താത്പര്യം കാണിച്ച എല്ലാവരെയും സഹായിക്കൽ
1 നമ്മുടെ വിശ്വാസവും മററുളളവരോടുളള നമ്മുടെ സ്നേഹവും രാജ്യസന്ദേശത്തിൽ താത്പര്യം കാണിച്ച എല്ലാവരെയും സഹായിക്കുന്നതിനും സ്മാരകത്തിനു ക്ഷണിക്കുന്നതിനും മാർച്ചുമാസക്കാലത്തു നമ്മെ പ്രേരിപ്പിക്കേണ്ടതാണ്. ക്രിസ്തുവിന്റെ മറുവിലയാഗത്തിൽ കേന്ദ്രീകരിക്കുന്ന രക്ഷയ്ക്കായുളള യഹോവയുടെ കരുതലിലേക്ക് അത്തരക്കാരെ നയിക്കേണ്ടതാണ്.—എബ്രാ. 9:28.
2 സ്മാരകത്തിനു നിങ്ങൾ ക്ഷണിക്കാൻ ആഗ്രഹിക്കുന്നവരുടെ ഒരു ലിസ്ററ് ഉണ്ടാക്കുന്നത് നല്ല ആശയമാണ്. വല്ലപ്പോഴും യോഗങ്ങൾക്കു ഹാജരാകുന്നവരെയും അതുപോലെതന്നെ മുമ്പു പഠിച്ചിരുന്നവരെയും അല്ലെങ്കിൽ മററുവിധങ്ങളിൽ താത്പര്യം കാണിച്ച ഏതൊരുവനെയും ഉൾപ്പെടുത്തുക. അവിശ്വാസികളായ ഇണകളെയും മററുകുടുംബാംഗങ്ങളെയും മറക്കരുത്. നിങ്ങളുടെ ലിസ്ററ് ഉണ്ടാക്കിയതിനുശേഷം ഓരോരുത്തരെയും സന്ദർശിക്കാൻ ഒരു പ്രത്യേക ശ്രമം നടത്തുക. ചില സന്ദർശനങ്ങൾ നടത്തുന്നതിനു സഹായിക്കാൻ മൂപ്പൻമാരോടു ആവശ്യപ്പെടാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം.
3 സന്ദർശനം നടത്തുമ്പോൾ നിങ്ങൾക്കെന്തു പറയാൻ കഴിയും?
ഊഷ്മളമായ അഭിവാദനത്തിനുശേഷം ഇതുപോലുളള എന്തെങ്കിലുമൊന്നു നിങ്ങൾക്കു പറയാൻ കഴിയും:
◼ “കഴിഞ്ഞകാലത്തു നിങ്ങൾ ആത്മീയകാര്യങ്ങളിൽ താത്പര്യം കാട്ടിയിട്ടുളളതിനാൽ ഒരു പ്രത്യേക സംഭവത്തിനുളള ഈ ക്ഷണം നിങ്ങൾ സ്വീകരിക്കുമെന്നു ഞാൻ ചിന്തിച്ചു. [സ്മാരകത്തിനു ക്ഷണിച്ചുകൊണ്ടുളള അച്ചടിച്ച ക്ഷണക്കത്തു വീട്ടുകാരനു നല്കുക.] അവിടത്തെ അനുഗാമികൾ അനുസ്മരിക്കാൻ യേശുക്രിസ്തു കല്പിച്ച ഒരേയൊരു സംഭവം ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകമാണ്. അവിടത്തെ മരണത്താൽ ക്രിസ്തു നിറവേററിയതിലേക്കും അതിലൂടെ നിത്യജീവൻ എങ്ങനെ നേടാൻ കഴിയും എന്നതിലേക്കും ഞങ്ങൾ നോക്കിപ്പാർത്തിരിക്കുന്നു. കഴിഞ്ഞവർഷം ഒരു കോടി 14 ലക്ഷത്തിലധികം ആളുകൾ ഈ പ്രത്യേക യോഗത്തിനു ഹാജരായി. ഈ വർഷം ഹാജരാകാൻ നിങ്ങൾ എന്നോടൊപ്പം ചേരുന്നതു സന്തോഷകരമായിരിക്കും.” നിങ്ങളുടെ സഭ സ്മാരകം ആഘോഷിക്കുന്ന സ്ഥലവും സമയവും എഴുതിയിടാൻ തീർച്ചയുളളവരായിരിക്കുക. കൂടാതെ, ആവശ്യമെങ്കിൽ യാത്രാസൗകര്യം ഏർപ്പെടുത്താമെന്നു വാഗ്ദാനം ചെയ്യുക.
4 നവാഗതർ സ്മാരകത്തിനു ഹാജരാകുമ്പോൾ അവരെ സ്വാഗതം ചെയ്യണം. പ്രാദേശിക പ്രസാധകരുമായി പരിചയപ്പെടാൻ അവരെ സഹായിക്കുക. അവരെ തങ്ങളുടെ വീടിനടുത്തു താമസിക്കുന്ന ഏതെങ്കിലും താത്പര്യക്കാരായ വ്യക്തികൾക്കു പരിചയപ്പെടുത്തുക. തങ്ങളുടെ അയൽപക്കത്തുളള ധാരാളം ആളുകൾ സത്യത്തിൽ താത്പര്യമുളളവരാണെന്നു മനസ്സിലാക്കാൻ ഇത് അവരെ പ്രോത്സാഹിപ്പിക്കും. സാധ്യമാണെങ്കിൽ സ്മാരകാഘോഷസമയത്തു നിങ്ങളുടെ കുടുംബത്തോടൊപ്പം ഇരിക്കാൻ അവരെ ക്ഷണിക്കുക.
5 തീർച്ചയായും, കേവലം സ്മാരകത്തിനു ഹാജരാകുന്നത് അവർക്കു രക്ഷ ഉറപ്പുവരുത്തുകയില്ല. നിങ്ങൾ ക്ഷണിക്കുന്ന പലർക്കും യേശുവിന്റെ ചൊരിയപ്പെട്ട രക്തത്തിൽ വിശ്വാസം പ്രകടമാക്കുന്നതിനുളള ആദ്യ പടിയായിരിക്കും അത്. യോഗം കഴിഞ്ഞു വീട്ടിലേക്കു പോകുന്ന വഴിയിൽ അടുത്ത ഞായറാഴ്ചത്തെ പരസ്യയോഗത്തിനും വീക്ഷാഗോപുരദ്ധ്യയനത്തിനും ഹാജരാകാൻ ആഗ്രഹിക്കുന്നുവോയെന്നു സന്ദർശകനോടു ചോദിക്കുക. ഊഷ്മളതയും സഹായസന്നദ്ധതയുളളവനുമായിരിക്കുക. നിങ്ങൾക്കു കഴിയുന്ന ഏതു വിധത്തിലും നിങ്ങൾ സഹായിക്കാൻ ഒരുക്കമുളളവനാണെന്ന് അദ്ദേഹത്തെ അറിയിക്കുക. എത്രയും നേരത്തെ അദ്ദേഹം നമ്മോടൊത്തു സഹവസിക്കാൻ തുടങ്ങുന്നുവോ അത്രയും പെട്ടെന്നായിരിക്കും അദ്ദേഹത്തിന്റെ ആത്മീയ പുരോഗതി. നമുക്കു സഹായിക്കാൻ കഴിഞ്ഞേക്കാവുന്ന മററുളളവരോടൊത്ത് “മഹോപദ്രവ”ത്തെ അതിജീവിക്കാൻ കഴിയുന്നത് എത്ര സന്തോഷവും സംതൃപ്തിയുമായിരിക്കും!—വെളി. 7:9, 14.