ശുശ്രൂഷയിൽ ക്ഷമയും പൂർണ്ണതയും പ്രകടമാക്കുക
1 കേൾക്കാൻ മനസ്സുളള എല്ലാവരോടും സുവാർത്ത പ്രസംഗിച്ചപ്പോൾ അപ്പോസ്തലനായ പൗലോസ് ക്ഷമയും പൂർണ്ണതയും പ്രകടമാക്കാൻ യഹോവയുടെ മുമ്പാകെ സൂക്ഷ്മമായ ഒരു അവബോധം നിലനിർത്തി. അവൻ എഫേസൂസിൽനിന്നു വന്നുകൂടിയിരുന്ന മേൽവിചാരകൻമാരോട് ദൃഢവിശ്വാസത്തോടെ ഇങ്ങനെ പറഞ്ഞു: “ഞാൻ എന്റെ ദേഹിയെ അശേഷം പ്രിയങ്കരമായി കണക്കാക്കുന്നില്ല, ദൈവത്തിന്റെ അനർഹദയയുടെ സുവാർത്തക്ക് പൂർണ്ണസാക്ഷ്യം വഹിക്കാൻ കർത്താവായ യേശുവിൽനിന്ന് എനിക്ക് ലഭിച്ച ശുശ്രൂഷയും എന്റെ ഓട്ടവും പൂർത്തിയാക്കണമെന്നേയുളളു.” (പ്രവൃത്തി. 20:24) അങ്ങനെതന്നെ ചെയ്യാൻ നമ്മുടെമേൽ സ്ഥിതിചെയ്യുന്ന ഉത്തരവാദിത്തത്തെക്കുറിച്ചു നമുക്കു ബോധമുണ്ടോ?—1 കൊരി. 9:16.
മിക്കപ്പോഴും പ്രവർത്തിക്കുന്ന പ്രദേശത്ത്
2 നമ്മുടെ പ്രദേശം മിക്കപ്പോഴും പ്രവർത്തിക്കുമ്പോൾ ക്ഷമ വിശേഷാൽ ആവശ്യമാണ്. പ്രദേശം പരിമിതമായാലും നാം വീണ്ടും വീണ്ടും സന്ദർശിക്കാൻ പ്രേരിതരാകണം. ഓരോ വീട്ടിലുമുളള സകലരെയും സമീപിക്കാൻ ശ്രമം ചെയ്യുക, ദൈവരാജ്യത്തിന്റെ ബൈബിളധിഷ്ഠിത പ്രത്യാശയെ വിലമതിക്കാൻ ആത്മാർത്ഥതയുളള ആളുകളെ പടിപടിയായി സഹായിക്കുക.
3 നമ്മുടെ പ്രദേശം കൂടെക്കൂടെ പ്രവർത്തിക്കുമ്പോൾ ക്ഷമ പ്രകടമാക്കുന്നതിന്റെ മറെറാരു പ്രയോജനം നമുക്ക് വീട്ടുകാരുമായി വ്യക്തിപരമായി പരിചയപ്പെടാൻ കഴിയുമെന്നതാണ്. ഇത് തങ്ങളുടെ വാതിൽ തുറക്കുന്നതിൽ അവർക്കു കൂടുതൽ ആശ്വാസം തോന്നാനിടയാക്കിയേക്കാം. മിക്കപ്പോഴും പ്രവർത്തിക്കുന്ന പ്രദേശത്ത് നമ്മുടെ മുഖവുരകൾ വ്യത്യാസപ്പെടുത്തുന്നതിന് ന്യായവാദം പുസ്തകത്തിൽ വിശിഷ്ടമായ നിർദ്ദേശങ്ങളുണ്ട്.—ന്യായവാദം പേജുകൾ 9-15 കാണുക.
4 നാം ആളുകളെ സന്ദർശിക്കുമ്പോൾ കുറച്ചു താത്പര്യം കാണിക്കുമ്പോൾത്തന്നെ അവർ നമ്മുടെ സാഹിത്യങ്ങൾ സ്വീകരിക്കുകയില്ലാത്ത സന്ദർഭങ്ങൾ ഉണ്ടായേക്കാം. നാം എങ്ങനെ പ്രതികരിക്കണം? സമഗ്രത പ്രകടമാക്കാനുളള നമ്മുടെ ശ്രമങ്ങൾ ആ താത്പര്യത്തെ വളർത്തിയെടുക്കുന്നതിൽ സ്ഥിരോത്സാഹം പ്രകടമാക്കാൻ നമ്മെ പ്രേരിപ്പിക്കും. അവരുടെ ഹൃദയങ്ങളിൽ നടപ്പെട്ടതിനെ വളർത്തിയെടുക്കുന്നത് ഒടുവിൽ ഒരു ബൈബിളദ്ധ്യയനം സ്വീകരിക്കുന്നതിന് അവരെ പ്രേരിപ്പിച്ചേക്കാം. ഒരു സഹോദരൻ താത്പര്യമുണ്ടായിരുന്ന ഒരാളെ സാഹിത്യം സമർപ്പിക്കാതെ തുടർച്ചയായി അഞ്ചു വാരങ്ങളിൽ സന്ദർശിച്ചു. ആറാമത്തെ സന്ദർശനവേളയിൽ വീട്ടുകാരൻ സാഹിത്യം സ്വീകരിച്ചു, ഒടുവിൽ ഒരു ബൈബിളദ്ധ്യയനം ആരംഭിച്ചു.
ലഘുപത്രികകൾ സമർപ്പിക്കൽ
5 ഓഗസ്ററിലും സെപ്ററംബറിലും നമ്മുടെ സംഭാഷണവിഷയം “ഒരു പുതിയലോകം—ആരാൽ?” എന്നതായിരിക്കും. ഈ വിഷയം ചുവടെ പറയുന്ന ലഘുപത്രികകളിൽ ഏതെങ്കിലും ഒന്ന് സമർപ്പിക്കുമ്പോൾ ഉപയോഗിക്കുന്നതിന് വേണ്ടത്ര വഴക്കമുളളതാണ്: ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!, “നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു,” നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?, എന്നേക്കും നിലനിൽക്കുന്ന ദിവ്യനാമം, പരദീസാ സ്ഥപിക്കുന്ന ഗവൺമെൻറ്. ഈ ലഘുപത്രികകൾ സുപരിചിതമാക്കുന്നതിന് നാം സമയമെടുക്കുന്നുവെങ്കിൽ സംഭാഷണവിഷയത്തോടുകൂടെ ഉപയോഗിക്കാൻ നാം സമുചിതമായ പല സംസാരാശയങ്ങൾ കണ്ടെത്തും.
6 ഉദാഹരണത്തിന്, നമുക്ക് നമ്മേത്തന്നെ പരിചയപ്പെടുത്തിയശേഷം ഇങ്ങനെ പറയാൻ കഴിയും: “സമാധാനം കൈവരുത്താനുളള മമനുഷ്യന്റെ വാഗ്ദാനങ്ങളെക്കുറിച്ചുളള നിങ്ങളുടെ ചിന്തകൾ എന്താണ്? [മറുപടിക്ക് അനുവദിക്കുക.] ഈ കാര്യത്തെക്കുറിച്ചുളള ബൈബിളിന്റെ പ്രാപ്തികളെക്കുറിച്ച് ബൈബിൾ പ്രസ്താവിക്കുന്നത് പരിചിന്തിക്കുക. [യിരെമ്യാവ് 10:23 വായിക്കുക.] മനുഷ്യൻ യഥാർത്ഥത്തിൽ തന്നേത്തന്നെ ഭരിക്കാൻ പ്രാപ്തനല്ലെന്ന് നൂററാണ്ടുകളിൽ ഉടനീളം തെളിയിച്ചിട്ടുണ്ട്. എന്നിരുന്നാലും, ദൈവത്തിന്റെ വിശ്വസനീയമായ വാഗ്ദാനം ശ്രദ്ധിക്കുക. [2 പത്രോസ് 3:13 വായിക്കുക.] അതുകൊണ്ട് പുതിയ ഭൂമിയെ സംബന്ധിച്ച ദൈവത്തിന്റെ ഉറപ്പുളള വാഗ്ദത്തം സത്യമായി ഭവിക്കും. പിന്നീട് ലഘുപത്രികകളിലൊന്ന് വായിക്കാൻ നമുക്ക് വീട്ടുകാരനെ പ്രോൽസാഹിപ്പിക്കാൻ കഴിയും. നാം “നോക്കൂ!” ലഘുപത്രികയാണ് ഉപയോഗിക്കുന്നതെങ്കിൽ നമുക്ക് 30-ാംപേജിൽ 58-ാം ഖണ്ഡികയിൽ പ്രസ്താവിച്ചിരിക്കുന്നതിലേക്ക് വീട്ടുകാരന്റെ ശ്രദ്ധയെ തിരിച്ചുവിടാവുന്നതാണ്. നാം ഗവൺമെൻറ് ലഘുപത്രിക ഉപയോഗിക്കുമ്പോൾ നമുക്ക് 3-ാം പേജിലെ ഒന്നാം ഖണ്ഡികയിൽ പ്രസ്താവിച്ചിരിക്കുന്നതിനെ പ്രദീപ്തമാക്കാൻ കഴിയും. ഭൂമിയിലെ ജീവിതത്തിന്റെ മുൻവശത്തെ ചിത്രം വളരെ ആകർഷകമാണ്, സംഭാഷണവിഷയത്തോടു യോജിക്കുകയും ചെയ്യുന്നു. കൂടാതെ, ദിവ്യനാമലഘുപത്രികയുടെ 31-ാം പേജിലെ മൂന്നാം ഖണ്ഡിക ഉപയോഗിക്കാൻകഴിയും.
7 ക്ഷമാപൂർവകവും പൂർണ്ണവുമായി നമ്മുടെ പ്രദേശം പ്രവർത്തിച്ചുതീർക്കുന്നത് നമ്മെ ശ്രദ്ധിക്കുന്നവരുടെ രക്ഷയിൽ കലാശിക്കും. (1 തിമൊ. 4:16) സമയം തീർന്നുകൊണ്ടിരിക്കുകയാണ്! അതുകൊണ്ട് രക്ഷയുടെ ഈ സന്ദേശം പ്രസംഗിക്കുന്നതിൽ ഒരു പൂർണ്ണപങ്കു വഹിക്കുമ്പോൾ നമുക്ക് ക്ഷമ പ്രകടമാക്കുകയും പൂർണ്ണസാക്ഷ്യം വഹിക്കുകയും ചെയ്യാം.