മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
ഉണരുക! മേയ് 8
“ഇന്ന് ചിലർക്ക് പ്രത്യാശയ്ക്കുള്ള യാതൊരു കാരണവുമില്ലാത്തതായി തോന്നുന്നു. നിങ്ങൾക്ക് എപ്പോഴെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിച്ചശേഷം റോമർ 15:4 വായിക്കുക.] പ്രത്യാശയുടെ പ്രാധാന്യം മിക്കവരും തിരിച്ചറിയുന്നുണ്ട്. ഉണരുക!യുടെ ഈ ലക്കത്തിൽ കൊടുത്തിട്ടുള്ള, പ്രത്യാശയ്ക്കുള്ള ഏഴു തിരുവെഴുത്തു കാരണങ്ങൾ പരിചിന്തിക്കുന്നത് നിങ്ങൾ ആസ്വദിക്കും.”
വീക്ഷാഗോപുരം മേയ് 15
“ഭൂമിയിൽ മനുഷ്യൻ ചെയ്യുന്ന കാര്യങ്ങൾ ദൈവത്തെ ഏതെങ്കിലും വിധത്തിൽ ബാധിക്കുന്നുണ്ടോ എന്നതിനെ കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] നമ്മുടെ പ്രവൃത്തികൾക്ക് ദൈവത്തിന്റെ വികാരങ്ങളെ എങ്ങനെ ബാധിക്കാൻ കഴിയുമെന്നു ശ്രദ്ധിക്കുക. [സദൃശവാക്യങ്ങൾ 27:11 വായിക്കുക.] ദൈവത്തിന്റെ ഹൃദയത്തെ സന്തോഷിപ്പിച്ച ചിലരുടെ ദൃഷ്ടാന്തങ്ങൾ ഈ മാസികയിൽ നൽകിയിട്ടുണ്ട്. നമുക്ക് അത് എങ്ങനെ ചെയ്യാനാകും എന്നതിനെ കുറിച്ചും അത് ചർച്ച ചെയ്യുന്നു.”
ഉണരുക! മേയ് 8
“നമ്മുടെ ഉൾപ്രേരണകൾക്കും അഭിലാഷങ്ങൾക്കും നിസ്സഹായതയോടെ കീഴ്പെടുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് ഇന്ന് പലരും വിചാരിക്കുന്നു. ചീത്ത ശീലങ്ങളെ മറികടക്കുക സാധ്യമല്ല എന്നാണ് അവർ വിശ്വസിക്കുന്നത്. എന്നാൽ ഇതു സംബന്ധിച്ച നിങ്ങളുടെ അഭിപ്രായം എന്താണ്? [പ്രതികരിക്കാൻ അനുവദിച്ചശേഷം റോമർ 14:12 വായിക്കുക.] ഉണരുക!യുടെ ഈ ലക്കം ആളുകൾക്ക് ഇങ്ങനെ തോന്നാനുള്ള കാരണം പരിശോധിക്കുകയും ചീത്ത ശീലങ്ങളെ മറികടക്കാനുള്ള പ്രായോഗിക നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു.”
വീക്ഷാഗോപുരം ജൂൺ 1
“ദൈവത്തെ ആരാധിക്കാൻ ഒരു സംഘടിത മതത്തിന്റെ ഭാഗമായിരിക്കേണ്ട ആവശ്യമില്ലെന്ന് ചിലർ കരുതുന്നു. നിങ്ങൾ എപ്പോഴെങ്കിലും അതിനെ കുറിച്ചു ചിന്തിച്ചിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] കഴിഞ്ഞകാലങ്ങളിൽ ദൈവം മനുഷ്യരുമായി ഇടപെട്ടിട്ടുള്ള വിധത്തെ കുറിച്ച് ഈ മാസിക ചർച്ച ചെയ്യുന്നു. ദൈവത്തെ സത്യത്തിൽ ആരാധിക്കുക എന്നു പറഞ്ഞാൽ എന്താണെന്നും അതു വിശദീകരിക്കുന്നുണ്ട്.” യോഹന്നാൻ 4:24 വായിക്കുക.