ദൈവവചനത്തിലെ നിധികൾ | ഇയ്യോബ് 38-42
മറ്റുള്ളവർക്കുവേണ്ടി പ്രാർഥിക്കുന്നത് യഹോവയെ പ്രസാദിപ്പിക്കുന്നു
എലീഫസ്, ബിൽദാദ്, സോഫർ എന്നിവർക്കുവേണ്ടി ഇയ്യോബ് പ്രാർഥിക്കാൻ യഹോവ പ്രതീക്ഷിച്ചു
എലീഫസ്, ബിൽദാദ്, സോഫർ എന്നിവരോട് ഇയ്യോബിന്റെ അടുക്കൽ ചെല്ലാനും ദഹനയാഗം അർപ്പിക്കാനും യഹോവ ആവശ്യപ്പെട്ടു
ഇയ്യോബ് അവർക്കുവേണ്ടി പ്രാർഥിക്കാൻ യഹോവ പ്രതീക്ഷിച്ചു
അവർക്കുവേണ്ടി പ്രാർഥിച്ചുകഴിഞ്ഞപ്പോൾ യഹോവ ഇയ്യോബിനെ അനുഗ്രഹിച്ചു
സഹിഷ്ണുതയ്ക്കും വിശ്വസ്തതയ്ക്കും യഹോവ ഇയ്യോബിനെ സമൃദ്ധമായി അനുഗ്രഹിച്ചു
യഹോവ ഇയ്യോബിന്റെ യാതനകൾ നീക്കുകയും ആരോഗ്യം തിരികെ നൽകുകയും ചെയ്തു
ഇയ്യോബിന് താൻ അനുഭവിച്ച കഷ്ടപ്പാടുകളുടെ ഒടുവിൽ ബന്ധുമിത്രാദികളിൽനിന്ന് യഥാർഥ ആശ്വാസം ലഭിച്ചു
നഷ്ടമായതെല്ലാം ഇരട്ടിയായി തിരികെ കൊടുത്തുകൊണ്ട് യഹോവ ഇയ്യോബിനെ സമൃദ്ധമായി അനുഗ്രഹിച്ചു
ഇയ്യോബിനും ഭാര്യയ്ക്കും പത്ത് മക്കളെക്കൂടി നൽകി
പിന്നീട്, ഇയ്യോബ് 140 വർഷം ജീവിക്കുകയും നാല് തലമുറ കണ്ട് ആനന്ദിക്കുകയും ചെയ്തു