ചോദ്യപ്പെട്ടി
● വയൽസേവനത്തിനു വേണ്ടിയുളള യോഗങ്ങൾ നടത്തേണ്ടതെങ്ങനെയാണ്?
വയൽസേവനത്തിനുവേണ്ടിയുളള യോഗം ഒരു വ്യവസ്ഥാപിത സഭാക്രമീകരണമാണ്. അത് ക്രമീകൃതമായും മാന്യമായും നടത്തപ്പെടണം. ഹാജരാകുന്നവരുടെ മനോഭാവവും പെരുമാററവും മററു സഭായോഗങ്ങളിൽ സംബന്ധിക്കുമ്പോഴെന്നപോലെ തന്നെയായിരിക്കണം. മററുളളവർ താമസിച്ചുവരുമെന്ന് അറിവുളളപ്പോഴും യോഗം സമയത്തുതന്നെ തുടങ്ങണം. യോഗം നടത്താൻ നിയമിതനായ ആൾ ആ ദിവസം സേവനത്തിൽ ഉപയോഗിക്കാവുന്ന പ്രായോഗികമായ ചിലത് അവതരിപ്പിക്കാൻ തയ്യാറായിരിക്കണം. നമ്മുടെ രാജ്യശുശ്രൂഷ ഈ യോഗത്തിനു വേണ്ട പ്രയോജനപ്രദമായ വിവരങ്ങളും നിർദ്ദേശങ്ങളും പ്രദാനം ചെയ്യുന്നു.
ഓരോ യോഗത്തിലും ദിനവാക്യം പരിചിന്തിക്കേണ്ട ആവശ്യമില്ല. ആ ദിവസത്തെ വാക്യം പ്രത്യക്ഷത്തിൽ വയൽസേവനത്തിന് പ്രോത്‌സാഹനം നൽകുന്നതിനുളള ഒരു അടിസ്ഥാനം നൽകുന്നതാണെങ്കിൽ, അത് ചുരുക്കമായി പരിചിന്തിക്കാവുന്നതാണ്. പട്ടികപ്പെടുത്തിയിരിക്കുന്ന പൂർണ്ണസമയം വയലിൽ ചെലവഴിക്കാൻ അനുവദിക്കത്തക്കവണ്ണം ആവശ്യത്തിന് നേരത്തെ നടത്തണം. അതിന് 10 മുതൽ 15 വരെ മിനിററ് മാത്രമെ സമയമെടുക്കാവൂ. എന്നിരുന്നാലും അതിനെത്തുടർന്ന് ക്രമമായ ഒരു സഭായോഗമുണ്ടെങ്കിൽ അത് അതിലും ചുരുങ്ങിയതായിരിക്കാം. പയനിയർമാരുടെ പട്ടിക പരിഗണനയിലെടുക്കണം, എന്തുകൊണ്ടെന്നാൽ ദീർഘവും വൈകിയതുമായ വയൽസേവനയോഗങ്ങൾ ഒരു സമയപ്പട്ടികയോട് പററിനിൽക്കേണ്ടവർക്ക് ഒരു ഭാരം വരുത്തിവെച്ചേക്കാം.
ഹാജരായിരിക്കുന്ന ഓരോരുത്തനും പ്രവർത്തിക്കുന്നതിന് ഒരു നിയമിത സ്ഥലം ഉണ്ടായിരിക്കുന്നതിന് ക്രമീകരണം ചെയ്‌തിരിക്കണം. തീർച്ചയായും ചിലർ മടക്കസന്ദർശനങ്ങളിലൊ ബൈബിൾ അദ്ധ്യയനത്തിലൊ ഏർപ്പെടുന്നതിന് വ്യക്തിപരമായി ക്രമീകരണങ്ങൾ ചെയ്‌തിരിക്കും, പ്രവർത്തിക്കുന്നതിന് ഒരു പ്രദേശനിയമനം കൊടുക്കേണ്ടതുമില്ലായിരിക്കും.
ഹാജരായിരിക്കുന്ന എല്ലാവരും വയൽ കൂട്ടങ്ങളെ തിരിക്കുകയും പ്രാർത്ഥന നിർവഹിക്കുകയും ചെയ്യുന്നതുവരെ യോഗത്തിൽ മുഴുവനും ശ്രദ്ധിക്കുകയും സഹകരിക്കുകയും ചെയ്യണം. നേരത്തെതന്നെ ക്രമീകരണങ്ങൾ ചെയ്‌തിട്ടുളളവർക്ക് അത് അറിയിക്കാൻ കഴിയും. വയൽസേവനത്തിനുവേണ്ടിയുളള യോഗം ഉപസംഹരിക്കുന്നതിനു മുമ്പ്—പാർക്കുചെയ്യുന്നടത്തൊ മറേറതെങ്കിലും പൊതുസ്ഥലത്തൊ അല്ല—കൂട്ടങ്ങൾക്കും പ്രദേശങ്ങൾക്കുമുളള കൃത്യമായ നിയമനങ്ങൾ പൂർത്തിയാക്കിയിരിക്കണം. വയൽസേവനത്തിനുവേണ്ടിയുളള യോഗം പ്രാർത്ഥനയോടെ സമാപിപ്പിക്കണം. ബന്ധപ്പെട്ട എല്ലാവരും ഈ നിർദ്ദേശങ്ങളോട് പററിനിൽക്കയാണെങ്കിൽ ആ ദിവസത്തെ പ്രസംഗപ്രവർത്തനത്തിൻമേൽ യഹോവയുടെ കൂടുതലായ അനുഗ്രഹം ഉറപ്പായി പ്രതീക്ഷിക്കാം.