ചോദ്യപ്പെട്ടി
● രണ്ടോ മൂന്നോ വ്യത്യസ്‌തഭാഷകൾ സംസാരിക്കുന്ന സഭകൾ ഒരേ പ്രദേശം പ്രവർത്തിക്കുമ്പോൾ ഏതു വസ്‌തുതകൾ മനസ്സിൽപിടിക്കണം?
നമ്മുടെ രാജ്യശുശ്രൂഷയുടെ 1984 ഏപ്രിൽ ലക്കം “സുവാർത്ത സമർപ്പിക്കൽ” എന്നതിൻ കീഴിൽ ഇങ്ങനെ പ്രസ്‌താവിച്ചു: “ഓരോ സഭയിലെയും പ്രസാധകർ തങ്ങളുടെ സ്വന്തം പ്രത്യേക ഭാഷാകൂട്ടത്തിൽ തങ്ങളുടെ ശ്രമങ്ങൾ കേന്ദ്രീകരിക്കണം.” ബഹുഭാഷാ പ്രദേശം പ്രവർത്തിക്കുന്ന സഭകൾ തങ്ങളുടെ പ്രസാധകർ സന്ദർശിക്കരുതാത്ത വീടുകളുടെയും എപ്പാർട്ടുമെൻറുകളുടെയും ഒരു ലിസ്‌ററുണ്ടാക്കുന്നത് സഹായകമെന്ന് കണ്ടെത്തിയേക്കാം. പ്രദേശം പൂർണ്ണമായി പ്രവർത്തിച്ചുതീർക്കുന്നതിനും താൽപ്പര്യക്കാരെ ഉചിതമായ സഭയിലേക്ക് തിരിച്ചുവിടുന്നതിനും എല്ലാവർക്കും സ്വീകാര്യമായ ഒരു പദ്ധതി ഉണ്ടാക്കുകയെന്നത് പ്രസ്‌തുത സഭകളിലെ സേവനമേൽവിചാരകൻമാരുടെ ഉത്തരവാദിത്വമാണ്. ഇത് വ്യത്യസ്‌തഭാഷാസഭകളിലെ പ്രസാധകർ ഒരുപക്ഷെ ഒരേ രാവിലെയൊ ഉച്ചതിരിഞ്ഞൊ വീട്ടുകാരെ അനാവശ്യമായി ശല്യപ്പെടുത്തുന്നതിനെ തടയുന്നതിനാണ് ചെയ്യേണ്ടിയിരിക്കുന്നത്. നാം “ക്രിസ്‌തുവിനെക്കുറിച്ചുളള സുവാർത്തക്ക് യാതൊരു പ്രതിബന്ധവും വരുത്താൻ” ആഗ്രഹിക്കുന്നില്ല.—1 കൊരി. 9:12.
ആളുകൾ മാറിപ്പോകുന്നതുനിമിത്തം ക്രമീകരണങ്ങൾ ചെയ്യേണ്ടതുളളപ്പോൾ താൽപ്പര്യക്കാരുടെ പേരും മേൽവിലാസങ്ങളും ഉചിതമായ സഭയെ പെട്ടെന്ന് ഏൽപ്പിക്കുക. ഇത് പ്രദേശരേഖകൾ കാലാനുസൃതമാക്കാൻ സഹായിക്കും. സ്‌നേഹവും പരസ്‌പരതാൽപ്പര്യവും ഗ്രാഹ്യവും ന്യായബോധവും സഹകരണവും മർമ്മപ്രധാനമാണ്.—ഫിലി. 4:5.
തെരുവുവേലയിലും അനൗപചാരികസാക്ഷീകരണത്തിലും മററും പങ്കെടുക്കുമ്പോൾ പ്രസാധകർക്ക് വിവിധ ഭാഷകളിലുളള സാഹിത്യം കൊണ്ടുപോകാവുന്നതാണ്. എന്നിരുന്നാലും, രണ്ടൊ അധികമൊ സഭകൾ പങ്കുവെക്കുന്ന പ്രദേശത്ത് വീടുതോറും പോകുമ്പോൾ നാം നമ്മുടെ സ്വന്തം സഭയുടെ ഭാഷയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്. ഈ പ്രശ്‌നം സ്ഥിതിചെയ്യുന്നിടത്ത് സാഹിത്യം സമർപ്പിക്കുന്ന പ്രസാധകർക്ക് വീട്ടുകാരന് ഏററം നന്നായി മനസ്സിലാകുന്നതോ ഇഷ്‌ടപ്പെടുന്നതോ ആയ ഭാഷയിൽ നടത്തുന്ന സഭാമീററിംഗുകളിലേക്ക് താൽപ്പര്യമുളള ഒരു വീട്ടുകാരനെ നയിക്കാൻ കഴിയത്തക്കവണ്ണം ഭാഷയനുസരിച്ചായിരിക്കും പ്രദേശങ്ങൾ തയ്യാറാക്കുന്നത് എന്ന് മനസ്സിൽ പിടിക്കുക.
ചില സമയങ്ങളിൽ നമ്മുടെ ശ്രമങ്ങൾ കുറെ കടന്നുകയറിയേക്കാമെന്നത് സ്‌പഷ്‌ടമാണ്. എന്നാൽ മുകളിൽ പരാമർശിച്ച ലേഖനത്തിൽ പ്രസ്‌താവിച്ചപ്രകാരം “നാം പ്രസംഗിക്കുമ്പോൾ നമ്മുടെ ഉദ്ദേശ്യം ശിഷ്യരെ ഉളവാക്കുക—സത്യം പഠിപ്പിക്കുക—എന്നതാണ് എന്ന് മനസ്സിൽ പ്രമുഖമായി കരുതിക്കൊളളുന്നത് നല്ലതാണ്. (മത്താ. 28:19, 20) ആളുകൾക്ക് ഏററം നന്നായി മനസ്സിലാകുന്ന ഭാഷയിലായിരിക്കണം പഠിപ്പിക്കൽ നടത്തേണ്ടത്. (1 കൊരി. 14:9)” നാം ഹാജരാകുന്ന സഭയിലെ ഭാഷ ഏററം നന്നായി മനസ്സിലാകുകയൊ ഇഷ്‌ടപ്പെടുകയൊ ചെയ്യുന്ന ആളുകളിൽ നമ്മുടെ ശുശ്രൂഷ കേന്ദ്രീകരിക്കുന്നതിനാൽ രക്ഷ നേടാൻ അനേകരെക്കൂടെ സഹായിക്കുന്നതിൽ വളരെയധികം നൻമ ചെയ്യാൻ കഴിയും.