സ്മാരകശേഷം ജോലി പൂർത്തിയാക്കുക
1 “മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകർക്കുവേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നു.” (മത്താ. 20:28) ഭൂമിയിൽ ജീവിച്ചിട്ടുളള മറെറാരു മനുഷ്യനും യേശുക്രിസ്തു മനുഷ്യവർഗ്ഗത്തിനുവേണ്ടി ചെയ്തത് ചെയ്യാൻ കഴിഞ്ഞില്ല. അവന്റെ ജീവിതഗതിയാലും ഒടുവിൽ ദണ്ഡനസ്തംഭത്തിലെ മരണത്താലും ഒരുവന് ലഭിക്കാൻകഴിയുന്നതിൽ ഏററവും മഹത്തായ സമ്മാനമാകുന്ന നിത്യജീവൻ ലഭിക്കുവാനുളള മാർഗ്ഗത്തിലേക്ക് നാം നയിക്കപ്പെട്ടിരിക്കുന്നു. എങ്കിലും മിക്കയാളുകൾക്കും ക്രിസ്തു ചെയ്തതിനോട് വിലമതിപ്പില്ല.
2 യേശു പത്ത് കുഷ്ഠരോഗികളെ കണ്ടുമുട്ടിയ ഒരു സംഭവം പരിചിന്തിക്കുക. യേശുവിനെ കണ്ടപ്പോൾ അവർ ഇപ്രകാരം നിലവിളിച്ചു പറഞ്ഞു: “യേശൂ, നായകാ, ഞങ്ങളോട് കരുണയുണ്ടാകേണമേ!” (ലൂക്കൊ. 17:13) അവന് അവരോട് കരുണ തോന്നി, ന്യായപ്രമാണപ്രകാരം പോയി പുരോഹിതൻമാർക്ക് റിപ്പോർട്ടുചെയ്യാൻ അവരെ പ്രബോധിപ്പിച്ചു. മാർഗ്ഗമദ്ധ്യേ പത്തു കുഷ്ഠരോഗികളും സൗഖ്യമാക്കപ്പെട്ടു.
3 എന്നാൽ നന്ദിപ്രകടമാക്കാൻ ഒരാൾമാത്രം യേശുവിന്റെ അടുക്കൽ തിരിച്ചുവന്നു. മററ് ഒമ്പതുപേരോ? തങ്ങൾക്ക് നൻമചെയ്തവനോട് നന്ദിപറയുന്നതിനെക്കുറിച്ച് യാതൊരു ചിന്തയുമില്ലാതെ അവർ തങ്ങളുടെ വഴിക്കുപോയി. (ലൂക്കൊ. 17:15—17) നാം ആരെ അനുകരിക്കും? നാം തിരിച്ചുചെന്ന മനുഷ്യനെപ്പോലെ ആയിരിക്കണം. അവന് യഥാർത്ഥ വിലമതിപ്പുണ്ടായിരുന്നു. ക്രിസ്തുവിന്റെ മരണത്തെക്കുറിച്ച് നാം ആ വിധമാണോ കരുതുന്നത്?
4 നമ്മുടെ വിലമതിപ്പ് പ്രകടമാക്കൽ: സ്മാരകദിനത്തിനു മുമ്പുളള ആഴ്ചയിൽ വായിക്കാൻ സൊസൈററി പ്രത്യേക ബൈബിൾ വാക്യങ്ങൾ ഓരോ വർഷവും നിർദ്ദേശിക്കുന്നു. ഈ വർഷത്തേക്ക് നിർദ്ദേശിച്ചിരിക്കുന്ന ബൈബിൾവായനാഭാഗങ്ങൾ യഹോവയുടെ സാക്ഷികളുടെ 1992-ലെ കലണ്ടറിൽ ഏപ്രിൽ 12—17 തീയതികൾക്കുകീഴിൽ കണ്ടെത്തപ്പെടുന്നു. യേശുവിന്റെ ജീവിതത്തിൽ അവന്റെ മരണത്തിന് തൊട്ടുമുമ്പ് സംഭവിച്ച ഈ സംഭവങ്ങൾ വായിച്ചുകൊണ്ടും ധ്യാനിച്ചുകൊണ്ടും നിങ്ങൾ വിലമതിപ്പ് പ്രകടമാക്കിയോ?
5 നമ്മുടെ വയൽസേവനപ്രവർത്തനം സ്മാരകത്തോടുളള നമ്മുടെ വിലമതിപ്പിനോട് ബന്ധപ്പെട്ടിരിക്കുന്നു. പയണിയർമാർക്കും പ്രസാധകർക്കും ഏപ്രിലിൽ വർദ്ധിച്ച വയൽപ്രവർത്തനം ആസൂത്രണം ചെയ്യാൻ കഴിയത്തക്കവണ്ണം മൂപ്പൻമാർ സുസംഘടിതമായ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടാകും, അത് മെയ്യിലും തുടരും. ഈ മാസങ്ങളിൽ അനേകർ സഹായപയണിയർ വേലയിൽ പങ്കെടുക്കുന്നു. കഴിഞ്ഞവർഷം ഏപ്രിലിൽ 877 പേർ പങ്കെടുത്തു, അതേസമയം മെയ്യിൽ 1052 പേരും. ഈ വർഷത്തെ സംബന്ധിച്ചെന്ത്? നിങ്ങൾക്ക് മെയ്യിൽ അതുചെയ്യാൻ കഴിയുമോ? നേരേമറിച്ച്, നിങ്ങൾക്ക് സഹായപയണിയർ സേവനത്തിന് കഴിയില്ലെങ്കിൽ നിങ്ങളുടെ സാഹചര്യം അനുവദിക്കുന്നതനുസരിച്ച് പ്രസംഗപ്രവർത്തനത്തിൽ നിങ്ങളുടെ പങ്ക് വർദ്ധിപ്പിക്കാൻ ആസൂത്രണം ചെയ്യുക.
6 മററുളളവരിൽ വിലമതിപ്പ് കെട്ടുപണിചെയ്യുക: ഓരോ വർഷവും സ്മാരകാഘോഷത്തിന് അനേകം താൽപര്യക്കാർ നമ്മോടുകൂടെ കൂടിവരുന്നു. ഉദാഹരണത്തിന്, കഴിഞ്ഞ ഏപ്രിലിൽ ലോകവ്യാപകമായി സസ്മാരകത്തിന് ഹാജരായ 1,06,50,158 പേരിൽ 63,70,000-ലധികം വ്യക്തികൾ താൽപര്യക്കാരായിരുന്നു. ഇത് സ്ഥാപനത്തിൽ കൂടുതലായ വളർച്ചയുടെ സാദ്ധ്യത പ്രകടമാക്കുന്നു.
7 സ്മാരകാഘോഷത്തിനുശേഷം ജോലി പൂർത്തിയാക്കുന്നതിന് നാം എന്തുചെയ്യണം? ആ സമയത്ത് പുതിയവരായ അനേകർ നമ്മോടുകൂടെ സഹവസിച്ചു. താൽപര്യത്തിന്റെ ആ സ്ഫുലനം കെട്ടുപോകാൻ അനുവദിക്കരുത്. വേഗം വീണ്ടും സന്ദർശിക്കുക. ഒരുപക്ഷേ താൽപര്യക്കാർക്ക് വെച്ചുനീട്ടുന്ന അത്ഭുതകരമായ പ്രത്യാശ വിശേഷവൽക്കരിക്കുന്നതിന് നിങ്ങൾക്ക് വെളിപ്പാട് 7:9,14 ഉപയോഗിക്കാൻ കഴിഞ്ഞേക്കും. പഴയ ലോകത്തിന്റെ അന്ത്യത്തെ അതിജീവിക്കുന്നവരിൽനിന്ന് ഏതു പ്രതികരണം പ്രതീക്ഷിക്കപ്പെടുന്നു? വെളിപ്പാട് 7:10-ലേക്ക് വീണ്ടും തിരിയുകയും എല്ലാവരും വിശ്വാസം പ്രകടമാക്കേണ്ട ആവശ്യമുണ്ടെന്നും വർഷത്തിലൊരിക്കൽ ക്രിസ്തുവിന്റെ മരണത്തിന്റെ സസ്മാരകത്തിന് ഹാജരാകുന്നതുമാത്രം മതിയാകുന്നില്ലെന്നും ഗ്രഹിക്കാൻ അവരെ സഹായിക്കുകയും ചെയ്യുക.—യേഹന്നാൻ 3:16.
8 നിസ്ത്തർക്കമായും, ഓരോ വർഷവും ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകം വളരെ പ്രധാനപ്പെട്ട ഒരു സംഭവമാണ്. അതിനായി പൂർണ്ണമായി ഒരുങ്ങിക്കൊണ്ട് യഹോവയും ക്രിസ്തുവും നമുക്കുവേണ്ടി ചെയ്തിട്ടുളളതെല്ലാം നാം യഥാർത്ഥത്തിൽ വിലമതിക്കുന്നുവെന്ന് നാം പ്രകടമാക്കുന്നു. നമ്മുടെ ബൈബിൾ വിദ്യാർത്ഥികളിലും മററു താൽപര്യക്കാരിലും അതേ വിലമതിപ്പ് കെട്ടുപണിചെയ്യുന്നതിൽ തുടരുക, എന്തുകൊണ്ടെന്നാൽ യേശുക്രിസ്തു മുഖാന്തരമുളള യഹോവയുടെ മറുവിലാകരുതലിൽ വിശ്വാസം പ്രകടമാക്കാൻ ഇത് അവരെയും സഹായിക്കും.