മററുളളവരോടു പരിഗണന കാണിക്കുക—ഭാഗം 2
1 ന്യായമായി നമുക്കു സാധ്യമാകുന്നിടത്തോളം നമ്മുടെ ജനസമുദായത്തിലുളള ആളുകളുമായി ഒരു നല്ല ബന്ധം നിലനിർത്താൻ നാം ആഗ്രഹിക്കുന്നു. ഇത് അവരുടെ അവകാശങ്ങളോടും വികാരങ്ങളോടും പരിഗണനയും ബഹുമാനവും പ്രകടമാക്കുന്നത് ആവശ്യമാക്കിത്തീർക്കുന്നു.
2 നല്ല പെരുമാററശീലങ്ങൾക്ക് പരക്കെ അറിയപ്പെടുന്നവരാണു യഹോവയുടെ സാക്ഷികൾ. അയൽക്കാരോടുളള ബന്ധത്തിലും സ്കൂളിലും ജോലിസ്ഥലത്തും അതുപോലെ നമ്മുടെ സമ്മേളനങ്ങളിലും ഉളള മാന്യവും ശ്രേഷ്ഠവുമായ നടത്തയുടെ നിലവാരങ്ങൾ അനുകൂലമായ അനേകം അഭിപ്രായപ്രകടനങ്ങൾക്കു വിഷയീഭവിച്ചിട്ടുണ്ട്.—കാണുക: വീക്ഷാഗോപുരം, (ഇംഗ്ലീഷ്) 1989 ജൂൺ 15, പേജ് 20.
3 നല്ല നടത്തയിൽ തീർച്ചയായും പല കാര്യങ്ങൾ ഉൾപ്പെടുന്നു, സത്യസന്ധത, ഉത്സാഹം, സാൻമാർഗികത, അങ്ങനെ പലതും. നമ്മുടെ രാജ്യഹാളിനു ചുററും താമസിക്കുന്നവരോട് ആദരവുളളവരായിരിക്കുന്നതും അതിൽ ഉൾപ്പെടുന്നു. നമ്മുടെ അയൽക്കാരോടു പരിഗണനയുളളവരായിരിക്കാൻ നാം പരാജയപ്പെട്ടാൽ മററു വശങ്ങളിലെ നമ്മുടെ ദൈവിക നടത്തയും അവഗണിക്കപ്പെട്ടേക്കാം. “സുവാർത്തക്കു യോജിച്ച വിധത്തിൽ പെരുമാറാൻ” പൗലോസ് പ്രോത്സാഹിപ്പിച്ചു.—ഫിലി. 1:27, NW.
4 യോഗങ്ങൾക്കു ഹാജരാകുന്നവരുടെ പരിഗണനയില്ലായ്മ നിമിത്തം ചില രാജ്യഹാളുകളുടെ അടുത്തു താമസിക്കുന്നവർ ഇടയ്ക്കൊക്കെ പരാതി പറഞ്ഞിട്ടുണ്ട്. സഹോദരങ്ങൾ രാജ്യഹാളിന്റെ മുമ്പിലെ നടപ്പാതയിൽ കൂട്ടം കൂടിനിന്ന് അയൽവീടുകളിൽ കേൾക്കത്തക്ക ഉച്ചത്തിൽ വർത്തമാനം പറയുന്നത് ഒഴിവാക്കണം. രാജ്യഹാളിനകത്തേക്കും പുറത്തേക്കും ഓടിനടക്കാൻ കുട്ടികളെ അനുവദിക്കരുത്. അലക്ഷ്യമായി കാറിന്റെ കതകുകൾ വലിച്ചടയ്ക്കുന്നതോ സ്കൂട്ടറിന്റെ ഹോൺ മുഴക്കുന്നതോ അയൽക്കാരെ ശല്യം ചെയ്യും. ഇത്തരം പെരുമാററങ്ങൾ സഭയെ മോശമായി പ്രതിഫലിപ്പിക്കുന്നു. കൂടാതെ, നാം എല്ലാ ഗതാഗതനിയമങ്ങൾ അനുസരിക്കുന്നതും പ്രധാനമാണ്.—റോമ. 13:1, 2, 5.
5 വാഹനങ്ങൾ പാർക്കു ചെയ്യുന്നതിനോടു ബന്ധപ്പെട്ടും സമാനമായ പ്രശ്നങ്ങൾ റിപ്പോർട്ടുചെയ്യപ്പെട്ടിട്ടുണ്ട്. കാറുകളോ സ്കൂട്ടറുകളോ സൈക്കിളുകൾ പോലുമോ മററാളുകളുടെ സ്ഥലത്തോ ഗതാഗതത്തെ തടസ്സപ്പെടുത്തുന്നിടങ്ങളിലോ വീടുകളുടെയോ കടകളുടെയോ വാതിൽക്കൽ തടസ്സം സൃഷ്ടിച്ചുകൊണ്ടോ പാർക്കു ചെയ്യരുത്. അടുത്തുളള ബിസിനസ്സുകാർ തങ്ങളുടെ ഉപഭോക്താക്കൾക്കുവേണ്ടി ഉദ്ദേശിച്ചിരിക്കുന്ന പാർക്കുചെയ്യാനുളള സ്ഥലങ്ങൾ അവരുടെ അനുവാദം കൂടാതെ ഉപയോഗിക്കരുത്. മൂന്നോ നാലോ സഭകൾ ഒരേ രാജ്യഹാൾ ഉപയോഗിക്കുന്നിടത്ത് ആഴ്ചയിലെ മിക്കവാറും എല്ലാ ദിവസങ്ങളിലും യോഗങ്ങൾ പട്ടികപ്പെടുത്തിയിരിക്കും. ഇത് മൂപ്പൻമാരുടെ സംഘങ്ങൾ തമ്മിലുളള അടുത്ത സഹകരണം ആവശ്യമാക്കിത്തീർക്കുന്നു.—കാണുക: 1988 ഒക്ടോബർ 1 വീക്ഷാഗോപുരം പേജ് 17, ഖണ്ഡിക 13.
6 ‘എല്ലാം ദൈവത്തിന്റെ മഹത്ത്വത്തിന്നായി ചെയ്യാൻ’ ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. ഇതിൽ പുറത്തുളളവരോടു പരിഗണന കാണിക്കുന്നതും ഉൾപ്പെടുന്നു. (1 കൊരി. 10:31-33) നാം ‘മററുളളവന്റെ ഗുണം നോക്കുന്നെങ്കിൽ’ അവരുടെ വസ്തുവിൻമേൽ അനാവശ്യവും അനധികൃതവുമായി കൈകടത്തുകയില്ല. (ഫിലി. 2:4) പ്രാദേശിക വ്യാപാരികളുടെ വ്യാപാര ഇടപാടുകളിൽ തടസ്സമുണ്ടാക്കുന്നതും ഒഴിവാക്കും.
7 നമ്മുടെ ഹൃദയത്തിൽ മററുളളവരോട് എന്തു തോന്നുന്നു എന്നതിന്റെ ബാഹ്യ പ്രകടനമാണ് അവരോട്—സഭയ്ക്ക് അകത്തും പുറത്തും ഉളളവരോട്—പരിഗണന കാണിക്കുന്നത്. നാം പറയുന്നതും ചെയ്യുന്നതും നാം ‘നമ്മെപ്പോലെ തന്നെ നമ്മുടെ അയൽക്കാരെയും സ്നേഹിക്കുന്നു’ എന്ന് പ്രകടമാക്കണം.—മത്താ. 7:12; 22:39, NW.