ദിവ്യാധിപത്യ വാർത്തകൾ
◆ അലാസ്ക്കാ ജൂലൈയിൽ 2053 പ്രസാധകരുടെ പുതിയ അത്യുച്ചത്തിലെത്തി, കഴിഞ്ഞ വർഷത്തെ ശരാശരിയെക്കാൾ ഒരു 12 ശതമാനം വർദ്ധനവ്. ജൂലൈയിലെ “നിർമ്മലഭാഷാ” ഡിസ്ട്രിക്ററ് കൺവെൻഷനിലെ അത്യുച്ചഹാജർ 2929 ആയിരുന്നു, 50 പേർ സ്നാപനമേററു.
◆ ബ്രസീൽ ജൂലൈയിൽ 2,93,466 പ്രസാധകരുടെ ഒരു സർവകാല അത്യുച്ചത്തിലെത്തി, സേവനവർഷത്തിലെ അതിന്റെ ഒൻപതാമത്തെ അത്യുച്ചം. 3,69,999 ബൈബിളദ്ധ്യയനങ്ങളുടെ ഒരു പുതിയ അത്യുച്ചവും റിപ്പോർട്ടുചെയ്യപ്പെട്ടു.
◆ ഫിജി ജൂലൈയിൽ 1534 പ്രസാധകരെ റിപ്പോർട്ടുചെയ്തതോടെ അതിന് തുടർച്ചയായ 67-ാമത്തെ പ്രസാധക അത്യുച്ചം ലഭിച്ചു. ബൈബിളദ്ധ്യയനങ്ങൾ 2605 ആയി വർദ്ധിച്ചു.
◆ 1990 സെപ്ററംബർ മുതൽ തെക്കേ അമേരിക്കയുടെ വടക്കൻ ഭാഗത്തുളള ഫ്രെഞ്ച് ഗയാന എന്ന രാജ്യത്ത് വാച്ച്ററവർ സൊസൈററിയുടെ ഒരു ബ്രാഞ്ചാഫീസ് ഉണ്ട്. അവർക്ക് ജൂലൈയിൽ 660 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചം കിട്ടി. അവരുടെ ഡിസ്ട്രിക്ററ് കൺവെൻഷന് 1479 പേർ ഹാജരായി. 41 പേർ സ്നാപനമേററു.
◆ ഗ്വാഡലൂപ്പിലെ നാലു ഡിസ്ട്രിക്ററ് കൺവെൻഷനുകളിൽ 13,021 പേർ ഹാജരായി. 259 പേർ സ്നാപനമേററു. അവരുടെ പ്രസാധക അത്യുച്ചം 6233 ആയിരുന്നു.