വയൽസേവന യോഗത്തിന്റെ ഭാഗമായി മേലാൽ ദിനവാക്യം പരിചിന്തിക്കുന്നതല്ല
ഇക്കാലംവരെയും ശുശ്രൂഷയോടു ബന്ധപ്പെട്ട ഒരു തിരുവെഴുത്ത് ദിനവാക്യമായി ഉള്ളപ്പോൾ വയൽസേവനയോഗത്തിൽ ചിലപ്പോൾ അതേക്കുറിച്ചുള്ള ഹ്രസ്വമായ ഒരു ചർച്ച ഉൾപ്പെടുത്തിയിരുന്നു. എന്നാൽ അതിന് ഒരു മാറ്റം വരുത്തിയിട്ടുണ്ട്. ഇനിമുതൽ വയൽസേവന യോഗത്തിലെ ചർച്ചയ്ക്കായി തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ ഉപയോഗിക്കുന്നതല്ല. ഇതുവരെ ചെയ്തിരുന്നതുപോലെ ഈ യോഗം നടത്തുന്നതിനായി ബൈബിളോ നമ്മുടെ രാജ്യ ശുശ്രൂഷയോ ശുശ്രൂഷാസ്കൂൾ പുസ്തകമോ ന്യായവാദം പുസ്തകമോ ശുശ്രൂഷയോടു ബന്ധപ്പെട്ട മറ്റേതെങ്കിലും വിവരങ്ങളോ ഉപയോഗിക്കാവുന്നതാണ്. വയലിൽ പോകുന്നവർക്കു ഗുണകരമായ പ്രായോഗിക നിർദേശങ്ങൾ നൽകാൻ യോഗം നടത്തുന്ന വ്യക്തി തയ്യാറായിരിക്കണം. യോഗത്തിന്റെ സമയദൈർഘ്യത്തിൽ മാറ്റമില്ല; അത് ഇപ്പോഴും 10 മുതൽ15 മിനിട്ടുവരെ ആണ്. സഭായോഗത്തെ തുടർന്നാണ് നടത്തുന്നതെങ്കിൽ അത് അതിലും ഹ്രസ്വമായിരിക്കണം.