യഹോവയിൽനിന്ന് നിങ്ങൾ ആവോളം പഠിക്കുന്നുണ്ടോ?
1. യഹോവ എന്ത് ആഗ്രഹിക്കുന്നു?
1 നാമെല്ലാം പ്രബുദ്ധരായിരിക്കാൻ നമ്മുടെ ‘ഉപദേഷ്ടാവായ’ യഹോവ ആഗ്രഹിക്കുന്നു. (യെശ. 30:20) തന്റെ ആദ്യജാതനെ സൃഷ്ടിച്ച നാൾമുതൽ യഹോവ അധ്യാപനം ആരംഭിച്ചു. (യോഹ. 8:28) ആദാം മത്സരിച്ചതോടെ യഹോവ അതു നിറുത്തിയില്ല; അപൂർണരായ മനുഷ്യർക്കും അവൻ സ്നേഹപുരസ്സരം നിർദേശങ്ങൾ നൽകി.—യെശ. 48:17, 18; 2 തിമൊ. 3:14, 15.
2. ഏതു വിദ്യാഭ്യാസ പരിപാടിയാണ് ഇപ്പോൾ അരങ്ങേറുന്നത്?
2 ചരിത്രത്തിൽ ഇന്നേവരെ അരങ്ങേറിയിട്ടുള്ളതിലേക്കും വലിയൊരു വിദ്യാഭ്യാസ പരിപാടിക്ക് യഹോവ ഇന്ന് നേതൃത്വം നൽകുന്നു. യെശയ്യാവ് പ്രവചിച്ചതുപോലെ, ലോകമെമ്പാടുംനിന്നുള്ള ദശലക്ഷങ്ങൾ ഇന്ന് “യഹോവയുടെ ആലയമുള്ള” ഒരു ആലങ്കാരിക “പർവ്വത”ത്തിലേക്ക് ഒഴുകിയെത്തുകയാണ്. (യെശ. 2:2) അവർ എന്തിനാണ് അവിടേക്കു വരുന്നത്? തന്റെ വഴികൾ യഹോവ ഉപദേശിച്ചുതരുമ്പോൾ അതു പഠിക്കാൻ! (യെശ. 2:3) സാക്ഷീകരണവേലയിലും ആളുകളെ ബൈബിൾ സത്യം പഠിപ്പിക്കാനുമായി സേവനവർഷം 2010-ൽ യഹോവയുടെ സാക്ഷികൾ 160 കോടിയിലധികം മണിക്കൂർ ചെലവഴിക്കുകയുണ്ടായി. കൂടാതെ, ഗോളമെമ്പാടുമുള്ള 1,05,000 സഭകളിലൂടെ വിശ്വസ്തനും വിവേകിയുമായ അടിമ ഒരോ വാരവും ആത്മീയ നിർദേശങ്ങൾ പകർന്നുനൽകുന്നു; ഒപ്പം 500-ലധികം ഭാഷകളിൽ പ്രബോധനാത്മകമായ ക്രിസ്തീയ പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കുന്നുമുണ്ട്.
3. യഹോവ ഒരുക്കിയിരിക്കുന്ന വിദ്യാഭ്യാസത്തിൽനിന്ന് നിങ്ങൾ എങ്ങനെ പ്രയോജനം നേടിയിരിക്കുന്നു?
3 പൂർണപ്രയോജനം നേടുക: ദൈവം ഒരുക്കിയ ഈ വിദ്യാഭ്യാസ പരിപാടി നമ്മെ എത്രമാത്രം സഹായിച്ചിരിക്കുന്നു എന്നൊന്ന് ചിന്തിച്ചുനോക്കൂ! ദൈവത്തിന് ഒരു പേരുണ്ടെന്നും അവൻ നമുക്കായി കരുതുന്നവനാണെന്നും നാം ഇതിനോടകം മനസ്സിലാക്കി. (സങ്കീ. 83:18; 1 പത്രോ. 5:6, 7) ആളുകൾ കഷ്ടപ്പാട് അനുഭവിക്കുകയും മരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്, യഥാർഥ സന്തോഷം എങ്ങനെ കണ്ടെത്താം, ജീവിതത്തിന്റെ ഉദ്ദേശ്യം എന്താണ് എന്നതുപോലുള്ള ചില സുപ്രധാന ചോദ്യങ്ങൾക്കും നമുക്ക് ഉത്തരം ലഭിച്ചു. ധാർമിക നിർദേശങ്ങൾ നൽകിക്കൊണ്ട് ജീവിതത്തിൽ ‘വിജയം വരിക്കാനും’ യഹോവ നമ്മെ സഹായിച്ചിരിക്കുന്നു.—യോശു. 1:8, പി.ഒ.സി. ബൈബിൾ.
4. എന്തെല്ലാം വിദ്യാഭ്യാസ പരിപാടികൾ ദൈവം തന്റെ ദാസന്മാർക്കായി ഒരുക്കിയിരിക്കുന്നു, യഹോവയിൽനിന്ന് നാം ആവുന്നത്ര പഠിക്കേണ്ടത് എന്തുകൊണ്ട്?
4 ഇതു കൂടാതെ, ദൈവസേവനത്തിൽ കൂടുതൽ ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി യഹോവ പ്രത്യേക വിദ്യാഭ്യാസ പരിപാടികളും ഒരുക്കിയിട്ടുണ്ട്. 4-6 പേജുകളിൽ അതിന്റെ പട്ടിക കാണാം. അവയിൽ പങ്കെടുക്കാൻ നമ്മുടെ സാഹചര്യം അനുവദിക്കുന്നില്ലെങ്കിലോ? പങ്കെടുക്കാൻ സാധിക്കുന്ന വിദ്യാഭ്യാസ പരിപാടികളിൽനിന്ന് നാം പൂർണപ്രയോജനം നേടുന്നുണ്ടോ? ഈ ലോകത്തിലെ ഉന്നത വിദ്യാഭ്യാസം നേടാൻ അധ്യാപകരും മറ്റും പ്രോത്സാഹിപ്പിക്കുമ്പോൾ, ആത്മീയ ലക്ഷ്യങ്ങൾ വെക്കാനും ഏറ്റവും ഉന്നതമായ ദിവ്യാധിപത്യ വിദ്യാഭ്യാസം നേടാനും നാം യുവാക്കളെ പ്രോത്സാഹിപ്പിക്കാറുണ്ടോ? യഹോവയിൽനിന്ന് ആവുന്നത്ര പഠിക്കുന്നെങ്കിൽ ഇപ്പോൾ ഒരു സന്തോഷകരമായ ജീവിതം നയിക്കാനും ഭാവിയിൽ നിത്യജീവൻ നേടാനും അത് ഉപകരിക്കും.—സങ്കീ. 119:105; യോഹ. 17:3.
സാക്ഷരതാക്ലാസ്
• ലക്ഷ്യം: വ്യക്തിപരമായി ബൈബിൾ പഠിക്കാനും മറ്റുള്ളവരെ സത്യം പഠിപ്പിക്കാനും കഴിയേണ്ടതിന് എഴുതാനും വായിക്കാനും അഭ്യസിപ്പിക്കുക.
• ദൈർഘ്യം: ആവശ്യം അനുസരിച്ച്.
• സ്ഥലം: പ്രാദേശിക രാജ്യഹാൾ.
• ആർക്ക് പങ്കെടുക്കാം: എല്ലാ പ്രസാധകർക്കും താത്പര്യക്കാർക്കും.
• അപേക്ഷിക്കേണ്ടത് എങ്ങനെ: പ്രാദേശിക ആവശ്യമനുസരിച്ച് സഭാ മൂപ്പന്മാരാണ് സാക്ഷരതാക്ലാസുകൾ സംഘടിപ്പിക്കുന്നത്; പ്രയോജനംനേടുമെന്നു തോന്നുന്നവരെ അതിൽ പങ്കെടുക്കാൻ അവർ പ്രോത്സാഹിപ്പിക്കും.
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ
• ലക്ഷ്യം: ഫലപ്രദമായി സുവാർത്ത പ്രസംഗിക്കാനും പഠിപ്പിക്കാനും പ്രസാധകരെ പരിശീലിപ്പിക്കുക.
• ദൈർഘ്യം: കാലപരിധിയില്ല.
• സ്ഥലം: പ്രാദേശിക രാജ്യഹാൾ.
• ആർക്ക് ചേരാം: എല്ലാ പ്രസാധകർക്കും, സഭയോടൊത്ത് സജീവമായി സഹവസിക്കുകയും ബൈബിൾ ഉപദേശങ്ങൾ അംഗീകരിക്കുകയും ക്രിസ്തീയ തത്ത്വങ്ങൾക്കു ചേർച്ചയിൽ ജീവിക്കുകയും ചെയ്യുന്ന മറ്റുള്ളവർക്കും.
• അപേക്ഷിക്കേണ്ടത് എങ്ങനെ: ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ മേൽവിചാരകനെ സമീപിക്കുക.
വിദേശഭാഷാക്ലാസ്
• ലക്ഷ്യം: മറ്റൊരു ഭാഷയിൽ സുവാർത്ത പ്രസംഗിക്കാൻ പ്രസാധകരെ പഠിപ്പിക്കുക.
• ദൈർഘ്യം: നാലോ അഞ്ചോ മാസം. സാധാരണഗതിയിൽ ശനിയാഴ്ച രാവിലെ ഒന്നോ രണ്ടോ മണിക്കൂറാണ് ക്ലാസ്.
• സ്ഥലം: സാധാരണഗതിയിൽ, അടുത്തുള്ള രാജ്യഹാൾ ആയിരിക്കും വേദി.
• ആർക്ക് ചേരാം: മറ്റൊരു ഭാഷയിൽ സാക്ഷീകരിക്കാൻ ആഗ്രഹിക്കുന്ന മാതൃകായോഗ്യരായ പ്രസാധകർക്ക്.
• അപേക്ഷിക്കേണ്ടത് എങ്ങനെ: ആവശ്യമനുസരിച്ച് ബ്രാഞ്ച് ഓഫീസാണ് ക്ലാസുകൾ ക്രമീകരിക്കുന്നത്.
രാജ്യഹാൾ നിർമാണം
• ലക്ഷ്യം: രാജ്യഹാൾ നിർമാണവും പുതുക്കിപ്പണിയലും. നിർമാണപ്രവർത്തനങ്ങളിൽ പങ്കെടുക്കാൻവേണ്ട വൈദഗ്ധ്യം നേടാൻ സ്വമേധാസേവകരെ സഹായിക്കുക. ഇതൊരു സ്കൂളല്ല.
• ദൈർഘ്യം: സ്വമേധാസേവകരുടെ സമയവും സാഹചര്യവും അനുസരിച്ച്.
• സ്ഥലം: മേഖലാ നിർമാണ കമ്മിറ്റിയുടെ പരിധിയിൽവരുന്ന ഏതെങ്കിലും പ്രദേശത്ത്. എന്നാൽ അതിനു പുറത്തുള്ള സ്ഥലത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായും ചിലരെ ക്ഷണിച്ചേക്കാം.
• യോഗ്യത: സഹോദരീസഹോദരന്മാർ സ്നാനമേറ്റവരും മൂപ്പന്മാരുടെ സംഘം ശുപാർശചെയ്തവരും ആയിരിക്കണം. അവർ പ്രത്യേക വൈദഗ്ധ്യം ഉള്ളവരോ ഇല്ലാത്തവരോ ആകാം.
• അപേക്ഷിക്കേണ്ടത് എങ്ങനെ: നിങ്ങളുടെ സഭയിലെ മൂപ്പന്മാരിൽനിന്നു ലഭിക്കുന്ന രാജ്യഹാൾ നിർമാണ സ്വമേധാസേവകർക്കായുള്ള അപേക്ഷ (A-25) പൂരിപ്പിച്ചു നൽകുക.
പയനിയർ സേവന സ്കൂൾ
• ലക്ഷ്യം: ‘ശുശ്രൂഷ പൂർണമായി നിറവേറ്റാൻ’ പയനിയർമാരെ സഹായിക്കുക.—2 തിമൊ. 4:5.
• ദൈർഘ്യം: രണ്ടാഴ്ച.
• സ്ഥലം: ബ്രാഞ്ച് ഓഫീസ് തീരുമാനിക്കും; സാധാരണഗതിയിൽ, അടുത്തുള്ള ഏതെങ്കിലും രാജ്യഹാൾ ആയിരിക്കും വേദി.
• യോഗ്യത: സാധാരണ പയനിയറായിട്ട് കുറഞ്ഞത് ഒരുവർഷം കഴിഞ്ഞിരിക്കണം.
• പങ്കെടുക്കാൻ എന്തു ചെയ്യണം: യോഗ്യതയുള്ള പയനിയർമാർക്ക് സർക്കിട്ട് മേൽവിചാരകനിൽനിന്ന് ക്ഷണം ലഭിക്കും.
നവാഗതരായ ബെഥേലംഗങ്ങൾക്കുള്ള സ്കൂൾ
• ലക്ഷ്യം: പുതുതായി വരുന്നവരെ ബെഥേൽ സേവനത്തിനായി ഒരുക്കുക.
• ദൈർഘ്യം: ആഴ്ചയിൽ ഒരു മണിക്കൂർ വീതം 16 ആഴ്ച.
• സ്ഥലം: ബെഥേൽ.
• യോഗ്യത: ബെഥേലിലെ സ്ഥിരാംഗമോ ദീർഘകാലത്തെ (ഒരു വർഷമോ അതിലധികമോ) സേവനത്തിനായി വന്ന താത്കാലിക സ്വമേധാസേവകനോ ആയിരിക്കണം.
• ആർക്ക് പങ്കെടുക്കാം: യോഗ്യതയുള്ള ബെഥേലംഗങ്ങൾക്ക് ക്ഷണം ലഭിക്കും.
രാജ്യശുശ്രൂഷാ സ്കൂൾ
• ലക്ഷ്യം: സഭയിൽ മേൽവിചാരണനടത്താനും സംഘടനാപരമായ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാനും മൂപ്പന്മാരെയും ശുശ്രൂഷാദാസന്മാരെയും പരിശീലിപ്പിക്കുക. (പ്രവൃ. 20:28) ഭരണസംഘത്തിന്റെ തീരുമാനമനുസരിച്ച് ഏതാനും വർഷം കൂടുമ്പോൾ ഇത് നടത്താറുണ്ട്.
• ദൈർഘ്യം: സമീപവർഷങ്ങളിൽ മൂപ്പന്മാർക്ക് ഒന്നര ദിവസവും ശുശ്രൂഷാദാസന്മാർക്ക് ഒരു ദിവസവും ആയിരുന്നു ക്ലാസ്.
• സ്ഥലം: സാധാരണഗതിയിൽ, അടുത്തുള്ള രാജ്യഹാളോ സമ്മേളനഹാളോ.
• യോഗ്യത: മൂപ്പനോ ശുശ്രൂഷാദാസനോ ആയിരിക്കണം.
• ആർക്ക് പങ്കെടുക്കാം: യോഗ്യതയുള്ള മൂപ്പന്മാരെയും ശുശ്രൂഷാദാസന്മാരെയും സർക്കിട്ട് മേൽവിചാരകൻ ക്ഷണിക്കും.
സഭാ മൂപ്പന്മാർക്കുള്ള സ്കൂൾ*
• ലക്ഷ്യം: സഭാ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ മൂപ്പന്മാരെ സഹായിക്കുക.
• ദൈർഘ്യം: അഞ്ചുദിവസം.
• സ്ഥലം: ബ്രാഞ്ച് ഓഫീസ് തീരുമാനിക്കും. സാധാരണഗതിയിൽ, അടുത്തുള്ള രാജ്യഹാളോ സമ്മേളനഹാളോ ആയിരിക്കും വേദി.
• യോഗ്യത: മൂപ്പനായിരിക്കണം.
• ആർക്ക് പങ്കെടുക്കാം: യോഗ്യതയുള്ള മൂപ്പന്മാരെ ബ്രാഞ്ച് ഓഫീസ് ക്ഷണിക്കും.
സഞ്ചാര മേൽവിചാരകന്മാർക്കും ഭാര്യമാർക്കും ഉള്ള സ്കൂൾ*
• ലക്ഷ്യം: സഭകളെ കാര്യക്ഷമമായി സേവിക്കാനും “പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിൽ അധ്വാനി”ക്കാനും തങ്ങളുടെ പരിപാലനത്തിലുള്ളവരെ മേയ്ക്കാനും സർക്കിട്ട്, ഡിസ്ട്രിക്റ്റ് മേൽവിചാരകന്മാരെ പ്രാപ്തരാക്കുക.—1 തിമൊ. 5:17; 1 പത്രോ. 5:2, 3.
• ദൈർഘ്യം: രണ്ടുമാസം.
• സ്ഥലം: ബ്രാഞ്ച് ഓഫീസ് തീരുമാനിക്കും.
• യോഗ്യത: സർക്കിട്ട് മേൽവിചാരകനോ ഡിസ്ട്രിക്റ്റ് മേൽവിചാരകനോ ആയിരിക്കണം.
• ആർക്ക് പങ്കെടുക്കാം: യോഗ്യതയുള്ള സഞ്ചാര മേൽവിചാരകന്മാരെയും ഭാര്യമാരെയും ബ്രാഞ്ച് ഓഫീസ് ക്ഷണിക്കും.
ഏകാകികളായ സഹോദരന്മാർക്കുള്ള ബൈബിൾ സ്കൂൾ*
• ലക്ഷ്യം: കൂടുതൽ ഉത്തരവാദിത്വങ്ങൾ കൈയേൽക്കാൻ ഏകാകികളായ മൂപ്പന്മാരെയും ശുശ്രൂഷാദാസന്മാരെയും സജ്ജരാക്കുക. സ്വന്തം രാജ്യത്തെ ആവശ്യം കൂടുതലുള്ള പ്രദേശത്തായിരിക്കും മിക്കവരെയും നിയമിക്കുന്നത്. ചുരുക്കം ചിലരെ, അവർ ഒരുക്കമാണെങ്കിൽ, മറ്റൊരു രാജ്യത്ത് നിയമിച്ചേക്കാം.
• ദൈർഘ്യം: രണ്ടുമാസം.
• സ്ഥലം: ബ്രാഞ്ച് ഓഫീസ് തീരുമാനിക്കും; സാധാരണഗതിയിൽ, സമ്മേളനഹാളോ രാജ്യഹാളോ ആയിരിക്കും വേദി.
• യോഗ്യത: 23-നും 62-നും ഇടയ്ക്കു പ്രായമുള്ള, നല്ല ആരോഗ്യമുള്ള, രാജ്യവേല നിർവഹിക്കാനും സഹോദരങ്ങളെ സേവിക്കാനും കൂടുതൽ ആവശ്യമുള്ളിടത്ത് പ്രവർത്തിക്കാനും മനസ്സൊരുക്കമുള്ള ഏകാകികളായ സഹോദരന്മാർ. (മർക്കോ. 10:29, 30) കുറഞ്ഞത് രണ്ടുവർഷമായി ഉത്തരവാദിത്വസ്ഥാനത്ത് സേവിക്കുന്ന ആളായിരിക്കണം.
• പങ്കെടുക്കാൻ എന്തു ചെയ്യണം: നിങ്ങളുടെ ബ്രാഞ്ച് പ്രദേശത്ത് ഈ സ്കൂൾ നടത്തുന്നുണ്ടെങ്കിൽ അതിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കായുള്ള യോഗം സർക്കിട്ട് സമ്മേളന വേളയിൽ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾ ആ യോഗത്തിൽ ലഭ്യമാണ്.
ക്രിസ്തീയ ദമ്പതികൾക്കുള്ള ബൈബിൾ സ്കൂൾ*
• ലക്ഷ്യം: യഹോവയ്ക്കും അവന്റെ സംഘടനയ്ക്കും കൂടുതൽ ഉപകാരമുള്ളവരായിത്തീരാൻ ദമ്പതികൾക്ക് പ്രത്യേക പരിശീലനം നൽകുക. സ്വന്തം രാജ്യത്തെ ആവശ്യം കൂടുതലുള്ള പ്രദേശത്തായിരിക്കും മിക്കവരെയും നിയമിക്കുന്നത്. ചുരുക്കം ചിലരെ, അവർ ഒരുക്കമാണെങ്കിൽ, മറ്റൊരു രാജ്യത്ത് നിയമിച്ചേക്കാം.
• ദൈർഘ്യം: രണ്ടുമാസം.
• സ്ഥലം: ന്യൂയോർക്കിലെ പാറ്റേഴ്സണിലുള്ള വാച്ച്ടവർ വിദ്യാഭ്യാസ കേന്ദ്രത്തിൽ ഈ സ്കൂൾ ആരംഭിച്ചുകഴിഞ്ഞു. കാലക്രമേണ, ബ്രാഞ്ച് ഓഫീസ് നിശ്ചയിക്കുന്ന സ്ഥലങ്ങളിൽ ഈ സ്കൂൾ നടക്കും. സാധാരണഗതിയിൽ, സമ്മേളനഹാളോ രാജ്യഹാളോ ആയിരിക്കും വേദി.
• യോഗ്യത: 25-നും 50-നും ഇടയ്ക്കു പ്രായമുള്ള, നല്ല ആരോഗ്യമുള്ള, കൂടുതൽ ആവശ്യമുള്ളിടത്ത് പ്രവർത്തിക്കാൻ സാഹചര്യം അനുവദിക്കുന്ന, “അടിയൻ ഇതാ അടിയനെ അയക്കേണമേ” എന്ന മനോഭാവമുള്ള ദമ്പതികൾ. (യെശ. 6:8) അവർ വിവാഹിതരായിട്ട് കുറഞ്ഞത് രണ്ടുവർഷം കഴിഞ്ഞിട്ടുണ്ടാകണം. കഴിഞ്ഞ രണ്ടുവർഷമായി മുഴുസമയ ശുശ്രൂഷയിൽ ആയിരിക്കുകയും വേണം.
• പങ്കെടുക്കാൻ എന്തു ചെയ്യണം: നിങ്ങളുടെ ബ്രാഞ്ച് പ്രദേശത്ത് ഈ സ്കൂൾ നടത്തുന്നുണ്ടെങ്കിൽ അതിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കായുള്ള യോഗം പ്രത്യേക സമ്മേളന ദിനത്തിൽ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾ ആ യോഗത്തിൽ ലഭ്യമാണ്.
വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂൾ
• ലക്ഷ്യം: മിഷനറി സേവനത്തിനായി പയനിയർമാരെയും മറ്റ് മുഴുസമയ സേവകരെയും പരിശീലിപ്പിക്കുക.
• ദൈർഘ്യം: അഞ്ചുമാസം.
• സ്ഥലം: ന്യൂയോർക്കിലെ പാറ്റേഴ്സണിലുള്ള വാച്ച്ടവർ വിദ്യാഭ്യാസ കേന്ദ്രം.
• യോഗ്യത: സ്നാനമേറ്റിട്ട് മൂന്നുവർഷം കഴിഞ്ഞ ദമ്പതികൾ. ആദ്യത്തെ അപേക്ഷ അയയ്ക്കുമ്പോൾ അവർക്ക് 21-നും 38-നും ഇടയ്ക്കു പ്രായമുണ്ടായിരിക്കണം. ഇംഗ്ലീഷ് സംസാരിക്കാൻ അറിയുന്നവരും നല്ല ആരോഗ്യമുള്ളവരും വിവാഹിതരായിട്ട് കുറഞ്ഞത് രണ്ടുവർഷം കഴിഞ്ഞവരും ആയിരിക്കണം. കഴിഞ്ഞ രണ്ടുവർഷമായി മുഴുസമയ ശുശ്രൂഷയിൽ ആയിരിക്കുകയും വേണം. വിദേശരാജ്യത്ത് പയനിയർമാരായി സേവിക്കുന്നവർക്കും (മിഷനറി പദവിയിലുള്ളവർക്കും) സഞ്ചാര മേൽവിചാരകന്മാർക്കും ബെഥേലംഗങ്ങൾക്കും പുറമെ, ശുശ്രൂഷാ പരിശീലന സ്കൂൾ, ഏകാകികളായ സഹോദരന്മാർക്കുള്ള ബൈബിൾ സ്കൂൾ, ക്രിസ്തീയ ദമ്പതികൾക്കുള്ള ബൈബിൾ സ്കൂൾ എന്നിവയിൽ പങ്കെടുത്തിട്ടുള്ളവർക്കും ഇപ്പറഞ്ഞ യോഗ്യതകളുണ്ടെങ്കിൽ അപേക്ഷിക്കാവുന്നതാണ്.
• പങ്കെടുക്കാൻ എന്തു ചെയ്യണം: ചില രാജ്യങ്ങളിൽ, ഈ സ്കൂളിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്കായി ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ യോഗം നടത്താറുണ്ട്. ആ യോഗത്തിൽവെച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കും. നിങ്ങളുടെ രാജ്യത്ത് അങ്ങനെയൊരു യോഗമില്ലാതിരിക്കുകയും നിങ്ങൾ അപേക്ഷിക്കാൻ താത്പര്യപ്പെടുകയും ചെയ്യുന്നെങ്കിൽ കൂടുതൽ വിവരങ്ങൾക്കായി ബ്രാഞ്ച് ഓഫീസിലേക്ക് എഴുതാവുന്നതാണ്.
ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾക്കും ഭാര്യമാർക്കും ഉള്ള സ്കൂൾ
• ലക്ഷ്യം: ബെഥേൽ ഭവനങ്ങളുടെ കാര്യങ്ങൾ നോക്കിനടത്താനും സഭകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശ്രദ്ധിക്കാനും ബ്രാഞ്ചിനു കീഴിലുള്ള സർക്കിട്ടുകളുടെയും ഡിസ്ട്രിക്റ്റുകളുടെയും മേൽനോട്ടംവഹിക്കാനും പ്രസിദ്ധീകരണങ്ങളുടെ പരിഭാഷ, അച്ചടി, ഷിപ്പിങ് എന്നിവ നോക്കിനടത്താനും വിവിധ ഡിപ്പാർട്ടുമെന്റുകൾക്ക് മേൽനോട്ടംവഹിക്കാനും ബ്രാഞ്ച് കമ്മിറ്റിയിൽ സേവിക്കുന്നവർക്ക് കൂടുതൽ പരിശീലനം നൽകുക.—ലൂക്കോ. 12:48ബി.
• ദൈർഘ്യം: രണ്ടുമാസം.
• സ്ഥലം: ന്യൂയോർക്കിലെ പാറ്റേഴ്സണിലുള്ള വാച്ച്ടവർ വിദ്യാഭ്യാസ കേന്ദ്രം.
• യോഗ്യത: ബ്രാഞ്ച് കമ്മിറ്റി അംഗമോ കൺട്രി കമ്മിറ്റി അംഗമോ, അല്ലെങ്കിൽ ആ പദവിയിലേക്കു നിയമിക്കപ്പെടുന്ന വ്യക്തിയോ ആയിരിക്കണം.
• ആർക്ക് പങ്കെടുക്കാം: യോഗ്യതയുള്ള സഹോദരന്മാരെയും അവരുടെ ഭാര്യമാരെയും ഭരണസംഘം ക്ഷണിക്കും.
[4-ാം പേജിലെ ചിത്രം]
യഹോവയുടെ സംഘടന ഒരുക്കിയിരിക്കുന്ന ചില വിദ്യാഭ്യാസ പരിപാടികൾ
[6-ാം പേജിലെ ചിത്രം]
*എല്ലാ രാജ്യത്തും ഈ സ്കൂൾ ആരംഭിച്ചിട്ടില്ല.