കൃത്യനിഷ്ഠ ശീലമാക്കുക
1. കൃത്യനിഷ്ഠ സംബന്ധിച്ച് യഹോവ എന്തു മാതൃക വെച്ചിരിക്കുന്നു?
1 യഹോവ കൃത്യനിഷ്ഠയുള്ള ദൈവമാണ്. ഉദാഹരണത്തിന് തന്റെ ദാസന്മാർക്ക് യഹോവ “അവശ്യഘട്ടങ്ങളിൽ” സഹായം പ്രദാനം ചെയ്യുന്നു. (എബ്രാ. 4:16) “തക്ക സമയത്ത് ആത്മീയ ഭക്ഷണ”വും. (മത്താ. 24:45) അതിനാൽ വരാനിരിക്കുന്ന ക്രോധദിവസം ‘താമസിക്കയില്ല’ എന്ന കാര്യത്തിൽ നമുക്ക് ഉറപ്പുള്ളവരായിരിക്കാം. (ഹബ. 2:3) യഹോവയുടെ കൃത്യനിഷ്ഠ നമുക്ക് എത്രയോ പ്രയോജനകരമാണ്! (സങ്കീ. 70:5) തിരക്കുള്ളവരും അപൂർണരും എന്ന നിലയിൽ കൃത്യനിഷ്ഠ പാലിക്കുന്നത് ഒരു വെല്ലുവിളി തന്നെയാണ്. എന്നാൽ നമ്മൾ കൃത്യനിഷ്ഠ ശീലമാക്കേണ്ടത് എന്തുകൊണ്ട്?
2. കൃത്യനിഷ്ഠ പാലിക്കുന്നത് യഹോവയ്ക്ക് മഹത്വം കരേറ്റുന്നത് എങ്ങനെ?
2 അനേകരും സ്വസ്നേഹികളും ആത്മനിയന്ത്രണം ഇല്ലാത്തവരും ആയ ഈ അന്ത്യനാളുകളിൽ കൃത്യനിഷ്ഠ വിരളമാണ്. (2 തിമൊ. 3:1-3) യോഗത്തിനും ജോലിക്കും മറ്റു കാര്യാദികൾക്കും നമ്മൾ കൃത്യനിഷ്ഠ പാലിക്കുന്നത് മറ്റുള്ളവർ ശ്രദ്ധിക്കുമ്പോൾ അത് യഹോവയ്ക്ക് മഹത്വം കരേറ്റുന്നു. (1 പത്രോ. 2:12) ജോലിയുടെ കാര്യത്തിൽ കൃത്യനിഷ്ഠ പാലിക്കുന്ന നമ്മൾ ദിവ്യാധിപത്യ കാര്യങ്ങൾക്ക് പലപ്പോഴും താമസിച്ചാണോ എത്തുന്നത്? ഗീതത്തിനും പ്രാർഥനയ്ക്കും മുമ്പായി ക്രിസ്തീയ യോഗങ്ങൾക്ക് എത്തുന്നതിലൂടെ കൃത്യനിഷ്ഠയുള്ള സ്വർഗീയ പിതാവിനെ അനുകരിക്കുകയാണ് നമ്മൾ.—1 കൊരി. 14:33, 40.
3. കൃത്യനിഷ്ഠ പാലിക്കുന്നത് മറ്റുള്ളവരോടുള്ള കരുതലായിരിക്കുന്നത് എന്തുകൊണ്ട്?
3 കൃത്യനിഷ്ഠ പാലിക്കുന്നത് മറ്റുള്ളവരോടുള്ള കരുതലുമാണ്. (ഫിലി. 2:3, 4) ഉദാഹരണത്തിന്, വയൽസേവനയോഗം ഉൾപ്പെടെയുള്ള ക്രിസ്തീയ യോഗങ്ങൾക്ക് നമ്മൾ കൃത്യ സമയത്തിനുമുമ്പ് എത്തിയാൽ സഹാരാധകർക്ക് അനാവശ്യമായ ബുദ്ധിമുട്ട് വരില്ല. എന്നാൽ, താമസിച്ച് വരുന്നത് ഒരു ശീലമാണെങ്കിൽ നമ്മുടെ സമയത്തിന് അവരുടേതിനേക്കാൾ വിലയുണ്ടെന്ന തോന്നൽ മറ്റുള്ളവരിൽ ഉളവാക്കും. ആശ്രയയോഗ്യത, കഠിനാധ്വാനം, വിശ്വസ്തത എന്നീ ഗുണങ്ങളുടെ പ്രതിഫലനമാണ്—കൃത്യനിഷ്ഠ. ഇത് ആളുകൾ പൊതുവെ വിലമതിക്കുന്നു.
4. മിക്കപ്പോഴും നമ്മൾ താമസിച്ചാണ് എത്തുന്നതെങ്കിൽ എങ്ങനെ മാറ്റം വരുത്താനാകും?
4 നിങ്ങൾ മിക്കപ്പോഴും താമസിച്ചാണ് എത്തുന്നതെങ്കിൽ അതിന്റെ കാരണങ്ങൾ കണ്ടുപിടിക്കുക. ഒരു പ്രായോഗിക പട്ടിക തയ്യാറാക്കിക്കൊണ്ട് കൃത്യസമയത്ത് എത്തിച്ചേരാൻ കാര്യാദികൾ ക്രമീകരിക്കുക. (സഭാ. 3:1; ഫിലി. 1:10) സഹായത്തിനായി യഹോവയോട് അപേക്ഷിക്കുക. (1 യോഹ. 5:14) കൃത്യനിഷ്ഠ പാലിക്കുന്നത് ന്യായപ്രമാണത്തിലെ ഏറ്റവും വലിയ രണ്ടു കല്പനകൾ—ദൈവത്തെയും അയൽക്കാരനെയും സ്നേഹിക്കുക—നിങ്ങൾ വിലമതിക്കുന്നുവെന്ന് കാണിക്കാനുള്ള ഒരു മാർഗമാണ്.—മത്താ. 22:37-39.