രാജ്യഹോളുകളെ തിരിച്ചറിയിക്കൽ
1 ഓരോ രാജ്യഹോളിനെയും “യഹോവയുടെ സാക്ഷികളുടെ രാജ്യഹോൾ” എന്ന ഉചിതമായ ഒരു സൈൻബോർഡിനാൽ വ്യക്തമായി തിരിച്ചറിയിക്കണം. ബോർഡ് ഭംഗിയുളളതും നല്ലതും നന്നായി സൂക്ഷിക്കുന്നതുമായിരിക്കണം.
2 വ്യത്യസ്തഭാഷകൾ ഉപയോഗിക്കുന്ന സഭകൾ ഒരേ രാജ്യഹോളിൽ യോഗം നടത്തുന്നിടത്ത് സാധാരണയായി ഓരോ ഭാഷയിലും ഓരോ ബോർഡ് വെക്കേണ്ടതാണ്. ഇത് നിസംശയമായി ആ ഭാഷകൾ സംസാരിക്കുന്നവർക്ക് നമ്മുടെ ആരാധനാസ്ഥലത്തെ തിരിച്ചറിയിക്കുന്നത് എളുപ്പമാക്കിത്തീർക്കുന്നു. ബന്ധപ്പെട്ട സഭകളിലെ മൂപ്പൻമാരുടെ സംഘങ്ങൾ ഒരു പ്രത്യേക രാജ്യഹോൾ ഉപയോഗിക്കുന്ന സഭകളുടെ ഭാഷകളിൽ ഉചിതമായ രാജ്യഹോൾ ബോർഡുകൾ വെക്കാനുളള ക്രമീകരണങ്ങൾ ചെയ്യാൻ പ്രാപ്തരായിരിക്കണം.—ഫിലി. 2:4.
3 കൂടാതെ പ്രായോഗികമായിരിക്കുന്നിടത്ത് യോഗസമയങ്ങൾ വെക്കുകയും കാലോചിതമാക്കി സൂക്ഷിക്കുകയും ചെയ്യേണ്ടതാണ്. ഒന്നിലധികം ഭാഷാകൂട്ടങ്ങൾ ഉപയോഗിക്കുന്ന രാജ്യഹോളിന് ഓരോ ഭാഷാകൂട്ടത്തിന്റെയും യോഗസമയങ്ങൾ സൂചിപ്പിക്കുന്ന ഒരു സംയുക്ത ബോർഡ് ഉണ്ടായിരിക്കണം.