ക്രിസ്ത്യാനികളായി ജീവിക്കാം
തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ—നിങ്ങൾ അതിൽനിന്ന് പ്രയോജനം നേടുന്നുണ്ടോ?
തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ എന്ന ചെറുപുസ്തകത്തിലെ തിരുവെഴുത്തും അഭിപ്രായങ്ങളും ദിവസവും വായിക്കുന്നതു നിങ്ങൾ ചെയ്യുന്ന ആത്മീയകാര്യങ്ങളുടെ ഭാഗമാണോ? അങ്ങനെയല്ലെങ്കിൽ, ഇനി മുതൽ അതു തുടങ്ങാൻ കഴിയുമോ? പലരും രാവിലെ അതു വായിക്കുന്നു. അന്നേ ദിവസം ഓരോരോ കാര്യങ്ങൾ ചെയ്യുമ്പോൾ വായിച്ച കാര്യങ്ങളെക്കുറിച്ച് ധ്യാനിക്കാൻ അവർക്ക് അതുവഴി കഴിയും. (യോശ 1:8; സങ്ക 119:97) വായിക്കുന്ന തിരുവെഴുത്തിൽനിന്ന് നിങ്ങൾക്ക് എങ്ങനെയാണു കൂടുതൽ പ്രയോജനം നേടാൻ കഴിയുന്നത്? ആ വാക്യത്തിന്റെ പശ്ചാത്തലം മനസ്സിലാക്കാൻ അതിന്റെ മുന്നിലും പിന്നിലും ഉള്ള വാക്യങ്ങൾ വായിക്കുക. ആ തിരുവെഴുത്തിലെ തത്ത്വം എടുത്തുകാണിക്കുന്ന ഒരു ബൈബിൾവിവരണം ചിന്തിച്ചെടുക്കാൻ ശ്രമിക്കുക. എന്നിട്ട്, ആ തത്ത്വം നിങ്ങളുടെ ജീവിതത്തിൽ എങ്ങനെ ബാധകമാക്കാമെന്നു ചിന്തിക്കുക. ദൈവവചനം നിങ്ങളുടെ തീരുമാനങ്ങളെ സ്വാധീനിക്കുമ്പോൾ, അതു നിങ്ങളുടെ ജീവിതത്തിനു വഴി കാണിക്കും. നിങ്ങൾക്ക് അതിന്റെ പ്രയോജനം നേടാനും കഴിയും.—സങ്ക 119:105.
ലോകമെങ്ങുമുള്ള ബഥേൽ കുടുംബങ്ങൾ പ്രഭാതഭക്ഷണത്തിന്റെ സമയത്താണു തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ നോക്കുന്നത്. അടുത്ത കാലത്ത് ഈ ചർച്ചകളിൽ ചിലത് JW പ്രക്ഷേപണത്തിൽ പരിപാടികളും സംഭവങ്ങളും എന്നതിനു കീഴിൽ വന്നിട്ടുണ്ട്. നിങ്ങൾ എപ്പോഴാണ് അവസാനമായി അത്തരം ഒരു പരിപാടി കണ്ടത്? ചിലപ്പോൾ നിങ്ങൾക്ക് ആവശ്യമുള്ളതുതന്നെയായിരിക്കും അതിലുള്ളത്. ഉദാഹരണത്തിന്, ലോത്തിനെക്കുറിച്ചുള്ള വിവരണം നിങ്ങളുടെ തീരുമാനങ്ങളെ എങ്ങനെ സ്വാധീനിക്കും എന്നു നോക്കുക.
ലോകത്തെ സ്നേഹിക്കരുത് (1യോഹ 2:15) എന്ന വീഡിയോ കാണുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
ഈ പ്രഭാതാരാധനയുടെ അടിസ്ഥാനം ഏതു ബൈബിൾതത്ത്വമായിരുന്നു?
ലോത്തിനെക്കുറിച്ചുള്ള വിവരണം, ലോകത്തെയോ ലോകത്തിലുള്ളതിനെയോ സ്നേഹിക്കുന്നതിന്റെ അപകടം എടുത്തുകാണിക്കുന്നത് എങ്ങനെ?—ഉൽ 13:12; 14:12; 19:3, 12, 13, 24-26
ലോകത്തെയും ലോകത്തിലുള്ളതിനെയും അല്ല, യഹോവയെയാണു സ്നേഹിക്കുന്നതെന്നു നമുക്ക് എങ്ങനെ കാണിക്കാം?
യഹോവയുടെ വചനം വിലയുള്ളതായി കാണുന്നെന്നു ദിവസം മുഴുവനും എനിക്ക് എങ്ങനെ കാണിക്കാം?