ക്രിസ്ത്യാനികളായി ജീവിക്കാം
പൂർണമായ ഒരു ചിത്രം മനസ്സിൽ കാണുക
നിങ്ങൾ ബൈബിൾവിവരണങ്ങൾ വായിക്കുമ്പോൾ, വായിക്കുന്ന കാര്യങ്ങളുടെ പൂർണമായ ഒരു ചിത്രം മനസ്സിൽ കാണുക. അതിന്റെ സന്ദർഭം, ഉൾപ്പെട്ട ആളുകൾ, അവർ ചെയ്‌ത കാര്യങ്ങളുടെ പിന്നിലെ കാരണങ്ങൾ എന്നിവ അറിയാൻ ശ്രമിക്കുക. അവിടെ വിവരിക്കുന്ന കാഴ്‌ചകൾ കാണാനും സ്വരങ്ങൾ കേൾക്കാനും പരിമളം ആസ്വദിക്കാനും കഥാപാത്രങ്ങളുടെ വികാരം ഉൾക്കൊള്ളാനും നിങ്ങളുടെ ഭാവനാശേഷി ഉപയോഗിക്കുക.
നിങ്ങളുടെ ബൈബിൾ വായന പരിപുഷ്ടിപ്പെടുത്തുക—ശകലങ്ങൾ എന്ന വീഡിയോ കാണുക. എന്നിട്ട്, പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
ചേട്ടന്മാർ യോസേഫുമായി എല്ലായ്പോഴും ചേർച്ചയിൽ അല്ലാതിരുന്നതിന്റെ കാരണങ്ങൾ എന്തെല്ലാമായിരുന്നിരിക്കാം?
യോസേഫിന്റെ ചേട്ടന്മാർ ചിലപ്പോഴൊക്കെ മുന്നും പിന്നും നോക്കാതെ പ്രവർത്തിച്ചതിന്റെ കാരണങ്ങൾ എന്തെല്ലാമായിരിക്കാം?
യോസേഫിന്റെ പിതാവായ യാക്കോബിനെക്കുറിച്ച് തിരുവെഴുത്തുകളിൽനിന്ന് നമുക്ക് എന്തൊക്കെ മനസ്സിലാക്കാം?
തർക്കങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന ഏതെല്ലാം നല്ല പാഠങ്ങൾ യാക്കോബ് മക്കളെ പഠിപ്പിച്ചു?
ഈ വീഡിയോയിൽനിന്ന് നിങ്ങൾക്കു കിട്ടിയ പ്രയോജനങ്ങൾ എന്തെല്ലാമാണ്?