ചിലിയിൽ ഒരു ബൈബിൾപഠനം നടത്തുന്നു
മാതൃകാവതരണങ്ങൾ
ലോകത്തിന്റെ ഭാവി എന്തായിത്തീരും? (T-31)
ചോദ്യം: രോഗവും കഷ്ടപ്പാടും ഇല്ലാതെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പമുള്ള സന്തോഷകരമായ ഒരു ഭാവിജീവിതം നമുക്കുണ്ടായിരിക്കുമോ?
തിരുവെഴുത്ത്: സങ്കീ. 37:11, 29
പ്രസിദ്ധീകരണം: ഇത് എങ്ങനെ സംഭവിക്കുമെന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ലഘുലേഖയിലുണ്ട്.
സത്യം പഠിപ്പിക്കുക
ചോദ്യം: നമ്മുടെ കഷ്ടപ്പാടുകൾക്ക് ഉത്തരവാദി ദൈവമാണോ? അതോ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ?
തിരുവെഴുത്ത്: ഇയ്യോ. 34:10
വസ്‌തുത: ദൈവമല്ല നമ്മുടെ ദുരിതങ്ങൾക്ക് ഉത്തരവാദി. പകരം പിശാചിന്റെ പ്രവർത്തനവും മനുഷ്യരുടെ തെറ്റായ തിരഞ്ഞെടുപ്പും കൂടാതെ, ഒരു പ്രത്യേക സമയത്ത് ഒരു പ്രത്യേക സ്ഥാനത്തായിപ്പോകുന്നതും ദുരിതങ്ങൾക്കു കാരണമാകുന്നു. എന്നാൽ ദൈവമാകട്ടെ കഷ്ടപ്പാടുകളുടെ സമയത്ത് നമ്മുടെ സഹായത്തിന് എത്തുന്ന വ്യക്തിയാണ്. കാരണം ദൈവം നമുക്കായി കരുതുന്നു.
ബൈബിൾ പഠിക്കേണ്ടത് എന്തുകൊണ്ട്? (വീഡിയോ)
ചോദ്യം: ഈ ലോകത്തെ നിയന്ത്രിക്കുന്നത് ദൈവമാണോ? (മറുപടി ശ്രദ്ധിക്കുക.) ഈ ചോദ്യത്തിനുള്ള ബൈബിളിന്റെ ഉത്തരം നിങ്ങളെ അതിശയിപ്പിച്ചേക്കാം. ഇതിനെക്കുറിച്ചുള്ള ഒരു വീഡിയോ കാണിക്കട്ടേ? (വീഡിയോ കാണിക്കുക.)
പ്രസിദ്ധീകരണം: ദൈവം കഷ്ടപ്പാട് അനുവദിച്ചിരിക്കുന്നതിന്റെ കാരണത്തെക്കുറിച്ചും അതു നീക്കുന്നതിന് എന്തു ചെയ്യുമെന്നതിനെക്കുറിച്ചും ഈ ലഘുപത്രികയുടെ 8-ാം പാഠം വിശദീകരിക്കുന്നു. (ദൈവത്തിൽനിന്നുള്ള സുവാർത്ത! എന്ന ലഘുപത്രിക കൊടുക്കുക.)
സ്വന്തമായി അവതരണം തയാറാക്കുക
ചോദ്യം:
തിരുവെഴുത്ത്:
പ്രസിദ്ധീകരണം: