മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
ഉണരുക! ജൂൺ 8
“പ്രമേഹമുള്ള ആരെയെങ്കിലുമൊക്കെ നമ്മിൽ മിക്കവർക്കും പരിചയമുണ്ട്. ഈ രോഗത്തെ കുറിച്ച് നിങ്ങൾക്കു കൂടുതൽ വിവരങ്ങൾ അറിയാമോ? [മാസികയുടെ പുറം പേജ് കാണിച്ചിട്ട് പ്രതികരിക്കാൻ അനുവദിക്കുക.] ഈ മാസിക പ്രമേഹത്തിന്റെ കാരണങ്ങളെയും ചികിത്സയെയും കുറിച്ചു വിശകലനം ചെയ്യുന്നു. സകല രോഗങ്ങൾക്കുമുള്ള ശാശ്വത സൗഖ്യം സംബന്ധിച്ച ബൈബിളിന്റെ വാഗ്ദാനത്തെ കുറിച്ചും ഇത് ചർച്ച ചെയ്യുന്നുണ്ട്.” യെശയ്യാവു 33:24 വായിച്ച് ഉപസംഹരിക്കുക.
വീക്ഷാഗോപുരം ജൂൺ 15
“യേശു ചരിത്രത്തിലെ ഏറ്റവും മഹാനായ വ്യക്തിയായിരുന്നു എന്ന് ചിലർ കരുതുന്നു. മറ്റു ചിലർ യേശുവിന്റെ അസ്തിത്വത്തെ പോലും ചോദ്യം ചെയ്യുന്നു. യേശുവിനെ കുറിച്ച് നാം എന്തു വിശ്വസിക്കുന്നു എന്നത് പ്രാധാന്യം അർഹിക്കുന്നു എന്ന് നിങ്ങൾ വിചാരിക്കുന്നുവോ? [പ്രതികരണത്തിനുശേഷം പ്രവൃത്തികൾ 4:12 വായിക്കുക.] യേശു യഥാർഥമായും ഭൂമിയിൽ ജീവിച്ചിരുന്നു എന്നതിന് എന്തു തെളിവുണ്ട്? ഈ മാസിക പ്രസ്തുത ചോദ്യം വിശകലനം ചെയ്യുന്നു.”
ഉണരുക! ജൂൺ 8
“ബൈബിളിൽനിന്ന് ഹൃദയോഷ്മളമായ ഒരു ആശയം താങ്കളുമായി പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു. [1 കൊരിന്ത്യർ 1:10 വായിക്കുക.] യഥാർഥ ഐക്യം എന്നാൽ കേവലം ചിന്തയിലെയും പ്രവൃത്തിയിലെയും സമാനതയാണോ? [പ്രതികരിക്കാൻ അനുവദിക്കുക.] ‘ക്രിസ്തീയ ഐക്യം എല്ലാ കാര്യത്തിലുമുള്ള സമാനതയെ അർഥമാക്കുന്നുണ്ടോ?” എന്ന ഈ ലേഖനം ശ്രദ്ധിക്കുക. ആ ചോദ്യത്തിനുള്ള പ്രബോധനാത്മകമായ ഉത്തരം ഇതിൽ അടങ്ങിയിരിക്കുന്നു.”
വീക്ഷാഗോപുരം ജൂലൈ 1
“മനുഷ്യന്റെ ഏറ്റവും അടിസ്ഥാനപരമായ ആവശ്യങ്ങളിൽ ഒന്നാണ് സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുക എന്നത്. [4-ാം പേജിലെ ശീർഷകത്തിനു ചുവടെ കൊടുത്തിരിക്കുന്ന ഉദ്ധരണി വായിക്കുക.] എങ്കിലും, ആധുനിക സമൂഹം മറ്റു കാര്യങ്ങൾക്കു മുൻഗണന കൊടുക്കാൻ പ്രവണത കാണിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] യഥാർഥ സ്നേഹം എന്താണെന്നും അത് എങ്ങനെ വളർത്തിയെടുക്കാമെന്നും ഈ മാസിക ചർച്ച ചെയ്യുന്നുണ്ട്.” 1 കൊരിന്ത്യർ 13:2 വായിക്കുക.