യഹോവയുടെ സേവനത്തിൽ തിരക്കുളളവരായിരിക്കുക
1 നമുക്ക് യഹോവയെ സേവിക്കുന്നതിന് തീർച്ചയായും പദവി ലഭിച്ചിട്ടുണ്ട്. അവനെ സംബന്ധിച്ചും അവന്റെ ഏകജാതപുത്രനായ യേശുവിനെ സംബന്ധിച്ചും സൂക്ഷ്മ പരിജ്ഞാനം ഉൾക്കൊണ്ടിരിക്കുന്നതിനാൽ നാം അവന്റെ ഇഷ്ടം ചെയ്യുന്നതിന് പൂർണ്ണമായി നമ്മെത്തന്നെ ചെലവഴിക്കുന്നതിന് നാം സ്നേഹത്താൽ പ്രേരിതരായിത്തീരുന്നു. (യോഹ. 17:3) നാം ക്ഷീണിതരായിത്തീർന്നേക്കാം, എന്നാൽ നമുക്ക് പൂർണ്ണശക്തിയിൽ നിറയാൻ കഴിയത്തക്കവണ്ണം യഹോവ നമുക്ക് ശക്തി നൽകുന്നു.—യെശ. 40:29.
2 യഹോവയാം ദൈവവും യേശുക്രിസ്തുവും നമ്മോടു പ്രകടപ്പിച്ച വലിയ സ്നേഹത്തിനുവേണ്ടി നമുക്ക് എങ്ങനെ നമ്മുടെ വിലമതിപ്പ് ഏററവും നന്നായി കാണിക്കാൻ കഴിയും? (2 കൊരി. 5:14, 15) തന്റെ പിതാവിന്റെ നാമത്തെയും രാജ്യത്തെയും സംബന്ധിച്ച് അക്ഷീണം സാക്ഷീകരിച്ച യേശുവിനെ അനുകരിക്കുന്നതാണ് ഒരു പ്രാഥമികമായ വിധം. (1 പത്രോ. 2:21) നമുക്ക് ഉറച്ച വിശ്വാസമുണ്ടെങ്കിൽ നമ്മുടെ ജീവിതങ്ങൾ സുവാർത്ത പ്രസംഗിക്കുന്നതിനുളള ദൈവദത്തമായ വേലക്കു ചുററും ഭ്രമണം ചെയ്യും.—മത്താ. 24:14.
3 നാം വയൽശുശ്രൂഷയിൽ അർപ്പിക്കുന്നതിന് ഏതെങ്കിലും ഏററവും കുറഞ്ഞ സമയം മാററിവെച്ചിട്ടുണ്ടോ? സാഹചര്യങ്ങൾ വ്യത്യാസപ്പെട്ടിരിക്കും. നാം പ്രായാധിക്യത്താലൊ മോശമായ ആരോഗ്യത്താലൊ കുടുംബ ഉത്തരവാദിത്വത്താലൊ പരിമിതപ്പെടുത്തപ്പെട്ടേക്കാം. എന്നാൽ, നാമെല്ലാം നമ്മുടെ യഹോവാസേവനത്തിൽ മുഴുഹൃദയത്തോടെ പ്രവർത്തിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നു. അതിന്റെ അർത്ഥം ശുശ്രൂഷയിൽ നമ്മുടെ പരമാവധി ചെയ്തുകൊണ്ട് നമ്മുടെ ഭക്തിയുടെ ആഴവും നമ്മുടെ സമർപ്പണത്തിന്റെ പരമാർത്ഥതയും വ്യക്തിപരമായി പ്രകടമാക്കണം എന്നാണ്. (2 തിമൊ. 2:15) നമ്മുടെ വ്യക്തിപരമായ സാഹചര്യത്തിനനുസരിച്ച് നമുക്കോരോരുത്തർക്കും അവസരങ്ങൾ തുറന്നു കിടക്കുന്നുണ്ട്. അവയിൽ ചിലത് ഏവയാണ്?
4 നമ്മുടെ ശുശ്രൂഷ വികസിപ്പിക്കുന്നതിനുളള മാർഗ്ഗങ്ങൾ: നാം ഒന്നാമതായി നമ്മുടെ ശുശ്രൂഷയുടെ ഗുണം മെച്ചപ്പെടുത്തുന്നതിൽ തൽപ്പരരായിരിക്കണം. ഇത് ഒരു അദ്ധ്യാപകൻ എന്ന നിലയിൽ കൂടുതൽ വൈദഗ്ദ്ധ്യം വികസിപ്പിക്കുന്നതിനാൽ സാധ്യമാക്കിത്തീർക്കാവുന്നതാണ്. ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് നാം വയൽശുശ്രൂഷയിൽ കൂടുതൽ ഫലപ്രദരായിത്തീരുന്നതിന് നമ്മെ സഹായിക്കുക എന്നതാണ്. നമ്മുടെ നിയമനങ്ങൾ തയ്യാറാകുമ്പോൾ നാം വയൽസേവനത്തോടുളള ബന്ധത്തിൽ ചിന്തിക്കുന്നുവോ? നമ്മുടെ വ്യക്തിപരമായ ശുശ്രൂഷ മെച്ചപ്പെടുത്താൻ തക്കവണ്ണം നമുക്കു ലഭിക്കുന്ന ബുദ്ധിയുപദേശം നാം പ്രായോഗികമാക്കുന്നുണ്ടോ? (സ്കൂൾ ഗൈഡ് പേജുകൾ 96-9) അതുപോലെ വയൽശുശ്രൂഷക്കുളള അനേകം നിർദ്ദേശങ്ങൾ സേവനയോഗത്തിലൂടെ നൽകപ്പെടുന്നു. നമുക്ക് അവയെ കഴിയുന്നത്ര പെട്ടെന്ന് ഉപയോഗിക്കാം.
5 അടുത്തതായി, സഹായ അല്ലെങ്കിൽ നിരന്തര പയനിയറിംഗിൽ പങ്കെടുക്കത്തക്കവണ്ണം നിങ്ങളുടെ സാഹചര്യങ്ങളെ ക്രമീകരിക്കുന്നതിന്റെ സാധ്യത പരിഗണിക്കുക. അപ്രകാരം ചെയ്യുന്നത് തീർച്ചയായും നമ്മുടെ സ്വർഗ്ഗീയപിതാവായ യഹോവയുടെ സേവനത്തിൽ തിരക്കുളളവരായി നിലനിർത്തും. (1 കൊരി. 15:58) നിങ്ങൾക്ക് പയനിയറിംഗ് നടത്താൻ സാധ്യമല്ലെങ്കിലെന്ത്? നിങ്ങൾക്ക് ശുശ്രൂഷയോട് ഒരു യഥാർത്ഥ സ്നേഹവും പ്രദേശത്തുളള ആളുകളോട് ഒരു ആഴമായ പരിഗണനയും നട്ടുവളർത്തിക്കൊണ്ട് നിങ്ങൾക്ക് ഒരു പയനിയർ ആത്മാവ് പ്രകടമാക്കാൻ കഴിയും. നിങ്ങൾക്ക് മടക്കസന്ദർശനങ്ങളും ബൈബിളദ്ധ്യയനങ്ങളും നടത്തിക്കൊണ്ട് ആത്മാർത്ഥതയുളളവർക്ക് യഹോവയെയും അവന്റെ അത്ഭുതകരമായ ഉദ്ദേശ്യങ്ങളെയും അറിയാൻ സഹായിക്കുന്നതിന് എല്ലാ അവസരങ്ങളും ഉപയോഗിക്കുന്നതിനും കഴിയും.
6 ആവശ്യം അധികമുളളടത്ത് സഹായിക്കുന്നതിനുളള ക്ഷണത്തിന് പ്രതികരണം കാണിക്കുന്നതും നമ്മുടെ പുരോഗതിയുടെ ഭാഗമായിരിക്കാൻ കഴിയും. (യെശ. 6:8) സേവനസംഘത്തിൽ സഹായം ആവശ്യമുളളതൊ അതിന്റെ പ്രദേശം പൂർത്തിയാക്കുന്നതിന് സഹായത്തിനുവേണ്ടി നോക്കുന്നതൊ ആയ സഭയിലേക്ക് മാറിയവർ തീർച്ചയായും അനേകം അനുഗ്രഹങ്ങൾ കൊയ്തിട്ടുണ്ട്.
7 നാം ആദ്യമായി സത്യം പഠിച്ചപ്പോൾ യഹോവയോടും ക്രിസ്തുയേശുവിനോടുമുളള സ്നേഹം നമ്മുടെ ജീവിതങ്ങളിൽ വലിയ ക്രമീകരണങ്ങൾ ചെയ്യുന്നതിന് നമ്മെ പ്രേരിപ്പിച്ചു. ഇപ്പോൾ, നമ്മുടെ സ്വർഗ്ഗീയപിതാവിനോടുളള ബന്ധത്തിലും അവന്റെ പുത്രൻ നമുക്കുവേണ്ടി ചെയ്തിരിക്കുന്നതിലുമുളള വിലമതിപ്പിൽ വളരുമ്പോൾ നമുക്ക് നമ്മുടെ ശുശ്രഷ വികസിപ്പിക്കത്തക്കവണ്ണം നമുക്ക് ചെയ്യാൻ കഴിയുന്ന ഏതെങ്കിലും ക്രമീകരണങ്ങൾ ഉണ്ടോ? നമുക്കെല്ലാവർക്കും യഹോവാസേവനത്തിൽ തിരക്കുളളവരായിരുന്നുകൊണ്ട് നമ്മെത്തന്നെ ചെലവഴിക്കാം.—റോമ. 12:11.