ഭവന ബൈബിളദ്ധ്യയനങ്ങൾ തയ്യാറായി നടത്തൽ
1 യേശു തന്റെ അനുഗാമികളോട് സുവാർത്ത പ്രസംഗിക്കുന്നതിനും “ശിഷ്യരെ ഉളവാക്കുന്നതിനും” ആജ്ഞാപിച്ചു. (മത്താ. 24:14; 28:19, 20) ഭവന ബൈബിളദ്ധ്യയനങ്ങൾ നടത്തുന്നത് ശിഷ്യരെ ഉളവാക്കുന്നതിനുളള വളരെ ഫലപ്രദമായ ഒരു മാർഗ്ഗമാണ്. ഈ പ്രധാനപ്പെട്ട വേല നമ്മുടെ ആരാധനയുടെ ഭാഗമാകയാൽ നാം ഭവന ബൈബിളദ്ധ്യയനങ്ങൾ തയ്യാറായി നടത്തുമ്പോൾ നമ്മുടെ കഴിവിന്റെ പരമാവധി ചെയ്യുന്നതിന് നാം കഠിനശ്രമം ചെയ്യണം.
2 അദ്ധ്യയനത്തിനുവേണ്ടി തയ്യാറാകൽ: ഒരു ഭവന ബൈബിളദ്ധ്യയനം നടത്തുന്നതിനുവേണ്ടി തയ്യാറാകുന്നതിൽ കേവലം പാഠം വായിക്കുന്നതിനേക്കാളും പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകൾ നോക്കുന്നതിനേക്കാളും അധികം ഉൾപ്പെട്ടിരിക്കുന്നു. നമ്മുടെ ബൈബിൾ വിദ്യാർത്ഥിയുടെ ഹൃദയത്തിൽ എത്തിച്ചേരുന്നതിന് അയാളെ പ്രേരിപ്പിക്കുന്ന വിധത്തിൽ നാം വിഷയം അവതരിപ്പിക്കേണ്ടയാവശ്യം ഉണ്ട്.
3 ഒന്നാമത്, നമുക്കുതന്നെ വിഷയത്തിന്റെ ഒരു വ്യക്തമായ ഗ്രാഹ്യം ഉണ്ടായിരിക്കണം. എല്ലാ തിരുവെഴുത്തുകളും ഖണ്ഡികകൾക്കും ബൈബിൾ വിദ്യാർത്ഥിക്കും ബാധകമാകുന്നതെങ്ങനെ എന്ന് നാം അറിയേണ്ടയാവശ്യമുണ്ട്. മുഖ്യ വാക്കുകളുടെയും പദസഞ്ചയങ്ങളുടെയും അടിയിൽ വരക്കുന്നത് ഓർമ്മിക്കുന്നതിന് നമ്മെ സഹായിക്കുന്നു. നാം പാഠത്തിന്റെ മുഖ്യ ആശയങ്ങൾ വേർതിരിച്ചെടുക്കുകയും അവ വിദ്യാർത്ഥിയെ ധരിപ്പിക്കുന്നതെങ്ങനെയെന്ന് ചിന്തിക്കുകയും ചെയ്യേണ്ടയാവശ്യമുണ്ട്. കൂടാതെ, വിദ്യാർത്ഥിയുടെ നിലവാരത്തിലുളള തിരുവെഴുത്തു പരിജ്ഞാനം, ചില കാര്യങ്ങൾ അംഗീകരിക്കുന്നതിൽ അയാൾക്ക് പ്രശ്നങ്ങൾ ഉണ്ടായിരുന്ന വശങ്ങൾ, അയാളുടെ ക്രിസ്തീയ വ്യക്തിത്വം അഭിവൃദ്ധിപ്പെടുത്തേണ്ട ആവശ്യമുണ്ടായിരുന്ന മണ്ഡലങ്ങൾ മുതലായവ പരിഗണിക്കണം. നമുക്ക് ഇപ്രകാരം ചോദിക്കാൻ കഴിയും: ‘പാഠത്തിന്റെ വിഷയവും തിരുവെഴുത്തുകളും അയാൾ പുരോഗതിപ്രാപിക്കത്തക്കവണ്ണം എങ്ങനെ ഉപയോഗിക്കാം?’ ചിലപ്പോൾ കൂടുതലായ ഗവേഷണം ആവശ്യമായിരുന്നേക്കാം. വിദ്യാർത്ഥി യഥാർത്ഥത്തിൽ പ്രയോജനമനുഭവിക്കണമെങ്കിൽ ശ്രദ്ധാപൂർവം തയ്യാറാകേണ്ട ആവശ്യമുണ്ട്.
4 യഹോവയോടുളള പ്രാർത്ഥന ബൈബിളദ്ധ്യയനത്തിനുവേണ്ടിയുളള തയ്യാറാകലിന്റെ ഒരു പ്രധാന ഭാഗമാണ്. വ്യക്തിക്കുവേണ്ടിയും അയാളുടെ ആവശ്യങ്ങൾക്കുവേണ്ടിയും കൃത്യമായി പ്രാർത്ഥിക്കുക. അയാളുടെ ഹൃദയത്തിൽ എത്തിച്ചേരാൻ നിങ്ങളെ സഹായിക്കുന്നതിന് യഹോവയോട് അപേക്ഷിക്കുക.—1 കൊരി. 3:6.
5 അദ്ധ്യയനം നടത്തൽ: ഒരു വ്യക്തി സത്യം തന്റെ സ്വന്തമാക്കുന്നതിന് സഹായിക്കുന്നതിന് നമ്മുടെ പക്ഷത്ത് പ്രയത്നം ആവശ്യമാണ്. കേവലം സാങ്കേതികമായ ഒരു വിധത്തിൽ അദ്ധ്യയനം തീർക്കുന്നതിനാൽ വ്യക്തിയെ അറിവ് ഉൾക്കൊളളാൻ സഹായിച്ചേക്കാം, എന്നാൽ അയാൾ പഠിക്കുന്നത് അയാൾ വിശ്വസിക്കുന്നുണ്ടോ? വിഷയം വിദ്യാർത്ഥിയെ വ്യക്തിപരമായി എങ്ങനെ ബാധിക്കുന്നുവെന്നും അയാൾ പഠിച്ചതുകൊണ്ട് അയാൾ എന്തു ചെയ്യണമെന്നും കാണാൻ അയാളെ സഹായിക്കുക.—കൊലോ. 3:10.
6 പരിചിന്തിക്കപ്പെടുന്ന വിഷയത്തോട് നേരിട്ട് ബന്ധമില്ലാത്ത വിഷയങ്ങളിലേക്ക് ചർച്ച വഴുതിപ്പോകാൻ അനുവദിക്കുന്ന കെണിയെ ഒഴിവാക്കുക. അവ അദ്ധ്യയനത്തിനുശേഷമൊ മറെറാരു സമയത്തൊ എടുക്കാൻ കഴിയും. വിദ്യാർത്ഥി കേവലം പുസ്തകത്തിൽനിന്ന് വായിക്കുന്നതിനു പകരം അയാളുടെ സ്വന്തം വാചകത്തിൽ പറയിക്കുന്നതും പ്രധാനമാണ്. ഇത്, അയാൾ വിഷയം ഗ്രഹിച്ചോ ഇല്ലയോ എന്ന് മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കും.
7 ഒരു നല്ല അദ്ധ്യാപകൻ മുഖ്യ ആശയങ്ങൾ ഊന്നിപ്പറയുന്നു, ആ വിധത്തിൽ വിദ്യാർത്ഥിക്ക് അവ നഷ്ടപ്പെടുകയില്ല. യേശു കാര്യങ്ങളുടെ ഉൾക്കാമ്പിലേക്കുതന്നെ ഇറങ്ങിച്ചെന്ന ചിന്തോദ്ദീപകമായ ചോദ്യങ്ങളാൽ ഇതു ചെയ്തു. (മത്താ. 16:13-16; 17:24-27) ചോദ്യങ്ങൾ വിദ്യാർത്ഥി ഗ്രഹിച്ചോ എന്ന് നിശ്ചയപ്പെടുത്താൻ നിങ്ങളെ സഹായിക്കമാത്രമല്ല, പിന്നെയോ അയാളുടെ ഹൃദയത്തിൽ എന്താണെന്ന് വെളിപ്പെടുത്തുകയും ചെയ്യും. യേശു പറഞ്ഞതെന്തെന്ന് ചിന്തിക്കാൻ തന്റെ ശ്രോതാക്കളെ സഹായിക്കുന്നതിന് ലളിതവും സങ്കീർണ്ണമല്ലാത്തതുമായ ഉപമകളും ഉപയോഗിച്ചു.—മത്താ. 13:31-33; 24:32, 33.
8 അദ്ധ്യയനത്തിന്റെ ഒടുവിലുളള നിങ്ങളുടെ പുനരവലോകനത്തിൽ മുഖ്യ തിരുവെഴുത്തുകൾ ഉൾപ്പെടുത്തുന്നതിന് ഉറപ്പുണ്ടായിരിക്കുക. വിദ്യാർത്ഥി പഠിച്ചതു സംബന്ധിച്ച് അയാൾ എന്തു വിചാരിക്കുന്നുവെന്നുകാണാൻ നിങ്ങളെ പ്രാപ്തമാക്കുന്നതും എങ്ങനെ ബാധകമാക്കാൻ കഴിയുമെന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമായ ചോദ്യങ്ങൾ ഉപയോഗിക്കുക. നിങ്ങളുടെ അടുത്ത അദ്ധ്യയനത്തിന്റെ ആരംഭത്തിൽ ആവശ്യാനുസരണം മുഖ്യ ആശയങ്ങൾ വീണ്ടും ഹ്രസ്വമായി പുനരവലോകനം ചെയ്യുക.
9 നാം ആളുകളെ യഹോവയുടെ ദാസൻമാരായിരിക്കാൻ പരിശീലിപ്പിക്കുകയാണ്. ഇത് ഒരു പദവിയും ഒരു ഗൗരവമുളള ഉത്തരവാദിത്വവുമാണ്. നിങ്ങൾക്ക് നിങ്ങളുടെ ഭവന ബൈബിളദ്ധ്യയനങ്ങളിലെ പഠിപ്പിക്കൽഗുണം മെച്ചപ്പെടുത്താൻ കഴിയുമോ? നാം ഭവന ബൈബിളദ്ധ്യയനങ്ങൾ തയ്യാറായി നടത്തുമ്പോൾ നാം നമ്മുടെ പരമാവധി മെച്ചമായി ചെയ്യണം.—1 തിമൊ. 4:15, 16.