പുതിയ സർക്കിട്ട് സമ്മേളന പരിപാടി
യഹോവ മഹത്ത്വം അർഹിക്കുന്ന ദൈവമാണ്. നാം എങ്ങനെയാണ് അവനെ മഹത്ത്വപ്പെടുത്തുന്നത്? ഇതിനോടുള്ള ബന്ധത്തിൽ എന്തെല്ലാം വെല്ലുവിളികളാണു ചിലർ നേരിടുന്നത്? ഇന്ന് ദൈവത്തെ മഹത്ത്വപ്പെടുത്തുന്നവർക്കു ലഭിക്കുന്ന അനുഗ്രഹങ്ങൾ എന്തെല്ലാമാണ്? സേവനവർഷം 2008-ലെ സർക്കിട്ട് സമ്മേളന പരിപാടി ഈ ചോദ്യങ്ങൾക്കുള്ള തൃപ്തികരമായ ഉത്തരം നൽകുന്നതായിരിക്കും. “എല്ലാം ദൈവത്തിന്റെ മഹത്വത്തിന്നായി ചെയ്വിൻ” എന്നതാണ് അതിന്റെ വിഷയം. (1 കൊരി. 10:31) സമൃദ്ധമായ ആത്മീയ പ്രബോധനത്തിന്റെ രണ്ടു ദിനങ്ങളിലേക്ക് നമുക്കായി എന്തെല്ലാമാണ് ഒരുക്കിയിരിക്കുന്നതെന്നു നോക്കാം.
“ദൈവത്തിനു മഹത്ത്വം കരേറ്റേണ്ടത് എന്തുകൊണ്ട്?,” “ദിവ്യ നിബന്ധനകൾ പാലിക്കുന്നതിൽ മാതൃകായോഗ്യരായിരിക്കുവിൻ” എന്നീ വിഷയങ്ങള ആസ്പദമാക്കിയുള്ള പ്രസംഗങ്ങൾ ഡിസ്ട്രിക്റ്റ് മേൽവിചാരകൻ കൈകാര്യം ചെയ്യും. “ദൈവത്തിനു മഹത്ത്വം കരേറ്റുന്ന ജനം ഏതാണ്?” എന്ന പരസ്യപ്രസംഗവും “ലോകവ്യാപകമായി ഐക്യത്തിൽ ദൈവത്തെ മഹത്ത്വപ്പെടുത്തുന്നു” എന്ന സമാപന പ്രസംഗവും ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളും അദ്ദേഹം നിർവഹിക്കും. “ദൈവമഹത്ത്വം പ്രതിഫലിപ്പിക്കുന്നതിൽ ആനന്ദിക്കുക,” “സർക്കിട്ടിന്റെ ആവശ്യങ്ങൾക്കു ശ്രദ്ധകൊടുക്കൽ,” 2 പത്രൊസ് 1:12-നെ ആസ്പദമാക്കിയുള്ള “‘സത്യത്തിൽ ഉറെച്ചു നില്ക്കുന്നതിൽ’ തുടരുവിൻ” എന്നീ വിഷയങ്ങൾ സർക്കിട്ട് മേൽവിചാരകൻ കൈകാര്യം ചെയ്യും. ‘പയനിയർ ശുശ്രൂഷ ദൈവത്തിനു മഹത്ത്വം കരേറ്റുന്നത്’ എങ്ങനെയെന്നും നാം പഠിക്കുന്നതായിരിക്കും. രണ്ടു സിമ്പോസിയങ്ങളിൽ ആദ്യത്തേതായ “ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും ദൈവത്തെ മഹത്ത്വപ്പെടുത്തുന്നു,” 1 കൊരിന്ത്യർ 10:31-ൽ അടങ്ങിയിരിക്കുന്ന നിശ്വസ്ത വാക്കുകളുടെ അർഥം നന്നായി വിശദീകരിക്കും. “യഹോവയെ സ്തുതിക്കാനായി അർപ്പിക്കുന്ന വിശുദ്ധസേവനം” എന്ന സിമ്പോസിയം നമ്മുടെ ആരാധനയുടെ വിവിധ വശങ്ങൾ കൈകാര്യം ചെയ്യും. ഞായറാഴ്ച വീക്ഷാഗോപുര സംഗ്രഹവും ദിനവാക്യ ചർച്ചയും നാം ആസ്വദിക്കും. സ്നാപനത്തിനുള്ള അവസരവും ഉണ്ടായിരിക്കും.
മനുഷ്യവർഗത്തിൽ അധികവും ദൈവത്തെ അംഗീകരിക്കാൻ വിസമ്മതിക്കുന്നു. മനുഷ്യ പദ്ധതികളാൽ ശ്രദ്ധാശൈഥില്യം നേരിട്ടിരിക്കുന്നതിനാൽ അനേകരും യഹോവയുടെ മഹത്ത്വത്തെക്കുറിച്ചു ചിന്തിക്കുന്നില്ല. (യോഹ. 5:44) എന്നാൽ “എല്ലാം ദൈവത്തിന്റെ മഹത്ത്വത്തിന്നായി” എങ്ങനെ ചെയ്യാം എന്നു പരിചിന്തിക്കുന്നതിനു സമയം ചെലവഴിക്കുന്നതു മൂല്യവത്താണെന്നു നമുക്ക് ഉറപ്പുണ്ട്. നാലു സെഷനുകളിലും സംബന്ധിക്കുന്നതിനും പൂർണ പ്രയോജനം ആസ്വദിക്കുന്നതിനും ആസൂത്രണം ചെയ്യുക.