ക്രിസ്ത്യാനികളായി ജീവിക്കാം
ശുശ്രൂഷയിലെ വൈദഗ്ധ്യം വർധിപ്പിക്കുക—പ്രദേശത്തുള്ള എല്ലാവരോടും സാക്ഷീകരിക്കുക
എന്തുകൊണ്ട് പ്രധാനം: എല്ലാ ജനതകളിൽനിന്നുമുള്ള ആളുകൾ സന്തോഷവാർത്ത ശ്രദ്ധിക്കുമെന്നു സെഖര്യ പ്രവചിച്ചു. (സെഖ 8:23) പക്ഷേ, ആരായിരിക്കും അവരെ പഠിപ്പിക്കുക? (റോമ 10:13-15) നമ്മുടെ പ്രദേശത്തുള്ള എല്ലാവരെയും സന്തോഷവാർത്ത അറിയിക്കാനുള്ള പദവിയും ഉത്തരവാദിത്വവും നമുക്കാണുള്ളത്.—od 84 ¶10-11.
എങ്ങനെ ചെയ്യാം:
തയ്യാറാകുക. മറ്റൊരു ഭാഷ സംസാരിക്കുന്ന ആളുകൾ നിങ്ങളുടെ പ്രദേശത്തുണ്ടോ? JW ഭാഷാസഹായി ആപ്ലിക്കേഷൻ ഉപയോഗിച്ച് ലളിതമായ ഒരു അവതരണം തയ്യാറാകുക. അല്ലെങ്കിൽ നിങ്ങളുടെ കൈവശമുള്ള ഫോണോ ടാബ്ലെറ്റോ ഉപയോഗിച്ച്, jw.org-ൽനിന്ന് ആ വ്യക്തിയുടെ ഭാഷയിലുള്ള കൂടുതൽ വിവരങ്ങൾ എങ്ങനെ കണ്ടെത്താമെന്നു കാണിച്ചുകൊടുക്കുക
നല്ല നിരീക്ഷകരായിരിക്കുക. വീടുതോറുമുള്ള വേലയിൽ ഏർപ്പെട്ടിരിക്കുന്ന സമയത്ത്, വഴിയാത്രക്കാരോടും വാഹനങ്ങളിൽ കാത്തിരിക്കുന്നവരോടും സാക്ഷീകരിക്കാൻ കിട്ടുന്ന അവസരങ്ങൾ നഷ്ടപ്പെടുത്തരുത്. പരസ്യസാക്ഷീകരണത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ ആളുകളെ സന്തോഷവാർത്ത അറിയിക്കുക എന്നതാണു നമ്മുടെ ലക്ഷ്യം എന്ന് മറന്നുപോകരുത്
ഉത്സാഹമുള്ളവരായിരിക്കുക. ആദ്യസന്ദർശനത്തിൽ വീട്ടിൽ ആരെയും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ വീണ്ടും സന്ദർശിക്കുക. എല്ലാ വീട്ടിലെയും ഒരാളോടെങ്കിലും സംസാരിക്കാൻ നല്ലൊരു ശ്രമം നടത്തുക. ഒരുപക്ഷേ, മറ്റൊരു സമയത്തോ മറ്റൊരു ദിവസമോ ചെന്നാൽ ആളുകൾ വീട്ടിലുണ്ടായിരിക്കും. ചില വീട്ടുകാരെ സന്തോഷവാർത്ത അറിയിക്കുന്നതിനു നമ്മൾ മറ്റു മാർഗങ്ങൾ സ്വീകരിക്കേണ്ടിവന്നേക്കാം, കത്തോ ടെലിഫോണോ തെരുവുസാക്ഷീകരണമോ മുഖേന
മടങ്ങിച്ചെല്ലുക. താത്പര്യം കാണിക്കുന്നവരുടെ അടുത്ത് പെട്ടെന്നുതന്നെ മടങ്ങിച്ചെല്ലുക. ആ വ്യക്തി മറ്റൊരു ഭാഷക്കാരനാണെങ്കിൽ അദ്ദേഹത്തെ സഹായിക്കാൻ ആ ഭാഷ സംസാരിക്കുന്ന ആരെയെങ്കിലും ഏർപ്പാടാക്കുക. അവർ ആ വ്യക്തിയുമായി ബന്ധപ്പെടുന്നതുവരെ നിങ്ങൾ ആ വ്യക്തിയുടെ അടുത്ത് മടങ്ങിച്ചെല്ലണം.—od 93-94 ¶39-40
പ്രസംഗവേല “ഭൂമിയുടെ അറ്റംവരെയും” എന്ന വീഡിയോ കണ്ടിട്ട് താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ ചർച്ച ചെയ്യുക:
ഉൾപ്രദേശങ്ങളിലുള്ള ആളുകളെ സന്തോഷവാർത്ത അറിയിക്കുന്നതിനു സഹോദരങ്ങൾ എന്തൊക്കെ തയ്യാറെടുപ്പുകളാണു നടത്തിയത്? (1കൊ 9:22, 23)
എന്തൊക്കെ തടസ്സങ്ങളാണ് അവർക്കുണ്ടായത്?
എന്തൊക്കെ അനുഗ്രഹങ്ങളാണ് അവർക്കു ലഭിച്ചത്?
നമ്മുടെ പ്രദേശത്ത്, കൂടുതൽ ആളുകളെ സന്തോഷവാർത്ത അറിയിക്കാൻ എന്തൊക്കെ ചെയ്യാനാകും?