ആമുഖം
ദൈവത്തിനു നിങ്ങളെക്കുറിച്ച് ചിന്തയുണ്ടോ?
ദുരന്തങ്ങൾ സംഭവിക്കുമ്പോൾ, ആളുകൾ ദുരിതം അനുഭവിച്ച് മരിക്കുമ്പോൾ, ‘ദൈവം ഇതൊന്നും കാണുന്നില്ലേ, ദൈവത്തിന് ഒരു ചിന്തയുമില്ലേ’ എന്ന് നമ്മൾ ചിന്തിച്ചേക്കാം. ബൈബിൾ പറയുന്നു:
“യഹോവയുടെ കണ്ണു നീതിമാന്മാരുടെ മേലുണ്ട്; ദൈവത്തിന്റെ ചെവി അവരുടെ ഉള്ളുരുകിയുള്ള പ്രാർഥനകൾ ശ്രദ്ധിക്കുന്നു. അതേസമയം, യഹോവ മോശമായതു ചെയ്യുന്നവർക്കെതിരാണ്.”—1 പത്രോസ് 3:12.
ഈ ലക്കം വീക്ഷാഗോപുരം ദൈവം നമ്മളെ എങ്ങനെ സഹായിക്കുന്നെന്നും സകല ദുരിതങ്ങളും അവസാനിപ്പിക്കാൻ എന്തു ചെയ്യുന്നെന്നും വിവരിക്കുന്നു.