മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
വീക്ഷാഗോപുരംജൂലൈ 15
“പ്രിയപ്പെട്ടവരുടെ മരണം ഒരു വ്യക്തിയെ ദുഃഖത്തിലാഴ്ത്തിയേക്കാം. അവരിലെ ഏതെങ്കിലും ഭാഗം തുടർന്നും ജീവിക്കുന്നെന്നു നിങ്ങൾ കരുതുന്നുവോ? [പ്രതികരിക്കാൻ അനുവദിക്കുക.] യേശു സന്തോഷകരമായ ഈ വാഗ്ദാനം നൽകി. [യോഹന്നാൻ 5:28, 29 വായിക്കുക.] പുനരുത്ഥാനത്തിനുള്ള സമയം “വരുന്നു” എന്നു യേശു പറഞ്ഞതിനാൽ മരിച്ചവർ ഇപ്പോൾ എവിടെയാണെന്ന് ബൈബളിൽനിന്നും ഈ മാസിക വിശദീകരിക്കുന്നു.”
ഉണരുക! ജൂലൈ
“പലരും കഴിയുന്നത്ര നന്നായി ജീവിക്കുന്നു, ഒരു നല്ല വ്യക്തിയായിരിക്കുക എന്നത് പ്രധാനമാണെന്നും വിശ്വസിക്കുന്നു. ഇതേ വീക്ഷണമാണോ നിങ്ങൾക്കും ഉള്ളത്? [പ്രതികരിക്കാൻ അനുവദിക്കുക.] ‘നല്ലത്’ എന്നതിനു നാം നൽകുന്ന നിർവചനം ദൈവത്തിന്റേതിൽനിന്നു വ്യത്യസ്തമാണെങ്കിൽ ഉണ്ടാകാവുന്ന അപകടം ശ്രദ്ധിക്കുക. [സദൃശവാക്യങ്ങൾ 14:12 വായിക്കുക.] ദൈവദൃഷ്ടിയിൽ ഒരു നല്ല വ്യക്തി ആയിരിക്കുന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നതെന്ന് ഈ ലേഖനം ചർച്ചചെയ്യുന്നു.” 20-ാം പേജിൽ ആരംഭിക്കുന്ന ലേഖനം വിശേഷവത്കരിക്കുക.
വീക്ഷാഗോപുരംആഗസ്റ്റ് 1
“യേശു പറഞ്ഞ ഒരു കാര്യത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം അറിയാൻ ഞാൻ ആഗ്രഹിക്കുന്നു. [മാസികയുടെ 3-ാം പേജിൽനിന്ന് മത്തായി 5:3 വായിക്കുക.] സന്തുഷ്ടരായിരിക്കുന്നതിന് ആത്മീയത ഒരു അവശ്യ ഘടകമാണെന്ന് നിങ്ങൾ കരുതുന്നുവോ? [പ്രതികരിക്കാൻ അനുവദിക്കുക.] യഥാർഥ ആത്മീയതയെപ്പറ്റി ബൈബിൾ എന്തു പറയുന്നെന്നും നമുക്ക് അതെങ്ങനെ നേടാമെന്നും ഈ മാസിക വിശദീകരിക്കുന്നു.”
ഉണരുക! ആഗസ്റ്റ്
“സഹായകമായ നിർദേശങ്ങൾ മാതാപിതാക്കൾക്ക് എവിടെ കണ്ടെത്താനാകുമെന്നാണ് നിങ്ങൾ കരുതുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] ബൈബിളിൽ നൽകിയിരിക്കുന്ന ഈ വാഗ്ദാനം ശ്രദ്ധിക്കുക. [2 തിമൊഥെയൊസ് 3:16 വായിക്കുക.] മക്കളെ സന്തോഷമുള്ളവരായി വളർത്തിക്കൊണ്ടുവരാൻ ബൈബിളിലെ നിർദേശങ്ങൾ എത്ര പ്രായോഗികമാണെന്ന് ഈ മാസിക കാണിച്ചുതരുന്നു.”