ദൈവവചനത്തിലെ നിധികൾ | യശയ്യ 63–66
പുതിയ ആകാശവും പുതിയ ഭൂമിയും വലിയ സന്തോഷത്തിന് കാരണമാകും
യശയ്യ 65-ാം അധ്യായത്തിൽ പുനഃസ്ഥിതീകരണത്തെക്കുറിച്ചുള്ള ദൈവികവാഗ്ദാനം രേഖപ്പെടുത്തിയിരിക്കുന്നു. നിറവേറുമെന്ന് അത്ര ഉറപ്പുള്ളതുകൊണ്ട് നിറവേറിക്കഴിഞ്ഞതുപോലെയാണ് യഹോവ അതിനെക്കുറിച്ച് പറയുന്നത്
യഹോവ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു. അവിടെ പഴയ കാര്യങ്ങൾ ആരുടെയും മനസ്സിലേക്കു വരില്ല
പുതിയ ആകാശം എന്താണ്?
നീതിയോടെ ഭൂമിയെ ഭരിക്കുന്ന ഒരു പുതിയ ഗവണ്മെന്റ്
1914-ൽ ദൈവരാജ്യത്തിന്റെ രാജാവെന്ന നിലയിൽ ക്രിസ്‌തു അധികാരം ഏറ്റെടുത്തപ്പോഴാണ് അതു സ്ഥാപിതമായത്
പുതിയ ഭൂമി എന്താണ്?
പുതിയ സ്വർഗീയഗവൺമെന്റിനു മനസ്സോടെ കീഴ്പെടുന്ന, എല്ലാ ദേശങ്ങളിൽനിന്നും ഭാഷകളിൽനിന്നും വംശങ്ങളിൽനിന്നും ഉള്ള ആളുകൾ ചേർന്ന ഒരു സമൂഹമാണ് അത്
പഴയ കാര്യങ്ങൾ ആരുടെയും മനസ്സിൽ വരില്ലാത്തത് ഏതു വിധത്തിൽ?
വേദനിപ്പിക്കുന്ന ഓർമകൾക്ക് ഇടയാക്കുന്ന കാരണങ്ങൾ—ശാരീരികവും മാനസികവും വൈകാരികവും ആയ കഷ്ടപ്പാടുകൾ—മേലാൽ ഉണ്ടായിരിക്കുകയില്ല
വിശ്വസ്തരായ മനുഷ്യർ ജീവിതം മുഴുവനായി ആസ്വദിക്കുകയും കടന്നുപോകുന്ന ഓരോ ദിവസത്തിന്റെയും മധുരിക്കുന്ന ഓർമകൾ കാത്തുസൂക്ഷിക്കുകയും ചെയ്യും