സുവാർത്ത സമർപ്പിക്കൽ—കൂടെക്കൂടെ പ്രവർത്തിക്കുന്ന പ്രദേശത്ത്
1 കൂടെക്കൂടെ പ്രവർത്തിക്കുന്ന പ്രദേശത്തെ പ്രസംഗിക്കൽ പ്രത്യേകവെല്ലുവിളികൾ ഉയർത്തുന്നു. എന്നാൽ നിങ്ങൾ സന്ദേശത്തെ നവവും ഹിതകരവുമാക്കിനിർത്തുന്നുണ്ടോ? തങ്ങൾ തീർച്ചയായും തത്പരരല്ലെന്ന് തീരുമാനിച്ചിരിക്കുന്നതായി തോന്നുന്ന ചിലരോട് ഏതു സമീപനം സ്വീകരിക്കണം? നാം വളരെ കൂടെക്കൂടെ സന്ദർശിക്കുന്നുവെന്നു പറയുന്നവരോട് എന്തു പറയാൻ കഴിയും? ലളിതമാക്കപ്പെട്ട സാഹിത്യവിതരണക്രമീകരണം മിക്കപ്പോഴും പ്രവർത്തിക്കുന്ന പ്രദേശത്ത് എങ്ങനെ കൈകാര്യംചെയ്യാൻ കഴിയും?
ശുഭാപ്തിവിശ്വാസമുണ്ടായിരിക്കുക
2 ചിലർ വിചാരിച്ചേക്കാവുന്നതിനു വിപരീതമായി, മിക്കപ്പോഴും പൂർണ്ണമായി പ്രവർത്തിക്കപ്പെടുന്ന പ്രദേശത്ത് നാം അത്ര കൂടെക്കൂടെ പ്രവർത്തിക്കാത്ത പ്രദേശത്തെക്കാൾ സാധാരണയായി കൂടുതൽ ഫലമുണ്ടാകുന്നു. അതുകൊണ്ട് തരണംചെയ്യേണ്ട ആദ്യ തടസ്സങ്ങളിലൊന്ന് ഒരേ വീട്ടുവാതിൽക്കൽ ക്രമമായി സന്ദർശിക്കുന്നതുസംബന്ധിച്ച നിഷേധാത്മക ചിന്തയാണ്. രാജ്യസന്ദേശം കേൾക്കുന്നതിന് ആളുകൾക്ക് സകല അവസരവും കൊടുക്കേണ്ടതുണ്ട്. നാം അനേകം പ്രാവശ്യം സന്ദർശിച്ചിട്ടും അനുകൂലമായി പ്രതികരിച്ചിട്ടില്ലാത്തവരെ യഹോവ അയോഗ്യരെന്ന് വിധിച്ചിരിക്കുന്നുവെന്ന് നിഗമനംചെയ്യുന്നത് നമ്മുടെ ഭാഗത്ത് തെററായിരിക്കും.
3 കൂടെക്കൂടെ പ്രവർത്തിക്കുന്ന പ്രദേശത്ത് സമാനുഭാവം പ്രകടമാക്കുന്നത് വിശേഷാൽ പ്രധാനമാണ്. തങ്ങളുടെ സ്ഥലപരിസരങ്ങളിൽ ആളുകളെ ബാധിക്കുന്നതിനെ കൈകാര്യംചെയ്യുന്ന ഒരു പ്രത്യേക സന്ദേശമുണ്ടായിരിക്കുന്നത് മററു പ്രകാരത്തിൽ ശ്രദ്ധിക്കാത്തവരിൽ ഒരു ക്രിയാത്മകപ്രതികരണം ഉളവാക്കാനിടയുണ്ട്. നിങ്ങൾക്ക് നടപ്പുസംഭവങ്ങളെക്കുറിച്ച് അറിവുണ്ടോ? ആളുകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളോട് ഇടപെടാൻ ബൈബിളിന്റെ സന്ദേശത്തിന് ആളുകളെ എങ്ങനെ സഹായിക്കാൻകഴിയുമെന്ന് കാണിച്ചുകൊടുക്കാൻ നിങ്ങൾ ഒരുങ്ങിയിട്ടുണ്ടോ?
സമീപനം വ്യത്യാസപ്പെടുത്തുക
4 മിക്കപ്പോഴും പ്രവർത്തിക്കുന്ന പ്രദേശത്ത് നിങ്ങളുടെ സമീപനം വ്യത്യാസപ്പെടുത്തുക. ഒരു സമയത്ത് നിങ്ങളുടെ മുഖവുരയുടെ ഭാഗമായി നിങ്ങൾക്ക് ഒരു ലഘുലേഖ ഉപയോഗിക്കാവുന്നതാണ്. മറെറാരു സന്ദർഭത്തിൽ ന്യായവാദംപുസ്തകത്തിന്റെ 9-15 വരെ പേജുകളിൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന 40ൽപരം മുഖവുരകളിലൊന്ന് സ്ഥലപരമായ താത്പര്യങ്ങളെ കൈകാര്യംചെയ്യുന്നതിന് പൊരുത്തപ്പെടുത്താവുന്നതാണ്. നിങ്ങൾക്ക് ആ പരിസരത്തെ നിങ്ങളുടെ കഴിഞ്ഞ പ്രാവശ്യത്തെ സന്ദർശനത്തെ പരാമർശിക്കപോലും ചെയ്യാനും അങ്ങനെ തടസ്സവാദത്തിന്റെ അടിസ്ഥാനമെന്ന നിലയിൽ അതിന്റെ പ്രാധാന്യംകുറക്കാനും കഴിയും. നിങ്ങളുടെ കഴിഞ്ഞ സന്ദർശനസമയത്ത് വീട്ടുകാരൻ ചെയ്ത ഒരു അർത്ഥവത്തായ പ്രസ്താവന ശ്രദ്ധിച്ചുവെങ്കിൽ കൂടുതലായി താത്പര്യത്തെ ഉണർത്തുന്ന സംഭാഷണത്തിലേക്കുളള ചവിട്ടുപടിയായി അതുപയോഗിക്കാവുന്നതാണ്.
5 ആളുകളെ യഹോവ വീക്ഷിക്കുന്നതുപോലെ വീക്ഷിക്കുകയും തങ്ങൾ തീർച്ചയായും തത്പരരല്ലെന്ന് നമ്മോട് പറഞ്ഞിരിക്കാവുന്നവരോട് വിചാരം പ്രകടമാക്കിക്കൊണ്ടിരിക്കുകയും ചെയ്യുക. തന്റെ സന്ദേശവാഹകരോടുളള തന്റെ പുരാതനജനത്തിന്റെ വിരക്തി ഗണ്യമാക്കാതെ യഹോവ അവരോട് ആവർത്തിച്ച് അപേക്ഷിച്ചു. (2 ദിന. 36:15; യിരെ. 7:13) ഒരു സമയത്ത് തങ്ങൾക്ക് താത്പര്യമില്ലെന്ന് വിചാരിച്ച അനേകർ ഇന്ന് നമ്മുടെ സഹോദരൻമാരും സഹോദരിമാരുമാണ്. കഠിന എതിരാളികളെപോലും സത്യത്തിലേക്ക് നേടിയിട്ടുണ്ട്. ചിലർ ക്ഷമാപൂർവം സുവാർത്തയുമായി സന്ദർശിക്കുന്നതിൽ തുടർന്നതിൽ അവർ ഇപ്പോൾ നന്ദിയുളളവരാണ്.
നല്ല രേഖകൾ സൂക്ഷിക്കുക
6 നല്ല വീടുതോറുമുളള രേഖ സൂക്ഷിക്കുന്നത് അത്യന്തം പ്രധാനമാണ്. വീട്ടിലില്ലാഞ്ഞവരെ പിന്തുടരുന്നത് പ്രദേശത്തിന്റെ പൂർണ്ണമായ പ്രവർത്തിച്ചുതീർക്കലിന് ഉറപ്പുവരുത്തുകയും വീട്ടിലുളളവരെയുളള സന്ദർശനങ്ങൾക്കിടക്കുളള സമയം വർദ്ധിപ്പിക്കുകയും ചെയ്യും. മദ്ധ്യവാരപ്രവർത്തനത്തിന്റെ ആളില്ലാവീടുകളുടെ രേഖ വാരാന്തങ്ങളിൽ പ്രദേശത്ത് പ്രവർത്തിക്കുന്നവർക്ക് കൈമാററംചെയ്യുന്നത് നല്ലതാണെന്നും ചിലർ കണ്ടെത്തിയിട്ടുണ്ട്. ഇത് വീട്ടുകാരെ സന്ദർശിക്കുന്നതിന്റെ സമയം ഫലകരമായി വ്യത്യാസപ്പെടുത്തുകയും ദിവസത്തിന്റെ ചില സമയങ്ങളിലും വാരത്തിലെ ചില ദിവസങ്ങളിലും സ്ഥിരമായി ദൂരെയായിരിക്കുന്നവരെ കണ്ടെത്താനുളള സാദ്ധ്യതയെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. 1988 ജൂലൈ 15ലെ വാച്ച്ററവറിൽ 15-20 വരെ പേജുകളിൽ കൂടുതൽ നിർദ്ദേശങ്ങൾ കണ്ടെത്താൻ കഴിയും.
7 കേൾക്കുന്ന എല്ലാവരെയും സമീപിക്കുന്നതിന് വേണ്ടത്ര ശ്രമംചെയ്യപ്പെട്ടിരിക്കുമ്പോൾ യഹോവ അതറിയുന്നു. നിശ്ചിതസമയത്തിനുളളിൽ വേല ചെയ്യപ്പെടുമെന്നുളള ഉറപ്പോടെ ക്രിസ്തുവിന്റെ നേതൃത്വത്തിൻകീഴിൽ അവനെ അനുസരിക്കുന്നതിൽ നാം തുടരും.—യെഹെ. 9:11.