പഴയ പ്രസിദ്ധീകരണങ്ങൾ നന്നായി പ്രയോജനപ്പെടുത്തുക
പല സഭകളിലും നമ്മുടെ പഴയ പ്രസിദ്ധീകരണങ്ങൾ കുന്നുകൂടിയിരിക്കുന്നു. അവ നിങ്ങളുടെ ദിവ്യാധിപത്യ ലൈബ്രറിയിൽ ഇല്ലെങ്കിൽ വാങ്ങിവെച്ചുകൂടേ? പഴയ പ്രസിദ്ധീകരണങ്ങളിൽ പലതും ഇംഗ്ലീഷിലുള്ള വാച്ച്ടവർ ലൈബ്രറിയിൽ ലഭ്യമാണെന്നതു ശരിയാണ്. എങ്കിലും അവ പുസ്തകരൂപത്തിൽ നിങ്ങളുടെ കൈവശം ഉണ്ടായിരിക്കുന്നത് ഏറെ പ്രയോജനംചെയ്യും. മാത്രമല്ല, ഇംഗ്ലീഷ് വശമില്ലാത്തവർക്ക് മാതൃഭാഷയിലുള്ള അത്തരം പ്രസിദ്ധീകരണങ്ങൾ പഠനത്തിനും ഗവേഷണത്തിനും ഉപകാരപ്പെടും. പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഒരു ബൈബിൾ വിദ്യാർഥിക്കു നിങ്ങൾ അധ്യയനം എടുക്കുന്നുണ്ടോ? ഒരുപക്ഷേ, സ്വന്തം ലൈബ്രറിയിൽ ഇവ വാങ്ങിവെക്കാൻ അദ്ദേഹത്തെയും പ്രോത്സാഹിപ്പിക്കാനാകും. സഭയിൽ സ്റ്റോക്കുള്ള പഴയ പ്രസിദ്ധീകരണങ്ങളുടെയെല്ലാം പ്രതികൾ രാജ്യഹാളിലെ ലൈബ്രറിയിൽ ഉണ്ടെന്ന കാര്യം ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ മേൽവിചാരകൻ ഉറപ്പുവരുത്തേണ്ടതുണ്ട്. ഈ പുസ്തകങ്ങൾ പഴയതാണെങ്കിലും അവയുടെ മൂല്യം കുറഞ്ഞുപോയിട്ടില്ല. സഭയിൽ സൂക്ഷിച്ചുവെക്കുന്നതിലും എത്രയോ നല്ലതാണ് അവ പ്രയോജനപ്പെടുത്തുന്നത്!