മാസികാസമർപ്പണത്തിനുള്ള മാതൃകാവതരണങ്ങൾ
വീക്ഷാഗോപുരം ഒക്ടോ. – ഡിസ.
“പരിസ്ഥിതിപ്രശ്നങ്ങൾ ഗുരുതരമായിക്കൊണ്ടിരിക്കുന്നതിനാൽ ഭൂമിയുടെ ഭാവി അപകടത്തിലാണെന്നു പലരും ചിന്തിക്കുന്നു. ഇതു സംബന്ധിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? [പ്രതികരിക്കാൻ അനുവദിച്ചശേഷം ഒരു തിരുവെഴുത്തു വായിച്ചുകേൾപ്പിക്കട്ടെ എന്നു ചോദിക്കുക. വീട്ടുകാരൻ സമ്മതിക്കുന്നെങ്കിൽ സങ്കീർത്തനം 37:11 വായിക്കുക.] ശുഭാപ്തിവിശ്വാസം ഉള്ളവരായിരിക്കാൻ സഹായിക്കുന്ന ചില തിരുവെഴുത്തു ന്യായങ്ങളാണ് ഈ മാസികയിൽ.”
ഉണരുക! ഒക്ടോ. – ഡിസ.
“ആഗോളതാപനം എന്ന പ്രശ്നം പരിഹരിക്കാൻ മാനുഷിക ഗവൺമെന്റുകൾക്ക് സാധിക്കുമെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിച്ചശേഷം ഒരു തിരുവെഴുത്തു വായിച്ചുകേൾപ്പിക്കട്ടെ എന്നു ചോദിക്കുക. വീട്ടുകാരൻ സമ്മതിക്കുന്നപക്ഷം യിരെമ്യാവു 10:23 വായിക്കുക.] ഈ ലേഖനം നിങ്ങൾക്ക് ഇഷ്ടപ്പെടുമെന്ന് എനിക്കുറപ്പുണ്ട്. ഭൂമിക്കു ഭീഷണി ഉയർത്തുന്ന പ്രശ്നങ്ങളെ സ്രഷ്ടാവ് എങ്ങനെ പരിഹരിക്കുമെന്ന് ഇത് വിശദീകരിക്കുന്നു.”