വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb18 മാർച്ച്‌ പേ. 7
  • “എപ്പോഴും ഉണർന്നിരിക്കുക”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “എപ്പോഴും ഉണർന്നിരിക്കുക”
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
  • സമാനമായ വിവരം
  • നിങ്ങൾ ‘സദാ ജാഗരൂകരായിരിക്കുമോ?’
    2015 വീക്ഷാഗോപുരം
  • ജാഗ്ര​ത​യെ​ക്കു​റി​ച്ചുള്ള ഒരു പാഠം​—കന്യക​മാർ
    യേശു​—വഴിയും സത്യവും ജീവനും
  • നിങ്ങൾ മുന്നറി​യി​പ്പു​കൾക്കു ചെവി കൊടു​ക്കു​ന്നു​ണ്ടോ?
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2024
  • ‘വിശ്വസ്‌ത അടിമ’ പരിശോധനയിൽ വിജയിക്കുന്നു!
    2004 വീക്ഷാഗോപുരം
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
mwb18 മാർച്ച്‌ പേ. 7
യേശുവിന്റെ ദൃഷ്ടാന്തത്തിലെ പത്തു കന്യകമാർ

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | മത്തായി 25

“എപ്പോ​ഴും ഉണർന്നി​രി​ക്കുക”

25:1-12

അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കളെ ഉദ്ദേശി​ച്ചാ​ണു പത്തു കന്യക​മാ​രു​ടെ ദൃഷ്ടാന്തം യേശു പറഞ്ഞ​തെ​ങ്കി​ലും അതിലെ അടിസ്ഥാ​ന​സ​ന്ദേശം എല്ലാ ക്രിസ്‌ത്യാ​നി​കൾക്കും ബാധക​മാണ്‌. (w15 3/15 12-16) “അതു​കൊണ്ട്‌ എപ്പോ​ഴും ഉണർന്നി​രി​ക്കുക. കാരണം ആ ദിവസ​മോ മണിക്കൂ​റോ നിങ്ങൾക്ക്‌ അറിയി​ല്ല​ല്ലോ.” (മത്ത 25:13) നിങ്ങൾക്കു യേശു​വി​ന്റെ ദൃഷ്ടാന്തം വിശദീ​ക​രി​ക്കാ​നാ​കു​മോ?

  • മണവാളൻ (1-ാം വാക്യം)​—യേശു

  • വിവേ​ക​മ​തി​ക​ളായ തയ്യാറാ​യി​രുന്ന കന്യക​മാർ (2-ാം വാക്യം)​—അവസാ​നം​വരെ തങ്ങളുടെ നിയമനം വിശ്വ​സ്‌ത​മാ​യി ചെയ്യു​ക​യും ജ്യോ​തി​സ്സു​ക​ളെ​പ്പോ​ലെ പ്രകാ​ശി​ക്കു​ക​യും ചെയ്യുന്ന അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾ (ഫിലി 2:15)

  • “ഇതാ, മണവാളൻ വരുന്നു!” എന്നു വിളി​ച്ചു​പ​റ​യു​ന്നത്‌ (6-ാം വാക്യം)​—യേശു​വി​ന്റെ സാന്നി​ധ്യ​ത്തി​ന്റെ തെളി​വു​കൾ

  • വിവേ​ക​മി​ല്ലാത്ത കന്യക​മാർ (8-ാം വാക്യം)​—മണവാ​ളനെ കാണാൻ പുറ​പ്പെ​ടു​ക​യും എന്നാൽ വേണ്ടത്ര ജാഗ്രത കാണി​ക്കാ​തി​രി​ക്കു​ക​യും വിശ്വ​സ്‌തത കാത്തു​സൂ​ക്ഷി​ക്കാ​തി​രി​ക്കു​ക​യും ചെയ്യുന്ന അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾ

  • വിവേ​ക​മുള്ള കന്യക​മാർ എണ്ണ പങ്കു​വെ​ക്കാൻ വിസമ്മ​തി​ക്കു​ന്നു (9-ാം വാക്യം)​—അന്തിമ​മു​ദ്ര​യി​ട​ലി​നു ശേഷം, വിശ്വ​സ്‌ത​രായ അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾക്ക്‌ അവിശ്വ​സ്‌ത​രാ​യി​ത്തീർന്ന​വരെ സഹായി​ക്കാ​നുള്ള സമയം കടന്നു​പോ​യി​രി​ക്കും

  • “മണവാളൻ എത്തി” (10-ാം വാക്യം)​—മഹാക​ഷ്ട​ത്തി​ന്റെ അവസാ​ന​ത്തോ​ട​ടുത്ത്‌ ന്യായം വിധി​ക്കാ​നാ​യി യേശു വരുന്നു

  • വിവേ​ക​മ​തി​ക​ളായ കന്യക​മാർ വിവാ​ഹ​വി​രു​ന്നി​നു മണവാ​ള​നോ​ടൊ​പ്പം അകത്ത്‌ പ്രവേ​ശി​ച്ചു, വാതിൽ അടച്ചു (10-ാം വാക്യം)​—യേശു തന്റെ വിശ്വ​സ്‌ത​രായ അഭിഷി​ക്തരെ സ്വർഗ​ത്തി​ലേക്കു കൂട്ടി​ച്ചേർക്കും. എന്നാൽ അവിശ്വ​സ്‌ത​രാ​യ​വർക്കു സ്വർഗീ​യ​പ്ര​തി​ഫലം നഷ്ടമാ​കും

അഭിഷിക്തരിൽ ഒരുപാ​ടു പേർ അവിശ്വ​സ്‌ത​രാ​കു​മെ​ന്നും അവർക്കു പകരക്കാ​രെ കണ്ടെ​ത്തേ​ണ്ടി​വ​രു​മെ​ന്നും അല്ല ഈ ദൃഷ്ടാന്തം പഠിപ്പി​ക്കു​ന്നത്‌. പകരം ഇത്‌ ഓരോ അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾക്കു​മുള്ള ഒരു മുന്നറി​യി​പ്പാണ്‌. ഓരോ അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​യും തയ്യാറാ​യി​രി​ക്കാ​നും ജാഗ്ര​ത​യോ​ടെ​യി​രി​ക്കാ​നും സ്വയം തീരു​മാ​നി​ക്കണം. ആരെങ്കി​ലും ഇങ്ങനെ ചെയ്‌തില്ലെങ്കിൽ ആ വ്യക്തി വിവേ​ക​മി​ല്ലാ​ത്ത​വ​നും അവിശ്വ​സ്‌ത​നും ആയിത്തീർന്നേ​ക്കാം. യേശു ഇങ്ങനെ ഉദ്‌ബോ​ധി​പ്പി​ച്ചു: ‘നിങ്ങൾ ഒരുങ്ങി​യി​രി​ക്കുക.’ (മത്ത 24:44) നമ്മുടെ പ്രത്യാശ ഏതാ​ണെ​ങ്കി​ലും, വിശ്വസ്‌തമായി യഹോവയെ സേവി​ക്കു​ന്ന​തി​നു നമ്മുടെ ഹൃദയത്തെ ഒരുക്കാ​നും ജാഗ്ര​ത​യോ​ടെ​യി​രി​ക്കാ​നും യേശു പ്രതീ​ക്ഷി​ക്കു​ന്നു.

ഞാൻ ജാഗ്രതയോടെയിരിക്കുന്നെന്ന്‌ എനിക്ക്‌ എങ്ങനെ തെളി​യി​ക്കാം?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക