ദൈവത്തിന്റെ വചനം ശരിയായി ഉപയോഗിക്കുന്ന വിദഗ്ദ്ധ വേലക്കാർ
1 ക്രിസ്തീയശുശ്രൂഷകർ “ദൈവത്തിന്റെ കൂട്ടുവേലക്കാർ” എന്ന് ശരിയായി പരാമർശിക്കപ്പെട്ടിരിക്കുന്നു. (1 കൊരി. 3:9) “സത്യവചനം ശരിയായി” കൈകാര്യംചെയ്യുന്ന വേലക്കാർ എന്ന നിലയിൽ വൈദഗ്ദ്ധ്യം വികസിപ്പിച്ചെടുക്കുക എന്നത് നമ്മുടെ ലാക്കായിരിക്കണം.—2 തിമൊ. 2:15.
2 ക്രിസ്തീയ ശുശ്രൂഷയിൽ നാം വിദഗ്ദ്ധരായിത്തീരുന്നതിന് സൊസൈററി വിശുദ്ധതിരുവെഴുത്തുകളുടെ പുതിയലോകഭാഷാന്തരത്തിൽ അദ്വിതീയങ്ങളായ അനേക സവിശേഷതകൾ ഉൾപ്പെടുത്തിയിരിക്കുന്നു. നിങ്ങൾക്ക് അവ പരിചിതമാണോ? നിങ്ങൾ നിങ്ങളുടെ വയൽശുശ്രൂഷയിലും വ്യക്തിപരമായ ബൈബിൾപഠനത്തിലും ഈ സവിശേഷതകൾ ഉപയോഗിക്കുന്നുണ്ടോ?
ഒരു വിവിധോപയോഗ കരുതൽ
3 ക്രിസ്തീയഗ്രീക്ക് തിരുവെഴുത്തുകളുടെ പുതിയലോകഭാഷാന്തരം, 1950-ൽ പ്രകാശനം ചെയ്തപ്പോൾ, നമ്മുടെ ശുശ്രൂഷക്കും സഭായോഗങ്ങൾക്കുവേണ്ടി തയ്യാറാകുന്നതിനും സാധാരണ വ്യക്തിപരമായ പഠനത്തിനും വളരെ സഹായകരമായ ഒത്തുവാക്യങ്ങൾ, അടിക്കുറിപ്പുകൾ, അവതാരിക, ശ്രേണിയായി പരസ്പരം ബന്ധിപ്പിക്കപ്പെട്ടിട്ടുളള വാക്യങ്ങൾ എന്നിവ കണ്ടെത്തി. പിന്നീട് 1984-ൽ ന്യൂവേൾഡ് ട്രാൻസേഷ്ളൻ റഫറൻസ് ബൈബിൾ ലഭിച്ചപ്പോൾ നാം എത്ര പുളകിതരായിത്തീർന്നു! ദൈവത്തിന്റെ വചനം ശരിയായി ഉപയോഗിക്കുന്നവർ എന്ന നിലയിൽ വിദഗ്ദ്ധ വേലക്കാരായിത്തീരുന്നതിനുളള നമ്മുടെ യത്നങ്ങളെ സഹായിക്കുന്നതിന് എത്ര വിശിഷ്ട കരുതൽ! ഈ വിവിധോദ്ദേശ്യ കരുതലിന്റെ ഉൽസുകമായ ഉപയോഗത്താൽ നാം ഇപ്പോൾ നമ്മിൽതന്നെയും മററുളളവരിലും ഈടുററ ആത്മീയ ഗുണങ്ങൾ കെട്ടുപണിചെയ്യുന്നതിന് മുമ്പെന്നത്തേക്കാളുമധികം മെച്ചമായി സജ്ജീകൃതരാക്കപ്പെട്ടിരിക്കുന്നു.—മത്താ. 7:24; 1 തിമൊ. 4:16; എബ്രാ. 5:14.
4 ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുമ്പോൾ, നിങ്ങൾ കത്തോലിക്കാസഭ പണിതിരിക്കുന്ന പാറ പത്രോസാണെന്ന് തെളിയിക്കുന്നതിന് മത്തായി 16:18 ചൂണ്ടിക്കാണിക്കുന്ന ഒരു ആത്മാർത്ഥതയുളള കത്തോലിക്കനെ കണ്ടുമുട്ടിയേക്കാം. ഇതു സംഭവിക്കുമ്പോൾ നിങ്ങൾക്ക് നിങ്ങളുടെ ഒത്തുവാക്യങ്ങളോടുകൂടിയ പുതിയലോകഭാഷാന്തരത്തിൽ ഈ വാക്യം നോക്കുന്നതിനും “പാറക്കൂട്ടം” എന്ന വാക്കിനോടനുബന്ധിച്ച് അഞ്ചു തിരുവെഴുത്തുകൾ കണ്ടെത്തുന്നതിനും കഴിയും. ഈ തിരുവെഴുത്തുകൾ സഭയുടെ അടിസ്ഥാനം പത്രോസിനു പകരം ക്രിസ്തുവാണെന്ന് കാണിക്കുന്നു. അതേ വാക്യം ന്യൂവേൾഡ് ട്രാൻസേഷ്ളൻ റഫറൻസ് ബൈബിളിൽ പരിശോധിക്കയാണെങ്കിൽ “പാറക്കൂട്ടം” എന്ന വാക്കിന്റെ അടിക്കുറിപ്പിൽ മൂലഗ്രീക്കിലെ അതിന്റെ അർത്ഥം വിശദീകരിക്കുന്ന കൂടുതൽ വിവരങ്ങൾ കണ്ടെത്തും.
5 “ചർച്ചക്കുവേണ്ടിയുളള ബൈബിൾ വിഷയങ്ങൾ” എന്ന ശീർഷകത്തിലുളള ഒരു ഭാഗമാണ് വയൽശുശ്രൂഷയിൽ സഹായകമെന്നു തെളിഞ്ഞിട്ടുളള മറെറാരു സവിശേഷത. കൂടെക്കൂടെ പ്രവർത്തിച്ചുതീർക്കുന്ന പ്രദേശത്ത് പ്രവർത്തിക്കുമ്പോൾ നമ്മുടെ രാജ്യശുശ്രൂഷയിൽ വിശേഷവൽക്കരിച്ചിരിക്കുന്നതിൽനിന്നു വ്യത്യസ്തമായ ഒരു വിഷയം തിരഞ്ഞെടുക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. “ഭൂമി,” “രാജ്യം,” “അന്ത്യനാളുകൾ” എന്നിവപോലുളള വിഷയങ്ങളിൻകീഴിൽ നിങ്ങൾ വീടുതോറുമുളള അവതരണത്തിലൊ മടക്കസന്ദർശനത്തിലെ തിരുവെഴുത്തു ചർച്ചയിലൊ ഉപയോഗിക്കാൻ കഴിയുന്ന തിരുവെഴുത്തുകൾ കണ്ടെത്തും.
ഓർമ്മക്കുളള സഹായങ്ങൾ
6 ഒരു ബൈബിൾചർച്ചക്കിടയിൽ ഒരു പ്രത്യേക വാക്യം എവിടെയാണെന്ന് നിങ്ങൾക്ക് ഓർമ്മിക്കാൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ ബൈബിളിന്റെ പുറകിൽ “ബൈബിൾ വാക്കുകളുടെ സൂചിക” എന്നതിൻ കീഴിലേക്കു തിരിയുന്നതിനും ആവശ്യമായ സഹായം നേടുന്നതിനും കഴിയും. നിങ്ങൾ ഈ വിലയേറിയ സവിശേഷത ഉപയോഗപ്പെടുത്തുന്നുണ്ടോ?
7 അഞ്ചാം പേജിലെ ആമുഖം ന്യൂവേൾഡ് ട്രാൻസേഷ്ളൻ ഒരു പണ്ഡിതോചിതമായ ഗ്രന്ഥമാണെന്ന് കാണിക്കുന്നതിന് ബോധ്യപ്പെടുത്തുന്ന തെളിവു പ്രദാനം ചെയ്യുന്നു. അനുബന്ധം ദിവ്യനാമത്തിന്റെ ഉപയോഗം ഉചിതമായിരിക്കുന്നതെന്തുകൊണ്ടെന്നതിന് ഒരു വ്യക്തമായ വിശദീകരണം പ്രദാനം ചെയ്യുന്നു. അത് “ഗീഹെന്നാ,” “ഹേഡീസ്,” “ഷിയോൾ,” “ദേഹി” എന്നിവ എന്തർത്ഥമാക്കുന്നുവെന്ന് തിരുവെഴുത്തുപരമായി തെളിയിക്കുകയും ചെയ്യുന്നു. കൂടാതെ, 1546-7 പേജുകളിലെ “ബൈബിൾ പുസ്തകങ്ങളുടെ പട്ടിക” പരിശോധിക്കുന്നതിനാൽ നമുക്ക് ഓരോ പുസ്തകവും ആര് എഴുതി, അത് എവിടെവെച്ച് എഴുതപ്പെട്ടു, അത് എപ്പോൾ എഴുതപ്പെട്ടു, കാലഘട്ടം എന്നിവ കണ്ടെത്താൻ കഴിയും.
8 സത്യമായും, യഹോവ നമുക്ക് നാം “പൂർണ്ണമായി എല്ലാ നല്ല വേലക്കും സജ്ജീകൃതരായി”ത്തീരുന്നതിന് ആവശ്യമായവ പ്രദാനം ചെയ്തിരിക്കുന്നു. (2 തിമൊ. 3:17) നാം സമർപ്പിക്കുന്ന ബൈബിൾ പ്രസിദ്ധീകരണങ്ങളോടൊത്ത് പുതിയലോകഭാഷാന്തരം ഉപയോഗിക്കുന്നതിനാൽ നമുക്ക് നിയമിതവേല ഫലപ്രദമായി ചെയ്യാൻ കഴിയും. (ലൂക്കോ. 6:47, 48) ദൈവത്തിന്റെ വചനം ശരിയായി ഉപയോഗിച്ചുകൊണ്ട് വിദഗ്ദ്ധരായ വേലക്കാരാണെന്ന് തെളിയിക്കുമ്പോൾ, നമുക്ക് ബോധ്യത്തോടെ യജമാനൻ, “നന്നായി ചെയ്തിരിക്കുന്നു!” എന്ന് പറയുമെന്ന് പ്രതീക്ഷിക്കാൻ കഴിയും.—മത്താ. 25:21.