സത്പ്രവൃത്തികൾ ചെയ്യാൻ ശുഷ്കാന്തിയോടെ പരസ്പരം പ്രചോദിപ്പിക്കുക
“സ്നേഹത്തിനും സത്പ്രവൃത്തികൾക്കും ഉത്സാഹിപ്പിക്കാൻ (“പ്രചോദിപ്പിക്കുക,” പുതിയ ലോക ഭാഷാന്തരം അടിക്കുറിപ്പ് കാണുക.) തക്കവിധം നമുക്കു പരസ്പരം കരുതൽകാണിക്കാം” എന്ന് എബ്രായർ 10:24 നമ്മെ പ്രോത്സാഹിപ്പിക്കുന്നു. മാതൃകയാലും വിശ്വാസം വെളിപ്പെടുത്തുന്ന വാക്കുകളാലും നമുക്ക് സഹോദരങ്ങളെ പ്രചോദിപ്പിക്കാനാകും. നല്ല അനുഭവങ്ങൾ സഭയിലെ മറ്റുള്ളവരോട് പറയുക. യഹോവയെ സേവിക്കുന്നതിലെ നിങ്ങളുടെ സന്തോഷം അവർ കാണട്ടെ. അതേ സമയം നമ്മളുമായോ മറ്റുള്ളവരുമായോ ആരെയും മോശമായി താരതമ്യം ചെയ്യരുത്. (ഗലാ. 6:4) കുറ്റബോധത്തിനു വേണ്ടിയല്ല മറിച്ച് “സ്നേഹത്തിനും സത്പ്രവൃത്തികൾക്കും” വേണ്ടി മറ്റുള്ളവരെ പ്രചോദിപ്പിക്കാൻ നിങ്ങളുടെ കഴിവുകൾ ഉപയോഗിക്കുക. (ശുശ്രൂഷാസ്കൂൾ പുസ്തകം പേ. 158, ഖ. 4 കാണുക.) സ്നേഹം ഉണ്ടാകാൻ ഉത്സാഹിപ്പിച്ചാൽ, സത്പ്രവൃത്തികൾ അഥവാ മറ്റുള്ളവർക്കു പ്രസംഗവേലയാലോ ഭൗതികമായോ നന്മ ചെയ്യുന്നത് താനേ വരും.— 2 കൊരി. 1:24.