മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
ഉണരുക! ഏപ്രി. 8
“കുട്ടികൾ ഉൾപ്പെടെ, മനുഷ്യർ വികലപോഷണം നിമിത്തം യാതന അനുഭവിക്കണമെന്ന് ദൈവം ഉദ്ദേശിച്ചിട്ടുണ്ടെന്ന് നിങ്ങൾ കരുതുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ബൈബിളിൽ കാണുന്ന ഈ ആശ്വാസദായകമായ വാഗ്ദാനം നോക്കൂ. [സങ്കീർത്തനം 72:16 വായിക്കുക.] ഉണരുക!യുടെ ഈ ലക്കം വികലപോഷണത്തിന്റെ കാരണങ്ങളെയും, അതിലുപരിയായി ഉടൻ ആ പ്രശ്നം പരിഹരിക്കുമെന്ന ദൈവത്തിന്റെ വാഗ്ദാനത്തെയും പറ്റി ചർച്ചചെയ്യുന്നു.”
വീക്ഷാഗോപുരം ഏപ്രി. 15
“അടുത്തകാലത്തായി ഒരു ആത്മീയ മൂല്യച്യുതി സംഭവിച്ചിരിക്കുന്നത് അനേകരും നിരീക്ഷിച്ചിരിക്കുന്നു. നിങ്ങളതു ശ്രദ്ധിച്ചോ? [പ്രതികരിക്കാൻ അനുവദിക്കുക. തുടർന്ന് സങ്കീർത്തനം 119:105 വായിക്കുക.] ജീവിതത്തിലെ നിരവധി കെണികൾ ഒഴിവാക്കുന്നതിന് ആളുകളെ സഹായിക്കാൻ ആത്മീയ മൂല്യങ്ങൾക്കു സാധിക്കും. യഥാർഥ ആത്മീയ മൂല്യങ്ങൾ എവിടെ കണ്ടെത്താൻ കഴിയും എന്ന് ഈ മാസിക ചൂണ്ടിക്കാണിക്കുന്നു.”
ഉണരുക! ഏപ്രി. 8
“തിരഞ്ഞെടുക്കാനുള്ള നിങ്ങളുടെ സ്വാതന്ത്ര്യത്തെ നിങ്ങൾ വിലമതിക്കുന്നില്ലേ? [പ്രതികരിക്കാൻ അനുവദിക്കുക.] എന്നിരുന്നാലും, തിരഞ്ഞെടുപ്പു സ്വാതന്ത്ര്യം ഉള്ളതുകൊണ്ടുമാത്രം ഒരുവൻ ഉചിതമായ തിരഞ്ഞെടുപ്പുകൾ നടത്തണമെന്നില്ല. ജ്ഞാനപൂർവകമായ തിരഞ്ഞെടുപ്പുകൾ നടത്താൻ നമ്മെ സഹായിക്കുന്ന ഏതെങ്കിലും തത്ത്വങ്ങളുണ്ടോ? [വീട്ടുകാരൻ പ്രതികരിച്ചതിനുശേഷം ഗലാത്യർ 6:7 വായിക്കുക. 16-ാം പേജിലേക്കു തുറക്കുക.] ഈ മാസികയിൽ നിങ്ങൾ അതിനുള്ള ഉത്തരം കണ്ടെത്തും.”
വീക്ഷാഗോപുരം മേയ് 1
“ചില ചോദ്യങ്ങൾക്ക് ഉത്തരം പറയുക എന്നുള്ളത് മനുഷ്യപ്രാപ്തിക്ക് അതീതമാണ്. ഒരു ഉദാഹരണം ശ്രദ്ധിക്കുക. [ഇയ്യോബ് 21:7 വായിക്കുക.] ദൈവത്തോടു ചോദിക്കണമെന്ന് നിങ്ങൾ ആഗ്രഹിച്ചിട്ടുള്ള ഏതെങ്കിലും ചോദ്യമുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ജീവിതത്തിലെ മൂന്ന് അതിപ്രധാന ചോദ്യങ്ങൾക്ക് ലോകവ്യാപകമായി ആളുകൾ തൃപ്തികരമായ ഉത്തരം കണ്ടെത്തിയിരിക്കുന്നത് എങ്ങനെയെന്ന് ഈ മാസിക വിശദീകരിക്കുന്നു.”