ദൈവവചനത്തിലെ നിധികൾ | 2 കൊരിന്ത്യർ 7–10
നമ്മുടെ ദുരിതാശ്വാസശുശ്രൂഷ
ക്രിസ്തീയശുശ്രൂഷയ്ക്കു രണ്ടു വശങ്ങളുണ്ട്. ഒന്ന്, “അനുരഞ്ജനത്തിന്റെ ശുശ്രൂഷ,” അതായത് നമ്മുടെ പ്രസംഗ-പഠിപ്പിക്കൽ പ്രവർത്തനം; രണ്ട്, നമ്മുടെ സഹവിശ്വാസികൾക്കുവേണ്ടി ചെയ്യുന്ന “ദുരിതാശ്വാസശുശ്രൂഷ.” (2കൊ 5:18-20; 8:4) അതുകൊണ്ട് സഹായം ആവശ്യമുള്ള ക്രിസ്ത്യാനികളെ സഹായിക്കുന്നതു നമ്മുടെ വിശുദ്ധസേവനത്തിന്റെ ഭാഗമാണ്. ‘ദുരിതാശ്വാസശുശ്രൂഷയിൽ’ ഒരു പങ്കുണ്ടായിരിക്കുന്നതിലൂടെ നമ്മൾ,
സഹോദരങ്ങളുടെ ആവശ്യങ്ങൾക്കുവേണ്ടി കരുതുകയാണ്.—2കൊ 9:12എ
ആത്മീയ ദിനചര്യ വീണ്ടെടുക്കാൻ കഷ്ടപ്പെടുന്നവരെ സഹായിക്കുകയാണ്, അതിൽ ദൈവത്തോടുള്ള നന്ദിസൂചകമായി ഉത്സാഹത്തോടെ പ്രസംഗപ്രവർത്തനത്തിൽ പങ്കെടുക്കുന്നതും ഉൾപ്പെടുന്നു.—2കൊ 9:12ബി
യഹോവയ്ക്കു മഹത്ത്വം കൈവരുത്തുകയാണ്. (2കൊ 9:13) യഹോവയുടെ സാക്ഷികളെക്കുറിച്ച് തെറ്റായ ധാരണയുള്ളവർ ഉൾപ്പെടെ എല്ലാവർക്കും ദുരിതാശ്വാസപ്രവർത്തനം ഒരു സാക്ഷ്യമാണ്