‘വിശ്വാസത്തിൽ സ്ഥിരചിത്തരായിരിക്കാൻ’ അവരെ സഹായിക്കുക
തന്റെ ജനത്തിന്റെ കൂട്ടിച്ചേർപ്പിനെ യഹോവ അനുഗ്രഹിച്ചിരിക്കുന്നതു കാണുന്നത് എത്ര പുളകപ്രദമാണ്. ഓരോ വർഷവും രണ്ടരലക്ഷത്തിലേറെ ആളുകളാണു സ്നാനമേൽക്കുന്നത്. (ആവ. 28:2) ഒരു പ്രസാധകൻ വിദ്യാർഥിയെ സ്നാനമേൽക്കാൻ സഹായിച്ചുകഴിഞ്ഞാൽ, സ്വാഭാവികമായും അധ്യയനം നിറുത്തി മറ്റുള്ളവരിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായിരിക്കും പ്രവണത. ശുശ്രൂഷയിൽ കൂടുതൽ പ്രവർത്തിക്കാനായി അധ്യയനം നിർത്താനുള്ള താത്പര്യം വിദ്യാർഥിക്കും ഉണ്ടായേക്കാം. എന്നിരുന്നാലും ബൈബിൾ വിദ്യാർഥികൾക്ക് സത്യത്തിൽ നല്ല അടിസ്ഥാനം ഉണ്ടായിരിക്കേണ്ടതുണ്ട്. അവർ ക്രിസ്തുവിൽ “വേരൂന്നിയും” ‘വിശ്വാസത്തിൽ സ്ഥിരചിത്തരായും’ നിൽക്കേണ്ടത് ആവശ്യമാണ്. (കൊലോ. 2:6, 7; 2 തിമൊ. 3:12) അതുകൊണ്ട് ഒരു വിദ്യാർഥി സ്നാനമേറ്റതിനുശേഷവും ബൈബിൾ പഠിപ്പിക്കുന്നു, “ദൈവസ്നേഹം” എന്നീ പുസ്തകങ്ങൾ പൂർത്തീകരിക്കുന്നതുവരെ ബൈബിളധ്യയനം തുടരേണ്ടതാണ്.—2011 ഏപ്രിൽ നമ്മുടെ രാജ്യ ശുശ്രൂഷയിലെ പേജ് 2 കാണുക.