ദൈവവചനത്തിലെ നിധികൾ | പ്രവൃത്തികൾ 4–5
അവർ തുടർന്നും ദൈവവചനം ധൈര്യത്തോടെ സംസാരിച്ചു
അധ്യാപകരാകാൻ അപ്പോസ്തലന്മാരെ യോഗ്യരാക്കിയത് എന്താണ്? ധൈര്യത്തോടെയും ബോധ്യത്തോടെയും സംസാരിക്കാൻ അവർക്ക് എങ്ങനെയാണു കഴിഞ്ഞത്? അവർ മഹാനായ അധ്യാപകനായ ‘യേശുവിന്റെകൂടെയുണ്ടായിരുന്നു,’ യേശുവിൽനിന്ന് പഠിച്ചു. (പ്രവൃ 4:13) ബൈബിളിന്റെ നല്ല അധ്യാപകരാകാൻ നമ്മളെ സഹായിക്കുന്ന എന്തൊക്കെ പാഠങ്ങൾ നമുക്കു യേശുവിൽനിന്ന് പഠിക്കാനാകും?