മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
ഉണരുക! ആഗ. 8
“നിഷ്കളങ്കരായ ആളുകളെ ചൂഷണം ചെയ്യാനായി ഇന്ന് തട്ടിപ്പുകാർ പുതിയ തന്ത്രങ്ങൾ ആവിഷ്കരിച്ചുകൊണ്ടിരിക്കുകയാണ്. ഇതു താങ്കളെ ബാധിക്കുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] തട്ടിപ്പിന് ഇരയാകാതെ സ്വയം രക്ഷിക്കാൻ സഹായിക്കുന്ന ഏതാനും അടിസ്ഥാന മുൻകരുതലുകളാണ് ഈ ലക്കം ഉണരുക! ചർച്ച ചെയ്യുന്നത്.” സദൃശവാക്യങ്ങൾ 22:3 വായിക്കുക.
വീക്ഷാഗോപുരം ആഗ. 15
“നല്ലൊരു വിവാഹജീവിതം എങ്ങനെ നയിക്കാം, കുട്ടികളെ നല്ല രീതിയിൽ എങ്ങനെ വളർത്തിക്കൊണ്ടുവരാം എന്നതിനെ കുറിച്ചൊക്കെ ഇക്കാലത്ത് ആളുകൾ വ്യത്യസ്ത ഉറവുകളിൽനിന്ന് ഉപദേശങ്ങൾ തേടാറുണ്ട്. ഏറ്റവും നല്ല ഉപദേശം എവിടെ കിട്ടുമെന്നാണ് താങ്കൾ വിചാരിക്കുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] വീക്ഷാഗോപുരത്തിന്റെ ഈ ലക്കം, കുടുംബജീവിതത്തിന്റെ ഭദ്രതയ്ക്കായി മനുഷ്യവർഗത്തിന്റെ സ്രഷ്ടാവ് നൽകിയ ചില ജ്ഞാനോപദേശങ്ങൾ ചർച്ച ചെയ്യുന്നു.” സങ്കീർത്തനം 32:8 വായിക്കുക.
ഉണരുക! ആഗ. 8
“കുടുംബ കലഹത്തെ കുറിച്ചും ഭാര്യയെ മർദിക്കുന്നതിനെ കുറിച്ചുമൊക്കെ നാം ഇടയ്ക്കിടെ കേൾക്കാറുണ്ട്. പുരുഷന്മാർ കൊള്ളരുതാത്തവർ ആയതുകൊണ്ടായിരിക്കുമോ ഇങ്ങനെ സംഭവിക്കുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] കുടുംബത്തിന്റെ ശിരസ്സ് ആയിരിക്കുകയെന്നാൽ എന്താണ് അർഥമാക്കുന്നത് എന്ന് ഉണരുക!യുടെ ഈ ലക്കം കാണിച്ചു തരുന്നു.” എഫെസ്യർ 5:28, 29-ഉം 6:4-ഉം വായിക്കുക.
വീക്ഷാഗോപുരം സെപ്റ്റം. 1
“സന്തുഷ്ടരായിരിക്കാൻ നാമെല്ലാം ആഗ്രഹിക്കുന്നു. ഇവിടെ പരാമർശിച്ചിരിക്കുന്ന വസ്തുക്കൾക്ക് യഥാർഥത്തിൽ സന്തുഷ്ടി നൽകാൻ കഴിയുമെന്ന് താങ്കൾ കരുതുന്നുണ്ടോ? [മത്തായി 5: 4എ, 6എ, 10എ എന്നിവ വായിച്ചു വിശദീകരിക്കുക. പ്രതികരിക്കാൻ അനുവദിക്കുക.] ഗിരിപ്രഭാഷണത്തിൽനിന്നുള്ള പ്രശസ്തമായ ആ വാക്കുകളുടെ അർഥം ഈ മാസിക വിശദീകരിക്കുന്നു. കൂടാതെ സന്തുഷ്ടിക്ക് മറ്റെന്തുകൂടെ ആവശ്യമായിരിക്കുന്നെന്നും ഇതു ചർച്ച ചെയ്യുന്നു.”