മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
ഉണരുക! മാർച്ച് 8
“ഈടുറ്റ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ബൈബിൾ ഊന്നിപ്പറയുന്നു. [സദൃശവാക്യങ്ങൾ 2:10, 11 വായിക്കുക.] കുട്ടികൾക്കു യോഗ്യതയുള്ള അധ്യാപകരെ ലഭിക്കേണ്ടത് എത്ര പ്രധാനമാണെന്നു നമ്മിൽ മിക്കവരും തിരിച്ചറിയുന്നു. അധ്യാപകർ വഹിക്കുന്ന നിർണായക പങ്കും അവരുടെ ത്യാഗത്തെ നാം എപ്രകാരം വിലമതിക്കണമെന്നും അവർ നേരിടുന്ന പ്രയാസകരമായ വെല്ലുവിളികളെ നേരിടാൻ സഹായിക്കുന്നതിന് മാതാപിതാക്കൾക്ക് എന്തു ചെയ്യാനാകുമെന്നും ഉണരുക! വിശേഷവത്കരിക്കുന്നു.”
വീക്ഷാഗോപുരം മാർച്ച് 15
“നീതിനിഷ്ഠമായ ഭരണം ഈ ഭൂമിയെ ജീവിക്കാൻ പറ്റിയ മെച്ചപ്പെട്ട ഒരു സ്ഥലമാക്കിത്തീർക്കും എന്നതിനോടു നിങ്ങൾ യോജിക്കുമോ? [പ്രതികരിക്കാൻ അനുവദിക്കുക.] ബൈബിൾ എന്തു വാഗ്ദാനം ചെയ്യുന്നു എന്നു ശ്രദ്ധിക്കുക. [സങ്കീർത്തനം 37:11 വായിക്കുക.] പൂർണനായ ഒരു നേതാവിന്റെ കീഴിൽ നമുക്ക് അത്തരം സമാധാനം ആസ്വദിക്കാനാകും. ആ നേതാവ് ആരാണെന്ന് ഈ ലേഖനങ്ങൾ വ്യക്തമാക്കുന്നു.”
ഉണരുക! മാർച്ച് 8
“രോഷം നിയന്ത്രിക്കുക ബുദ്ധിമുട്ടാണെന്ന് ഇക്കാലത്ത് അധികമധികം ആളുകൾ കണ്ടെത്തുന്നതായി നിങ്ങൾ ശ്രദ്ധിച്ചോ?” [പ്രതികരിക്കാൻ അനുവദിക്കുക.] ഉണരുക!യുടെ ഈ ലക്കത്തിൽ വളരെ രസകരമായ ഒരു ലേഖനമുണ്ട്, അതിന്റെ വിഷയം “രോഷത്തിന്റെ യുഗം—എന്താണ് അതിനു പിന്നിൽ?” എന്നാണ്. എങ്ങനെ രോഷം നിയന്ത്രിക്കാം എന്നും ഈ ലേഖനം വിവരിക്കുന്നു. [സദൃശവാക്യങ്ങൾ 15:1 വായിക്കുക.]
വീക്ഷാഗോപുരം ഏപ്രിൽ 1
“ബൈബിളിൽനിന്നുള്ള ഹൃദയസ്പർശിയായ ഒരു ആശയം നിങ്ങളുമായി പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു. [മത്തായി 22:37 വായിക്കുക.] ഇതിന്റെ അർഥം എന്താണെന്നാണു നിങ്ങൾക്കു തോന്നുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] ‘നിങ്ങളുടെ ഹൃദയവും മനസ്സുംകൊണ്ട് ദൈവത്തെ അന്വേഷിക്കുക’ എന്ന ഈ ലേഖനം ഒന്നു ശ്രദ്ധിക്കൂ. സത്യവിശ്വാസം ഹൃദയം മാത്രം ഉൾപ്പെടുന്ന ഒരു സംഗതിയാണോ അതോ മനസ്സും അതിൽ ഉൾപ്പെടുന്നുണ്ടോ? അതിനുള്ള ഉത്തരം ആത്മീയ വെളിച്ചം പകരുന്ന ഒന്നാണ്.”