വെളിപാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! എന്ന പുസ്തകത്തിൽ വരുത്തിയിരിക്കുന്ന ഭേദഗതികൾ
1988-ൽ പ്രസിദ്ധീകരിച്ച വെളിപാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! എന്ന പുസ്തകത്തിൽ വരുത്തിയിരിക്കുന്ന പ്രധാനപ്പെട്ട തിരുത്തലുകൾ താഴെ കൊടുത്തിരിക്കുന്നു. എന്നാൽ സ്ഥിതിവിവരക്കണക്കുകളിലുള്ള വ്യത്യാസം പോലുള്ളവ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. അത് ഏറ്റവും പുതിയ വാർഷിക പുസ്തകത്തിലോ മറ്റു പ്രസിദ്ധീകരണങ്ങളിലോ കാണാവുന്നതാണ്.
അധ്യായം 4
പേ. 19, ഖ. 4: അവസാനം കൊടുത്തിരിക്കുന്ന തിരുവെഴുത്തു പരാമർശം—(മത്തായി 25:31-33)—വെട്ടിക്കളയുക
അധ്യായം 5
പേ. 24, ഖ. 3, അടിക്കുറിപ്പ് ഇങ്ങനെ മാറ്റുക: * വിശദമായ വിവരണത്തിന് യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച, ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിന്റെ 88-92, 215-218 പേജുകൾ കാണുക.
അധ്യായം 8
പേ. 40, ഖ. 8, വരി 4: “125 തെറ്റുകൾ” എന്നത് 130 തെറ്റുകൾ എന്നു മാറ്റുക
പേ. 40, ഖ. 10, അവസാന വാചകം ഇങ്ങനെ മാറ്റുക: ഐക്യനാടുകളിലെ സുപ്രീംകോടതിയിൽ മാത്രം യഹോവയുടെ സാക്ഷികൾ 50 കേസുകളിൽ വിജയിച്ചിട്ടുണ്ട്.
അധ്യായം 10
പേ. 50, ഖ. 11, അടിക്കുറിപ്പ് ഇങ്ങനെ മാറ്റുക: *ഉദാഹരണത്തിന്, “വിശ്വസ്ത ക്രിസ്തീയ സ്ത്രീകൾ ദൈവത്തിന്റെ വിലപ്പെട്ട ആരാധകർ” എന്ന 2003 നവംബർ 1-ലെ വീക്ഷാഗോപുര ലേഖനം കാണുക.
അധ്യായം 11
പേ. 56, ഖ. 9, ഖണ്ഡികയുടെ രണ്ടാം പകുതി ഇങ്ങനെ മാറ്റുക: ഇതിനോടുള്ള ബന്ധത്തിൽ, “നിങ്ങൾ എങ്ങനെയുള്ളവരെന്നു തെളിയിച്ചുകൊണ്ടിരിക്കുവിൻ,” “മേലാൽ നമുക്കായി ജീവിക്കാതിരിക്കൽ” എന്നിങ്ങനെയുള്ള വിഷയങ്ങൾ ചർച്ചചെയ്തുകൊണ്ടു വീക്ഷാഗോപുരം മാസിക പ്രോത്സാഹനം നൽകിയിട്ടുണ്ട്. * തിരുവെഴുത്തുപരമായ അത്തരം സഹായമുള്ളതിനാൽ, യഹോവയുടെ മുമ്പാകെ നിർമലതയിൽ നടക്കാൻ വിനീതമായും പ്രാർഥനാപൂർവകവും ശ്രമിക്കവേ നമുക്കു നമ്മുടെ ആന്തരിക വ്യക്തിത്വം ശോധനചെയ്യാം—സങ്കീർത്തനം 26:1-3; 139:23-24.
പേ. 56, ഖ. 9, അടിക്കുറിപ്പ് ഇങ്ങനെ മാറ്റുക: *2005 ജൂലൈ 15-ലെയും 2005 മാർച്ച് 15-ലെയും വീക്ഷാഗോപുരം കാണുക.
അധ്യായം 12
പേ. 61, ഖ. 14, അടിക്കുറിപ്പ് ഇങ്ങനെ മാറ്റുക: #യോഹന്നാൻവർഗം പ്രസിദ്ധീകരിക്കുന്ന വീക്ഷാഗോപുരം മാസിക, ഈ അവസരം പ്രയോജനപ്പെടുത്തുന്നതിന്റെയും പ്രസംഗവലേയിൽ ആവുന്നത്ര പൂർണമായി പങ്കെടുക്കേണ്ടതിന്റെയും അടിയന്തിരത എടുത്തുകാട്ടുന്നതിൽ തുടർന്നിരിക്കുന്നു; ഉദാഹരണത്തിന്, 2004 ജനുവരി 1 ലക്കത്തിലെ “സകലരും യഹോവയുടെ മഹത്ത്വം ഘോഷിക്കട്ടെ,” “അവരുടെ നാദം സർവ്വഭൂമിയിലും പരന്നു” എന്നീ ലേഖനങ്ങൾ കാണുക. ഒരു ‘തുറന്ന വാതിലിലൂടെ’ മുഴുസമയ സേവനത്തിലേക്കു പ്രവേശിക്കാൻ 2004 ജൂൺ 1 ലക്കത്തിലെ “ദൈവത്തിനു മഹത്ത്വം കൊടുക്കുന്നവർ അനുഗൃഹീതർ” എന്ന ലേഖനം ഊന്നൽനൽകി. അത്തരം സേവനത്തിൽ ഏർപ്പെട്ട 10,93,552 പയനിയർമാരുടെ ഒരു അത്യുച്ചം സേവനവർഷം 2005-ലെ ഒരു മാസത്തിൽ റിപ്പോർട്ടു ചെയ്യുകയുണ്ടായി.
അധ്യായം 13
പേ. 71, ഖ. 14, വരി 9, 10: “1993-ൽ 2 കോടി 90 ലക്ഷത്തിലധികത്തിന്റെ” എന്നത് 2006-ൽ 5 കോടി 90 ലക്ഷത്തിലധികത്തിന്റെ എന്നു മാറ്റുക
പേ. 73, ഖ. 23, വരി 15, 16: മത്തായി 25:31 എന്ന തിരുവെഴുത്തു പരാമർശം വെട്ടിക്കളയുക
അധ്യായം 16
പേ. 90, ഖ. 4, രണ്ടാമത്തെ അടിക്കുറിപ്പ് ഇങ്ങനെ മാറ്റുക: *യേശു 1914-ൽ രാജത്വം പ്രാപിച്ചുവെന്നതിന്റെ വിശദമായ തെളിവിന് യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിന്റെ 215-218 പേജുകൾ കാണുക.
പേ. 91, ഖ. 6, ഖണ്ഡികയുടെ രണ്ടാം പകുതി ഇങ്ങനെ മാറ്റുക: യേശുവിന്റെ ജയിച്ചടക്കൽസവാരി കർത്തൃ ദിവസത്തിന്റെ ആദ്യ ദശകങ്ങളും പിന്നിട്ടു മുന്നേറിക്കൊണ്ടിരിക്കുകയാണ്, ആ സമയത്ത് ചെമ്മരിയാടുതുല്യരായ മനുഷ്യർ കൂട്ടിച്ചേർക്കപ്പെടുകയും ചെയ്യുന്നു. മുഴുലോകവും ഇപ്പോഴും “ദുഷ്ടന്റെ അധീനതയിൽ” കിടക്കുകയാണെങ്കിലും യേശു സ്നേഹപൂർവം തന്റെ അഭിഷിക്ത സഹോദരങ്ങളെയും അവരുടെ കൂട്ടാളികളെയും തുടർന്നും മേയിക്കുന്നു, വിശ്വാസത്തിന്റെ ജയിച്ചടക്കൽ പ്രാപിക്കാൻ ഓരോരുത്തരെയും സഹായിച്ചുകൊണ്ടുതന്നെ.—1 യോഹന്നാൻ 5:19.
പേ. 92, ഖ. 9 അവസാന വാചകം ഇങ്ങനെ മാറ്റുക: കത്തോലിക്കാ രാജ്യങ്ങളിലും പീഡനം അതികഠിനമായിരുന്ന ജർമനി, ഇറ്റലി, ജപ്പാൻ എന്നിവപോലുള്ള ദേശങ്ങളിലും വളർച്ച മുന്തിയതായിരുന്നു, ആ ഓരോ രാജ്യത്തും 6,00,000-ത്തിലധികം സജീവ വയൽശുശ്രൂഷകർ ഇപ്പോൾ റിപ്പോർട്ടു ചെയ്തുകൊണ്ടിരിക്കുന്നു.—യെശയ്യാവു 54:17; യിരെമ്യാവു 1:17-19.
പേ. 94, ഖ. 18, ഖണ്ഡികയുടെ രണ്ടാം പകുതി ഇങ്ങനെ മാറ്റുക: ആസൂത്രിതമായ ഒരു ന്യൂക്ലിയർ സംഘട്ടനം ഉണ്ടാകാതിരുന്നാൽപ്പോലും യാദൃച്ഛികമായി ഒരു ന്യൂക്ലിയർ യുദ്ധം പൊട്ടിപ്പുറപ്പെടാൻ സാധ്യതയുള്ളതായി ചില ശാസ്ത്രജ്ഞന്മാർ പറയുന്നു! എന്നാൽ സന്തോഷകരമെന്നു പറയട്ടെ, വെള്ളക്കുതിരയുടെ സവാരിക്കാരന് ഇതു സംബന്ധിച്ച് മറ്റു ചിന്തകൾ ഉണ്ട്.
പേ. 97, ഖ. 28, ഖണ്ഡികയുടെ രണ്ടാം പകുതി ഇങ്ങനെ മാറ്റുക: “വൃത്തികെട്ട പതിറ്റാണ്ടാ”യി വർണിക്കപ്പെട്ട 1980-കളിൽ, ബൈബിൾ നിലവാരപ്രകാരം അധാർമികമായ ഒരു ജീവിതരീതി, എയ്ഡ്സ് ബാധയെയും “മഹാവ്യാധി”യോട് കൂട്ടിച്ചേർത്തിരിക്കുന്നു. യു.എസ്. സർജൻ ജനറൽ 2000-ത്തിൽ എയ്ഡ്സിനെ “സാധ്യതയനുസരിച്ച്, അറിയപ്പെട്ടിട്ടുള്ളതിലേക്കും മാരകമായ പകർച്ചവ്യാധി” എന്നു വിളിച്ചതായി റിപ്പോർട്ടു ചെയ്യപ്പെട്ടിരിക്കുന്നു. ലോകവ്യാപകമായി 5 കോടി 20 ലക്ഷംപേർ എയ്ഡ്സ് ബാധിതരാണെന്നും അതിൽ 2 കോടിപേർ മരിച്ചുപോയെന്നും അദ്ദേഹം പറയുകയുണ്ടായി. ഇന്നു പല രോഗങ്ങളുടെയും സംക്രമണത്തിനു കാരണമായ ദുർന്നടത്തയിൽനിന്നും രക്തത്തിന്റെ ദുരുപയോഗത്തിൽനിന്നും ദൈവവചനത്തിലെ ജ്ഞാനപൂർവകമായ ബുദ്ധിയുപദേശം തങ്ങളെ അകറ്റിനിറുത്തുന്നതിൽ യഹോവയുടെ ജനം എത്ര നന്ദിയുളളവരാണ്!—പ്രവൃത്തികൾ 15:28, 29; താരതമ്യം ചെയ്യുക: 1 കൊരിന്ത്യർ 6:9-11.
അധ്യായം 18
പേ. 106, ഖ. 7, ഖണ്ഡിക ഇങ്ങനെ മാറ്റുക: രണ്ടാം ലോകമഹായുദ്ധം ഇളക്കങ്ങളുടെ മറ്റൊരു തരംഗം ഉളവാക്കി. ചെറിയ യുദ്ധങ്ങളും അന്താരാഷ്ട്ര ഭീകരപ്രവർത്തനവും ഭൂമിയെ ഇളക്കുന്നതിൽ തുടരുന്നു. കൂട്ടനശീകരണശേഷിയുള്ള ആയുധങ്ങൾ ഉപയോഗിക്കുമെന്നുള്ള ഭീകരപ്രവർത്തകരുടെയോ രാഷ്ട്രങ്ങളുടെയോ ഭീഷണികൾക്കുമുമ്പിൽ അനേകരും പകച്ചുനിൽക്കുന്നു.
പേ. 107, ഖ. 11, നാലാമത്തെ വാചകം ഇങ്ങനെ മാറ്റുക: ലോകവ്യാപകമായി നടക്കുന്ന ഈ പ്രവർത്തനം സാത്താന്റെ ലോകത്തിന് ഒരു മുന്നറിയിപ്പായി ഉതകുന്നു.*
അധ്യായം 20
പേ. 123, ഖ. 11, നാലാമത്തെ വാചകം ഇങ്ങനെ മാറ്റുക: ഈ പുസ്തകം അച്ചടിക്കുന്ന സമയത്ത് ലോകവ്യാപകമായി 125-ലധികം സ്ഥലങ്ങളിൽ മെപ്സ് പ്രോഗ്രാം ഉപയോഗിച്ചുവരുന്നു. ഇത് വീക്ഷാഗോപുരം മാസിക 130-ലധികം ഭാഷകളിൽ ഏകകാലികമായി പ്രസിദ്ധീകരിക്കാൻ സഹായിച്ചിരിക്കുന്നു.
പേ. 128, ഖ. 30, അവസാനത്തെ വാചകം ഇങ്ങനെ മാറ്റുക: മനുഷ്യവർഗത്തിൽ ഒരു ന്യൂനപക്ഷം മാത്രം, മുദ്രയേറ്റ 1,44,000-ത്തിൽപ്പെടുന്ന ആരെങ്കിലും ജഡത്തിൽ ശേഷിക്കുന്നവരായി ഉണ്ടെങ്കിൽ അവരും അവരോടുകൂടെ ‘നിൽക്കുന്ന’, അതായത് അതിജീവിക്കുന്ന വേറെ ആടുകളുടെ ഒരു മഹാപുരുഷാരവും തന്നെ.—യിരെമ്യാവു 35:19; 1 കൊരിന്ത്യർ 16:13.
അധ്യായം 22
പേ. 143, ഉപതലക്കെട്ട് ഇങ്ങനെ മാറ്റുക: വെട്ടുക്കിളി ബാധ ഇന്ന്
പേ. 146, ഖ. 16, വെളിപ്പാടു 9:10-നുശേഷമുള്ള ഭാഗം ഇങ്ങനെ മാറ്റുക: ഇത് എന്തിനെ അർഥമാക്കാൻ കഴിയും? രാജ്യവേലയിൽ ഏർപ്പെടുമ്പോൾ, യഹോവയുടെ സാക്ഷികൾ വായ്മൊഴിയായും പ്രസിദ്ധീകരണങ്ങളിലൂടെയും ദൈവവചനത്തെ അടിസ്ഥാനമാക്കിയുളള ആധികാരിക പ്രസ്താവനകൾ നടത്തുന്നു. യഹോവയുടെ ആസന്നമായ പ്രതികാരദിവസത്തെക്കുറിച്ചു മുന്നറിയിപ്പു നൽകുന്നതുകൊണ്ട് അവരുടെ സന്ദേശത്തിന് തേളിനുള്ളതുപോലെ വിഷമുള്ളുണ്ട്. (യെശയ്യാവു 61:2) ആത്മീയ വെട്ടുക്കിളികളുടെ ഇപ്പോഴുളള ഈ തലമുറ അതിന്റെ ആയുസ്സ് ജീവിച്ചുതീരുന്നതിനുമുമ്പ് യഹോവയുടെ ന്യായവിധികൾ പ്രഖ്യാപിക്കുന്ന അതിന്റെ ദൈവനിയമിത വേല പൂർത്തിയാകും—മർക്കടമുഷ്ടിക്കാരായ ദൈവദൂഷകരെയെല്ലാം ദ്രോഹിച്ചുകൊണ്ടുതന്നെ.
പേ. 147, ഖ. 17, അടിക്കുറിപ്പ് ഇങ്ങനെ മാറ്റുക: *ഈ മാസിക 1937-ൽ ആശ്വാസം എന്നും 1946-ൽ ഉണരുക! എന്നും പുനർനാമകരണം ചെയ്യപ്പെട്ടു.
അധ്യായം 24
പേ. 160, ഖ. 21, വരി 12: “കോലാടുതുല്യർക്ക്” എന്നത് എതിരാളികൾക്ക് എന്നു മാറ്റുക
പേ. 160, ഖ. 21: “മത്തായി 25:31-34, 41, 46” എന്നത് ഫിലിപ്പിയർ 1:27, 28 എന്നു മാറ്റുക
പേ. 160, 21(ബി) ചോദ്യം ഇങ്ങനെ മാറ്റുക: സുവാർത്ത എതിരാളികൾക്കു ദുർവാർത്തയാകുന്നത് എന്തുകൊണ്ട്?
അധ്യായം 25
പേ. 162, ഖ. 4, അടിക്കുറിപ്പ് ഇങ്ങനെ മാറ്റുക: *ഈ വലിയ ആത്മീയ ആലയത്തെക്കുറിച്ചുള്ള ഒരു പൂർണ ചർച്ചയ്ക്ക് 1996 ജൂലൈ 1 ലക്കം വീക്ഷാഗോപുരത്തിലെ “യഹോവയുടെ വലിയ ആത്മീയ ആലയം” എന്ന ലേഖനവും 1974 മാർച്ച് 1 ലക്കത്തിലെ (ഇംഗ്ലീഷിൽ 1972 ഡിസംബർ 1 ലക്കം) “ആരാധനയ്ക്കുള്ള ഏക യഥാർത്ഥ ആലയം” എന്ന ലേഖനവും കാണുക.
പേ. 162, ഖ. 5, മൂന്നാമത്തെ വാചകം ഇങ്ങനെ മാറ്റുക: എബ്രായതിരുവെഴുത്തിലെ പ്രവചനങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന അത്തരം അളക്കൽ, യഹോവയുടെ പൂർണതയുള്ള പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ നീതി നിർവഹിക്കപ്പെടുമെന്നുള്ള ഉറപ്പു നൽകി.
പേ. 162, ഖ. 7, വെളിപ്പാടു 11:2-നുശേഷമുള്ള രണ്ടാമത്തെ വാചകം ഇങ്ങനെ മാറ്റുക: നാം കാണാൻ പോകുന്നപ്രകാരം ഇവിടത്തെ പരാമർശം 1914 ഡിസംബർ മുതൽ 1918 ജൂൺവരെ നീളുന്ന അക്ഷരാർഥത്തിലുള്ള 42 മാസങ്ങളെയാണ്, ക്രിസ്ത്യാനികളെന്ന് അവകാശപ്പെട്ടിരുന്നവരെല്ലാം അക്കാലത്ത് ഒരു കഠിനപരിശോധനയ്ക്കു വിധേയരായി.
പേ. 165, ചിത്രത്തിന്റെ അടിക്കുറിപ്പിൽ, “അച്ചടിസൗകര്യങ്ങൾ” എന്നത് സൗകര്യങ്ങൾ എന്നു മാറ്റുക
പേ. 165, ഖ. 15: “(മത്തായി 17:1-3; 25:31)” എന്നത് (മത്തായി 17:1-3) എന്നു മാറ്റുക
അധ്യായം 27
പേ. 185, ഖ. 28, രണ്ടാമത്തെ വാചകം ഇങ്ങനെ മാറ്റുക: യൂറോപ്പിൽ ഏതാണ്ട് 12,000 സാക്ഷികൾ നാസി തടങ്കൽപ്പാളയങ്ങളിൽ തുറുങ്കിലടയ്ക്കപ്പെട്ടു, 2,000-ത്തോളം പേർ മരിക്കുകയും ചെയ്തു.
അധ്യായം 28
പേ. 187, ഖ. 4, അടിക്കുറിപ്പ് ഇങ്ങനെ മാറ്റുക: *കൂടുതൽ വിശദാംശങ്ങൾക്കു ദയവായി, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ദാനീയേൽ പ്രവചനത്തിനു ശ്രദ്ധ കൊടുപ്പിൻ! എന്ന പുസ്തകത്തിന്റെ 165-79 പേജുകൾ കാണുക.
അധ്യായം 29
പേ. 202, ഖ. 14, രണ്ടാമത്തെ വാചകം ഇങ്ങനെ മാറ്റുക: അവർ ദൈവത്തിന്റെ പുത്രന്മാരായി ദത്തെടുക്കപ്പെട്ടവർ ആണ്.
അധ്യായം 30
പേ. 209, ഖ. 10, വരി 1: “1870-കളിൽ” എന്നത് 1870-കളോടെ എന്നു മാറ്റുക
പേ. 209, പത്താമത്തെ ചോദ്യത്തിലെ “1870-കളിൽ” എന്നത് 1870-കളോടെ എന്നു മാറ്റുക
പേ. 212, ഖ. 23, വരി 5, തിരുവെഴുത്തു പരാമർശം—(മത്തായി 25:31-33)—വെട്ടിക്കളയുക
അധ്യായം 32
പേ. 232, ഖ. 27, അവസാന വാചകം ഇങ്ങനെ മാറ്റുക: “സമാധാനവും സുരക്ഷിതത്വവും” എന്ന ഏതൊരു വ്യാജ പ്രഖ്യാപനത്തിനും പിമ്പിലുള്ളത് സാത്താനാണ്.—1 തെസ്സലൊനീക്യർ 5:2, 3, NW.
അധ്യായം 33
പേ. 243, ഖ. 21, അവസാനത്തേതിനു തൊട്ടുമുമ്പുള്ള വാചകം ഇങ്ങനെ മാറ്റുക: പാപ്പാ തന്റെ പ്രസംഗത്തിൽ യേശുക്രിസ്തുവിനും ദൈവരാജ്യത്തിനും വളരെക്കുറച്ചു പ്രാധാന്യമേ നൽകിയുള്ളുവെന്നതു ശ്രദ്ധാർഹമാണ്.
പേ. 245, ഖ. 25: “(വെളിപ്പാടു 14:8; 17:2)” എന്ന തിരുവെഴുത്തു പരാമർശം (വെളിപ്പാടു 14:8; 17:4) എന്നു മാറ്റുക
അധ്യായം 34
പേ. 246, ഖ. 1, അവസാനത്തേതിനു തൊട്ടുമുമ്പുള്ള വാചകം ഇങ്ങനെ മാറ്റുക: എന്നാൽ ദർശനം നമ്മുടെ നാളിൽ ഒരു ഞെട്ടിക്കുന്ന യാഥാർഥ്യമായിത്തീരുന്നു.
പേ. 250, ഖ. 12: അടിക്കുറിപ്പിലെ “1981-ലെ” എന്നത് “1993-ലെ” എന്നു മാറ്റുക
പേ. 251, ഖ. 14, ഖണ്ഡിക ഇങ്ങനെ മാറ്റുക: ഈ അടുത്തകാലങ്ങളിൽ, മനുഷ്യരുടെ വ്യത്യസ്ത പദ്ധതികളെ വർണിക്കാൻ രാഷ്ട്രീയക്കാർ “സമാധാനവും സുരക്ഷിതത്വവും” എന്ന പദപ്രയോഗം ഉപയോഗിച്ചിട്ടുണ്ട്. ലോകനേതാക്കളുടെ അത്തരം ശ്രമങ്ങൾ 1 തെസ്സലൊനീക്യർ 5:3-ന്റെ നിവൃത്തിയുടെ തുടക്കത്തെ കുറിക്കുന്നുവോ? അതോ ലോകശ്രദ്ധ ആകർഷിക്കാൻപോന്ന നാടകീയമായ ഒരു പ്രത്യേക സംഭവത്തെ പൗലൊസ് പരാമർശിക്കുകയായിരുന്നോ? ബൈബിൾ പ്രവചനങ്ങൾ പലപ്പോഴും പൂർണമായി മനസ്സിലാകുന്നത് അവ നിറവേറിക്കഴിഞ്ഞോ നിറവേറിക്കൊണ്ടിരിക്കുമ്പോഴോ ആയതിനാൽ നാം കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. അതേസമയം രാഷ്ട്രങ്ങൾ നേടിയിട്ടുള്ളതായി കാണപ്പെടുന്ന സമാധാനവും സുരക്ഷിതത്വവും അടിസ്ഥാനപരമായി ഒന്നിനും മാറ്റംവരുത്തിയിട്ടില്ല എന്നു ക്രിസ്ത്യാനികൾക്ക് അറിയാം. സ്വാർഥതയും വിദ്വേഷവും കുറ്റകൃത്യവും കുടുംബത്തകർച്ചയും ദുർമാർഗവും രോഗവും സങ്കടവും മരണവും അപ്പോഴും ഇവിടെയുണ്ടായിരിക്കും. നിങ്ങൾ ലോകസംഭവങ്ങളുടെ അർഥം സംബന്ധിച്ച് ഉണർവുള്ളവരും ദൈവവചനത്തിലെ പ്രാവചനിക മുന്നറിയിപ്പുകൾ ചെവിക്കൊള്ളുന്നവരുമാണെങ്കിൽ “സമാധാനവും സുരക്ഷിതത്വവും” എന്ന മുറവിളി നിങ്ങളെ വഴിതെറ്റിക്കേണ്ടതില്ല.—മർക്കൊസ് 13:32-37; ലൂക്കൊസ് 21:34-36.
അധ്യായം 36
പേ. 259, ഖ. 4, അവസാന രണ്ടു വാചകങ്ങൾ ഇങ്ങനെ മാറ്റുക: 1914-ൽ യേശു സ്വർഗത്തിൽ രാജാവായി, ആ സമയം മുതൽ യഹോവയുടെ സഹരാജാവും ന്യായാധിപനും എന്നനിലയിൽ അവൻ ഭൂമിയിൽ അധികാരം പ്രയോഗിച്ചുകൊണ്ടാണിരിക്കുന്നത്. അതുകൊണ്ട് മഹാബാബിലോന്റെ വീഴ്ച അവൻ പ്രഖ്യാപിക്കുന്നത് ഉചിതമാണ്.
പേ. 265, ഖ. 22: “—താരതമ്യം ചെയ്യുക: മത്തായി 24:15, 16” എന്ന അവസാനത്തെ തിരുവെഴുത്തു പരാമർശം വെട്ടിക്കളയുക
പേ. 266, ഖ. 28, നാലാമത്തെ വാചകം ഇങ്ങനെ മാറ്റുക: അവൾക്കു കരുണ ലഭിക്കുകയില്ല, എന്തുകൊണ്ടെന്നാൽ മഹാബാബിലോൺ അവളുടെ ഇരകളോട് ഒട്ടും കരുണ കാണിച്ചിട്ടില്ല.
അധ്യായം 38
പേ. 277, ഖ. 17, അവസാന രണ്ടു വാചകങ്ങൾ ഇങ്ങനെ മാറ്റുക: അഭിഷിക്തരിൽ ആരെങ്കിലും അപ്പോഴും ഭൂമിയിൽ ജീവിച്ചിരിപ്പുണ്ടെങ്കിൽ, ക്രിസ്തു തന്റെ ജയിച്ചടക്കൽ പൂർത്തിയാക്കിയശേഷം ഉടൻതന്നെ അവർ തങ്ങളുടെ സ്വർഗീയ പ്രതിഫലത്തിലേക്കു പ്രവേശിക്കുകയും മണവാട്ടിവർഗത്തിലെ തങ്ങളുടെ സഹയംഗങ്ങളോടു ചേരുകയും ചെയ്യുമെന്നതിനു സംശയമില്ല. തുടർന്ന് ദൈവം നിശ്ചയിച്ചിട്ടുള്ള സമയത്ത് കുഞ്ഞാടിന്റെ വിവാഹവും നടക്കും!
പേ. 277, ഖ. 18, ആദ്യത്തെ വാചകം ഇങ്ങനെ മാറ്റുക: നാൽപ്പത്തിയഞ്ചാം സങ്കീർത്തനത്തിലെ പ്രാവചനിക വിവരണം സംഭവങ്ങളുടെ ക്രമം വർണിക്കുന്നു.
അധ്യായം 39
പേ. 281, ഖ. 10, അവസാന രണ്ടു വാചകങ്ങൾ ഇങ്ങനെ മാറ്റുക: അതിനുപുറമേ, യേശു തന്റെ മഹത്ത്വമുള്ള സിംഹാസനത്തിൽ ഇരുന്നു ഭൂമിയിലെ ജനതകളെയും ജനങ്ങളെയും ന്യായംവിധിച്ചു തുടങ്ങുമ്പോൾ ‘സകല ദൂതന്മാരും’ അവനു സേവചെയ്യും. (മത്തായി 25:31, 32) ദൈവത്തിന്റെ ന്യായവിധികൾ പൂർണമായി നടപ്പാക്കപ്പെടുന്ന വിധിനിർണായക യുദ്ധത്തിലും അവന്റെ ദൂതന്മാർ നിശ്ചയമായും അവനോടുകൂടെ ഉണ്ടായിരിക്കും.
അധ്യായം 41
പേ. 296, ഖ. 5, മൂന്നാമത്തെ വാചകം ഇങ്ങനെ മാറ്റുക: ഇവരിൽ ആരെങ്കിലും അർമഗെദോനുശേഷം തുടർന്നും ഭൂമിയിൽ ജീവിച്ചിരിക്കുന്നെങ്കിൽ അധികം താമസിയാതെ മരിക്കുകയും പുനരുത്ഥാനത്താൽ അവരുടെ സ്വർഗീയ പ്രതിഫലം പ്രാപിക്കുകയും വേണം. (1 പത്രൊസ് 4:17; വെളിപ്പാടു 7:2-4)
അധ്യായം 43
പേ. 311, ഖ. 19, “വെളിപ്പാടു 11:15; 12:10” എന്ന തിരുവെഴുത്തു പരാമർശത്തിനുശേഷമുള്ള വാചകങ്ങൾ ഇങ്ങനെ മാറ്റുക: ഈ അന്ത്യനാളുകളിൽ, ആത്മാവും മണവാട്ടിയും ജീവജലം സൗജന്യമായി വാങ്ങുന്നതിനു ശരിയായ മനോനിലയുള്ളവരെ ക്ഷണിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെയുള്ളവർക്ക് ഈ നദിയിൽനിന്നുള്ള ജലം വ്യവസ്ഥിതിയുടെ അന്ത്യംവരെയും തുടർന്ന് പുതിയ യെരൂശലേം ‘സ്വർഗത്തിൽനിന്നു, ദൈവസന്നിധിയിൽനിന്നുതന്നേ ഇറങ്ങിവരുന്ന’ പുതിയലോകത്തിലും ലഭ്യമായിരിക്കും.—വെളിപ്പാടു 21:2.
പേ. 312, ഖ. 26, ആദ്യത്തെ രണ്ടു വാചകങ്ങൾ ഇങ്ങനെ മാറ്റുക: നദിയിലൂടെ നല്ല നീരോട്ടം ലഭിക്കുന്ന ആ വൃക്ഷങ്ങളിൽ കുഞ്ഞാടിന്റെ ഭാര്യയാകുന്ന 1,44,000 അംഗങ്ങളും ഉൾപ്പെട്ടേക്കാം. ഭൂമിയിലായിരിക്കുമ്പോൾ ഇവരും ജീവനുവേണ്ടി യേശുക്രിസ്തു മുഖാന്തരമുള്ള ദൈവത്തിന്റെ കരുതലിൽനിന്നു കുടിക്കുന്നു. യേശുവിന്റെ ഈ ആത്മജാതരായ സഹോദരങ്ങളെ, പ്രാവചനികമായി വൻ “നീതിവൃക്ഷങ്ങൾ” എന്നു വിളിച്ചിരിക്കുന്നുവെന്നതു ശ്രദ്ധാർഹമാണ്. (യെശയ്യാവു 61:1-3; വെളിപ്പാടു 21:6)