രാപകൽ വിശുദ്ധ സേവനം അർപ്പിക്കുവിൻ
1 നമുക്ക് അസാധാരണമായ ഒരു പദവി നൽകപ്പെട്ടിരിക്കുന്നു. യഹോവയുടെ സാക്ഷികൾ ആയിരിക്കുകയെന്ന പദവി. ഏറ്റെടുത്തു നടത്തപ്പെട്ടിട്ടുള്ളതിൽ ഏറ്റവും വലിയ രാജ്യപ്രഘോഷണ വേല നിർവഹിക്കാൻ യഹോവ ഉപയോഗിക്കുന്ന സുവിശേഷകരുടെ ലോകവ്യാപക സ്ഥാപനത്തിന്റെ ഭാഗമാണു നാം! (മർക്കൊ. 13:10) നമ്മുടെ കാലത്തിന്റെ അടിയന്തിരതയുടെ കാഴ്ചപ്പാടിൽ, നാം ഈ വേലയിൽ കഴിവതും പൂർണമായി പങ്കുപറ്റുന്നുണ്ടോ?
2 ഒടുവിൽ എത്ര പേർ നമ്മുടെ പ്രസംഗത്തോട് അനുകൂലമായി പ്രതികരിക്കുമെന്നു നമുക്കറിയില്ല. അതൊരു “മഹാപുരുഷാരം” ആയിരിക്കുമെന്നു യഹോവ നമുക്ക് ഉറപ്പു തരുന്നു. “രാപ്പകൽ അവനു വിശുദ്ധ സേവനം അർപ്പിക്കുന്ന”തു മുഖാന്തരം അവർ തിരിച്ചറിയിക്കപ്പെടുന്നു. (വെളി. 7:9, 15) ഇപ്പോൾതന്നെ ദൈവസേവനത്തിൽ തിരക്കോടെ ഏർപ്പെട്ടിരിക്കുന്ന അഞ്ചു ദശലക്ഷത്തിലധികം വരുന്ന സാക്ഷികൾ, കേവലം താത്പര്യമുള്ള ശ്രോതാക്കളോ യോഗങ്ങളിൽ സംബന്ധിക്കുന്നവരോ അല്ല. മറിച്ച്, അവർ ലോകവ്യാപകമായി സുവാർത്ത പ്രഘോഷിക്കുന്ന വേലക്കാരാണ്!
3 വയൽസേവനത്തിലാണെങ്കിലും അനൗപചാരികമായാണെങ്കിലും, ഓരോ ദിവസവും യഹോവയെ സ്തുതിക്കുന്നതിനുള്ള അവസരങ്ങളുണ്ട്. നാമോരോരുത്തരും ദിവസവും ഒരു വ്യക്തിയോട് സത്യം പങ്കുവെക്കാൻ മുൻകൈ എടുക്കുന്നെങ്കിൽ ലഭിക്കുന്ന മഹത്തായ സാക്ഷ്യത്തെക്കുറിച്ചു ചിന്തിക്കുക. യഹോവയോടുള്ള നമ്മുടെ വിലമതിപ്പ് ഉത്സാഹത്തോടെ അവനെക്കുറിച്ചു സംസാരിക്കാൻ നമ്മെ പ്രേരിപ്പിക്കണം.—സങ്കീ. 92:1, 2.
4 വിശുദ്ധ സേവനം അർപ്പിക്കാൻ മറ്റുള്ളവരെ സഹായിക്കുക: വർധനവു നൽകി യഹോവ നമ്മെ അനുഗ്രഹിച്ചുകൊണ്ടിരിക്കുന്നു. (ഹഗ്ഗാ. 2:7) കഴിഞ്ഞ സേവനവർഷം ഇന്ത്യയിൽ ഓരോ മാസവും ശരാശരി 13,105 ഭവന ബൈബിളധ്യയനങ്ങളാണു നടത്തപ്പെട്ടത്. ഈ വ്യക്തികളുമായി അധ്യയനം നടത്തുന്നതിലുള്ള നമ്മുടെ ലക്ഷ്യം യേശുവിന്റെ ശിഷ്യന്മാരായിത്തീരാൻ അവരെ സഹായിക്കുക എന്നതാണ്. (മത്താ. 28:19, 20) അവരിൽ പലരും ക്രമമായി യോഗങ്ങളിൽ സംബന്ധിച്ചുകൊണ്ട് ഇപ്പോൾതന്നെ നല്ല പുരോഗതി കൈവരിച്ചിരിക്കുന്നു. തങ്ങൾ പഠിച്ച “ദൈവത്തിന്റെ മഹനീയ കാര്യങ്ങളെക്കുറിച്ച്” അവർ പരിചയക്കാരോടു സംസാരിച്ചുതുടങ്ങിയിരിക്കുന്നു. (പ്രവൃ. 2:11) പരസ്യ ശുശ്രൂഷയിൽ പങ്കെടുക്കാൻ അവരെ ഇപ്പോൾ ക്ഷണിക്കാൻ കഴിയുമോ?
5 വയൽസേവനത്തിൽ നമ്മോടൊപ്പം ചേരാൻ യോഗ്യതയുള്ള പുതിയവരെ ക്ഷണിക്കാൻ ഏപ്രിലിൽ നാം പ്രത്യേകം ശ്രമിക്കണം. ഇതു ചെയ്യുന്നതിനു നിങ്ങളുടെ വിദ്യാർഥി ആഗ്രഹം പ്രകടിപ്പിച്ചുവോ? എങ്കിൽ, അയാൾ തിരുവെഴുത്തുപരമായ യോഗ്യതകളിൽ എത്തിച്ചേരുന്നുവോ? (നമ്മുടെ ശുശ്രൂഷാ പുസ്തകത്തിന്റെ 101-104 പേജുകൾ കാണുക.) വയൽസേവനത്തിൽ പങ്കുപറ്റാൻ വിദ്യാർഥി ആഗ്രഹിക്കുമ്പോൾ, അയാളുടെ ലക്ഷ്യങ്ങൾ അധ്യക്ഷമേൽവിചാരകനുമായി ചർച്ച ചെയ്യുക. ഇക്കാര്യം പരിചിന്തിക്കാൻ അദ്ദേഹം രണ്ടു മൂപ്പന്മാരെ ക്രമീകരിക്കും. സ്നാപനമേൽക്കാത്ത പ്രസാധകൻ എന്നനിലയിൽ അംഗീകരിക്കപ്പെടാൻ വിദ്യാർഥി യോഗ്യത പ്രാപിക്കുന്നുവെങ്കിൽ, വയൽസേവനത്തിൽ തന്നോടൊപ്പം ചേരാൻ അയാളെ ക്ഷണിക്കുക. ഏപ്രിലിൽ പ്രസാധനം തുടങ്ങാൻ യോഗ്യത പ്രാപിച്ചേക്കാവുന്നവരെ സഹായിക്കുന്ന കാര്യത്തിൽ സേവനമേൽവിചാരകന്മാരും പുസ്തകാധ്യയന നിർവാഹകരും പ്രത്യേകം ഉണർവുള്ളവരായിരിക്കേണ്ടതുണ്ട്.
6 സ്നാപനമേൽക്കാത്ത പ്രസാധകരായിത്തീരാൻ തങ്ങളുടെ കുട്ടികൾക്കു യോഗ്യതയുണ്ടോ എന്നു മാതാപിതാക്കൾ പരിചിന്തിച്ചേക്കാം. (സങ്കീ. 148:12, 13) രാജ്യസേവനത്തിൽ പങ്കുപറ്റാനുള്ള ആഗ്രഹം നിങ്ങളുടെ കുട്ടി പ്രകടിപ്പിക്കുകയും അവന്റെ നടത്ത നല്ലതായിരിക്കുകയും ചെയ്യുന്നപക്ഷം, പ്രസ്തുത സാഹചര്യത്തെക്കുറിച്ചു ചർച്ച ചെയ്യാൻ സേവനക്കമ്മിറ്റിയിലുള്ള മൂപ്പന്മാരിൽ ഒരാളെ നിങ്ങൾക്കു സമീപിക്കാവുന്നതാണ്. നിങ്ങളോടും കുട്ടിയോടും ചർച്ച നടത്തിയശേഷം, പ്രസാധകനായി കരുതപ്പെടാൻ കുട്ടിക്കു യോഗ്യത ഉണ്ടോ എന്നു രണ്ടു മൂപ്പൻമാർ നിർണയിക്കും. ദൈവത്തെ സ്തുതിക്കുന്നതിൽ കുട്ടികൾ നമ്മോടൊപ്പം ചേരുമ്പോൾ സന്തോഷിക്കുന്നതിനു പ്രത്യേക കാരണമുണ്ട്!
7 നമ്മുടെ വിശുദ്ധ സേവനം അർഹിക്കുന്നതു യഹോവ മാത്രമാണ്. (ലൂക്കൊ. 4:8) അവനെ “അത്യന്തം” സ്തുതിക്കാനുള്ള അത്ഭുതകരമായ പദവി നമുക്കോരോരുത്തർക്കും ഉപയോഗപ്പെടുത്താം.—സങ്കീ. 109:30; 113:3.