നമ്മുടെ അയൽക്കാർ സുവാർത്ത കേൾക്കേണ്ടതുണ്ട്
1 “എല്ലാത്തരം മനുഷ്യരും രക്ഷിക്കപ്പെടണമെന്നതും സത്യത്തിന്റെ സൂക്ഷ്മപരിജ്ഞാനത്തിൽ എത്തണമെന്നതു”മാണ് ദൈവത്തിന്റെ ഇഷ്ടം. (1 തിമൊ. 2:4, Nw) “എല്ലാത്തരം മനുഷ്യരും” എന്നു പറയുമ്പോൾ നമ്മുടെ അയൽക്കാരെല്ലാം അതിൽ ഉൾപ്പെടും. അവരുടെ പക്കൽ സുവാർത്തയുമായി എത്തിച്ചേരുന്നതിന് നമ്മുടെ അവതരണത്തിൽ വൈവിധ്യം പുലർത്തേണ്ടതും നാം കണ്ടുമുട്ടുന്ന ഓരോ വ്യക്തിക്കും താത്പര്യ ജനകമായിരിക്കുന്നത് എന്താണെന്നു മനസ്സിലാക്കേണ്ടതും ആവശ്യമാണ്. (1 കൊരി. 9:19-23) “നിത്യജീവനായി ശരിയായ മനോനിലയുള്ള”വരുടെ ഹൃദയങ്ങളെ സ്പർശിക്കാൻ നമ്മെ സഹായിക്കുന്ന ഉപകരണങ്ങൾ യഹോവയുടെ സ്ഥാപനം പ്രദാനം ചെയ്തിട്ടുണ്ട്. (പ്രവൃ. 13:48, Nw) ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ നമ്മുടെ അയൽക്കാരുടെ ആത്മീയ ആവശ്യം നിവർത്തിക്കാൻ നാനാതരം ലഘുപത്രികകൾ എങ്ങനെ ഉപയോഗിക്കാമെന്നു നമുക്കു നോക്കാം.
2 വിശേഷവത്കരിച്ചിരിക്കുന്ന ലഘുപത്രികകൾ: ചില ലഘുപത്രികകൾ സമർപ്പിക്കുമ്പോൾ, താഴെ കൊടുത്തിരിക്കുന്ന നിർദേശങ്ങൾ സഹായകമെന്നു നിങ്ങൾ കണ്ടെത്തിയേക്കാം. ഓരോ നിർദേശത്തിലും, (1) സംഭാഷണം ആരംഭിക്കുന്നതിനുള്ള ചിന്തോദ്ദീപകമായ ഒരു ചോദ്യം, (2) ലഘുപത്രികയിൽ സംഭാഷണ വിഷയം കണ്ടെത്താവുന്ന ഒരു പരാമർശം, (3) ചർച്ചാ വേളയിൽ വായിക്കാവുന്ന ഉചിതമായ ഒരു തിരുവെഴുത്ത് എന്നിവ ഉൾപ്പെട്ടിരിക്കുന്നു. അവതരണത്തിന്റെ ബാക്കി ഭാഗം, വ്യക്തിയുടെ പ്രതികരണം അനുസരിച്ച് നിങ്ങൾക്കു സ്വന്തം വാക്കുകളിൽ പറയാവുന്നതാണ്. മിക്ക ലഘുപത്രികകളോടുമുള്ള ബന്ധത്തിൽ നമ്മുടെ രാജ്യ ശുശ്രൂഷയുടെ ഒരു മുൻ ലക്കം പരാമർശിച്ചിരിക്കുന്നു. പ്രസ്തുത ലഘുപത്രിക സമർപ്പിക്കുന്നതിനുള്ള കൂടുതൽ വിശദമായ അവതരണം അവിടെ കണ്ടെത്താൻ സാധിക്കും.
ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?
ദ്രോഹത്തിന് ഇരയായവരെ സഹായിക്കാൻ എന്തു പ്രത്യാശ ഉണ്ട് എന്നാണു നിങ്ങൾ കരുതുന്നത്?—പേജ് 27-8, ഖണ്ഡികകൾ 23-7; യെശ. 65:17, 18; km 7/97 പേ. 8.
ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്?—അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?
ഇന്ന് അനേകർ ജീവിതത്തിൽ അതൃപ്തരായി കാണപ്പെടുന്നത് എന്തുകൊണ്ട്?—പേജുകൾ 29-30, ഖണ്ഡികകൾ 2, 25-6; സങ്കീ. 145:16; km 7/96 പേ. 4.
ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!
യേശുക്രിസ്തു ഇപ്പോൾ എന്തു ചെയ്തുകൊണ്ടിരിക്കുകയാണ് എന്നു നിങ്ങൾ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ?—ചിത്രം 41-2; വെളി. 11:15; km 8/96 പേ. 8.
പറുദീസ സ്ഥാപിക്കുന്ന ഗവൺമെൻറ്.
യേശു നമ്മെ പ്രാർഥിക്കാൻ പഠിപ്പിച്ച രാജ്യത്തെ കുറിച്ചു നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്നുവോ?—പേജ് 3; മത്താ. 6:9, 10.
നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ.
പ്രിയപ്പെട്ട ഒരാളെ മരണത്തിൽ നഷ്ടപ്പെട്ട ഒരു വ്യക്തിക്ക് എങ്ങനെ സാന്ത്വനമേകാനാകും എന്നു നിങ്ങൾ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ?—പേജ് 26, ഖണ്ഡികകൾ 2-5; യോഹ. 5:28, 29; km 7/97 പേ. 8.
നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?
ദൈവം യഥാർഥത്തിൽ എങ്ങനെയുള്ളവനാണെന്ന് അറിയുന്നത് നമ്മുടെ ഭാവിയെ സംബന്ധിച്ചിടത്തോളം പ്രധാനമാണോ?—പേജ് 3, ഖണ്ഡികകൾ 3, 7-8; യോഹ. 17:3.
3 മറ്റു ലഘുപത്രികകൾ: 1998 ഫെബ്രുവരി ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധ ലേഖനം ലഘുപത്രികകൾ ഉൾപ്പെടെ മറ്റു പ്രസിദ്ധീകരണങ്ങൾ പട്ടികപ്പെടുത്തുന്നു. അവ ബുദ്ധമതക്കാർ, മുസ്ലീങ്ങൾ, യഹൂദന്മാർ, ഹിന്ദുക്കൾ എന്നിവരോടു സാക്ഷീകരിക്കുന്നതിനു പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഉചിതമായിരിക്കുന്ന ഇടങ്ങളിലെല്ലാം നാം കണ്ടുമുട്ടുന്നവർക്ക് ഈ ലഘുപത്രികകൾ സമർപ്പിക്കാവുന്നതാണ്. അനുബന്ധ ലേഖനത്തിന്റെ 4-6 പേജുകളിലെ നിർദേശങ്ങളോടൊപ്പം ന്യായവാദം പുസ്തകത്തിന്റെ 21-4 പേജുകളിലെ വിവരങ്ങളും നിങ്ങൾക്കു പുനരവലോകനം ചെയ്യാവുന്നതാണ്. എന്നിട്ട്, ആളുകളുടെ താത്പര്യം ഉണർത്തുന്ന ഹ്രസ്വ അവതരണങ്ങൾ തയ്യാറാക്കുക.
4 നല്ല വിദ്യാഭ്യാസമുണ്ടെങ്കിലും ബൈബിളിനെ കുറിച്ചു കാര്യമായ അറിവില്ലാത്ത ആളുകളെ സഹായിക്കാൻ മറ്റൊരു ലഘുപത്രിക തയ്യാറാക്കിയിട്ടുണ്ട്. ദൈവ വചനം പരിചിന്തിക്കാൻ അവരെ പ്രേരിപ്പിക്കുന്ന തരത്തിൽ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് അത്. ഉചിതമായിരിക്കുന്നിടത്ത് പിൻവരുന്നവ സമർപ്പിക്കാവുന്നതാണ്:
സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം.
സമഗ്രമായ വിദ്യാഭ്യാസം നേടുന്നതിൽ ബൈബിളിൽ ഉൾക്കൊണ്ടിരിക്കുന്ന പരിജ്ഞാനം കുറെ സമ്പാദിക്കുന്നതും ഉൾപ്പെട്ടിരിക്കുന്നു എന്നു നിങ്ങൾ സമ്മതിക്കുകയില്ലേ?—പേജ് 3, ഖണ്ഡികകൾ 1-3; പേജ് 30, ഖണ്ഡിക 2; സഭാ. 12:9, 10.
5 ബൈബിൾ അധ്യയന ലഘുപത്രിക: ശുശ്രൂഷയിലെ നമ്മുടെ ലക്ഷ്യം എല്ലായ്പോഴും, പ്രഥമ സന്ദർശനത്തിൽ അല്ലെങ്കിൽ മടക്ക സന്ദർശനത്തിൽ ബൈബിൾ അധ്യയനം ആരംഭിക്കുക എന്നതായിരിക്കണം. ആ ലക്ഷ്യത്തിൽ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഈ ലഘുപത്രിക നമ്മുടെ പക്കൽ ഉണ്ട്:
ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു?
ഓരോ വാരത്തിലും 30 മിനിറ്റോ അതിൽ താഴെയോ ഉപയോഗിച്ചുകൊണ്ട് 16 വാരങ്ങൾകൊണ്ട് ബൈബിളിനെക്കുറിച്ചുള്ള അടിസ്ഥാന ഗ്രാഹ്യം സമ്പാദിക്കാനാകും എന്നു നിങ്ങൾക്ക് അറിയാമായിരുന്നോ?—പാഠം 2, ഖണ്ഡിക 6; 2 തിമൊ. 3:16, 17; km 3/97 പേ. 4.
6 അയൽസ്നേഹം ഉണ്ടായിരുന്ന ശമര്യക്കാരനെ കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തത്തിൽ യഥാർഥ അയൽക്കാരൻ ആരാണെന്ന് യേശു വ്യക്തമാക്കി: കഷ്ടത അനുഭവിക്കുന്ന വ്യക്തിയെ സഹായിക്കാൻ സ്നേഹവും ദയയും പ്രകടമാക്കുന്നവൻ. (ലൂക്കൊ. 10:27-37) നമ്മുടെ അയൽക്കാർ ആത്മീയമായി കഷ്ടതയിലാണ്. അവർ സുവാർത്ത കേൾക്കേണ്ടതുണ്ട്. അവരുമായി അതു പങ്കിടുന്നതിനുള്ള ഉത്തരവാദിത്വം നമുക്ക് ഏറ്റെടുക്കാം. അങ്ങനെ യേശുക്രിസ്തുവിന്റെ യഥാർഥ ശിഷ്യന്മാരാണ് നാം എന്നു തെളിയിക്കാം.—മത്താ. 24:14; ഗലാ. 5:14.