ഓസ്‌ട്രിയയിലെ വിയന്നയിൽ ഇന്റർകോമിലൂടെ സുവാർത്ത അറിയിക്കുന്നു
മാതൃകാവതരണങ്ങൾ
മരിച്ചവർ വീണ്ടും ജീവിക്കുമോ? (T-35 പുറംതാൾ)
ചോദ്യം: മരിച്ചവർ വീണ്ടും ജീവിക്കുമോ? എന്ന ലഘുലേഖ വീട്ടുകാരനു കൊടുക്കുക. “ഈ ലഘുലേഖ ഞങ്ങൾ ആളുകൾക്കു കൊടുത്തുവരികയാണ്. പലരും ചോദിക്കാറുള്ള ഒരു ചോദ്യമാണ് ഇതിലുള്ളത്.” ലഘുലേഖയുടെ തലക്കെട്ടിലേക്ക് അവരുടെ ശ്രദ്ധ ക്ഷണിക്കുക. “ഈ ചോദ്യത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? എന്താണു നിങ്ങളുടെ അഭിപ്രായം? ഉവ്വ്? ഇല്ല? ഒരുപക്ഷേ?”
പ്രസിദ്ധീകരണം: തിരുവെഴുത്തുകളെ അടിസ്ഥാനപ്പെടുത്തിയുള്ള ഈ ലഘുലേഖ വായിക്കുമ്പോൾ ദൈവത്തിന് ഇതെക്കുറിച്ച് പറയാനുള്ളതു നിങ്ങൾക്കു മനസ്സിലാകും.
തിരുവെഴുത്ത്: 1 കൊരി. 15:26
മരിച്ചവർ വീണ്ടും ജീവിക്കുമോ? (T-35 പേജ് 2)
ചോദ്യം: നമ്മിൽ പലർക്കും പ്രിയപ്പെട്ടവരെ മരണത്തിൽ നഷ്ടമായിട്ടുണ്ട്. അവരെ വീണ്ടും കാണാനാകുമെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ?
തിരുവെഴുത്ത്: പ്രവൃ. 24:15
പ്രസിദ്ധീകരണം: ഈ തിരുവെഴുത്ത് നിങ്ങൾക്ക് എങ്ങനെ പ്രയോജനം ചെയ്യുമെന്ന് ഈ ലഘുലേഖ വിശദീകരിക്കുന്നു.
ദൈവം പറയുന്നതു കേൾക്കുവിൻ! എന്നേക്കും ജീവിക്കുവിൻ! (ll)
ചോദ്യം: പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ ആളുകൾ പ്രാർഥിക്കാറുണ്ട്. ആ പ്രാർഥനകൾ ദൈവം കേൾക്കുമെന്നും ഉത്തരം നൽകുമെന്നും നിങ്ങൾക്കു തോന്നുന്നുണ്ടോ?
തിരുവെഴുത്ത്: 1 പത്രോ. 3:12
പ്രസിദ്ധീകരണം: ദൈവത്തെക്കുറിച്ച് ബൈബിൾ പഠിപ്പിക്കുന്ന മറ്റനേകം കാര്യങ്ങളെക്കുറിച്ച് ഈ ലഘുപത്രിക വിശദീകരിക്കുന്നു. (24, 25 പേജുകൾ വിശേഷവത്കരിക്കുക.)
സ്വന്തമായി അവതരണം തയാറാക്കുക
ചോദ്യം:
തിരുവെഴുത്ത്:
പ്രസിദ്ധീകരണം: