിഞ്ഞി​രി​ക്കേണ്ട അടിസ്ഥാ​ന​സ​ത്യ​ങ്ങ​ളാണ്‌ അവ. ദൈവ​വ​ചനം പഠിച്ചു​തു​ട​ങ്ങിയ കാലത്തു​തന്നെ ആ സത്യങ്ങൾ നമ്മൾ മനസ്സി​ലാ​ക്കി​യി​ട്ടു​ണ്ടാ​കും. ആ സുപ്ര​ധാ​ന​സ​ത്യ​ങ്ങൾ ആത്മാർഥ​ത​യുള്ള മറ്റുള്ള​വ​രു​മാ​യി പങ്കു​വെ​ക്കാ​നും നമ്മൾ ആഗ്രഹി​ക്കു​ന്നു. ക്രിസ്‌തു​വി​ന്റെ മരണത്തി​ന്റെ സ്‌മാ​ര​കാ​ച​ര​ണ​ത്തി​നു കൂടി​വ​രാൻ പരമാ​വധി ആളുകളെ നമ്മൾ ഇപ്പോൾ ക്ഷണിച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. (ലൂക്കോ. 22:19, 20) അവിടെ കൂടി​വ​രു​ന്നവർ ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​ത്തെ​ക്കു​റിച്ച്‌ കൂടുതൽ കാര്യങ്ങൾ മനസ്സി​ലാ​ക്കും. സ്‌മാ​ര​കാ​ച​ര​ണ​ത്തിന്‌ ഇനി കുറച്ച്‌ ദിവസ​ങ്ങളേ ബാക്കി​യു​ള്ളൂ. പ്രധാ​ന​പ്പെട്ട ഈ പരിപാ​ടി​ക്കു വരുന്ന​തി​നു ബൈബിൾവി​ദ്യാർഥി​ക​ളെ​യും താത്‌പ​ര്യ​ക്കാ​രെ​യും എങ്ങനെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​കും? അതിനു നമ്മളെ സഹായി​ക്കുന്ന മൂന്നു ചോദ്യ​ങ്ങൾ നമുക്കു ചിന്തി​ക്കാം: ഭൂമി​യെ​യും മനുഷ്യ​രെ​യും കുറി​ച്ചുള്ള ദൈവ​ത്തി​ന്റെ ഉദ്ദേശ്യം എന്തായി​രു​ന്നു? എന്നാൽ പിന്നീട്‌ എന്തു സംഭവി​ച്ചു? യേശു​വി​ന്റെ ബലിമ​രണം ദൈവ​ത്തി​ന്റെ ഉദ്ദേശ്യം നടപ്പാ​ക്കാ​നുള്ള താക്കോ​ലാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

എന്തായി​രു​ന്നു സ്രഷ്ടാ​വി​ന്റെ ഉദ്ദേശ്യം?

4. സൃഷ്ടി യഹോവയുടെ മഹത്ത്വം വിളി​ച്ചോ​തു​ന്നത്‌ എങ്ങനെ?

4 യഹോവ ഭയാദ​രവ്‌ ഉണർത്തുന്ന സ്രഷ്ടാ​വാണ്‌. ഏറ്റവും ഉന്നതമായ നിലവാ​ര​ത്തി​ലാ​ണു ദൈവം എല്ലാം സൃഷ്ടി​ച്ചത്‌. (ഉൽപ. 1:31; യിരെ. 10:12) സൃഷ്ടി​യി​ലെ മനോ​ഹാ​രി​ത​യും ചിട്ടയും നമ്മളെ എന്താണു പഠിപ്പി​ക്കു​ന്നത്‌? സൃഷ്ടി​കളെ നിരീ​ക്ഷി​ച്ചാൽ നമുക്ക്‌ ഒരു കാര്യം മനസ്സി​ലാ​കും: യഹോ​വ​യു​ടെ സൃഷ്ടി​ക​ളിൽ ഒന്നു​പോ​ലും, അതു ചെറു​താ​ണെ​ങ്കി​ലും വലുതാ​ണെ​ങ്കി​ലും, ഉപയോ​ഗ​മി​ല്ലാ​ത്തതല്ല. മനുഷ്യ​കോ​ശ​ത്തി​ന്റെ സങ്കീർണത, ഒരു നവജാ​ത​ശി​ശു​വി​ന്റെ ഓമനത്തം, മനോ​ഹ​ര​മായ സൂര്യാ​സ്‌ത​മ​യ​ത്തി​ന്റെ പകിട്ട്‌—ഇതി​ലൊ​ക്കെ അത്ഭുതം കൂറാ​ത്തവർ ആരുണ്ട്‌! സൗന്ദര്യം ആസ്വദി​ക്കാ​നുള്ള ജന്മസി​ദ്ധ​മായ കഴിവു​ള്ള​തു​കൊ​ണ്ടാണ്‌ ഇവയു​ടെ​യൊ​ക്കെ മഹത്ത്വം കാണാൻ നമുക്കു കഴിയു​ന്നത്‌.—സങ്കീർത്തനം 19:1; 104:24 വായി​ക്കുക.

5. സൃഷ്ടി​ക​ളെ​ല്ലാം ഒരുമ​യോ​ടെ പ്രവർത്തി​ക്കു​ന്നെന്ന്‌ യഹോവ ഉറപ്പു​വ​രു​ത്തു​ന്നത്‌ എങ്ങനെ?

5 യഹോവ സ്‌നേ​ഹ​പൂർവം അതിർവ​ര​മ്പു​കൾ വെച്ചി​രി​ക്കു​ന്നെന്ന കാര്യ​വും സൃഷ്ടി​ക​ളിൽ കാണാ​നാ​കും. എല്ലാം യോജി​പ്പോ​ടെ, കൈ​കോർത്ത്‌ നീങ്ങു​ന്ന​തി​നു​വേണ്ടി യഹോവ പ്രകൃ​തി​നി​യ​മ​ങ്ങ​ളും ധാർമി​ക​നി​യ​മ​ങ്ങ​ളും സ്ഥാപി​ച്ചി​രി​ക്കു​ന്നു. (സങ്കീ. 19:7-9) ഈ പ്രപഞ്ച​ത്തി​ലുള്ള സകലതി​നും ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​ത്തിൽ ഒരു പങ്കുണ്ട്‌; ഓരോ​ന്നി​നും നിയമി​ച്ചു​കി​ട്ടി​യി​രി​ക്കുന്ന ഒരു സ്ഥാനവും ധർമവും ഉണ്ട്‌. സൃഷ്ടി​ക​ളെ​ല്ലാം യോജി​പ്പോ​ടെ എങ്ങനെ പ്രവർത്തി​ക്കണം എന്നതിന്റെ മാനദണ്ഡം യഹോവ നിശ്ചയി​ച്ചി​രി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ഗുരു​ത്വാ​കർഷണം അന്തരീ​ക്ഷത്തെ ഭൂമി​യോ​ടു ചേർത്തു​നി​റു​ത്തു​ന്നു, വേലി​യേറ്റ-വേലി​യി​റ​ക്ക​ങ്ങ​ളെ​യും സമു​ദ്ര​ങ്ങ​ളെ​യും നിയ​ന്ത്രി​ക്കു​ന്നു. ഗുരു​ത്വാ​കർഷ​ണ​മി​ല്ലെ​ങ്കിൽ ഭൂമി​യിൽ ജീവൻ നിലനിൽക്കില്ല. യഹോവ വെച്ചി​രി​ക്കുന്ന ഇത്തരം അതിർവ​ര​മ്പു​ക​ളി​ല്ലെ​ങ്കിൽ പ്രപഞ്ച​ത്തിന്‌ ഒരു അടുക്കും ചിട്ടയും ഉണ്ടാകില്ല. മനുഷ്യർ അടക്കം എല്ലാ സൃഷ്ടി​ക​ളും ഈ അതിർവ​ര​മ്പു​കൾക്കു​ള്ളി​ലാ​ണു ചലിക്കു​ക​യും അവയുടെ ധർമം നിറ​വേ​റ്റു​ക​യും ചെയ്യു​ന്നത്‌. ദൈവ​ത്തി​നു ഭൂമി​യെ​യും മനുഷ്യ​രെ​യും കുറിച്ച്‌ ഒരു ഉദ്ദേശ്യ​മു​ണ്ടെന്ന വസ്‌തു​ത​യ്‌ക്കു സൃഷ്ടി​യി​ലെ ഈ ക്രമം അടിവ​ര​യി​ടു​ന്നു. ശുശ്രൂ​ഷ​യി​ലാ​യി​രി​ക്കു​മ്പോൾ നമുക്ക്‌, അതുല്യ​മായ ഈ സംഘാ​ടനം സാധ്യ​മാ​ക്കുന്ന ദൈവ​ത്തി​ലേക്ക്‌ ആളുക​ളു​ടെ ശ്രദ്ധ തിരി​ക്കാ​നാ​കു​മോ?—വെളി. 4:11.

6, 7. യഹോവ ആദാമി​നും ഹവ്വയ്‌ക്കും കൊടുത്ത ചില സമ്മാനങ്ങൾ ഏവ?

6 മനുഷ്യ​രെ​ല്ലാം ഈ ഭൂമി​യിൽ എന്നെന്നും ജീവി​ക്കണം എന്നാണു മനുഷ്യ​നെ സൃഷ്ടി​ച്ച​പ്പോൾ യഹോവ ഉദ്ദേശി​ച്ചത്‌. (ഉൽപ. 1:28; സങ്കീ. 37:29) ആദാമി​നും ഹവ്വയ്‌ക്കും ജീവിതം ആസ്വദി​ക്കാൻ ആവശ്യ​മായ വൈവി​ധ്യ​മാർന്ന ഒരുപാ​ടു സമ്മാനങ്ങൾ ദൈവം കൊടു​ത്തി​രു​ന്നു. (യാക്കോബ്‌ 1:17 വായി​ക്കുക.) അവർക്കു തീരു​മാ​നങ്ങൾ എടുക്കാ​നുള്ള സ്വാത​ന്ത്ര്യ​വും ചിന്തി​ക്കാ​നുള്ള പ്രാപ്‌തി​യും സ്‌നേ​ഹി​ക്കാ​നും സുഹൃ​ദ്‌ബന്ധം ആസ്വദി​ക്കാ​നും ഉള്ള കഴിവും കൊടു​ത്തു. സ്രഷ്ടാ​വായ ദൈവം ആദാമി​നോ​ടു സംസാ​രി​ക്കു​ക​യും തന്നെ അനുസ​രി​ക്കേ​ണ്ടത്‌ എങ്ങനെ​യാ​ണെന്നു പറഞ്ഞു​കൊ​ടു​ക്കു​ക​യും ചെയ്‌തു. സ്വന്തം കാര്യങ്ങൾ എങ്ങനെ ചെയ്യണ​മെ​ന്നും മൃഗങ്ങ​ളെ​യും ഭൂമി​യെ​യും എങ്ങനെ പരിപാ​ലി​ക്ക​ണ​മെ​ന്നും ആദാം പഠിച്ചു. (ഉൽപ. 2:15-17, 19, 20) സ്‌പർശി​ക്കാ​നും കാണാ​നും കേൾക്കാ​നും ഗന്ധം അറിയാ​നും രുചി അറിയാ​നും ഉള്ള ഇന്ദ്രി​യങ്ങൾ നൽകി​യാണ്‌ യഹോവ ആദ്യമ​നു​ഷ്യ​ജോ​ടി​കളെ സൃഷ്ടി​ച്ചത്‌. പറുദീ​സ​യെന്ന ആ ഉദ്യാ​ന​ഭ​വ​ന​ത്തി​ന്റെ സൗന്ദര്യം പൂർണ​മാ​യി നുകരാ​നും അതിൽ ഉണ്ടാകു​ന്ന​തെ​ല്ലാം ആസ്വദി​ക്കാ​നും അവർക്കു കഴിയു​മാ​യി​രു​ന്നു. സംതൃ​പ്‌തി നൽകുന്ന ജോലി ചെയ്യാ​നും അതു പൂർത്തി​യാ​ക്കു​ന്ന​തി​ന്റെ സന്തോഷം ആസ്വദി​ക്കാ​നും പുതി​യ​പു​തിയ കാര്യങ്ങൾ കണ്ടെത്താ​നും ഉള്ള സാധ്യ​തകൾ അവരുടെ മുന്നിൽ എന്നും തുറന്നു​കി​ട​ന്നി​രു​ന്നു.

7 ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​ത്തിൽ മറ്റ്‌ എന്തുകൂ​ടെ​യു​ണ്ടാ​യി​രു​ന്നു? പൂർണ​ത​യുള്ള കുട്ടി​കളെ ജനിപ്പി​ക്കാ​നുള്ള പ്രാപ്‌തി​യോ​ടെ​യാണ്‌ യഹോവ ആദാമി​നെ​യും ഹവ്വയെ​യും സൃഷ്ടി​ച്ചത്‌. ആ കുട്ടികൾ വളർന്നു​വ​ലു​താ​യി അവർക്കും കുട്ടികൾ ഉണ്ടാക​ണ​മെ​ന്നും അങ്ങനെ ഭൂമി മനുഷ്യ​രെ​ക്കൊണ്ട്‌ നിറയ​ണ​മെ​ന്നും ദൈവം ഉദ്ദേശി​ച്ചു. ആദ്യമ​നു​ഷ്യ​മ​ക്ക​ളായ ആദാമി​നെ​യും ഹവ്വയെ​യും താൻ സ്‌നേ​ഹി​ച്ച​തു​പോ​ലെ, അവരും തുടർന്നു​വ​രുന്ന എല്ലാ മാതാ​പി​താ​ക്ക​ളും സ്വന്തം മക്കളെ സ്‌നേ​ഹി​ക്ക​ണ​മെന്ന്‌ യഹോവ ആഗ്രഹി​ച്ചു. എല്ലാ പ്രകൃ​തി​വി​ഭ​വ​ങ്ങ​ളും ആസ്വദിച്ച്‌ അവർക്ക്‌ ഈ ഭൂമി​യിൽ എക്കാല​വും ജീവി​ക്കാൻ കഴിയു​മാ​യി​രു​ന്നു.—സങ്കീ. 115:16.

എവി​ടെ​യാ​ണു താളം തെറ്റി​യത്‌?

8. ഉൽപത്തി 2:16, 17-ൽ കാണുന്ന നിയമം എന്തിനു​വേ​ണ്ടി​യാ​ണു കൊടു​ത്തത്‌?

8 തുടക്ക​ത്തിൽ കാര്യങ്ങൾ നീങ്ങി​യതു ദൈവം ഉദ്ദേശി​ച്ച​തു​പോ​ലെ​യാ​യി​രു​ന്നില്ല. എന്താണു സംഭവി​ച്ചത്‌? ആദാമും ഹവ്വയും അവരുടെ സ്വാത​ന്ത്ര്യ​ത്തി​ന്റെ അതിർവ​ര​മ്പു​കൾ തിരി​ച്ച​റി​യു​ന്ന​തി​നു​വേണ്ടി യഹോവ അവർക്കു ലളിത​മായ ഒരു നിയമം കൊടു​ത്തു. യഹോവ പറഞ്ഞു: “തോട്ട​ത്തി​ലെ എല്ലാ മരങ്ങളിൽനി​ന്നും തൃപ്‌തി​യാ​കു​വോ​ളം നിനക്കു തിന്നാം. എന്നാൽ ശരി​തെ​റ്റു​ക​ളെ​ക്കു​റി​ച്ചുള്ള അറിവി​ന്റെ മരത്തിൽനിന്ന്‌ തിന്നരുത്‌, അതിൽനിന്ന്‌ തിന്നുന്ന ദിവസം നീ നിശ്ചയ​മാ​യും മരിക്കും.” (ഉൽപ. 2:16, 17) ഈ നിയമം മനസ്സി​ലാ​ക്കാൻ ആദാമി​നും ഹവ്വയ്‌ക്കും ബുദ്ധി​മു​ട്ടി​ല്ലാ​യി​രു​ന്നു, അത്‌ അനുസ​രി​ക്കു​ന്ന​തും പ്രയാ​സ​മുള്ള കാര്യ​മ​ല്ലാ​യി​രു​ന്നു. യഥാർഥ​ത്തിൽ, അവർക്കു കഴിക്കാ​നാ​കു​ന്ന​തി​ലും അധികം ആഹാരം അവിടെ ലഭ്യമാ​യി​രു​ന്നു.

9, 10. (എ) സാത്താൻ യഹോ​വ​യ്‌ക്കെ​തി​രെ എന്ത്‌ ആരോ​പ​ണ​മാണ്‌ ഉന്നയി​ച്ചത്‌? (ബി) ആദാമി​ന്റെ​യും ഹവ്വയു​ടെ​യും തീരു​മാ​നം എന്തായി​രു​ന്നു? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

9 സാത്താൻ ഒരു സർപ്പത്തെ ഉപയോ​ഗിച്ച്‌, പിതാ​വായ യഹോ​വ​യോട്‌ അനുസ​ര​ണ​ക്കേടു കാണി​ക്കാൻ ഹവ്വയെ പ്രലോ​ഭി​പ്പി​ച്ചു. (ഉൽപത്തി 3:1-5 വായി​ക്കുക; വെളി. 12:9) ദൈവ​ത്തി​ന്റെ മക്കളായ മനുഷ്യർക്കു “തോട്ട​ത്തി​ലെ എല്ലാ മരങ്ങളിൽനി​ന്നും” തിന്നാൻ അനുവാ​ദ​മി​ല്ലെന്ന വസ്‌തു​തയെ സാത്താൻ ഒരു വിഷയ​മാ​ക്കി. ഒരർഥ​ത്തിൽ സാത്താൻ ഇങ്ങനെ പറയു​ക​യാ​യി​രു​ന്നു: ‘ഇഷ്ടമു​ള്ള​തൊ​ക്കെ ചെയ്യാൻ നിങ്ങൾക്കു പറ്റില്ല എന്നാണോ പറഞ്ഞു​വ​രു​ന്നത്‌?’ അവൻ കല്ലുവെച്ച ഒരു നുണയും പറഞ്ഞു: “നിങ്ങൾ മരിക്കില്ല, ഉറപ്പ്‌!” പിന്നെ സാത്താൻ ഇങ്ങനെ പറഞ്ഞു: ‘അതിൽനിന്ന്‌ തിന്നുന്ന ആ ദിവസം​തന്നെ നിങ്ങളു​ടെ കണ്ണുകൾ തുറക്കു​മെന്നു ദൈവ​ത്തിന്‌ അറിയാം.’ സാത്താൻ ഉദ്ദേശി​ച്ചത്‌ ഇതാണ്‌: ‘ആ പഴം നിങ്ങളെ അറിവു​ള്ള​വ​രാ​ക്കു​മെന്ന്‌ യഹോ​വ​യ്‌ക്ക്‌ അറിയാം; അതു​കൊ​ണ്ടാണ്‌ അതു കഴിക്ക​രു​തെന്ന്‌ യഹോവ പറഞ്ഞത്‌.’ യഹോവ പറയു​ന്നത്‌ അനുസ​രി​ക്കേ​ണ്ട​തി​ല്ലെന്നു ഹവ്വയെ ബോധ്യ​പ്പെ​ടു​ത്താ​നാ​യി​രു​ന്നു സാത്താന്റെ ശ്രമം. ഒരിക്ക​ലും നടക്കി​ല്ലാത്ത ഒരു ഉറപ്പും സാത്താൻ കൊടു​ത്തു: ‘നിങ്ങൾ ശരിയും തെറ്റും അറിയു​ന്ന​വ​രാ​യി ദൈവ​ത്തെ​പ്പോ​ലെ​യാ​കും.’

10 ആദാമും ഹവ്വയും ഒരു തീരു​മാ​ന​മെ​ടു​ക്ക​ണ​മാ​യി​രു​ന്നു. യഹോ​വയെ അനുസ​രി​ക്ക​ണോ സർപ്പം പറഞ്ഞതു കേൾക്ക​ണോ? ദൈവ​ത്തോട്‌ അനുസ​ര​ണ​ക്കേടു കാണി​ക്കാ​നാ​യി​രു​ന്നു അവരുടെ തീരു​മാ​നം. അങ്ങനെ അവർ സാത്താന്റെ ധിക്കാ​ര​ത്തിൽ പങ്കു​ചേർന്നു. അവർ പിതാ​വെന്ന സ്ഥാനത്തു​നിന്ന്‌ യഹോ​വയെ തള്ളിക്ക​ള​യു​ക​യും ദൈവ​ത്തി​ന്റെ ഭരണം നൽകിയ സംരക്ഷ​ണ​ത്ത​ണ​ലിൽനിന്ന്‌ അകന്നു​മാ​റു​ക​യും ചെയ്‌തു.—ഉൽപ. 3:6-13.

11. യഹോവ ധിക്കാരം വെച്ചു​പൊ​റു​പ്പി​ക്കാ​ത്തത്‌ എന്തു​കൊണ്ട്‌?

11 യഹോ​വ​യോട്‌ അനുസ​ര​ണ​ക്കേടു കാണി​ച്ചു​കൊണ്ട്‌ ആദാമും ഹവ്വയും പൂർണത നഷ്ടപ്പെ​ടു​ത്തി. അവരുടെ ധിക്കാരം യഹോ​വ​യിൽനിന്ന്‌ അവരെ അകറ്റി. കാരണം ‘ദോഷത്തെ നോക്കാൻ യഹോ​വ​യ്‌ക്കാ​കില്ല. അത്ര വിശു​ദ്ധ​മാണ്‌ യഹോ​വ​യു​ടെ കണ്ണുകൾ.’ അതെ, യഹോ​വ​യ്‌ക്കു ‘ദുഷ്ടത അസഹ്യ​മാണ്‌.’ (ഹബ. 1:13) അവരുടെ ധിക്കാരം യഹോവ അനുവ​ദി​ച്ചു​കൊ​ടു​ത്തി​രു​ന്നെ​ങ്കിൽ സ്വർഗ​ത്തി​ലും ഭൂമി​യി​ലും ഉള്ള എല്ലാ ജീവജാ​ല​ങ്ങ​ളെ​യും അതു മോശ​മാ​യി ബാധി​ച്ചേനേ. അതിലും പ്രധാ​ന​മാ​യി, ഏദെനി​ലെ പാപം യഹോവ കണ്ടി​ല്ലെ​ന്നു​വെ​ച്ചി​രു​ന്നെ​ങ്കിൽ യഹോ​വ​യു​ടെ വാക്കു വിശ്വ​സി​ക്കാ​നാ​കു​മോ എന്നൊരു ചോദ്യം ഉയർന്നു​വ​രു​മാ​യി​രു​ന്നു. എന്നാൽ തന്റെ നിലവാ​ര​ങ്ങ​ളോട്‌ എന്നും വിശ്വ​സ്‌തത പാലി​ക്കു​ന്ന​വ​നാണ്‌ യഹോവ, ഒരിക്ക​ലും യഹോവ അവ ലംഘി​ക്കില്ല. (സങ്കീ. 119:142) അതു​കൊണ്ട്‌ ആദാമി​നും ഹവ്വയ്‌ക്കും കിട്ടിയ, തീരു​മാ​ന​മെ​ടു​ക്കാ​നുള്ള സ്വാത​ന്ത്ര്യം ദൈവ​നി​യ​മങ്ങൾ ലംഘി​ക്കാ​നുള്ള സ്വാത​ന്ത്ര്യ​മ​ല്ലാ​യി​രു​ന്നു. ദൈവ​ത്തോ​ടു ധിക്കാരം കാണി​ച്ച​തി​ന്റെ ഫലമായി അവർ മരിച്ചു, അവരെ എടുത്ത പൊടി​യിൽ അവർ തിരികെ ചേർന്നു.—ഉൽപ. 3:19.

12. ആദാമി​ന്റെ മക്കൾക്ക്‌ എന്തു സംഭവി​ച്ചു?

12 ആ പഴം കഴിച്ചു​കൊണ്ട്‌ ആദാമും ഹവ്വയും ദൈവ​കു​ടും​ബ​ത്തി​ന്റെ ഭാഗമാ​യി തുടരാ​നുള്ള പദവി നഷ്ടപ്പെ​ടു​ത്തി. അങ്ങനെ ദൈവം അവരെ ഏദെൻ തോട്ട​ത്തിൽനിന്ന്‌ പുറത്താ​ക്കി. പിന്നീട്‌ ഒരിക്ക​ലും അവർക്ക്‌ അവി​ടേക്കു തിരി​ച്ചു​പോ​കാൻ കഴിയു​മാ​യി​രു​ന്നില്ല. (ഉൽപ. 3:23, 24) അങ്ങനെ അവരുടെ തെറ്റായ തീരു​മാ​ന​ത്തി​ന്റെ ഫലം അവർ അനുഭ​വി​ക്കാൻ യഹോവ ഇടയാക്കി. (ആവർത്തനം 32:4, 5 വായി​ക്കുക.) അപൂർണ​രാ​യി​ത്തീർന്ന മനുഷ്യർക്കു ദൈവ​ത്തി​ന്റെ ഗുണങ്ങൾ പൂർണ​മാ​യി പ്രതി​ഫ​ലി​പ്പി​ക്കാൻ കഴിയു​മാ​യി​രു​ന്നില്ല. ആദാം തനിക്കു ലഭിക്കു​മാ​യി​രുന്ന ശോഭ​ന​മായ ഒരു ഭാവി നഷ്ടപ്പെ​ടു​ത്തി​യെന്നു മാത്രമല്ല, മക്കൾക്ക്‌ അപൂർണ​ത​യും പാപവും മരണവും കൈമാ​റി​ക്കൊ​ടു​ക്കു​ക​യും ചെയ്‌തു. (റോമ. 5:12) നിത്യ​മാ​യി ജീവി​ക്കാ​നുള്ള പ്രത്യാശ ആദാം തന്റെ സന്തതി​ക​ളിൽനിന്ന്‌ തട്ടി​ത്തെ​റി​പ്പി​ച്ചു. പൂർണ​ത​യുള്ള ഒരു കുട്ടിക്കു ജന്മം കൊടു​ക്കാ​നുള്ള പ്രാപ്‌തി ആദാമി​നും ഹവ്വയ്‌ക്കും നഷ്ടമായി. അവരുടെ മക്കൾക്കും അതിനു കഴിയു​മാ​യി​രു​ന്നില്ല. ആദാമി​നെ​യും ഹവ്വയെ​യും യഹോ​വ​യിൽനിന്ന്‌ അകറ്റിയ പിശാ​ചായ സാത്താൻ ഇന്നോളം മനുഷ്യ​രെ വഴി​തെ​റ്റി​ക്കു​ന്ന​തിൽ തുടർന്നി​രി​ക്കു​ന്നു.—യോഹ. 8:44.

മോച​ന​വില ഒരു വിടവ്‌ നികത്തു​ന്നു

13. മനുഷ്യർക്ക്‌ എന്തിനുള്ള അവസരം ലഭിക്ക​ണ​മെ​ന്നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌?

13 ആദാമും ഹവ്വയും ധിക്കാരം കാണി​ച്ചെ​ങ്കി​ലും മനുഷ്യ​രോ​ടുള്ള ദൈവ​ത്തി​ന്റെ സ്‌നേഹം നിലച്ചു​പോ​യില്ല. മനുഷ്യർക്കു താനു​മാ​യി ഒരു നല്ല ബന്ധമു​ണ്ടാ​യി​രി​ക്ക​ണ​മെന്നു ദൈവം ആഗ്രഹി​ക്കു​ന്നു. ആരും മരിച്ചു​പോ​കാൻ യഹോവ ഇഷ്ടപ്പെ​ടു​ന്നില്ല. (2 പത്രോ. 3:9) അതു​കൊണ്ട്‌ ഏദെനി​ലെ സംഭവം കഴിഞ്ഞ്‌ ഉടനടി, താനു​മാ​യുള്ള സൗഹൃദം പുനഃ​സ്ഥാ​പി​ക്കാൻ മനുഷ്യ​രെ സഹായി​ക്കു​ന്ന​തി​നു​വേണ്ട ക്രമീ​ക​ര​ണങ്ങൾ ദൈവം ചെയ്‌തു. തന്റെ നീതി​യുള്ള നിലവാ​ര​ങ്ങ​ളിൽ വിട്ടു​വീഴ്‌ച വരുത്താ​തെ​തന്നെ ഇതു ചെയ്യാൻ യഹോ​വ​യ്‌ക്കു കഴിഞ്ഞത്‌ എങ്ങനെ​യാണ്‌?

14. (എ) യോഹ​ന്നാൻ 3:16 അനുസ​രിച്ച്‌ മനുഷ്യർക്കു​വേണ്ടി ദൈവം എന്തു ക്രമീ​ക​ര​ണ​മാ​ണു ചെയ്‌തത്‌? (ബി) ഏതു ചോദ്യ​ത്തി​നുള്ള ഉത്തരം കണ്ടെത്താൻ നമുക്കു താത്‌പ​ര്യ​ക്കാ​രെ സഹായി​ക്കാം?

14 യോഹ​ന്നാൻ 3:16 വായി​ക്കുക. സ്‌മാ​ര​കാ​ച​ര​ണ​ത്തി​നു നമ്മൾ ക്ഷണിക്കുന്ന പലർക്കും ഈ വാക്യം അറിയാ​മാ​യി​രി​ക്കും. പക്ഷേ ചോദ്യം ഇതാണ്‌: എങ്ങനെ​യാ​ണു യേശു​വി​ന്റെ ബലി നിത്യ​ജീ​വൻ നേടി​ത്ത​രു​ന്നത്‌? ആ സുപ്ര​ധാ​ന​ചോ​ദ്യ​ത്തി​നുള്ള ഉത്തരം കണ്ടെത്താൻ സത്യാ​ന്വേ​ഷി​കളെ സഹായി​ക്കാ​നുള്ള അവസരങ്ങൾ നമുക്കുണ്ട്‌. സ്‌മാ​ര​കാ​ച​ര​ണ​ത്തി​നു മുമ്പുള്ള പ്രചാ​ര​ണ​പ​രി​പാ​ടി​യി​ലൂ​ടെ​യും സ്‌മാ​ര​കാ​ച​ര​ണ​ത്തി​ലൂ​ടെ​യും അതിനു കൂടി​വ​രു​ന്ന​വർക്കു നമ്മൾ നടത്തുന്ന മടക്കസ​ന്ദർശ​ന​ങ്ങ​ളി​ലൂ​ടെ​യും അവർക്ക്‌ അതിനുള്ള ഉത്തരം ലഭിക്കും. മോച​ന​വി​ല​യെന്ന ക്രമീ​ക​രണം എങ്ങനെ​യാണ്‌ യഹോ​വ​യു​ടെ സ്‌നേ​ഹ​വും ജ്ഞാനവും വിളി​ച്ചോ​തു​ന്ന​തെന്നു കൂടു​തൽക്കൂ​ടു​തൽ വ്യക്തമാ​കു​മ്പോൾ അവരിൽ മതിപ്പു​ള​വാ​കും. മോച​ന​വി​ല​യു​ടെ ഏതൊക്കെ സവി​ശേ​ഷ​തകൾ നമുക്ക്‌ എടുത്തു​കാ​ണി​ക്കാ​നാ​കും?

15. യേശു എന്ന മനുഷ്യൻ ആദാം എന്ന മനുഷ്യ​നിൽനിന്ന്‌ വ്യത്യ​സ്‌ത​നാ​യി​രു​ന്നത്‌ എങ്ങനെ?

15 മോച​ന​വില പ്രദാനം ചെയ്യാൻ യഹോവ പൂർണ​ത​യുള്ള ഒരു മനുഷ്യ​നെ നൽകി. ആ മനുഷ്യൻ യഹോ​വ​യോ​ടു വിശ്വ​സ്‌ത​നാ​യി നിൽക്ക​ണ​മാ​യി​രു​ന്നു; പ്രത്യാശ നഷ്ടപ്പെട്ട മനുഷ്യർക്കു​വേണ്ടി സ്വന്തം ജീവൻ കൊടു​ക്കാൻ മനസ്സു കാണി​ക്ക​ണ​മാ​യി​രു​ന്നു. (റോമ. 5:17-19) യഹോവ ചെയ്‌തത്‌ ഇതാണ്‌: ആദ്യസൃ​ഷ്ടി​യായ യേശു​വി​ന്റെ ജീവൻ സ്വർഗ​ത്തിൽനിന്ന്‌ ഭൂമി​യി​ലേക്കു മാറ്റി. (യോഹ. 1:14) യേശു അങ്ങനെ പൂർണ​ത​യുള്ള ഒരു മനുഷ്യ​നാ​യി, ആദാം എങ്ങനെ​യാ​യി​രു​ന്നോ അങ്ങനെ​തന്നെ. എന്നാൽ യേശു ജീവിച്ച വിധം വ്യത്യ​സ്‌ത​മാ​യി​രു​ന്നു. ഒരു പൂർണ​മ​നു​ഷ്യ​നിൽനിന്ന്‌ യഹോവ പ്രതീ​ക്ഷി​ക്കുന്ന നിലവാ​ര​ത്തി​നു ചേർച്ച​യിൽ യേശു ജീവിച്ചു. അങ്ങേയറ്റം കഠിന​മായ പരി​ശോ​ധ​ന​ക​ളിൽപ്പോ​ലും യേശു പാപം ചെയ്യു​ക​യോ ദൈവ​ത്തി​ന്റെ ഏതെങ്കി​ലും നിയമം ലംഘി​ക്കു​ക​യോ ചെയ്‌തില്ല.

16. മോച​ന​വില അമൂല്യ​മായ ഒരു സമ്മാന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

16 പൂർണ​മ​നു​ഷ്യ​നായ യേശു​വി​നു മറ്റു മനുഷ്യർക്കു​വേണ്ടി മരിച്ചു​കൊണ്ട്‌ അവരെ പാപത്തിൽനി​ന്നും മരണത്തിൽനി​ന്നും രക്ഷിക്കാൻ കഴിയു​മാ​യി​രു​ന്നു. ആദാം എങ്ങനെ​യാ​യി​രി​ക്കാ​നാ​ണോ ദൈവം ഉദ്ദേശി​ച്ചത്‌ അതെല്ലാ​മാ​യി​രു​ന്നു യേശു. ദൈവ​ത്തോ​ടു തികഞ്ഞ വിശ്വ​സ്‌ത​ത​യും അനുസ​ര​ണ​വും ഉള്ള ഒരു പൂർണ​മ​നു​ഷ്യ​നാ​യി യേശു ജീവിച്ചു. (1 തിമൊ. 2:6) മോച​ന​വില നൽകി​യ​തി​ലൂ​ടെ യേശു “അനേകർക്ക്‌”—പുരു​ഷ​ന്മാർക്കും സ്‌ത്രീ​കൾക്കും കുട്ടി​കൾക്കും—നിത്യ​ജീ​വ​നി​ലേക്കു വഴി തുറന്നു​കൊ​ടു​ത്തു. (മത്താ. 20:28) ദൈവ​ത്തി​ന്റെ ഉദ്ദേശ്യം നടപ്പാ​ക്കു​ന്ന​തി​നുള്ള ഒരു താക്കോ​ലാ​ണു മോച​ന​വി​ല​യെന്ന ക്രമീ​ക​രണം. (2 കൊരി. 1:19, 20) വിശ്വ​സ്‌ത​രായ എല്ലാ മനുഷ്യർക്കും അതു നിത്യം ജീവി​ക്കാ​നുള്ള പ്രത്യാശ തുറന്നു​കൊ​ടു​ക്കു​ന്നു.

നമുക്കു തിരി​ച്ചു​വ​രാ​നുള്ള വാതിൽ യഹോവ തുറന്നു​ത​ന്നു

17. മോച​ന​വില എന്തു സാധ്യ​മാ​ക്കു​ന്നു?

17 തനിക്കു​തന്നെ വലിയ നഷ്ടം വരുത്തി​വെ​ച്ചു​കൊ​ണ്ടാണ്‌ യഹോവ മോച​ന​വില നൽകി​യത്‌. (1 പത്രോ. 1:19) മനുഷ്യർക്കു വളരെ വില കല്‌പി​ക്കു​ന്ന​തു​കൊണ്ട്‌, ഏകജാ​ത​നായ മകനെ നമുക്കു​വേണ്ടി മരിക്കാ​നാ​യി വിട്ടു​ത​രാൻ യഹോ​വ​യ്‌ക്കു മനസ്സാ​യി​രു​ന്നു. (1 യോഹ. 4:9, 10) ഒരർഥ​ത്തിൽ യേശു നമ്മുടെ ആദ്യപി​താ​വായ ആദാമി​ന്റെ സ്ഥാനത്ത്‌ വന്നു. (1 കൊരി. 15:45) അതുവഴി യേശു നമുക്കു ജീവൻ തിരികെ തരുന്ന​തി​ലും അധികം ചെയ്‌തു. ദൈവ​ത്തി​ന്റെ കുടും​ബ​ത്തി​ലേക്കു മടങ്ങി​ച്ചെ​ല്ലാ​നുള്ള അവസര​മാ​ണു യേശു തന്നത്‌. യേശു​വി​ന്റെ മോച​ന​വി​ല​യു​ടെ അടിസ്ഥാ​ന​ത്തിൽ, യഹോ​വ​യ്‌ക്കു സ്വന്തം നീതി​നി​ല​വാ​ര​ങ്ങ​ളിൽ വിട്ടു​വീഴ്‌ച ചെയ്യാ​തെ​തന്നെ മനുഷ്യ​രെ തന്റെ കുടും​ബ​ത്തി​ലേക്കു തിരികെ സ്വീക​രി​ക്കാൻ കഴിയും. വിശ്വ​സ്‌ത​രായ എല്ലാ മനുഷ്യ​രും പൂർണ​രാ​യി​ത്തീ​രുന്ന ആ സമയ​ത്തെ​ക്കു​റിച്ച്‌ ഒന്നു ചിന്തി​ക്കുക. സ്വർഗ​ത്തി​ലു​ള്ള​വ​രും ഭൂമി​യി​ലു​ള്ള​വ​രും ആയ ദൈവ​കു​ടും​ബ​ത്തി​ലെ എല്ലാവ​രും അന്നു തികഞ്ഞ ഐക്യ​ത്തി​ലാ​യി​രി​ക്കും. എല്ലാ അർഥത്തി​ലും നമ്മൾ ദൈവ​ത്തി​ന്റെ മക്കളാ​യി​രി​ക്കുന്ന ആ കാലം എത്ര രസകര​മാ​യി​രി​ക്കും!—റോമ. 8:21.

18. എപ്പോ​ഴാണ്‌ യഹോവ ‘എല്ലാവർക്കും എല്ലാമാ​യി​ത്തീ​രു​ന്നത്‌?’

18 സാത്താന്റെ ധിക്കാരം മനുഷ്യ​രോ​ടു സ്‌നേഹം കാണി​ക്കു​ന്ന​തിൽനിന്ന്‌ യഹോ​വയെ തടഞ്ഞില്ല. അപൂർണ​രായ മനുഷ്യർക്ക്‌ യഹോ​വ​യോ​ടു വിശ്വ​സ്‌തത കാണി​ക്കു​ന്ന​തി​നും അതൊരു തടസ്സമാ​യില്ല. ദൈവ​മക്കൾ എല്ലാവ​രും പൂർണ​മാ​യും നീതി​മാ​ന്മാ​രാ​കാൻ മോച​ന​വി​ല​യെന്ന ക്രമീ​ക​ര​ണ​ത്തി​ലൂ​ടെ യഹോവ സഹായി​ക്കും. “പുത്രനെ അംഗീ​ക​രിച്ച്‌ അവനിൽ വിശ്വ​സി​ക്കുന്ന ഏതൊ​രാൾക്കും” നിത്യ​ജീ​വൻ കിട്ടുന്ന ആ സമയം ഒന്നു ഭാവന​യിൽ കണ്ടു​നോ​ക്കുക. (യോഹ. 6:40) സ്‌നേ​ഹ​വാ​നും ജ്ഞാനി​യും ആയ യഹോവ മാനവ​കു​ടും​ബത്തെ പൂർണ​ത​യി​ലേക്കു കൊണ്ടു​വ​രും. അങ്ങനെ ദൈവം ആരംഭ​ത്തിൽ ഉദ്ദേശി​ച്ചി​രു​ന്നത്‌ എന്താണോ അതു നടപ്പാ​കും. അന്നു നമ്മുടെ പിതാ​വായ യഹോവ ‘എല്ലാവർക്കും എല്ലാമാ​യി​ത്തീ​രും.’—1 കൊരി. 15:28.

19. (എ) മോച​ന​വി​ല​യോ​ടുള്ള നന്ദി എന്തു ചെയ്യാൻ നമ്മളെ പ്രേരി​പ്പി​ക്കണം? (“അർഹത​യു​ള്ള​വരെ അന്വേ​ഷി​ക്കു​ന്ന​തിൽ നമുക്കു തുടരാം” എന്ന ചതുരം കാണുക.) (ബി) മോച​ന​വി​ല​യു​ടെ ഏതു വശം നമ്മൾ അടുത്ത ലേഖന​ത്തിൽ പഠിക്കും?

19 അമൂല്യ​മായ ഈ സമ്മാന​ത്തിൽനിന്ന്‌ പ്രയോ​ജനം നേടാൻ എല്ലാവർക്കും കഴിയു​മെന്നു മറ്റുള്ള​വർക്കു പഠിപ്പി​ച്ചു​കൊ​ടു​ക്കാൻ മോച​ന​വി​ല​യോ​ടുള്ള നന്ദി നമ്മളെ പ്രേരി​പ്പി​ക്കട്ടെ! മോച​ന​വി​ല​യെന്ന സ്‌നേ​ഹ​സ​മ്മാ​ന​ത്തി​ലൂ​ടെ​യാ​ണു സകല മനുഷ്യർക്കും യഹോവ നിത്യം ജീവി​ക്കാ​നുള്ള അവസരം നൽകു​ന്ന​തെന്ന്‌ ആളുകളെ അറിയി​ക്കാൻ നമ്മൾ കഴിവി​ന്റെ പരമാ​വധി ചെയ്യണം. എന്നാൽ മോച​ന​വി​ല​യു​ടെ പ്രയോ​ജ​നങ്ങൾ ഇതിൽ മാത്രം ഒതുങ്ങു​ന്നില്ല. ഏദെൻ തോട്ട​ത്തിൽവെച്ച്‌ സാത്താൻ ഉന്നയിച്ച ആരോ​പ​ണ​ങ്ങൾക്കു യേശു​വി​ന്റെ ബലി ഉത്തരം കൊടു​ക്കു​ന്നത്‌ എങ്ങനെ​യെന്ന്‌ അടുത്ത ലേഖന​ത്തിൽ നമ്മൾ പഠിക്കും.

യഹോവയുടെ സാക്ഷിയായ ഒരാൾ സ്‌മാരകക്ഷണക്കത്ത്‌ കൊടുക്കുന്നു

അർഹതയുള്ളവരെ അന്വേ​ഷി​ക്കു​ന്ന​തിൽ നമുക്കു തുടരാം

നമ്മൾ അച്ചടി​ക്കു​ന്ന​തിൽവെച്ച്‌ ഏറ്റവും അധികം വിതരണം ചെയ്യ​പ്പെ​ടുന്ന പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ ഒന്നാണു സ്‌മാ​ര​ക​ക്ഷ​ണ​ക്കത്ത്‌. കഴിഞ്ഞ വർഷം 530-ലധികം ഭാഷക​ളി​ലാ​യി ഏകദേശം 44 കോടി ക്ഷണക്കത്തു​ക​ളാ​ണു നമ്മൾ അച്ചടി​ച്ചത്‌. ഈ വർഷത്തെ ക്ഷണക്കത്തി​ന്റെ കോപ്പി​കൾ ഇനിയും നിങ്ങളു​ടെ കൈവ​ശ​മു​ണ്ടോ? അവ പെട്ടെന്നു കൊടു​ത്തു​തീർക്കുക. അതി​ലൊന്ന്‌ എത്തി​ച്ചേ​രു​ന്നതു സ്‌മാ​ര​കാ​ച​ര​ണ​ത്തി​നു ഹാജരാ​കാൻ അർഹത​യുള്ള ഒരാളു​ടെ പക്കലാ​യി​രി​ക്കു​മോ? ആർക്ക്‌ അറിയാം!—മത്താ. 10:11.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക